ഈസി മട്ടന്‍ കറി ഉണ്ടാക്കാം

Advertisement

സണ്‍‌ഡേ സ്പെഷ്യല്‍ സ്വാദിഷ്ട്ടമായ മട്ടന്‍ കറി ഉണ്ടാക്കാം ..ഇറച്ചികളില്‍ വച്ച് ഏറ്റവും ഔഷധ ഗുണം ഉള്ള ഒന്നാണ് ആട്ടിറച്ചി ..ആയുര്‍വേദത്തില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്..വില മറ്റുള്ള ഇറച്ചികളില്‍ നിന്നും വളരെ കൂടുതല്‍ ആണ് ഇതിനു അതുകൊണ്ടാകും മട്ടന്‍ സാധാരണ ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇന്ന് നമുക്ക് മട്ടന്‍ കറി ഈസിയായിട്ട് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍
മട്ടന്‍ – ഒരു കിലോ
ഗരം മസാല – തക്കോലം രണ്ടെണ്ണം ,പേരും ജീരകം ഒരു ടിസ്പൂണ്‍ ,ഒരു കഷണം കറുകപട്ട,ഏലക്കായ മൂന്നെണ്ണം, കരയാംബൂ പത്തെണ്ണം ഇതെല്ലാം കൂടി ചൂടാക്കി പൊടിച്ചു എടുക്കുക ഇതാണ് ഗരം മസാല
സവാള – രണ്ടെണ്ണം
ഇഞ്ചി – രണ്ടു കഷണം
വെളുത്തുള്ളി – പതിനഞ്ചു അല്ലി
പച്ചമുളക് – അഞ്ചെണ്ണം
മുളക് പൊടി – ഒന്നര ടിസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
മല്ലിപ്പൊടി – രണ്ടു ടിസ്പൂണ്‍
കുരുമുളക് പൊടി – രണ്ടു ടിസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിനു
വെളിച്ചെണ്ണ – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു

ആദ്യം തന്നെ മട്ടന്‍ കഴുകി വൃത്തിയാക്കി ഒരു കഷണം ഇഞ്ചി ചതച്ചതും ,പച്ചമുളകും ,ഒരു ടിസ്പൂണ്‍ കുരുമുളക് പൊടിയും , മഞ്ഞള്‍പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു അല്പം വെള്ളവും ഒഴിച്ച് മട്ടന്‍ വേവിച്ചു എടുക്കണം.( ഒരു ഗ്ലാസ് വെള്ളം ഒഴിക്കാം കൂടുതല്‍ വേണ്ട ..അല്പം കുഴംബന്‍ ചാറു വേണം അതിനാണ് )
അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ഇഞ്ചി ഒരു കഷണം ചതച്ചത് ഇടാം ,വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴട്ടാം ..അതിനുശേഷം സവാള അരിഞ്ഞത് ചേര്‍ക്കാം ,കറിവേപ്പില ഇടാം സവാള നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അല്പം മഞ്ഞപൊടി ചേര്‍ക്കാം .അതിനുശേഷം മല്ലിപൊടി ചേര്‍ത്ത് മൂപ്പിക്കാം ,അതിനുശേഷം മുളക് പൊടി ചേര്‍ത്ത് മൂപ്പിക്കാം ,ഇനി കുരുമുളക് പൊടി കൂടി ചേര്‍ത്ത് മൂപ്പിക്കാം. ഇനി ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടന്‍ ചേര്‍ത്ത് ഇളക്കാം. അതിനുശേഷം ഗരം മസാല പൊടിച്ചു എടുത്തത്‌ വിതറി കൊടുക്കാം. നന്നായി മിക്സ് ചെയ്തിട്ട് ഉപ്പു നോക്കുക കുറവ് ഉണ്ടെങ്കില്‍ പാകത്തിന് ചേര്‍ക്കുക. കുറച്ചു നേരം ഒന്ന് ഇളക്കി ഇറക്കി വയ്ക്കാം
മട്ടന്‍ കറി റെഡി

വളരെ ഈസിയായി ഇതുണ്ടാക്കാം എല്ലാവരും ഉണ്ടാക്കി നോക്കണം.

ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

ഓണം അട ഉണ്ടാക്കാം