സ്റ്റോറേജ് ടിപ്സ്

Advertisement

തക്കാളിയും ചെറുനാരങ്ങയും മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാനുള്ള സൂത്രം, കൂടെ പുതിനയില മല്ലിയില എന്നിവ കൂടുതൽ കാലം ഫ്രഷായി ഇരിക്കാനുള്ള ടിപ്പും.

കടയിൽ നിന്നും തക്കാളി മേടിക്കുമ്പോൾ നല്ല പഴുത്തത് നോക്കിയാണ് നമ്മൾ മേടിക്കാറ്, കുറച്ചു ദിവസത്തിനുള്ളിൽ ഇത് കേടാവാറുണ്ട്, എന്നാൽ ശരിയായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ കുറച്ച് അധികം നാൾ തന്നെ നമുക്കിത് ഉപയോഗിക്കാൻ പറ്റും, തക്കാളി മേടിച്ചു കൊണ്ടുവരുമ്പോൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക, ശേഷം നല്ല തിളച്ച വെള്ളമൊഴിച്ച് 10 മിനിറ്റ് മൂടി വയ്ക്കുക ഇനി എടുത്ത് നന്നായി തുടച്ചതിനു ശേഷം ഒരു പ്ലാസ്റ്റിക് സിപ്പർ ബാഗിലോ എയർ ടൈറ്റ് ആയിട്ടുള്ള ഏതെങ്കിലും ബോക്സിലോ സൂക്ഷിക്കാം, ഇങ്ങനെ സൂക്ഷിക്കുമ്പോൾ തക്കാളി കമഴ്ത്തി വെക്കാൻ ശ്രദ്ധിക്കണം. തക്കാളി മിക്സിയിൽ അടിച്ചെടുത്ത് ഒരു പാനിലേക്കിട്ട് നന്നായി തിളപ്പിച്ച് വെള്ളം വറ്റിച്ചതിനു ശേഷം ഐസ് ക്യൂബുകൾ ആയും സൂക്ഷിച്ചുവയ്ക്കാം. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.

ചെറുനാരങ്ങ വാങ്ങുമ്പോൾ ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ജ്യൂസ്‌ പിഴിഞ്ഞെടുത്ത ഐസ് ക്യൂബുകൾ ആയി സൂക്ഷിക്കാം, ഇതിന്റെ കൂടെ പുതിനയിലയോ മറ്റോ ചേർക്കണമെങ്കിൽ അങ്ങനെയും സൂക്ഷിക്കാം.

കടയിൽ നിന്നും മേടിക്കുന്ന മല്ലിയില പുതിനയില എന്നിവ നന്നായി കഴുകി എടുത്തതിന് ശേഷം ചീഞ്ഞ ഭാഗങ്ങളെല്ലാം കളഞ്ഞ് പ്ലാസ്റ്റിക് ബോക്സുകളിൽ അടച്ചു സൂക്ഷിക്കാം, അതല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചതിനുശേഷം ഐസ്ക്യൂബുകൾ ആക്കിയും സൂക്ഷിക്കാം

കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mary’s lovely Kitchen