ഈ പുഴുക്ക് ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ നല്ലൊരു റെസിപ്പിയാണ്

തിരുവാതിര പുഴുക്ക് || ഈ പുഴുക്ക് ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ നല്ലൊരു റെസിപ്പിയാണ്. രുചികരമായ ഈ നാടൻ പുഴുക്ക് എല്ലാവർക്കും ഇഷ്ടപ്പെടും.

ഉണ്ടാക്കുന്ന വിധം:

വൻപയർ – 100 g മിനിമം 5 മണിക്കൂർ കുതിർത്ത് കുക്കറിൽ ഉടയാതെ വേവിച്ച് വയക്കാം.

1. കപ്പ – 250 g

2. ചേന – 150 g

3. കാച്ചിൽ – 200 g

4. മധുരക്കിഴങ്ങ് – 150 g

5. നേന്ത്രക്കായ – 200 g

6. വലിയ ചേമ്പ് – 200 g

അരപ്പ് :

1.തേങ്ങ – 2 cup

2 .ജീരകം – 2 നുള്ള്

3.കാന്താരി| പച്ചമുളക് – എരിവിന്

4 വേപ്പില – 2 തണ്ട്

5.മഞ്ഞൾ പൊടി – 2 നുള്ള്

6.വെളുത്തുള്ളി – 4 അല്ലി -ഇത് വേണമെങ്കിൽ മാത്രം ചേർക്കുക.

ഇത് എല്ലാം കൂടി ചേർത്ത് അവിയലിന് ചതക്കും പോലെ റെഡിയാക്കി വക്കണം’
ഇനി പുഴുക്കുണ്ടാക്കാനായി ആവശ്യത്തിന് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഞാൻ 1 Ltr വെള്ളം എടുത്തിട്ടുണ്ട്. കഷണങ്ങൾ മുങ്ങി കിടക്കണം. അതാണ് വെള്ളത്തിന്റെ അളവ്. കഷണങ്ങൾ ചേർത്ത് പാതി വെന്തു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാം. കഷണങ്ങൾ വെന്തു കഴിയുമ്പോൾ വൻപയർ വേവിച്ചത് ചേർത്ത് മൂന്നു മിനിട്ട് കഴിയുമ്പോൾ ചതച്ചു വച്ച അരപ്പ്, വേപ്പില , ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അഞ്ചു മിനിട്ട് കഴിയുമ്പോൾ അടുപ്പ് ഓഫ് ചെയ്ത് കുറച്ചു കൂടി കറി വേപ്പില , 2 സ്പൂൺ വെളിച്ചെണ്ണ ചേർക്കാം. പതിനഞ്ചു മിനിട്ട് കഴിഞ്ഞ് കഴിക്കാനാണ് ഒത്തിരി രുചി. പപ്പടം, ഗോതമ്പ് കഞ്ഞി , എന്നിവ ബെസ്റ്റ് കോമ്പിനേഷൻ . വെറുതെയും കഴിക്കാൻ രുചി തന്നെ. ഉണ്ടാക്കാത്തവർ എല്ലാവരും ഇതു പോലെ ഉണ്ടാക്കി രുചി അറിയണേ ….

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തിരുവാതിര പുഴുക്ക്ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.