Blog

  • സ്വാദിഷ്ട്ടമായ ബോംബെ മിക്സ്ചര്‍ ഉണ്ടാക്കാം

    സ്വാദിഷ്ട്ടമായ ബോംബെ മിക്സ്ചര്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് ബോംബെ മിക്സ്ചര്‍ ഉണ്ടാക്കാം ….കടല മാവ് , അരിപ്പൊടി,മസൂര്‍ ദാല്‍,ഓയില്‍ ,ബ്ലാക്ക് സോള്‍ട്ട്, മഞ്ഞപ്പൊടി ,കടലമാവ് അരിപ്പൊടി കുഴയ്ക്കണം ഇത് സേവനാഴിയില്‍ ആക്കി ഓയിലില്‍ വറുത്തു എടുക്കാം …പരിപ്പ് വറുത്തു എടുക്കാം ,എല്ലാം കൂടി മിക്സ് ചെയ്തു ബ്ലാക്ക് സോള്‍ട്ട് ചേര്‍ത്ത്എടുക്കുക. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

  • പതിനാലു തരം ഓണവിഭവങ്ങള്‍

    പതിനാലു തരം ഓണവിഭവങ്ങള്‍

    എളുപ്പത്തില്‍ ഓണ സദ്യ ഒരുക്കാന്‍ ഇതാ ഓണവിഭവങ്ങള്‍ …സാധാരണയായി മലയാളികളുടെ ഓണസദ്യയില്‍ ഈ വിഭവങ്ങള്‍ എല്ലാം തന്നെ ഉണ്ടാകും …വളരെ ഈസിയായി നമുക്ക് ഉണ്ടാക്കി എടുക്കാന്‍ കഴിയും ..എല്ലാവരും ഉണ്ടാക്കി നോക്കുക

    സാമ്പാര്‍
    ========
    പരിപ്പും പച്ചക്കറികളും വെണ്ടയ്ക്ക , മുരിങ്ങക്ക, സവാള, ഉരുളക്കിഴങ്ങ് , തക്കാളി, ബീന്‍സ് ,ക്യാരറ്റ് തുടങ്ങിയവ വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്.) പുളി വെള്ളവും ചേര്‍ത്ത് ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.

    അവിയല്‍
    ==========
    എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, മത്തങ്ങാ മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി തൈര് ഉപയോഗിക്കാം
    പാകം ചെയ്യുന്ന വിധം : തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്ത്തു വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങളില്‍ തൈര്ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേര്‍ക്കുക.
    അവിയല്‍ വാങ്ങി വെച്ചു അലപം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ക്കുക.

    പയര്‍ തോരന്‍
    ===============
    പാകം ചെയ്യുന്ന വിധം : പച്ചപ്പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടി. തുടര്‍ന്ന് പയര്‍ ഇത് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി എടുക്കുക.

    കാളന്‍
    =======
    നേന്ത്രക്കായും ചേനയും ചേര്‍ത്ത് ഉണ്ടാക്കാം ,
    പച്ചമുളക് കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട് കഷണങ്ങള്‍ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക. കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് മുറിച്ചത്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കുക .

    ഓലന്‍
    =======
    കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി.

    വെണ്ടയ്ക്ക പച്ചടി
    ==================
    വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക.വറ്റല്‍മുളക്,കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് അരച്ചു ചേര്‍ത്ത അരപ്പും ചേര്‍ത്ത് ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.. തൈര് ചേര്‍ത്ത ശേഷം തിളക്കരുത് കടുക് വറക്കുക.

    കിച്ചടി
    =======
    മധുരം ഉള്ള കറിയാണിത്. മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മുന്തിരി പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കറിയില്‍ ചേര്‍ക്കുക.

    ഇഞ്ചിക്കറി
    ============
    ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വറുത്തു പൊടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.

    നാരങ്ങക്കറി
    ============
    നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക. വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടി കായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക.നാരങ്ങ കറി ആയി.

    മാങ്ങാ അച്ചാര്‍
    ===============
    ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.

    എരിശ്ശേരി
    ===========
    മത്തങ്ങ – 500 ഗ്രാം, വന്‍പയര്‍ 100 ഗ്രാം, മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍, മുളകുപൊടി – ഒരു ടീസ്പൂണ്‍, ഉപ്പ് – ആവശ്യത്തിന്, തേങ്ങ ചിരകിയത് – ഒരു തേങ്ങയുടെത്, ജീരകം – അര ടീസ്പൂണ്‍, വെളുത്തുള്ളി – 4 അല്ലി,
    വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി,കറിവേപ്പില.
    പാകം ചെയ്യുന്ന വിധം:
    ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്‌പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്‍ക്കുക .മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക.

    കട്ടി പരിപ്പ്
    =============
    ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

    കായ ഉപ്പേരി
    =============
    ഏത്തക്കായ തൊലി കളഞ്ഞു വട്ടത്തില്‍ അരിഞ്ഞു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് ഇട്ടു വറുത്തു കോരുക ശേഷം ഉപ്പുവെള്ളം തളിച്ച് എടുക്കുക …കായ ഉപ്പേരി റെഡി

    ശര്‍ക്കര വരട്ടി
    ==============
    ഏത്തക്കായ തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കി വറുത്തു എടുത്തു ശര്‍ക്കര പാനിയില്‍ ഇട്ടു ഇളക്കിയെടുത്തു എലയ്ക്ക പൊടി വിതറി എടുക്കാം …ശര്‍ക്കര വരട്ടി റെഡി

    പപ്പടം
    =======
    പപ്പടം വാങ്ങുക വെളിച്ചെണ്ണയില്‍ കാച്ചി എടുക്കുക

    പരിപ്പ് പ്രഥമന്‍
    ================
    ചെറുപയര്‍ പരിപ്പ് – 250 ഗ്രാം, ശര്‍ക്കര – 500 ഗ്രാം, നെയ്യ് – 100 ഗ്രാം, തേങ്ങ – 2, ഉണങ്ങിയ തേങ്ങ – ഒരു മുറി, ഏലക്കാപ്പൊടി – 5 ഗ്രാം, ചുക്കുപൊടി – 5 ഗ്രാം, അണ്ടിപ്പരിപ്പ് – 50 ഗ്രാം, കിസ്മിസ് – 25 ഗ്രാം.
    പാകം ചെയ്യുന്നവിധം: പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറില്‍ വേവിക്കാവുന്നതാണ്. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക. ചെറുതായരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

    പാലട
    ======
    പാലട 100ഗ്രാം . പാല്‍ മൂന്നു ലിറ്റര്‍ ..പാലട ഒന്ന് വെള്ളത്തിലിട്ടു നന്നായി വേവിച്ചു എടുക്കുക..അതിനുശേഷം ഇത് നല്ലപോലെ കഴുകി വെള്ളം വാലാന്‍ വയ്ക്കണം ..അതിനു ശേഷം പാല്‍ നന്നായി തിളപ്പിച്ച്‌ എടുക്കുക …ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ഒരു ടിസ്പൂണ്‍ നെയ്യൊഴിച്ച് പാലട ഇട്ടു ഒന്ന് വറുക്കാം അതുനുശേഷം പാല്‍ ഇതിലേയ്ക്ക് ഒഴിക്കാം ഇനി നല്ലപോലെ വറ്റിച്ചു കുറുക്കി എടുക്കാം പാലട റെഡി

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    ഓണത്തിന് പപ്പടം വീട്ടിലുണ്ടാക്കാം

  • മുരിങ്ങയില എളുപ്പത്തിൽ ക്ലീൻ ചെയ്‌തെടുക്കുന്ന വിധം വീഡിയോ കാണുക ..ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക

    മുരിങ്ങയില എളുപ്പത്തിൽ ക്ലീൻ ചെയ്‌തെടുക്കുന്ന വിധം വീഡിയോ കാണുക ..ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക

    മുരിങ്ങയില എളുപ്പത്തിൽ ക്ലീൻ ചെയ്‌തെടുക്കുന്ന വിധം വീഡിയോ കാണുക ..ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക

    മുരിങ്ങയില എളുപ്പത്തിൽ ക്ലീൻ ചെയ്‌തെടുക്കുന്ന വിധം താഴെയുള്ള വീഡിയോ യില്‍ ഉണ്ട് .ഇഷ്ടപ്പെട്ടാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക .ടിപ്സുകള്‍ ഇഷ്ടമായാല്‍ നിങ്ങളുടെ വീട്ടില്‍ പാചകം ചെയ്ത് നോക്കൂ.വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപൊലെയുള്ള പുതുമയാര്‍ന്നതും രുചിയേറിയതുമായ പാചക അറിവുകള്‍ എന്നും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.ലൈക്‌ ചെയ്യുക പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക .

     

  • സദ്യയിലെ പരിപ്പ് കറി ഉണ്ടാക്കാം

    സദ്യയിലെ പരിപ്പ് കറി ഉണ്ടാക്കാം

    ഓണസദ്യക്കു പ്രധാനമായും ഉണ്ടാക്കുന്ന ഒരു വിഭവം കൂടിയാണ്  പരിപ്പ് കറി ..ഓണത്തിന് മാത്രമല്ല സദ്യയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്  പരിപ്പ് കറി …വളരെ വളരെ എളുപ്പമാണ് ഇതുണ്ടാക്കാനായിട്ടു ..പരിപ്പ് വെറുതെ പുഴുങ്ങി എടുത്താല്‍ പോലും അത് കഴിക്കാന്‍ വളരെ ടേസ്റ്റി ആണ് …മിക്കപ്പോഴും നമ്മള്‍ വീടുകളില്‍ പരിപ്പ് വയ്ക്കാറും ഉണ്ട് അല്ലെ …പെട്ടന്ന് വയ്ക്കാന്‍ പറ്റുന്ന ഒന്നാണ് പരിപ്പ് ,,കറിയ്ക്ക് ഒന്നും ഇല്ലാതെ ആകുമ്പോള്‍ വേഗം കുറച്ചു പരിപ്പെടുക്കുക കുക്കറില്‍ അടിക്കുക ഉള്ളിയും മുളകും ചേര്‍ത്ത് ഉലര്‍ത്തി എടുക്കുക ചോറില്‍ ഒഴിക്കുക കഴിക്കു ഹാ എന്താ ഒരു ടേസ്റ്റ് !  ഇവിടെ ഞങ്ങള്‍ മിക്കവാറും ഇങ്ങിനെ ചെയ്യാറുണ്ട്…ഇന്ന് നമുക്ക് സദ്യയില്‍ വിളമ്പുന്ന പരിപ്പ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം  കട്ടി പരിപ്പ് എന്നൊക്കെ പറയും ഇതിനു…ആവശ്യമുള്ള സാധനങ്ങള്‍
    പരിപ്പ് – 200 ഗ്രാം ( ചെറിയ പരിപ്പ് കല്ലന്‍ പരിപ്പ് വാങ്ങരുത് )
    തേങ്ങ – അരമുറി
    വെളുത്തുള്ളി – അഞ്ചെണ്ണം
    പച്ചമുളക് – മൂന്നെണ്ണം
    ജീരകം – അര ടിസ്പൂണ്‍
    മഞ്ഞപ്പൊടി – ആവശ്യത്തിനു
    നെയ്യ് – രണ്ടു ടിസ്പൂണ്‍
    വേപ്പില – ആവശ്യത്തിനു
    ഉപ്പു – ആവശ്യത്തിനു

    ആദ്യം തന്നെ പരിപ്പ് കഴുകാതെ ഒഎഉ ചീനച്ചട്ടില്‍ ഇട്ടു ഒന്ന് വറുത്തു എടുക്കണം അതിന്‍റെ പച്ച നിറം പോകും വരെ ഒന്ന് വറുക്കുക …അതിനുശേഷം ചൂരികഴിയുമ്പോള്‍ ഇതൊന്നു നന്നായി തിരുമ്മി കഴുകിയെടുത്ത് ഒരു കുക്കറില്‍ ഇട്ടു ആവശ്യത്തിനു വെള്ളവും ഒരു നുള്ള് മഞ്ഞപ്പൊടിയും ..ഒരു ടിസ്പൂണ്‍ നെയ്യും ഒഴിച്ച് ഒന്ന് നന്നായി വേവിച്ചു എടുക്കാം ..ഇനി തേങ്ങ പൊടിയായി ചിരവി എടുത്തു അര ടിസ്പൂണ്‍ ജീരകവും ,വെളുത്തുള്ളിയും,പച്ചമുളകും ചേര്‍ത്ത് നന്നായി നല്ല പേസ്റ്റ് പോലെ അരച്ച് എടുക്കുക . അതിനുശേഷം ഈ തേങ്ങ അരച്ചത്‌ വെന്ത പരിപ്പില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പരിപ്പും തേങ്ങയും കൂടി നന്നായി മിക്സ് ആകണം.പരിപ്പ് നന്നായി വെന്തു ഉടയണം കേട്ടോ ഇല്ലെങ്കില്‍ തവികൊണ്ട് ഒന്ന് ഉടച്ചു കൊടുക്കണം.ഇതിനു പച്ചമണം പോകും വരെ അടച്ചു വച്ച് ഒന്നൂടെ വേവിക്കാം …അടിയില്‍ പിടിക്കാതെ നോക്കണം കേട്ടോ വെള്ളം ഇല്ലെങ്കില്‍ ആവശ്യത്തിനു ഒഴിച്ച് കൊടുക്കണം. നല്ല തിക്കായി വരുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ നെയ്യും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കാം ..ഉപ്പു നോക്കുക വേണമെങ്കില്‍ ചേര്‍ത്ത് കൊടുക്കുക ..ഇനി ഇറക്കാം
    പരിപ്പ് കറി റെഡി

    ഇതില്‍ വേറെ ഒന്നും ചേര്‍ക്കില്ല..താളിച്ചും ഒഴിക്കില്ല കണ്ടിട്ടില്ലേ സദ്യയില്‍ ഒക്കെ ഇത്.
    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    ഓണം സ്പെഷ്യല്‍ സേമിയോ പായസം

  • ചിക്കന്‍ 65 റസ്റ്റ്‌റ്റൊറന്റ് സ്റ്റയിലില്‍ ഉണ്ടാക്കാം

    ചിക്കന്‍ 65 റസ്റ്റ്‌റ്റൊറന്റ് സ്റ്റയിലില്‍ ഉണ്ടാക്കാം

    ചിക്കന്‍ 65 റസ്റ്റ്‌റ്റൊറന്റ് സ്റ്റയിലില്‍ ഉണ്ടാക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍,ഇഞ്ചി പേസ്റ്റ് ,കുരുമുളക് പൊടി ,ഗാര്‍ലിക് പേസ്റ്റ് ,മുട്ട,കോണ്‍ ഫ്ലവര്‍,ഇതെല്ലാം കൂടി മാരിനെറ്റ് ചെയ്തു വയ്ക്കാം ..അതിനുശേഷം വെളിച്ചെണ്ണയില്‍ വറുത്തു എടുക്കാം, ഈ ചിക്കന്‍ 65 എങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ഈസി പാലട ഉണ്ടാക്കാം

    ഈസി പാലട ഉണ്ടാക്കാം

    പായസത്തില്‍ പ്രമുഖന്‍ പാലട പായസം ആണ് ..ഈ പാലട പായസം എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..ഓണത്തിനൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് പാലട ..ഇന്ന് നമുക്ക് പാലട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ .
    പാലട – 2൦൦ ഗ്രാം (ഇത് നമുക്ക് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതാണ് വെള്ള കളറില്‍ കിട്ടുന്ന അടയാന് അരിയുടെ അട ചോദിച്ചു വാങ്ങുക പാലടയ്ക്കു അതാണ്‌ നല്ലത് )
    പഞ്ചസാര – എട്ടു ടിസ്പൂണ്‍ ( മധുരം നന്നായി വേണ്ടവര്‍ കൂടുതല്‍ ചേര്‍ത്തോളൂ
    പാല്‍ -മൂന്നു ലിറ്റര്‍
    വെള്ളം ഒരു ലിറ്റര്‍
    ആദ്യം തന്നെ പാലാട നന്നായി തിരുമ്മി കഴുകി കുതിര്‍ത്തു വയ്ക്കണം അതിനു ശേഷം പാല്‍ വെള്ളം ഒഴിച്ച് അടുപ്പത് വയ്ക്കുക വലിയ പാത്രം എടുക്കണം കേട്ടോ ..എന്നിട്ട് ഈ പാല്‍ നന്നായി ഒന്ന് തിളപ്പിക്കുക അതിനു ശേഷം പാലട ഇതിലേയ്ക്ക് ഇടാം …ഈ പാലട പാലില്‍ കിടന്നു നന്നായി വേവണം ഇടയ്ക്ക് ഇളക്കി കൊടുക്കണം പാലട പാലില്‍ കിടന്നു വറ്റി വറ്റി വേകണം ,കുറച്ചു ടൈം എടുക്കും ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കൊടുത്തു ഇളക്കണം പാലട വെന്തോന്നു നോക്കിയശേഷം ഉപ്പു ചേര്‍ത്താല്‍ മതി പഞ്ചസാരയും ..ഇത് ഇടവിടാതെ ഇളക്കിക്കൊണ്ടിരിക്കുക നന്നായി വറ്റി കുറുകി കഴിഞ്ഞാല്‍ ഇറക്കാം ..എത്ര നേരം വറ്റി വേവുന്നോ അത്രയും  ടേസ്റ്റ്  ഉണ്ടാകും ..പിന്നെ തീകുറച്ച് ഇട്ടുവേണം കേട്ടോ ചെയ്യാന്‍…പാല്‍ തിളച്ചു അടയിട്ടു കുറുകി തുടങ്ങുമ്പോള്‍ തീ കുറച്ചാല്‍ മതി …മധുരം ഒക്കെ നോക്കി പാകത്തിന് ചേര്‍ത്ത് കൊടുക്കാം …ഇനി പാലടയില്‍ വേറെ ഒന്നും ചേര്‍ക്കില്ല കേട്ടോ ഇതുപോലെ തന്നെ ഇത് കഴിക്കുന്നതാണ് ടേസ്റ്റ് …അതുകൊണ്ട് തന്നെ ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് ..പാലട ഒന്ന് പാലില്‍ കിടന്നു വെന്തു വറ്റി എടുക്കാന്‍ ഉള്ള സമയം മാത്രമേ ഇതുണ്ടാക്കാന്‍ വേണ്ടൂ …പലപ്പോഴും പാലട എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും വിചാരിക്കും ഇതുണ്ടാക്കാന്‍ ഭയങ്കര പാടാണ് എന്ന് പക്ഷെ ഈസിയാണ് ..നിങ്ങള്‍ എല്ലാവരും ഇത് ചെയ്തു നോക്കണം ഈ ഓണത്തിന് പാലട തന്നെ വയ്ക്കണം കേട്ടോ ..

    വിശദമായ വീ ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    ഓണം സ്പെഷ്യല്‍ അവിയല്‍ ഉണ്ടാക്കാം

  • വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കാം

    വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കാം

    വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.. വെളുത്തുള്ളി ,ഉണക്കമുളക്, മല്ലി, ജീരകം , വേപ്പില, വാളന്‍ പുളി ,വെളിച്ചെണ്ണ ,ഇതെല്ലാം കൂടി ഒരു ചീനച്ചട്ടി വച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആയശേഷം ഓരോന്നായിട്ട് നന്നായിട്ടൊന്നു വറുത്തു എടുക്കാം.അതിനുശേഷം നന്നായി അരച്ച് എടുക്കാം .. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും