പാചകം എളുപ്പമാക്കാന്‍ ഇതാ ചില വഴികള്‍

Advertisement

ഉരുളക്കിഴങ്ങ് മുളക്കുന്നുവോ?

ഉരുളക്കിഴങ്ങ് വാങ്ങി വെച്ച് കുറച്ച് ദിവസം കഴിഞ്ഞാല്‍ അത് മുളക്കുന്നത് കാണാം. പിന്നെ ഉപയോഗശൂന്യമായ ഉരുളക്കിഴങ്ങ് കളയാന്‍ മാത്രമേ കൊള്ളൂ. എന്നാല്‍ ഉരുളക്കിഴങ്ങ് മുളക്കുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് പാത്രത്തില്‍ ഒരു ആപ്പിള്‍ കൂടി ഇട്ടാല്‍ മതി.

പൂരിക്ക് മാര്‍ദ്ദവം നല്‍കാന്‍

നല്ല മൃദുവായ പൂരി ഉണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എന്നാല്‍ ഇനി മൃദുവായ പൂരി ഉണ്ടാക്കാന്‍ 100 ഗ്രാം ഗോതമ്പ് മാവ് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ പൊടിച്ചത് എന്നിവ ചേര്‍ത്ത് മാവ് കുഴച്ചാല്‍ മതി.

ഓംലറ്റിന് മയം കിട്ടാന്‍

മുട്ട വിഭവങ്ങള്‍ എപ്പോഴും മയമുള്ളതായിരിക്കണം. എന്നാല്‍ മുട്ട വിഭവങ്ങള്‍ക്ക് മയം കിട്ടാന്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളം പൊടിയോ ചേര്‍ത്താല്‍ മതി.

ചീര വേവിക്കുമ്പോള്‍

ചീര വേവിക്കുമ്പോള്‍ അതിന്റെ പച്ച നിറം മാറി വാടിയ നിറമായി മാറുന്നു. എന്നാല്‍ ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ക്കാം. ഇത് ചീരയുടെ നിറം മാറാതേയും ചീരക്ക് രുചി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

എണ്ണയും കനപ്പ് മാറാന്‍

വെളിച്ചെണ്ണ കുറേ ദിവസം കഴിഞ്ഞാല്‍ കനക്കാന്‍ തുടങ്ങും. എന്നാല്‍ അല്‍പം മുരിങ്ങയിലയോ ഒരു കല്ലുപ്പോ ചേര്‍ത്ത് ചെറുതായി ഒന്നു ചൂടാക്കിയെടുത്താല്‍ എണ്ണയുടെ കനപ്പ് മാറും.

പൂരിയില്‍ എണ്ണ പിടിക്കുന്നുവോ?

പൂരിയും മറ്റ് എണ്ണയില്‍ പൊരിക്കുന്ന പലഹാരങ്ങളും ഉണ്ടാക്കുമ്പോള്‍ എണ്ണ പിടിക്കുന്നുവോ എങ്കില്‍ അതിന് പരിഹാരം കാണാനും വഴിയുണ്ട്. മൈദമാവും ഗോതമ്പ് മാവും ഒരേ അളവില്‍ ചേര്‍ക്കാം. ഇങ്ങനെയാവുമ്പോള്‍ പൂരിയും സമോസയും ഒന്നും എണ്ണ കുടിക്കില്ല.

ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍

ഇടിയപ്പം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍ അതിന്റെ മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മതി. ഇത് ഇടിയപ്പം സോഫ്റ്റാക്കും.

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

പ്രഭാത ഭക്ഷണത്തിന് ഉപ്പ്മാവ് തയ്യാറാക്കുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ ഉപ്പ്മാവ് ഉണ്ടാക്കുമ്പോള്‍ റവയാണെങ്കില്‍ അല്‍പം എണ്ണ ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കി നോക്കൂ. ഇത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കും.

തേങ്ങ ചിരകുമ്പോള്‍

തേങ്ങ ചിരകുന്ന വീട്ടമ്മമാര്‍ക്കുള്ള തലവേദനയാണ് തേങ്ങ കഷ്ണമായി വീഴുന്നത്. എന്നാല്‍ തേങ്ങ ചിരവുന്നതിനു മുന്‍പായി അല്‍പനേരം ഫ്രീസറില്‍ വെച്ച ശേഷം ചിരകി നോക്കൂ. നല്ല പൊടിയായി വരും.

മോരിന്റെ പുളി കുറക്കാന്‍

മോരിന് പുളി അധികമായാല്‍ അത് കളയുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ മോരിന് പുളി കുറക്കാന്‍ അതില്‍ കുറച്ച് ഉപ്പും പച്ചമുളകും ഇട്ടാല്‍ മതി.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

റൈസ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി