Blog

  • ചെറിയ ചില അടുക്കളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചെറിയ ചില അടുക്കളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    വീടിന്റെ ആത്മാവ് ഏതെന്ന് ചോദിച്ചാൽ സംശയം വേണ്ട അത് അടുക്കള തന്നെയാണ്. ഒരു വീട് വയ്ക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അടുക്കളയാണ്. കൃത്യമായ ധാരണയുണ്ടെങ്കിൽ വീട് ഭംഗിയാക്കുന്നതു പോലെ തന്നെ അടുക്കളയും ഭംഗിയാക്കാം. പുറത്തു നിന്നു വരുന്ന ഒരാൾക്ക് നിങ്ങളെ കുറിച്ചുള്ള മതിപ്പ് നൽകാൻ അടുക്കളയ്ക്ക് സാധിക്കും. അതേ സമയം വൃത്തിയില്ലാത്ത അടുക്കളയാണെങ്കിൽ നിങ്ങൾക്കും വിരുന്നുകാരുടെ മുന്നിൽ മോശം ഇമേജ് ഉണ്ടാകുന്നതിന് കാരണമാകും. എത്ര ചെറിയ അടുക്കളയാണെങ്കിലും ഒരല്പം ശ്രദ്ധിച്ചാൽ ഭംഗിയാക്കാവുന്നതേയുള്ളൂ.

    ഒരു വീടിന്റെ അടുക്കളപണി തുടങ്ങുന്നതിനു മുൻപു തന്നെ എന്തൊക്കെയാണ് ആവശ്യങ്ങളെന്ന് തീരുമാനിച്ച് ഒരു പ്ലാൻ ഉണ്ടാക്കുക. വാഷിങ്ങ് മെഷീൻ, ഫ്രിഡ്ജ്, മിക്സി, ഓവൻ, ടോസ്റ്റർ, ജ്യൂസർ, വാട്ടർ പ്യൂരിഫയർ എന്നിവയെല്ലാം അടുക്കളയിൽ തന്നെയിടം കണ്ടെത്തുന്നതാകും നല്ലത്. കബോഡുകൾ ഒരിക്കലും അധികം ഉയരത്തിലായിരിക്കരുത്. തിരക്കു പിടിച്ച് നിൽക്കുന്ന സമയത്തോ അത്യാവശ്യത്തിന് എന്തെങ്കിലും എടുക്കാനോ മുതിരുമ്പോൾ അത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

    എപ്പോഴും കൈ എത്തുന്ന ദൂരമാണ് നല്ലത്. അതുപോലെ തന്നെയാണ് വാഷിംഗ് മെഷീന്റെ സ്ഥാനവും. അടുക്കളയിൽ അല്പം തിരക്കൊഴിഞ്ഞ ഭാഗം തിരഞ്ഞെടുക്കാം.അടുക്കളയിലെ എല്ലാ ജനലുകളും പകൽ സമയങ്ങളിൽ തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കണം. പാചകം ചെയ്യുമ്പോഴുള്ള മണവും പച്ചക്കറിയുടെയും മീനിന്റെയുമൊക്കെ മണവും പുറത്തു പോകാൻ ഏറ്റവും നല്ലത് ജനലുകൾ തുറന്നിടുന്നത് തന്നെയാണ്. അല്ലാത്ത പക്ഷം, അടുക്കളയിലെ മണം വീട് മുഴുവൻ പരക്കുന്നതിനും കാരണമാകും.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    1. ദിവസവും അടുക്കള തുടച്ച് വൃത്തിയാക്കണം. ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നിടമാണ് അടുക്കള. പാത്രങ്ങളെല്ലാം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം.

    2. കുക്കിംഗ് സ്‌പേസിനരികിലായിരിക്കണം നിത്യേന ഉപയോഗിക്കുന്ന പാത്രങ്ങളുടേയും മസാലപ്പൊടികളുടേയും സ്ഥാനം. കഴിവതും അവയിലെല്ലാം പ്രത്യേകം പ്രത്യേകം പേരുകൾ കൊടുക്കാനും ശ്രമിക്കണം. കുക്കിംഗ് ഈസിയാക്കാൻ അത് നിങ്ങളെ സഹായിക്കും.

    3. ദിവസേനെയുള്ള ഉപയോഗത്തിന് ആവശ്യമില്ലാത്ത പാത്രങ്ങൾ കബോഡിലേക്ക് മാറ്റി വയ്ക്കുന്നതാണ് നല്ലത്. അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന പാത്രങ്ങൾ മാത്രം മതി.

    4. സ്പൂണുകളും കത്തികളും ആവശ്യാനുസരണം എടുക്കാൻ വിവിധ സൈസിലുള്ള ട്രേകൾ ഉപയോഗിക്കാം. പാത്രങ്ങൾ വയ്ക്കാൻ സൈസ് അനുസരിച്ച് പല വലിപ്പത്തിലുള്ള ബാസ്‌ക്കറ്റുകൾ ഉപയോഗിയ്ക്കാം.

    5. സിങ്കിനു താഴെവരുന്ന സ്ഥലവും പൂർണ്ണമായി ഉപയോഗപ്പെടുത്തണം. ഡസ്റ്റ്ബിനും ഡിറ്റർജന്റ് റാക്കും ഇവിടെ പിടിപ്പിയ്ക്കാം.

    6. അടുക്കളയിൽ എപ്പോഴും വെളിച്ചമുണ്ടാകണം. പെയിന്റിംഗ് ചെയ്യുമ്പോൾ അത് പ്രത്യേകം ശ്രദ്ധിക്കണം. അടുക്കള ഇരുണ്ടതാകാതിരിക്കാൻ വെൺമ തോന്നിക്കുന്ന പെയിന്റുകൾ ഉപയോഗിക്കണം.

    7. വാൾ യൂണിറ്റുകളിൽ ഗ്ലാസ് ഷെൽഫു കളും നൽകാം. ക്രോക്കറി സെറ്റുകൾ ഇത്തരം കബോഡുകളിൽ വയ്ക്കാം. അത് വീടിന് ഭംഗിയും വിളിച്ചോതും.

    8. കിച്ചൺ ഫ്‌ളോറിങ്ങിനു വെർട്ടിഫൈഡ് ടൈലുകൾ ഉപയോഗിയ്ക്കാം. ഇളം നിറങ്ങൾ നൽകുന്നത് കിച്ചണിലെ അഴുക്കുകൾ പെട്ടെന്ന് കണ്ടു പിടിച്ച് വൃത്തിയാക്കാൻ സഹായിക്കും.

    9. അടുക്കളയ്‌ക്കൊപ്പം എപ്പോഴും ഒരു വർക്ക് ഏര്യ കൂടി കണ്ടെത്തേണ്ടതുണ്ട്. വിറക് അടുപ്പ് ഉപയോഗിക്കാനും അമ്മി കല്ല് ഉപയോഗിക്കാനുമൊക്കെ വർക്ക് ഏര്യ ഉപയോഗിക്കാം.

    10. അടുക്കളയിലെ അലമാരകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയാക്കുന്നതോടൊപ്പം തന്നെ അവ കൃത്യ സ്ഥാനങ്ങളിൽ അടുക്കി വയ്ക്കാനും ശ്രദ്ധിക്കണം.

    11. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ വയ്ക്കുന്നതിനും പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും വായു സഞ്ചാരമുള്ളിടത്തേ വയ്ക്കാവൂ. സിലിണ്ടർ ഒരിക്കലും ചരിച്ചിടാനോ കിടത്തി വയ്ക്കാനോ നോക്കരുത്. നനവില്ലാത്ത, തീ പിടിക്കാൻ സാധ്യതയില്ലാത്ത സ്ഥലത്ത് വേണം ഇത് സൂക്ഷിക്കാൻ.

  • ഓണം സ്പെഷ്യല്‍ ഓലന്‍

    ഓണം സ്പെഷ്യല്‍ ഓലന്‍

    ഓണസദ്യയില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍.ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌ ..ഓലന്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ വിഷമിക്കണ്ട നമുക്കിന്നു ഓലന്‍ ഉണ്ടാക്കാന്‍ പഠിക്കാം .വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
    കുമ്പളങ്ങ -അര കിലോ
    ജീരകം – അര ടിസ്പൂണ്‍
    വന്‍ പയര്‍ – അര കപ്പ്‌
    പച്ചമുളക് _അഞ്ച്
    ചുവന്നുള്ളി – എട്ട് അല്ലി
    തേങ്ങ – അര മുറി
    കറിവേപ്പില -ഒരു തണ്ട്
    വെളിച്ചെണ്ണ -രണ്ടുടിസ്പൂണ്‍

    ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
    ആദ്യം തന്നെ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു ചെറുതായിട്ട് നുറുക്കി എടുക്കണം ( കുമ്പളങ്ങ എടുക്കുമ്പോള്‍ ഇളം കുമ്പളങ്ങ എടുക്കണം )
    പയര് അല്പം വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചു എടുത്തു വയ്ക്കുക ( പയര്‍ വെള്ളത്തില്‍ കുതിര്‍ത്തി എടുത്തു കുക്കറില്‍ അടിച്ചു എടുത്താല്‍ എളുപ്പമാകും )
    തേങ്ങ ചിരവി പിഴിഞ്ഞ് പാല്‍ എടുത്തു വയ്ക്കുക ..ഒന്നാം പാല്‍ മാറ്റിവയ്ക്കാം…ഇനി രണ്ടാം പാല്‍ കുമ്പളങ്ങ വേവാന്‍ ആവശ്യമായിട്ടുള്ള വെള്ളം ഒഴിച്ച് പിഴിഞ്ഞ് എടുക്കാം എന്നിട്ട് കുമ്പളങ്ങയില്‍ ഈ രണ്ടാം പാല്‍ ഒഴിച്ച് ജീരകവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്ന് വേവിച്ചു എടുക്കാം
    ഇനി വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അരിഞ്ഞു എടുത്ത പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്ത് ഒന്നുകൂടി വെള്ളം എല്ലാം വറ്റിച്ചു എടുക്കണം അത് കഴിഞ്ഞു ഇതിലേയ്ക്ക് വേവിച്ചു വച്ച പയര്‍ ചേര്‍ത്ത് ഇളക്കാം ( തീ കുറച്ചു വയ്ക്കണം കേട്ടോ )പയര്‍ ചേര്‍ത്ത ശേഷം ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒന്നാം പാല്‍ ചേര്‍ത്ത് മിക്സ് ചെയ്യണം ..ഇനി ഇതൊന്നു തിള വരുമ്പോള്‍ ഇതിലേയ്ക്ക് രണ്ടു ടിസ്പൂണ്‍ പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം ഒന്ന് ഇളക്കാം ഇറക്കി വയ്ക്കാം.തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികനേരം തിളപ്പിക്കാന്‍ പാടില്ല
    ഓലന്‍ റെഡി ഈ ഓണത്തിന് നിങ്ങള്‍ തീര്‍ച്ചയായും ഓലന്‍ ഉണ്ടാക്കണം കേട്ടോ ഇത് വളരെ എളുപ്പമല്ലേ ഉണ്ടാക്കി എടുക്കാന്‍ ..ഇതില്‍ മുളക് പൊടി ഒന്നും ചേര്‍ക്കില്ല എരിവിനു പച്ചമുളക് തന്നെയാണ് ചേര്‍ക്കുന്നത് കേട്ടോ ..അപ്പോള്‍ എല്ലാവരും ഓണത്തിന് ഉണ്ടാക്കുമല്ലോ അല്ലെ ?

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
    ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി

  • ഓണം സ്പെഷ്യല്‍ സേമിയോ പായസം

    ഓണം സ്പെഷ്യല്‍ സേമിയോ പായസം

    ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ സേമിയോ പായസം ഉണ്ടാക്കാം ..ഓണത്തിന് എല്ലാവരും പായസം ഉണ്ടാക്കും പായസം ഉണ്ടായാലേ ഓണം ആകൂ .സേമിയോ ഉപയോഗിച്ച് പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.ഇതിനാവശ്യമുള്ള സാധനങ്ങള്‍
    സേമിയോ -ഒരു കപ്പ്‌
    പാല്‍ – രണ്ടര കപ്പ്‌
    നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍
    പഞ്ചസാര – കാല്‍ കപ്പ്‌ ( മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം )
    അണ്ടിപ്പരിപ്പ് – 25 ഗ്രാം
    മുന്തിരി – 25 ഗ്രാം
    ഏലയ്ക്ക പൊടി – അര ടിസ്പൂണ്‍
    മില്‍ക്ക് മേഡ് – അരക്കപ്പ്
    ഇതുണ്ടാക്കേണ്ട വിധം ആദ്യം തന്നെ സേമിയോ ഒന്ന് ഒടിച്ചു എടുക്കാം, പാല്‍ നല്ലപോലെ കാച്ചി എടുക്കാം.. ഇനി ഒരു പാന്‍ അടുപ്പത് വച്ച് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും,മുന്തിരിയും വറുത്തു എടുത്തു മാറ്റി വയ്ക്കാം ഇനി ഈ പാനിലെയ്ക്ക് സേമിയോ ചേര്‍ത്ത് ഒന്ന് വറുക്കുക അതിനുശേഷം പകുതി പാല്‍ ഇതിലേയ്ക്ക് ഒഴിക്കാം ഒന്ന് നല്ലപോലെ മിക്സ് ചെയ്തു ഇത് അടച്ചു വച്ച് സേമിയോ വേവിച്ചു എടുക്കാം ( തീ കുറച്ചു ഇടണം കേട്ടോ ഇല്ലെങ്കില്‍ കത്ത് പിടിക്കും പായസം കരിഞ്ഞിരിക്കും ) സേമിയോ വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം ( മധുരം കുറവ് മതിയെങ്കില്‍ പഞ്ചസാര കുറയ്ക്കാം കൂടുതല്‍ വേണമെങ്കില്‍ കൂട്ടാം നിങ്ങളുടെ ഇഷ്ട്ടം ) മില്‍ക്ക് മേഡ് ചേര്‍ക്കുന്നത് കൊണ്ട് അതിനു മധുരം ഉണ്ടാകും ( മില്‍ക്ക് മേഡ് വേണമെങ്കില്‍ ചേര്‍ത്താല്‍ മതി കേട്ടോ നിര്‍ബന്ധമില്ല ) പഞ്ചസാര നന്നായി മിക്സ് ചെയ്തശേഷം ബാക്കിയുള്ള പാല്‍ കൂടി ഒഴിക്കാം നന്നായി മിക്സ് ചെയ്തു ഒന്ന് തിളച്ച ശേഷം തീ ഓഫ്‌ ചെയ്യാം ഇനി ഇതിലേയ്ക്ക് മില്‍ക്ക് മേഡ് ചേര്‍ത്ത് മിക്സ് ചെയ്യാം …ഇനി ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കാം ഇത് നന്നായി മിക്സ് ചെയ്തിട്ട് ഇതിലേയ്ക്ക് അണ്ടിപ്പരിപ്പും ,മുന്തിരിയും വറുത്തത് കൂടി ചേര്‍ക്കാം

    സേമിയോ പായസം റെഡി
    ഇത് തേങ്ങാപ്പാലിലും നമുക്ക് ഉണ്ടാക്കാന്‍ പറ്റും കേട്ടോ..തേങ്ങാപ്പാല്‍ എടുക്കുമ്പോള്‍ രണ്ടു തേങ്ങയുടെ പാല്‍ എങ്കിലും വേണം ..അണ്ടിപ്പരിപ്പും …ഉണക്ക മുന്തിരിയും കുറച്ചു കൂടുതല്‍ ചേര്‍ത്താല്‍ കൂടുതല്‍ ടേസ്റ്റ് ഉണ്ടാകും അത് പറയേണ്ട ആവശ്യമില്ല എല്ലാവര്ക്കും അറിയാലോ അല്ലെ
    അപ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കുക വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി

  • ഓണം സ്പെഷ്യല്‍ വടുകപ്പുളി നാരങ്ങ വറുത്തരച്ച കറി

    ഓണം സ്പെഷ്യല്‍ വടുകപ്പുളി നാരങ്ങ വറുത്തരച്ച കറി

    ഇന്ന് നമുക്ക് ഓണത്തിന്റെ ഒരു പ്രത്യേക വിഭവം വടുകപ്പുളി നാരങ്ങാ വറുത്തരച്ച കറി ഉണ്ടാക്കാം …ഈ ഓണ സീസണില്‍ ആണ് വടുകപ്പുളി നാരങ്ങ കിട്ടുക എന്നതും പ്രത്യേകതയാണ് ..ഇത് വേണ്ട സാധനങ്ങള്‍

    വടുകപ്പുളി നാരങ്ങ – ഒരെണ്ണം ( ഏകദേശം 350/400 ഗ്രാം ഉണ്ടാകും ) ഈ നാരങ്ങ നന്നായി കഴുകി കുരുകളഞ്ഞു ചെറുതായി നുറുക്കി എടുക്കണം ( തൊലി കളയണ്ട കേട്ടോ )

    തേങ്ങ -മൂന്നു പിടി

    മഞ്ഞള്‍പൊടി -കാല്‍ ടിസ്പൂണ്‍

    മല്ലിപൊടി – മുക്കാല്‍ ടേബിള്‍സ്പൂണ്‍

    മുളക് പൊടി -രണ്ടര ടേബിള്‍സ്പൂണ്‍

    ഉലുവ – കാല്‍ ടേബിള്‍സ്പൂണ്‍

    കായപൊടി – മുക്കാല്‍ ടിസ്പൂണ്‍

    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഇഞ്ചി – ഒരു കഷണം

    വാളന്‍ പുളി – ചെറിയ നാരങ്ങാ വലുപ്പത്തില്‍

    ശര്‍ക്കര – ഒരു കഷണം

    കടുക്

    കറിവേപ്പില

    ഉലുവ – കാല്‍ ടിസ്പൂണ്‍

    ഉണക്ക മുളക് – നാലെണ്ണം

    ആദ്യം തന്നെ തേങ്ങ വറുത്തു എടുക്കാം അതിനു ഒരു പാന്‍ അടുപ്പത് വച്ചിട്ട് തേങ്ങ ഇടുക കൂടെ ഉലുവയും ആവശ്യമായ വെളിച്ചെണ്ണ കൂടി ഒഴിച്ച് ഒന്ന് ഇളക്കി    ( ചെറിയ തീയില്‍ ഇട്ടു വറുക്കാന്‍ ശ്രദ്ധിക്കുക ) തേങ്ങ വകുതി വറവ് ആകുമ്പോള്‍ കാല്‍ ടിസ്പൂണ്‍ മഞ്ഞപ്പൊടി ചേര്‍ത്ത് മൂപ്പിക്കാം അതിനു ശേഷം  മുക്കാല്‍ ടേബിള്‍സ്പൂണ്‍ മല്ലിപൊടി  ചേര്‍ത്ത്ഒപ്പിച്ചിട്ട് ഒരു രണ്ടര ടേബിള്‍സ്പൂണ്‍  മുളക്  പൊടി ചേര്‍ത്ത് മൂപ്പിക്കാം   ( എരിവു കൂടുതല്‍ വേണമെങ്കില്‍ മുളക് കൂടുതല്‍ ചേര്‍ത്തോളൂ കേട്ടോ )ഇത് നന്നായി മൂത്ത് കഴിയുമ്പോള്‍          ഇറക്കി വയ്ക്കാം അതിനുശേഷം ഇത് മിക്സിയില്‍ അല്പം വെള്ളം ചേര്‍ത്ത് നന്നായി പേസ്റ്റ് ആയി അരച്ച് എടുക്കുക ..അതിനുശേഷം അരഗ്ലാസ് വെള്ളത്തില്‍ പുളി ഒന്ന് പിഴിഞ്ഞ് എടുക്കുക

    അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞു എടുത്തത്‌ ചേര്‍ക്കാം,,,കൂടെ ചെറുതായി അരിഞ്ഞ പച്ചമുളകും കൂടി ചേര്‍ത്ത് നന്നായി ഇളക്കി വഴട്ടാം ഇത് നന്നായി മൂത്ത് കഴിയുമ്പോള്‍ രണ്ടു നുള്ള് മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കാം ..ഇനി ചെറുതായി അരിഞ്ഞ വടുകപ്പുളി നാരങ്ങ ചേര്‍ത്ത് മിക്സ് ചെയ്യാം അതിനുശേഷം തേങ്ങ അരച്ചത്‌ ചേര്‍ക്കാം ..കൂടെ കായം പൊടിയും ചേര്‍ത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച്  ഉപ്പും കറിവേപ്പില കൂടി ചേര്‍ത്ത് നന്നായി ഇളക്കി വച്ച് നന്നായി വേവിക്കാം നാരങ്ങ വെന്തു കഴിയുമ്പോള്‍ പുളിയ്ക്കു അനുസരിച്ച് പുളിവെള്ളം ചേര്‍ക്കുക ആവശ്യത്തിനു മാത്രം ചേര്‍ത്താല്‍ മതി അതിനു ശേഷം ഒരു കഷണം ശര്‍ക്കര കൂടി ഇട്ടു ഒന്ന് തിളപ്പിച്ച്‌ പാകത്തിന് തിക്ക് ആക്കി വറ്റിച്ചു എടുക്കുക

    ഇനി ഈ കറി താളിക്കാം അതിനു ഒരു ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അര ടേബിള്‍സ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കാം അതിനുശേഷം കറിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്ത് മൂപ്പിക്കാം മൂത്ത് കഴിയുമ്പോള്‍ അല്പം മഞ്ഞപ്പൊടിയും ,മുളക് പൊടിയും കൂടി ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിക്കാം ഇതൊന്നു നന്നായി ഇളക്കാം

    വടുകപ്പുളി നാരങ്ങാ വറുത്തരച്ച കറി തയ്യാര്‍ …ഈ കറി സൂക്ഷിച്ചു  ഉപയോഗിച്ചാല്‍ ഒന്ന് രണ്ടാഴ്ച കേടുകൂടാതെ ഇരിക്കും …ഇതുണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞു ഉപയോഗിക്കുന്നതാണ് കൂടുതല്‍ രുചി

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

     

    ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി

  • പാചകം എളുപ്പമാക്കാന്‍ ഇതാ ചില വഴികള്‍

    പാചകം എളുപ്പമാക്കാന്‍ ഇതാ ചില വഴികള്‍

    ഉരുളക്കിഴങ്ങ് മുളക്കുന്നുവോ?

    ഉരുളക്കിഴങ്ങ് വാങ്ങി വെച്ച് കുറച്ച് ദിവസം കഴിഞ്ഞാല്‍ അത് മുളക്കുന്നത് കാണാം. പിന്നെ ഉപയോഗശൂന്യമായ ഉരുളക്കിഴങ്ങ് കളയാന്‍ മാത്രമേ കൊള്ളൂ. എന്നാല്‍ ഉരുളക്കിഴങ്ങ് മുളക്കുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് പാത്രത്തില്‍ ഒരു ആപ്പിള്‍ കൂടി ഇട്ടാല്‍ മതി.

    പൂരിക്ക് മാര്‍ദ്ദവം നല്‍കാന്‍

    നല്ല മൃദുവായ പൂരി ഉണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എന്നാല്‍ ഇനി മൃദുവായ പൂരി ഉണ്ടാക്കാന്‍ 100 ഗ്രാം ഗോതമ്പ് മാവ് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ പൊടിച്ചത് എന്നിവ ചേര്‍ത്ത് മാവ് കുഴച്ചാല്‍ മതി.

    ഓംലറ്റിന് മയം കിട്ടാന്‍

    മുട്ട വിഭവങ്ങള്‍ എപ്പോഴും മയമുള്ളതായിരിക്കണം. എന്നാല്‍ മുട്ട വിഭവങ്ങള്‍ക്ക് മയം കിട്ടാന്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളം പൊടിയോ ചേര്‍ത്താല്‍ മതി.

    ചീര വേവിക്കുമ്പോള്‍

    ചീര വേവിക്കുമ്പോള്‍ അതിന്റെ പച്ച നിറം മാറി വാടിയ നിറമായി മാറുന്നു. എന്നാല്‍ ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ക്കാം. ഇത് ചീരയുടെ നിറം മാറാതേയും ചീരക്ക് രുചി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

    എണ്ണയും കനപ്പ് മാറാന്‍

    വെളിച്ചെണ്ണ കുറേ ദിവസം കഴിഞ്ഞാല്‍ കനക്കാന്‍ തുടങ്ങും. എന്നാല്‍ അല്‍പം മുരിങ്ങയിലയോ ഒരു കല്ലുപ്പോ ചേര്‍ത്ത് ചെറുതായി ഒന്നു ചൂടാക്കിയെടുത്താല്‍ എണ്ണയുടെ കനപ്പ് മാറും.

