ഇന്ന് നമുക്ക് വെള്ളരിക്ക പുളിശ്ശേരി ഉണ്ടാക്കാം ഓണസദ്യയില്‍ പ്രധാനപ്പെട്ട ഒരു വിഭവമാണ് ഇത് ഇത് ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു
ആവശ്യമുള്ള സാധനങ്ങള്‍
വെള്ളരിക്ക – അരക്കിലോ
മഞ്ഞപ്പൊടി – കാല്‍ ടേബിള്‍സ്പൂണ്‍
പച്ചമുളക് – നാലെണ്ണം
ഉപ്പു – ആവശ്യത്തിനു
തേങ്ങ – ഒരു മുറി
ജീരകം – ഒരു സ്പൂണ്‍
തൈര് – അര ലിറ്റര്‍
ഉലുവ – അര സ്പൂണ്‍
ഉണക്കമുളക് – മൂന്നെണ്ണം
കറിവേപ്പില -രണ്ടു തണ്ട്
ആദ്യം തന്നെ വെള്ളരിക്ക നന്നായി തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി ഒരു ചട്ടിയില്‍ ഇട്ടു മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കി ഒരു പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് ഒരു തണ്ട് കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് ഒന്ന് മിക്സ് ചെയ്തു വേവിക്കാം ( വെള്ളം ആവശ്യത്തിനു മാത്രം ഒഴിക്കുക
ഇനി തേങ്ങ അരച്ച് എടുക്കാം അതിനായി ഒരു മുറി ചിരവിയ തേങ്ങയും ,ജീരകവും ,പച്ചമുളകും ,ആവശ്യത്തിനു വെള്ളം അല്പം ചൂടാക്കി ഒഴിച്ച് തേങ്ങ നന്നായിട്ട് പേസ്റ്റ് പോലെ അരച്ച് എടുക്കണം ( തേങ്ങ നന്നായി അരഞ്ഞാല്‍ ഒരു പ്രത്യേക ടേസ്റ്റ്ഉം ഭംഗിയും ഉണ്ടാകും കറിക്ക്..പിന്നെ നമ്മള്‍ മുളക് പൊടി ചേര്‍ക്കുന്നില്ല പകരം എരിവിനു ആവശ്യമുള്ള പച്ചമുളക് നമുക്ക് ചേര്‍ക്കാം ജീരകം നല്ല ജീരകം ആണ് കേട്ടോ പെരുംജീരകം അല്ല വെള്ളം തേങ്ങ അരഞ്ഞു കിട്ടാന്‍ മാത്രം ഒഴിച്ചാല്‍ മതി )
ഇനി ഈ അരപ്പ് വെന്ത വെള്ളരിക്കയില്‍ ചേര്‍ത്ത് ഇളക്കാം എന്നിട്ട് ഇതൊന്നു തിളപ്പിക്കാം അപ്പോള്‍ തേങ്ങയുടെയും ജീരകതിന്റെയും ഒക്കെ പച്ചമണം മാറി കിട്ടും ..ഒന്ന് നന്നായി തിളച്ചശേഷം നമുക്ക് തൈര് ചേര്‍ക്കാം തൈര് ചേര്‍ത്ത് നന്നായി ഇളക്കണം എന്നിട്ട് വെള്ളം വേണമെങ്കില്‍ മാത്രം ചേര്‍ക്കാം …അതിനു ശേഷം നമുക്ക് ഇതിന്റെ ഉപ്പോന്നു നോക്കാം ആവശ്യമെങ്കില്‍ ഉപ്പുകൂടി ചേര്‍ത്ത് ഇളക്കി ഇതൊന്നു തിളച്ചു വരുമ്പോള്‍ ഇറക്കി വയ്ക്കാം ( തൈര് ചേര്‍ത്ത് പിന്നെ അധിക നേരം തിളപ്പിക്കരുത് ) ഇനി ഇത് താളിച്ച് ഒഴിക്കാം അതിനുവേണ്ടി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക ശേഷം ഉണക്ക മുളക് ഒന്ന് രണ്ടായി മുറിച്ചു ഇടാം ,,കറിവേപ്പിലയും ഇട്ടു മൂപ്പിക്കാം ഇനി ഒരു നുള്ള് മഞ്ഞപ്പൊടി കൂടി ഇതില്‍ ഇട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കാം
വെള്ളരിക്ക പുളിശ്ശേരി റെഡി
ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഓണത്തിന് ഉണ്ടാക്കി നോക്കൂ
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക