Blog

  • ബീഫ് വിന്താലു ഉണ്ടാക്കാം ഈസിയായി

    ബീഫ് വിന്താലു ഉണ്ടാക്കാം ഈസിയായി

    ഇന്നൊരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം ..ബീഫ് വിന്താലു ,ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ ..ബാച്ചിലേഴ്സിനു ഒക്കെ ട്രൈ ചെയ്യാവുന്നതാണ്…വളരെ സ്വദിഷ്ട്ടമായ ഒന്നാണ് കേട്ടോ ഇത് …സ്ഥിരം ബീഫ് വിഭവങ്ങളില്‍ നിന്നും ഒരു വെറൈറ്റി ഒക്കെ ആഗ്രഹിക്കുന്നവര്‍ക്ക് ഉണ്ടാക്കാവുന്ന ഒന്നാണ് . നമുക്ക് നോക്കാം എങ്ങിനെയാണ് ബീഫ് വിന്താലു ഉണ്ടാക്കുന്നത് എന്ന്..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബീഫ് കഷണങ്ങളാക്കിയത് -ഒരു കിലോ
    വെളുത്തുള്ളി -5 അല്ലി
    ചുവന്നുള്ളി – പത്തെണ്ണം
    ഇഞ്ചി – ഒരു കഷണം
    മല്ലിപൊടി – രണ്ടു ടിസ്പൂണ്‍
    വറ്റല്‍ മുളക് – മൂന്നെണ്ണം
    പേരും ജീരകം – ഒരു ടേബിള്‍ സ്പൂണ്‍
    മഞ്ഞപൊടി – അര ടിസ്പൂണ്‍
    ഉലുവ – അര ടിസ്പൂണ്‍
    കടുക് -1 ടീസ്പൂണ്‍
    വിനാഗിരി -4 ടിസ്പൂണ്‍
    കുരുമുളക് -അര ടീസ്പൂണ്‍
    മുളകുപൊടി -2 ടീസ്പൂണ്‍
    പഞ്ചസാര – അര ടിസ്പൂണ്‍
    ഉപ്പ് -ആവശ്യത്തിന്

    പേരും ജീരകവും ,ഉലുവയും ,കടുകും ,വറ്റല്‍ മുളകും ,കുരുമുളകും കൂടി ചൂടാക്കി പൊടിച്ചു എടുക്കുക.ഇത് ഒരു പാത്രത്തില്‍ ഇട്ടിട്ടു അതില്‍ പഞ്ചസാര ഇടുക ,നാല് ടിസ്പൂണ്‍ വിനിഗര്‍ കൂടി ചേര്‍ക്കുക ഇത് നന്നായി മിക്സ് ചെയ്തു വയ്ക്കുക.
    അതിനുശേഷം കുക്കര്‍ അടുപ്പതുവച്ചു അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കുക ചൂടാകുമ്പോള്‍ .. ഇതിലേയ്ക്ക് ചതച്ചു എടുത്ത ഇഞ്ചി ഇടുക പച്ചമണം മാറുമ്പോള്‍ വെളുത്തുള്ളി ചതച്ചത് ,ഉള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി വാടി കഴിയുമ്പോള്‍ മല്ലിപ്പൊടി ഇടുക മൂത്ത് കഴിയുമ്പോള്‍ മുളക് പൊടി ഇടുക…ഒന്നിലക്കിയിട്ടു മഞ്ഞപ്പൊടി ഇടുക ഇത് എല്ലാം നന്നായി മൂത്താല്‍ മിക്സ് ചെയ്തു വച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേയ്ക്ക് ഇട്ടു കൊടുത്തു ഇളക്കുക..അതിനുശേഷം ചെറുതായി നുറുക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ഇതിലേയ്ക്ക് ചേര്‍ക്കുക..അര ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് പാകത്തിന് ഉപ്പു ചേര്‍ക്കുക ഇനി കുക്കര്‍ അടച്ചു വച്ച് വേവിക്കുക. ബീഫിന്റെ വേവിനു അനുസരിച്ച് വിസില്‍ എത്ര വേണം എന്ന് തീരുമാനിക്കുക അത്രയും വിസില്‍ വന്നശേഷം കുക്കര്‍  തുറന്നു ബീഫ് വെന്തോന്നു നോക്കുക..( ബീഫിന്റെ വേവ് എല്ലാം ഒരുപോലെ ആയിരിക്കില്ല അതുകൊണ്ടാണ് സാധാരണ നിങ്ങള്‍ വാങ്ങുന്ന ബീഫ് എത്ര വിസിലില്‍ വേവും എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ അതുപോലെ വേവിക്കുക )
    ബീഫ് വെന്തു കഴിയുമ്പോള്‍ ഇതില്‍ വെള്ളമുണ്ടെങ്കില്‍ അതൊന്നു ചെറിയ തീയില്‍ ഇട്ടു വറ്റിച്ചു എടുക്കുക.
    ശേഷം പാത്രത്തിലേയ്ക്ക് മാറ്റം നമ്മുടെ ബീഫ് വിന്താലു റെഡി

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    ഓണം അട ഉണ്ടാക്കാം

  • കൊതിയൂറും  ഫിഷ്‌ മസാല ഉണ്ടാക്കാം

    കൊതിയൂറും ഫിഷ്‌ മസാല ഉണ്ടാക്കാം

    ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് ഫിഷ്‌ മസാല ഉണ്ടാക്കിയാലോ..തിനുവേണ്ട സാധനങ്ങള്‍ .ഫിഷ്‌ – ഒരു കിലോ ,ഇഞ്ചി ,വെളുത്തുള്ളി, മഞ്ഞപൊടി, കുരുമുളക് ,ഉണക്കമുളക് , ഉപ്പു, സവാള, തക്കാളി ,മല്ലിപൊടി ,ഗരം മസാല ,തേങ്ങാപ്പാല്‍ , ആദ്യം മീന്‍ ഒന്ന് മാരിനെറ്റ് ചെയ്തു വയ്ക്കണം ശേഷം ഇത് വറുത്തു എടുക്കണം.. ഇതുണ്ടാക്കേണ്ട  വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടാമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

  • ഈസി മട്ടന്‍ കറി ഉണ്ടാക്കാം

    ഈസി മട്ടന്‍ കറി ഉണ്ടാക്കാം

    സണ്‍‌ഡേ സ്പെഷ്യല്‍ സ്വാദിഷ്ട്ടമായ മട്ടന്‍ കറി ഉണ്ടാക്കാം ..ഇറച്ചികളില്‍ വച്ച് ഏറ്റവും ഔഷധ ഗുണം ഉള്ള ഒന്നാണ് ആട്ടിറച്ചി ..ആയുര്‍വേദത്തില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്..വില മറ്റുള്ള ഇറച്ചികളില്‍ നിന്നും വളരെ കൂടുതല്‍ ആണ് ഇതിനു അതുകൊണ്ടാകും മട്ടന്‍ സാധാരണ ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇന്ന് നമുക്ക് മട്ടന്‍ കറി ഈസിയായിട്ട് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍
    മട്ടന്‍ – ഒരു കിലോ
    ഗരം മസാല – തക്കോലം രണ്ടെണ്ണം ,പേരും ജീരകം ഒരു ടിസ്പൂണ്‍ ,ഒരു കഷണം കറുകപട്ട,ഏലക്കായ മൂന്നെണ്ണം, കരയാംബൂ പത്തെണ്ണം ഇതെല്ലാം കൂടി ചൂടാക്കി പൊടിച്ചു എടുക്കുക ഇതാണ് ഗരം മസാല
    സവാള – രണ്ടെണ്ണം
    ഇഞ്ചി – രണ്ടു കഷണം
    വെളുത്തുള്ളി – പതിനഞ്ചു അല്ലി
    പച്ചമുളക് – അഞ്ചെണ്ണം
    മുളക് പൊടി – ഒന്നര ടിസ്പൂണ്‍
    മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
    മല്ലിപ്പൊടി – രണ്ടു ടിസ്പൂണ്‍
    കുരുമുളക് പൊടി – രണ്ടു ടിസ്പൂണ്‍
    കറിവേപ്പില – ആവശ്യത്തിനു
    വെളിച്ചെണ്ണ – ആവശ്യത്തിനു
    ഉപ്പു – ആവശ്യത്തിനു

    ആദ്യം തന്നെ മട്ടന്‍ കഴുകി വൃത്തിയാക്കി ഒരു കഷണം ഇഞ്ചി ചതച്ചതും ,പച്ചമുളകും ,ഒരു ടിസ്പൂണ്‍ കുരുമുളക് പൊടിയും , മഞ്ഞള്‍പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു അല്പം വെള്ളവും ഒഴിച്ച് മട്ടന്‍ വേവിച്ചു എടുക്കണം.( ഒരു ഗ്ലാസ് വെള്ളം ഒഴിക്കാം കൂടുതല്‍ വേണ്ട ..അല്പം കുഴംബന്‍ ചാറു വേണം അതിനാണ് )
    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ഇഞ്ചി ഒരു കഷണം ചതച്ചത് ഇടാം ,വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴട്ടാം ..അതിനുശേഷം സവാള അരിഞ്ഞത് ചേര്‍ക്കാം ,കറിവേപ്പില ഇടാം സവാള നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അല്പം മഞ്ഞപൊടി ചേര്‍ക്കാം .അതിനുശേഷം മല്ലിപൊടി ചേര്‍ത്ത് മൂപ്പിക്കാം ,അതിനുശേഷം മുളക് പൊടി ചേര്‍ത്ത് മൂപ്പിക്കാം ,ഇനി കുരുമുളക് പൊടി കൂടി ചേര്‍ത്ത് മൂപ്പിക്കാം. ഇനി ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടന്‍ ചേര്‍ത്ത് ഇളക്കാം. അതിനുശേഷം ഗരം മസാല പൊടിച്ചു എടുത്തത്‌ വിതറി കൊടുക്കാം. നന്നായി മിക്സ് ചെയ്തിട്ട് ഉപ്പു നോക്കുക കുറവ് ഉണ്ടെങ്കില്‍ പാകത്തിന് ചേര്‍ക്കുക. കുറച്ചു നേരം ഒന്ന് ഇളക്കി ഇറക്കി വയ്ക്കാം
    മട്ടന്‍ കറി റെഡി

    വളരെ ഈസിയായി ഇതുണ്ടാക്കാം എല്ലാവരും ഉണ്ടാക്കി നോക്കണം.

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    ഓണം അട ഉണ്ടാക്കാം

  • യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കുന്ന വിധം

    യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കുന്ന വിധം

    യീസ്റ്റ് ചേര്‍ക്കാതെ എങ്ങിനെ പാലപ്പം ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യം ..പച്ചരി, പഞ്ചസാര, തേങ്ങ, ബേക്കിംഗ് സോഡാ ,ഉപ്പു..ആദ്യം തന്നെ അരി നന്നായി കുതിര്‍ത്തു അരച്ച് എടുക്കണം ,തേങ്ങയും  അരച്ച് ചേര്‍ത്ത് രണ്ടും കൂടി നന്നായി മിക്സ് ചെയ്യണം.അല്പം പൊടി എടുത്തു കുറുക്കി ഇതിനൊപ്പം ചേര്‍ത്ത് മാവ് റെഡി ആക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നീങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

    അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

    പഴങ്ങള്‍ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞ് നോക്കിയാല്‍ മുറിച്ച് വെച്ച ഭാഗത്തെ നിറത്തിന് മാറ്റം വന്നതായി കാണാം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം മുറിച്ച് വെച്ച പഴം ബാക്കി കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്.

    കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം ഉണ്ടാവില്ലെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ബ്രൗണ്‍ നിറം നമുക്ക് മനസ്സിന്റെ സംതൃപ്തി ഇല്ലാതാക്കും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വിട നല്‍കാം. മുറിച്ചു വെച്ച പഴങ്ങള്‍ക്ക് ഇനി നിറം മങ്ങാതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

    പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ ഇനി വെള്ളത്തിലിട്ട് മുറിയ്ക്കാന്‍ ശ്രമിക്കുക. വെള്ളത്തിലിട്ട് മുറിയ്ക്കുമ്പോള്‍ അതിലെ ഓക്‌സിഡേഷന്‍ ഒഴിവാകുന്നു. ഇത് പഴത്തെ ഫ്രഷ് ആയി തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട് ഇനി പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ വെള്ളം നിറച്ച പാത്രത്തില്‍ ഇട്ട് മുറിയക്കാന്‍ ശ്രമിക്കുക.

    സോഡ വാട്ടറില്‍ മുറിച്ച് വെച്ച പഴങ്ങള്‍ മുക്കിയാലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. മുറിച്ച് വെച്ച പഴങ്ങളിലെ കറയെ ഇല്ലാതാക്കാന്‍ സോഡ വാട്ടറിന് കഴിയും.

    വിഭങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികള്‍ പ്രത്യേകിച്ച് ബീന്‍സും മറ്റും താഴ്ന്ന തീ ജ്വാലയില്‍ മാത്രമെ വേവിക്കാവു.. സമയം കൂടുതല്‍ എടുക്കുമെങ്കിലും പച്ചക്കറികളിലെ പോഷകവും നിറവും നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.

    കറികള്‍ ഉണ്ടാക്കുമ്പോള്‍ ഒരേ സമയം അധികം വെള്ളം ഒഴിച്ച് പച്ചക്കറികള്‍ വേവിക്കരുത്. ചാറില്ലാത്ത കൂട്ടാനാണെങ്കില്‍ വേവിക്കുമ്പോള്‍ വെള്ളം തളിച്ചാല്‍ മതിയാകും. നേരെ മറിച്ച് ചാറുള്ള കറികളാണെങ്കില്‍ ഓരോ അഞ്ച് അല്ലെങ്കില്‍ പത്ത് മിനുട്ടിനുള്ളില്‍ വെള്ളം ചേര്‍ക്കുക. അധികം വെള്ളം ചേര്‍ത്താല്‍ ചാറിന്റെ സ്വാദ് നഷ്ടമാകും.

    അലൂമിനിയം പാത്രത്തില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ സ്വാദിഷ്ഠമായിരിക്കുമെന്ന് കേട്ടിട്ടുണ്ടോ? ഭക്ഷണം തയ്യാറാക്കാന്‍ നോണ്‍ സ്റ്റിക്, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് പകരം അലൂമീനിയം പാത്രങ്ങള്‍ ഉപയോഗിക്കുക.

    ആവശ്യമുള്ളപ്പോള്‍ മാത്രം പച്ചക്കറി അരിയുക പച്ചക്കറികള്‍ അരിഞ്ഞ് സൂക്ഷിക്കുന്നത് നല്ല ആശയമാണന്ന് പലരും കരുതാറുണ്ട്. സമയം ലാഭിക്കാന്‍ ഇത് സഹായിച്ചേക്കാം. എന്നാല്‍ പച്ചക്കറികളിലെ നനവ് നഷ്ടപ്പെടുന്നതിനാല്‍ പുതുമ ദീര്‍ഘ നേരം നിലനില്‍ക്കില്ല.

    വെളുത്തുള്ളി തണുത്ത വെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്‌ക്കുക. പിന്നീട്‌ തൊലി കളഞ്ഞെടുക്കാം.
    ഇവ ഒരു കോട്ടന്‍ തുണിയിലോ പരുപരുത്ത തുണിയിലോ പൊതിയുക. ഇത്‌ തുണിയോടു ചേര്‍ത്ത്‌ കൈ കൊണ്ട്‌ നല്ലപോലെ തിരുമ്മുക. തൊലി കളയാന്‍ എളുപ്പമാണ്‌.

    നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച ടിപ്സ് നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    പതിനാലു തരം ഓണവിഭവങ്ങള്‍

  • നാടന്‍ താറാവ് കറി

    നാടന്‍ താറാവ് കറി

    ഇന്ന് താറാവ് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.ഇതിനാവശ്യം – താറാവ് – ഒരെണ്ണം ,ഏത്തക്കായ – ഒരെണ്ണം ,സവാള – രണ്ടെണ്ണം ,ഇഞ്ചി – ഒരു കഷണം ,വെളുത്തുള്ളി ,വേപ്പില,കുരുമുളക് പൊടി – ഒന്നര ടേബിള്‍സ്പൂണ്‍, മുളക് പൊടി – ആവശ്യത്തിനു , മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍ , ഗരം മസാല , മഞ്ഞപ്പൊടി, വിനിഗര്‍.ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

  • ഓണം അട ഉണ്ടാക്കാം

    ഓണം അട ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഓണം അട ഉണ്ടാക്കാം ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് .നോക്കാം നമുക്ക് ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുക എന്ന്
    ആവശ്യമുള്ള സാധനങ്ങള്‍

    ശര്‍ക്കര : കാല്‍ക്കിലോ
    തേങ്ങ : ഒരെണ്ണം
    ഏത്തപ്പഴം :രണ്ടെണ്ണം
    ഏലയ്ക്കാപ്പൊടി :ഒരു സ്പൂണ്‍
    ചുക്കുപൊടി : അര ടിസ്പൂണ്‍
    അരിപ്പൊടി : അരക്കിലോ
    വാഴയില : ആവശ്യത്തിന്

    ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പറയാം
    ആദ്യം തന്നെ ശര്‍ക്കര പൊടിയായി ചുരണ്ടി എടുക്കണം ,ഏത്തപ്പഴം വട്ടത്തില്‍ കനം കുറച്ചു നുറുക്കി എടുക്കണം ( നന്നായി പഴുത്ത പഴം എടുക്കണം കേട്ടോ )ഇനി ഒരു തേങ്ങ നല്ല പൊടിയായി ചിരവി എടുക്കണം, എന്നിട്ട് തേങ്ങയില്‍ ശര്‍ക്കരയും,പഴവും,ഏലയ്ക്ക പൊടിയും ,ചുക്ക് പൊടിയും കൂടി നന്നായി ഒന്ന് മിക്സ് ചെയ്തു എടുക്കണം. അതിനുശേഷം വാഴയില കീറിയെടുത്തു ഒന്ന് അടുപ്പത് കാണിച്ചു വാട്ടി എടുക്കണം ( ഇല്ലെങ്കില്‍ മ്ടക്കുമ്പോള്‍ ചിലപ്പോ ഇല പൊട്ടിപ്പോകും )
    ഇനി അരിപ്പൊടിയില്‍ ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം അതിനുശേഷം ഇതിലേയ്ക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുത്തു ഒരു സ്പൂണ്‍ ഉപയോഗിച്ച് മിക്സ് ചെയ്യുക (ചപ്പാത്തിയുടെ മാവിന്റെ പരുവം ആണ് വേണ്ടത് ) വെള്ളം കൂടിപ്പോകരുത് അഥവാ കൂടിയാല്‍ അരിപ്പൊടി ഇട്ടു കൊടുത്തു അട്ജസ്റ്റ് ചെയ്യാന്‍ പറ്റും അതുകൊണ്ട് പേടിക്കണ്ട ..ഇത് ചൂടാറി കഴിയുമ്പോള്‍ കൈ ഉപയോഗിച്ച് നന്നായി കുഴച്ചു എടുക്കണം ..എന്നിട്ട് വാഴയില എടുത്തു വച്ച് അതിലേയ്ക്ക് കുഴച്ച മാവില്‍ നിന്നും ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത്‌ ഇല മുക്കാല്‍ ഭാഗം ആകുംവരെ പരത്തുക ( പ്രത്യേകം ശ്രദ്ധിക്കണം പരതുമ്പോള്‍ കട്ടി കൂടിപ്പോകരുത് )ഇനി ഈ പരാതിയ മാവിന്റെ ഒരു സൈഡില്‍ നമ്മള്‍ മിക്സ് ചെയ്തു വച്ചിരിക്കുന്ന തേങ്ങാ മിശ്രിതം രണ്ടു ടിസ്പൂണ്‍ വീതം നിരത്തി കൊടുക്കണം. അതിനുശേഷം ഇതിനു മുകളിലേയ്ക്ക് ഇല മടക്കിയിട്ടു ഒന്ന് അമര്‍ത്തി കൊടുക്കണം. ഇനി ഇത് ഒരു അപ്പ ചെമ്പില്‍ അരിപ്പതട്ടു വച്ചിട്ട് അതിനു മുകളില്‍ നിരത്തി ആവിയില്‍ വേവിച്ചു എടുക്കണം ..ഇരുപതു മിനിറ്റ് മതിയാകും വേവാന്‍ …അതിനുശേഷം ഇറക്കി വയ്ക്കാം …ഓണം അട റെഡി

    ഈ അടയാണ് നാക്കിലയില്‍ വച്ച് നമ്മള്‍ ഓണം കൊള്ളുന്നത്‌ …ഇതിനു ഒരു പ്രത്യേക രുചിയാണ് ..പണ്ടൊക്കെ ആളുകള്‍ ഓണം നാളില്‍ പുലര്‍ച്ചെ വീടുകളില്‍ കയറി ആരും കാണാതെ ഓണ അടയും എടുത്തു കടന്നു കളയും..നേരം വെളുത്തു കളത്തില്‍ വന്നു നോക്കുമ്പോള്‍ വീട്ടുകാര്‍ വിചാരിക്കും മാവേലി വന്നു ഓണ അട കഴിച്ചു കൊണ്ട് പോയി എന്ന് …ഇത് പറഞ്ഞു ഞങ്ങളെ ഒക്കെ കുട്ടിക്കാലത്ത് ഒരുപാട് പറ്റിച്ചിട്ടുണ്ട് വീട്ടുകാര്‍ .. ഇന്ന് എല്ലാം ഓര്‍മ്മയിലുള്ള നല്ല ഓണം ഓര്‍മ്മകള്‍ ആണ് അതെല്ലാം !

    വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    സദ്യയിലെ പരിപ്പ് കറി ഉണ്ടാക്കാം