    പൂരിയില്‍ എണ്ണ പിടിക്കുന്നുവോ?

    പൂരിയും മറ്റ് എണ്ണയില്‍ പൊരിക്കുന്ന പലഹാരങ്ങളും ഉണ്ടാക്കുമ്പോള്‍ എണ്ണ പിടിക്കുന്നുവോ എങ്കില്‍ അതിന് പരിഹാരം കാണാനും വഴിയുണ്ട്. മൈദമാവും ഗോതമ്പ് മാവും ഒരേ അളവില്‍ ചേര്‍ക്കാം. ഇങ്ങനെയാവുമ്പോള്‍ പൂരിയും സമോസയും ഒന്നും എണ്ണ കുടിക്കില്ല.

    ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍

    ഇടിയപ്പം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍ അതിന്റെ മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മതി. ഇത് ഇടിയപ്പം സോഫ്റ്റാക്കും.

    ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

    പ്രഭാത ഭക്ഷണത്തിന് ഉപ്പ്മാവ് തയ്യാറാക്കുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ ഉപ്പ്മാവ് ഉണ്ടാക്കുമ്പോള്‍ റവയാണെങ്കില്‍ അല്‍പം എണ്ണ ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കി നോക്കൂ. ഇത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കും.

    തേങ്ങ ചിരകുമ്പോള്‍

    തേങ്ങ ചിരകുന്ന വീട്ടമ്മമാര്‍ക്കുള്ള തലവേദനയാണ് തേങ്ങ കഷ്ണമായി വീഴുന്നത്. എന്നാല്‍ തേങ്ങ ചിരവുന്നതിനു മുന്‍പായി അല്‍പനേരം ഫ്രീസറില്‍ വെച്ച ശേഷം ചിരകി നോക്കൂ. നല്ല പൊടിയായി വരും.

    മോരിന്റെ പുളി കുറക്കാന്‍

    മോരിന് പുളി അധികമായാല്‍ അത് കളയുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ മോരിന് പുളി കുറക്കാന്‍ അതില്‍ കുറച്ച് ഉപ്പും പച്ചമുളകും ഇട്ടാല്‍ മതി.

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    റൈസ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

  • ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി

    ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി

    ഇന്ന് നമുക്ക് വെള്ളരിക്ക പുളിശ്ശേരി ഉണ്ടാക്കാം ഓണസദ്യയില്‍  പ്രധാനപ്പെട്ട ഒരു വിഭവമാണ് ഇത് ഇത് ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു

    ആവശ്യമുള്ള സാധനങ്ങള്‍

    വെള്ളരിക്ക – അരക്കിലോ

    മഞ്ഞപ്പൊടി – കാല്‍ ടേബിള്‍സ്പൂണ്‍

    പച്ചമുളക് – നാലെണ്ണം

    ഉപ്പു – ആവശ്യത്തിനു

    തേങ്ങ – ഒരു മുറി

    ജീരകം – ഒരു സ്പൂണ്‍

    തൈര് – അര ലിറ്റര്‍

    ഉലുവ – അര സ്പൂണ്‍

    ഉണക്കമുളക് – മൂന്നെണ്ണം

    കറിവേപ്പില -രണ്ടു തണ്ട്

    ആദ്യം തന്നെ വെള്ളരിക്ക നന്നായി തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി ഒരു ചട്ടിയില്‍ ഇട്ടു മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കി ഒരു  പച്ചമുളക് അരിഞ്ഞത്  ചേര്‍ത്ത് ഒരു തണ്ട് കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് ഒന്ന് മിക്സ് ചെയ്തു  വേവിക്കാം ( വെള്ളം ആവശ്യത്തിനു മാത്രം ഒഴിക്കുക

    ഇനി തേങ്ങ അരച്ച് എടുക്കാം അതിനായി ഒരു മുറി  ചിരവിയ തേങ്ങയും ,ജീരകവും ,പച്ചമുളകും ,ആവശ്യത്തിനു വെള്ളം അല്പം ചൂടാക്കി ഒഴിച്ച് തേങ്ങ നന്നായിട്ട് പേസ്റ്റ് പോലെ അരച്ച് എടുക്കണം ( തേങ്ങ നന്നായി അരഞ്ഞാല്‍ ഒരു പ്രത്യേക ടേസ്റ്റ്ഉം ഭംഗിയും ഉണ്ടാകും കറിക്ക്..പിന്നെ നമ്മള്‍ മുളക് പൊടി ചേര്‍ക്കുന്നില്ല പകരം എരിവിനു ആവശ്യമുള്ള പച്ചമുളക് നമുക്ക് ചേര്‍ക്കാം ജീരകം നല്ല ജീരകം ആണ് കേട്ടോ പെരുംജീരകം അല്ല വെള്ളം തേങ്ങ അരഞ്ഞു കിട്ടാന്‍ മാത്രം ഒഴിച്ചാല്‍ മതി   )

    ഇനി ഈ അരപ്പ് വെന്ത വെള്ളരിക്കയില്‍ ചേര്‍ത്ത് ഇളക്കാം എന്നിട്ട് ഇതൊന്നു തിളപ്പിക്കാം അപ്പോള്‍ തേങ്ങയുടെയും ജീരകതിന്റെയും ഒക്കെ പച്ചമണം മാറി കിട്ടും ..ഒന്ന് നന്നായി തിളച്ചശേഷം നമുക്ക് തൈര് ചേര്‍ക്കാം തൈര് ചേര്‍ത്ത് നന്നായി ഇളക്കണം എന്നിട്ട് വെള്ളം വേണമെങ്കില്‍ മാത്രം ചേര്‍ക്കാം …അതിനു ശേഷം നമുക്ക് ഇതിന്റെ ഉപ്പോന്നു നോക്കാം ആവശ്യമെങ്കില്‍ ഉപ്പുകൂടി ചേര്‍ത്ത് ഇളക്കി  ഇതൊന്നു തിളച്ചു വരുമ്പോള്‍ ഇറക്കി വയ്ക്കാം ( തൈര് ചേര്‍ത്ത് പിന്നെ അധിക നേരം തിളപ്പിക്കരുത് ) ഇനി ഇത് താളിച്ച്‌ ഒഴിക്കാം അതിനുവേണ്ടി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക ശേഷം ഉണക്ക മുളക് ഒന്ന് രണ്ടായി മുറിച്ചു ഇടാം ,,കറിവേപ്പിലയും ഇട്ടു മൂപ്പിക്കാം ഇനി ഒരു നുള്ള് മഞ്ഞപ്പൊടി കൂടി ഇതില്‍ ഇട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കാം

    വെള്ളരിക്ക പുളിശ്ശേരി റെഡി

    ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഓണത്തിന് ഉണ്ടാക്കി നോക്കൂ

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ചട്ടിപ്പത്തിരി ഉണ്ടാക്കാം

  • ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി

    ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി

    ഓണത്തിന് വെണ്ടക്ക കിച്ചടി ഉണ്ടാക്കാം .ഇത് സ്വദിഷ്ട്ടമായ ഒരു ഓണം വിഭവം ആണ് …ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ..വെണ്ടക്ക..തൈര്..തേങ്ങ..പച്ചമുളക്..ഇഞ്ചി ..വേപ്പില…വറ്റല്‍ മുളക്..കടുക് ..സവാള..ഉപ്പു..ജീരകം .. വെളിച്ചെണ്ണ..എന്നിവയാണ് ആദ്യം  വെണ്ടക്ക നാലാക്കി പൊളിച്ചു ചെറുതായി അരിഞ്ഞു എടുക്കുക ..ഇത് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു എടുക്കുക …മൂന്നു പിടി തേങ്ങ  നാലഞ്ചു പച്ചമുളകും അരടിസ്പൂണ്‍  ജീരകവും ചേര്‍ത്ത് അരച്ച് എടുക്കുക..ഒരു ചട്ടിയില്‍ കടുക് പൊട്ടിച്ചു പൊടിയായി അരിഞ്ഞ ഒരു സവാളയും .. പച്ചമുളകും .ഇഞ്ചി വേപ്പില എല്ലാം ഇട്ടു മൂപ്പിക്കുക ..വേണ്ട ചേര്‍ക്കുക…തേങ്ങ അരച്ചത്‌ ചേര്‍ക്കുക..തൈര് ചേര്‍ക്കുക ..കിച്ചടി ഉണ്ടാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം