ബീഫ് വിന്താലു ഉണ്ടാക്കാം ഈസിയായി

Advertisement

ഇന്നൊരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം ..ബീഫ് വിന്താലു ,ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ ..ബാച്ചിലേഴ്സിനു ഒക്കെ ട്രൈ ചെയ്യാവുന്നതാണ്…വളരെ സ്വദിഷ്ട്ടമായ ഒന്നാണ് കേട്ടോ ഇത് …സ്ഥിരം ബീഫ് വിഭവങ്ങളില്‍ നിന്നും ഒരു വെറൈറ്റി ഒക്കെ ആഗ്രഹിക്കുന്നവര്‍ക്ക് ഉണ്ടാക്കാവുന്ന ഒന്നാണ് . നമുക്ക് നോക്കാം എങ്ങിനെയാണ് ബീഫ് വിന്താലു ഉണ്ടാക്കുന്നത് എന്ന്..ഇതിനാവശ്യമുള്ള സാധനങ്ങള്‍

ബീഫ് കഷണങ്ങളാക്കിയത് -ഒരു കിലോ
വെളുത്തുള്ളി -5 അല്ലി
ചുവന്നുള്ളി – പത്തെണ്ണം
ഇഞ്ചി – ഒരു കഷണം
മല്ലിപൊടി – രണ്ടു ടിസ്പൂണ്‍
വറ്റല്‍ മുളക് – മൂന്നെണ്ണം
പേരും ജീരകം – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞപൊടി – അര ടിസ്പൂണ്‍
ഉലുവ – അര ടിസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വിനാഗിരി -4 ടിസ്പൂണ്‍
കുരുമുളക് -അര ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍
പഞ്ചസാര – അര ടിസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

പേരും ജീരകവും ,ഉലുവയും ,കടുകും ,വറ്റല്‍ മുളകും ,കുരുമുളകും കൂടി ചൂടാക്കി പൊടിച്ചു എടുക്കുക.ഇത് ഒരു പാത്രത്തില്‍ ഇട്ടിട്ടു അതില്‍ പഞ്ചസാര ഇടുക ,നാല് ടിസ്പൂണ്‍ വിനിഗര്‍ കൂടി ചേര്‍ക്കുക ഇത് നന്നായി മിക്സ് ചെയ്തു വയ്ക്കുക.
അതിനുശേഷം കുക്കര്‍ അടുപ്പതുവച്ചു അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കുക ചൂടാകുമ്പോള്‍ .. ഇതിലേയ്ക്ക് ചതച്ചു എടുത്ത ഇഞ്ചി ഇടുക പച്ചമണം മാറുമ്പോള്‍ വെളുത്തുള്ളി ചതച്ചത് ,ഉള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി വാടി കഴിയുമ്പോള്‍ മല്ലിപ്പൊടി ഇടുക മൂത്ത് കഴിയുമ്പോള്‍ മുളക് പൊടി ഇടുക…ഒന്നിലക്കിയിട്ടു മഞ്ഞപ്പൊടി ഇടുക ഇത് എല്ലാം നന്നായി മൂത്താല്‍ മിക്സ് ചെയ്തു വച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേയ്ക്ക് ഇട്ടു കൊടുത്തു ഇളക്കുക..അതിനുശേഷം ചെറുതായി നുറുക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ഇതിലേയ്ക്ക് ചേര്‍ക്കുക..അര ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് പാകത്തിന് ഉപ്പു ചേര്‍ക്കുക ഇനി കുക്കര്‍ അടച്ചു വച്ച് വേവിക്കുക. ബീഫിന്റെ വേവിനു അനുസരിച്ച് വിസില്‍ എത്ര വേണം എന്ന് തീരുമാനിക്കുക അത്രയും വിസില്‍ വന്നശേഷം കുക്കര്‍  തുറന്നു ബീഫ് വെന്തോന്നു നോക്കുക..( ബീഫിന്റെ വേവ് എല്ലാം ഒരുപോലെ ആയിരിക്കില്ല അതുകൊണ്ടാണ് സാധാരണ നിങ്ങള്‍ വാങ്ങുന്ന ബീഫ് എത്ര വിസിലില്‍ വേവും എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ അതുപോലെ വേവിക്കുക )
ബീഫ് വെന്തു കഴിയുമ്പോള്‍ ഇതില്‍ വെള്ളമുണ്ടെങ്കില്‍ അതൊന്നു ചെറിയ തീയില്‍ ഇട്ടു വറ്റിച്ചു എടുക്കുക.
ശേഷം പാത്രത്തിലേയ്ക്ക് മാറ്റം നമ്മുടെ ബീഫ് വിന്താലു റെഡി

ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

ഓണം അട ഉണ്ടാക്കാം