Blog

  • സ്പെഷ്യല്‍ ബീഫ് റോസ്റ്റ്

    സ്പെഷ്യല്‍ ബീഫ് റോസ്റ്റ്

    ബീഫ് റോസ്റ്റ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമല്ലേ ഇന്ന് ഒരു സ്പെഷ്യല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കാം …ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ..ആദ്യം തന്നെ നമുക്ക് ബീഫ് റോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
    ബീഫ് – ഒരു കിലോ
    സവാള – രണ്ടെണ്ണം
    ഇഞ്ചി – രണ്ടു കഷണം
    പച്ചമുളക് – ആറെണ്ണം
    ചുവന്നുള്ളി – 25 എണ്ണം
    വെളുത്തുള്ളി – പത്തു അല്ലി
    മഞ്ഞപ്പൊടി – അര ടിസ്പൂണ്‍
    മുളക് പൊടി – രണ്ടു ടിസ്പൂണ്‍
    മല്ലിപൊടി – ഒരു ടേബിള്‍സ്പൂണ്‍
    മീറ്റ്‌ മസാല – ഒരു ടിസ്പൂണ്‍
    ഗരം മസാല – അര ടിസ്പൂണ്‍
    തക്കാളി – രണ്ടെണ്ണം
    തേങ്ങ കൊത്ത് – ഒരു പിടി
    കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍
    കറിവേപ്പില – ആവശ്യത്തിനു
    വെളിച്ചെണ്ണ – ആവശ്യത്തിനു
    ഉപ്പ് – ആവശ്യത്തിനു

    ആദ്യം തന്നെ ബീഫ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക
    അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള ചെറുതായി നുറുക്കിയതും,ഇഞ്ചി ഒരു കഷണം നുറുക്കിയതും ,നാല് പച്ചമുളകു നുറുക്കിയതും ,രണ്ടു തക്കാളി ചെറുതായി നുറുക്കിയതും ,കുറച്ചു കറിവേപ്പിലയും അല്പം ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കാം ..ഇനി മുളക് പൊടി,മല്ലിപ്പൊടി,ചേര്‍ത്ത് ഇളക്കാം അതിനു ശേഷം മീറ്റ്‌ മസാല ചേര്‍ക്കാം,ഗരം മസാല ചേര്‍ക്കാം എല്ലാം കൂടി നന്നായി മൂപ്പിച്ചു എടുക്കാം അതിനു ശേഷം ഇത് അരയാന്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരച്ച് എടുക്കാം ഇനി ബീഫിലെയ്ക്ക് ഈ അരപ്പ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കി അര മണിക്കൂര്‍ നേരം വയ്ക്കാം. എന്നിട്ട് ഇത് വെള്ളം ഒഴിക്കാതെ വേവിച്ചു എടുക്കണം കുക്കറിലോ അല്ലാതെയോ വേവിച്ചു എടുക്കാം.
    അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങ കൊത്ത് ചേര്‍ത്ത് മൂപ്പിക്കാം. അതിനുശേഷം വേപ്പില ചേര്‍ക്കാം.ഇതൊന്നു ഇളക്കിയിട്ട് ഇതിലേയ്ക്ക് ചുവന്നുള്ളി വട്ടത്തില്‍ നുറുക്കിയത് ചേര്‍ക്കാം …വെളുത്തുള്ളി വട്ടത്തില്‍ നുറുക്കിയത് ചേര്‍ക്കാം ,ഇഞ്ചി ചെറുതായി നുറുക്കിയത് ചേര്‍ക്കാം കറിവേപ്പില ചേര്‍ക്കാം എല്ലാം കൂടി നന്നായി മൂപ്പിക്കാം എന്നിട്ട് ഇതിലേയ്ക്ക് വേവിച്ചു എടുത്ത ബീഫ് ചേര്‍ക്കാം എന്നിട്ട് ഇത് നന്നായി റോസ്റ്റ് ചെയ്തു കഴിഞ്ഞിട്ട് ഇതിലേയ്ക്ക് കുരുമുളക് പൊടി വിതറി ഇളക്കി എടുക്കാം നന്നായി റോസ്റ്റ് ആയശേഷം ഇറക്കി വെയ്ക്കാം
    ബീഫ് റോസ്റ്റ് റെഡി

    ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കാം

  • ഉണക്കമീന്‍ മാങ്ങ കറി

    ഉണക്കമീന്‍ മാങ്ങ കറി

    മീന്‍ നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ദിവസം ഒരു നേരമെങ്കിലും മീന്‍ കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും ..പച്ച മീന്‍ പോലെ തന്നെ ഉണക്കമീനും നമുക്ക് പ്രിയപ്പെട്ടതാണ് ..ഉണക്കമീന്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെ കറി ഒന്നും വേണ്ട വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉണക്കമീന്‍ ഇത് കൂടുതലും ആളുകള്‍  വറത്തു ആണ് കഴിക്കാറ് എന്നാല്‍ പണ്ടൊക്കെ ഇത് മാങ്ങ ,കായ ഒക്കെ ചേര്‍ത്ത് കറി വയ്ക്കുമായിരുന്നു ..ഇപ്പോഴും വയ്ക്കുന്നവര്‍ ഉണ്ടാകും .വളരെ രുചികരമാണ് ഈ കറി ..നമുക്ക് ഇന്ന് ഉണക്കമീന്‍ കായയും മാങ്ങയും ചേര്‍ത്ത് കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .അതിലേയ്ക്ക് വേണ്ട സാധനങ്ങള്‍
    ഉണക്കമീന്‍ – 250 ഗ്രാം ( മീന്‍ എടുക്കുമ്പോള്‍ ദശക്കട്ടി ഉള്ളത് എടുക്കണം അതാണ്‌ കറിക്ക് നല്ലത് )
    മാങ്ങ – നല്ല പുളിയുള്ളത് രണ്ടെല്ലാം
    ഏത്തക്കായ – ഒരെണ്ണം ചെറുതായി നുറുക്കിയത്
    മുളക് പൊടി – രണ്ടു ടിസ്പൂണ്‍
    മഞ്ഞപ്പൊടി – അര ടേബിള്‍സ്പൂണ്‍
    പച്ചമുളക് – അഞ്ചെണ്ണം
    ഇഞ്ചി- വലിയ ഒരു കഷണം
    സവാള – ഒരെണ്ണം
    വേപ്പില – ആവശ്യത്തിനു
    തേങ്ങ – ഒരു മുറി
    കടുക് – ഒരു ടിസ്പൂണ്‍
    ഉണക്കമുളക് – മൂന്നെണ്ണം

    ഇതുണ്ടാക്കേണ്ട വിധം പറയാം
    ആദ്യം തന്നെ ഉണക്കമീന്‍ നന്നായി വൃത്തിയാക്കി  ചെറിയ കഷണങ്ങള്‍ ആക്കി വയ്ക്കുക
    തേങ്ങ ചിരവി വയ്ക്കുക
    പച്ചമുളക് ,ഇഞ്ചി ,സവാള നീളത്തില്‍ അരിഞ്ഞു എടുക്കുക
    തേങ്ങ നന്നായി അല്പം വെള്ളം ചേര്‍ത്ത് അരച്ചു എടുക്കുക
    ഇനി ഒരു പാത്രം അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില ,ഇഞ്ചി,സവാള,പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴട്ടാം അതിനുശേഷം മഞ്ഞപ്പൊടി ചേര്‍ക്കാം മൂത്ത് കഴിയുമ്പോള്‍ മുളക് പൊടി ചേര്‍ക്കാം ..അതിനു ശേഷം ഇതിലേയ്ക്ക് വെള്ളം ഒഴിക്കാം മീനും കായയും വേകാനും കറിയ്ക്ക് ചാറിനും വേണ്ടത്ര വെള്ളം ഒഴിക്കുക …ഇത് കുറച്ചു ചാറുള്ള കറിയാണ്…ഇനി ഇതൊന്നു പകുതി വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് പച്ചമാങ്ങ ചേര്‍ക്കാം ,,,ഒന്നിലക്കിയിട്ടു അരച്ചുവച്ച തേങ്ങയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഉണക്കമീന്‍ ആയതുകൊണ്ട് ഉപ്പു നോക്കിയിട്ട് ആവശ്യമെങ്കില്‍ ഉപ്പുകൂടി ചേര്‍ത്ത് ഇളക്കാം എന്നിട്ട് അടച്ചു വച്ച് വേവിക്കാം നന്നായി വെന്ത ശേഷം ഇറക്കിവയ്ക്കാം
    അതിനുശേഷം ഒരു ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കാം വറ്റല്‍ മുളക് ഒന്ന് മുറിച്ചു ഇട്ടു മൂപ്പിക്കാം അതിനുശേഷം വേപ്പിലയും ഇട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കാം
    ഉണക്കമീന്‍ കറി റെഡി
    ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം

    ഈ റസിപ്പി ഇഷ്ട്ടമായെങ്കില്‍ നിങ്ങളും പരീക്ഷിച്ചു നോക്കൂ. നല്ലതെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റസിപ്പി നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    ഇന്ന് നമുക്ക് ചില്ലി പേസ്റ്റ് ഉണ്ടാക്കാം

  • ഇഞ്ചിക്കറി ഉണ്ടാക്കാം

    ഇഞ്ചിക്കറി ഉണ്ടാക്കാം

    ഓണത്തിന് പ്രധാനം ആണ് ഇഞ്ചിക്കറി. ഇന്ന് നമുക്ക് ഇഞ്ചിക്കറി ഉണ്ടാക്കാം..ഇഞ്ചി ,തേങ്ങ,മുളക്പൊടി ,മഞ്ഞപ്പൊടി,കടുക്, ശര്‍ക്കര,ഉണക്കമുളക്,പച്ചമുളക്, വാളന്‍പുളി ,തേങ്ങ കൊത്ത് ,വെളിച്ചെണ്ണ ,ഉപ്പു,ഇത്രയും ആണ് ഇതിനാവശ്യം.. ആദ്യം തന്നെ തേങ്ങ വെളിച്ചെണ്ണ ഒഴിച്ച് വറുത്തു എടുക്കാം ഇനി ഇത് കറിവയ്ക്കുന്നത് എങ്ങിനെയാണെന്ന് വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ഓണം സ്പെഷ്യല്‍ അവിയല്‍ ഉണ്ടാക്കാം

    ഓണം സ്പെഷ്യല്‍ അവിയല്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ വിഭവങ്ങളില്‍ അവിയല്‍ ഉണ്ടാക്കാം അവിയല്‍ നമുക്ക് ഓണത്തിന് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നാണ് …നമുക്ക് നോക്കാം എങ്ങിനെ അവിയല്‍ ഉണ്ടാക്കാം എന്ന് …ഇത് അല്പം സമയം എടുത്തു ഉണ്ടാക്കണം എന്നാലെ ഇതിനു രുചി കൂടുതല്‍ കിട്ടുകയുള്ളൂ …ഇതിനാവശ്യമുള്ള സാധങ്ങള്‍
    മുരിങ്ങക്ക -250
    ക്യാരറ്റ് -250
    വഴുതനങ്ങ- 150
    ബീന്‍സ് – 150
    ഉരുളക്കിഴങ്ങ് – 250
    ഏത്തക്കായ – 250
    സവാള -ഒരെണ്ണം
    പച്ചമുളക് – (എരിവിനു ആവശ്യമുള്ള പച്ചമുളക് ചേര്‍ക്കുക കാരണം അവിയലില്‍ മുളക് പൊടി ഒന്നും സാധാരണ ചേര്‍ക്കാറില്ല )
    വേപ്പില -ആവശ്യത്തിനു
    മഞ്ഞപ്പൊടി – ഒരു ടിസ്പൂണ്‍
    തേങ്ങ – ഒരെണ്ണം
    ചുവന്നുള്ളി – അഞ്ചെണ്ണം
    തൈര് – അര കപ്പു
    ജീരകം – ഒരു ടിസ്പൂണ്‍
    ( ടിസ്പൂണ്‍ എന്ന് പറയുന്നത് ഒരു ചെറിയ സ്പൂണിനെയും,ടേബിള്‍ സ്പൂണ്‍ എന്ന് പറയുന്നത് വലിയ സ്പൂണിനെയും ആണ് …ടേബിള്‍ ടിസ്പൂണ്‍ എന്ന് പറയുന്നത് മൂന്നു സ്പൂണ്‍ അളവ് എന്നും ആണ് ഉദേശിക്കുന്നത് )

    പച്ചക്കറികള്‍ എല്ലാം ഒരേ വലുപ്പത്തില്‍ കട്ട് ചെയ്തു എടുക്കണം അപ്പോള്‍ അവിയല്‍ കാണാന്‍ തന്നെ നല്ലൊരു ഭംഗി ഉണ്ടാകും .കട്ട് ചെയ്തു എടുത്തശേഷം
    ആദ്യം തന്നെ കായയും ,ക്യാരറ്റും ,മുരിങ്ങക്കായും ,ആവശ്യത്തിനു ഉപ്പും ,മഞ്ഞപ്പൊടിയും ,ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഒന്ന് വേവിക്കാം ,അടിയില്‍ പിടിക്കാതെ ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം കേട്ടോ…ഈ കഷണങ്ങള്‍ പകുതി വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് ബീന്‍സും ,വഴുതനങ്ങയും,ഉരുളന്കിഴങ്ങും കൂടി ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം ആവശ്യമുണ്ടെങ്കില്‍ മാത്രം ചേര്‍ക്കാം (കഷണങ്ങള്‍ വേവാന്‍ ഉള്ള വെള്ളം മാത്രം ഒഴിച്ചാല്‍ മതി നമ്മള്‍ ഉണ്ടാക്കുന്നത് അവിയല്‍ ആണ് സാമ്പാര്‍ അല്ല)ഇനി ഈ കഷണങ്ങള്‍ കൂടി ഒന്ന് വേവിക്കണം ..ചെറു തീയില്‍ വേണം വേവിക്കാന്‍ എന്നാലെ ഈ അവിയലിന് നല്ല ടേസ്റ്റ് ഉണ്ടാകൂ
    ഇനി നമുക്ക് തേങ്ങ ഒന്ന് ഒതുക്കി എടുക്കാം ഇതിനു വേണ്ടി തേങ്ങയും, പച്ചമുളകും, ജീരകവും, ചുവന്നുള്ളിയും ,തൈരും ആണ് വേണ്ടത് വെള്ളം ഒഴിക്കാതെ ഈ തൈര് മാത്രം ചേര്‍ത്ത് തേങ്ങയെ ഒന്ന് ഒതുക്കി എടുക്കാം . ഒരുപാട് അരഞ്ഞു പേസ്റ്റ് ആക്കണ്ട ഒന്ന് ഒതുക്കി എടുത്താല്‍ മാത്രം മതിയാകും.
    അതിനുശേഷം വേവിച്ച കഷണങ്ങള്‍ എല്ലാം കൂടി ഒന്ന് ഇളക്കിയിട്ട് ഈ തേങ്ങ അരച്ചത്‌ അതിലേയ്ക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം.കൂടെ കറിവേപ്പിലകൂടി ചേര്‍ക്കാം ..അതിനുശേഷം ചെറു തീയില്‍ ഒന്ന് രണ്ടു മിനിറ്റ് കൂടി ഒന്ന് അടച്ചു വച്ച് വേവിച്ചു എടുക്കാം അതിനുശേഷം ഇതിലേയ്ക്ക് രണ്ടു മൂന്നു സ്പൂണ്‍ പച്ച വെളിച്ചെണ്ണ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ..ഇറക്കി വയ്ക്കാം
    സ്വദിഷ്ട്ടമായ അവിയല്‍ റെഡി

    ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് നല്ല ടേസ്റ്റ് ഉള്ള വിഭവം ആണ് ഇത് സദ്യക്കൊക്കെ അവിയല്‍ പ്രധാപ്പെട്ടതാണ് അതുപോലെ ഓണത്തിന് എല്ലാവരും ഉണ്ടാക്കുന്ന ഒന്നാണ് അവിയല്‍ ..അവിയല്‍ റസിപ്പി പലരും ചോദിച്ചിരുന്നു..എല്ലാവരും ഇതുണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യണം
    ഓണം സ്പെഷ്യല്‍ ഓലന്‍

  • ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കിയാലോ …ഈ ചിക്കന്‍ വിഭവം വളരെ ടേസ്റ്റ് ഉള്ള ഒന്നാണ് ചിക്കന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവര്ക്കും തന്നെ ഇത് ഇഷ്ട്ടപ്പെടും …ഇതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
    ചിക്കന്‍ – ഒരു കിലോ
    മല്ലിയില – രണ്ടു പിടി
    പുതിന ഇല – ഒരു പിടി
    ഇഞ്ചി – ഒരു വലിയ കഷണം
    വെളുത്തുള്ളി – പത്തു അല്ലി
    പിരിയന്‍ മുളക് – ആറെണ്ണം
    വറ്റല്‍ മുളക് – എട്ടെണ്ണം
    കുരുമുളക് – ഒരു ടിസ്പൂണ്‍
    പച്ച മുളക് – അഞ്ചെണ്ണം
    മുട്ട – രണ്ടെണ്ണം
    കോണ്‍ ഫ്ലവര്‍ – ഏഴു ടേബിള്‍സ്പൂണ്‍

    ആദ്യം തന്നെ മിക്സിയില്‍ മല്ലിയില ,പൊത്തിന ഇല, പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,പിരിയന്‍ മുളക്,വറ്റല്‍ മുളക്,ആവശ്യത്തിനു വെള്ളം എന്നിവ ചേര്‍ത്ത് നല്ല പേസ്റ്റ് ആയിട്ട് അരച്ച് എടുക്കാം ( നല്ല തിക്കായിട്ടു ഇരിക്കണം വെള്ളം കൂടിപോകരുത് )
    ഇനി ഒരു വലിയ പാത്രത്തില്‍ ഈ മുളക് പേസ്റ്റ് ഇടാം ..അതിനു ശേഷം ഇതിലേയ്ക്ക് ഏഴു ടേബിള്‍സ്പൂണ്‍ കോണ്‍ ഫ്ലവര്‍ ചേര്‍ക്കണം ഇനി ആവശ്യത്തിനു ഉപ്പും ചേര്‍ക്കണം ( ചിക്കന് വേണ്ട ഉപ്പു ചേര്‍ക്കണം ) ഇതിലേയ്ക്ക് രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കാം എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്യണം ( വെള്ളം ഒരുപാട് കൂടി പോകരുത് ഏഴു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലാവറിനു രണ്ടു മുട്ട മതിയാകും പിന്നെ ഇതിലേയ്ക്ക് വെള്ളം ഒന്നും ചേര്‍ക്കരുത് ) നല്ല പോലെ മിസ്ക് ചെയ്തിട്ട് ഇതിലേയ്ക്ക് വൃത്തിയാക്കി എടുത്തു ചെറിയ കഷണങ്ങള്‍ ആക്കിയ ചിക്കന്‍ ചേര്‍ത്ത് മിക്സ് ചെയ്യാം ഇനി ഇത് ഒരു അര മണിക്കൂര്‍ നേരം വയ്ക്കാം …അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറുത്തു എടുക്കാം …( ചിക്കന്‍ കഷണങ്ങള്‍ മുങ്ങി കിടക്കാന്‍ പാകത്തിന് വെളിച്ചെണ്ണ ഒഴിക്കണം എന്നാലെ നന്നായി മൊരിഞ്ഞു കിട്ടുകയുള്ളൂ )
    ചിക്കന്‍ ഫ്രൈഡ് കബാബ് റെഡി ഇതില്‍ നന്നായി മുളക് എല്ലാം ചേര്‍ത്തത് കൊണ്ട് പാകത്തിന് എരിവും എല്ലാം ഉണ്ടാകും ഇത് കഴിക്കാനും നല്ല ടേസ്റ്റ് ആണ് …ഉണ്ടാക്കാനും എളുപ്പമല്ലേ ..ചിക്കന്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ ഇതൊന്നു ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക
    ഓണം സ്പെഷ്യല്‍ ഓലന്‍

  • ഓണത്തിന് പപ്പടം വീട്ടിലുണ്ടാക്കാം

    ഓണത്തിന് പപ്പടം വീട്ടിലുണ്ടാക്കാം

    ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് പപ്പടം എങ്ങിനെ വീട്ടില്‍ ഉണ്ടാക്കി എടുക്കാമെന്ന് നോക്കാം.
    അതിനാവശ്യമുള്ള സാധനങ്ങള്‍ ,ഉഴുന്ന്-അരകപ്പ് . സോഡാ പൊടി -അര ടിസ്പൂണ്‍ .വെള്ളം -പത്തു ടിസ്പൂണ്‍ .നല്ലെണ്ണ- രണ്ടു ടിസ്പൂണ്‍ ,ഉപ്പു- ആവശ്യത്തിനു…ആദ്യം തന്നെ ഉഴുന്ന് പൊടിച്ചു എടുക്കുക ..അതിനുശേഷം ഈ പൊടിയും ,സോഡാ പൊടിയും,ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് ഒന്ന് നന്നായി മിക്സ് ചെയ്യുക ..അതിനുശേഷം നല്ലെണ്ണ ഒഴിച്ച് കുഴയ്ക്കാം ഇനി ഇതിനു നന്നായി ഇടിച്ചു സോഫ്റ്റ്‌ ആക്കിയെടുത്തു റോള്‍ ചെയ്തു എടുക്കണം ഇത് കട്ട് ചെയ്തു നല്ല കട്ടി കുറച്ചു പരത്തി എടുക്കണം പപ്പടം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് വിശദമായി ഈ വീഡിയോയില്‍ കാണാം

  • ഇന്ന് നമുക്ക് ചില്ലി പേസ്റ്റ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചില്ലി പേസ്റ്റ് ഉണ്ടാക്കാം

    നമുക്കിന്നു കറികളില്‍ ഒക്കെ ചേര്‍ക്കാന്‍ ആയിട്ട് ചില്ലി പേസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .ഈ ചില്ലി പേസ്റ്റ് നമ്മള്‍ കടകളില്‍ നിന്നും ഒക്കെ വാങ്ങുന്നതിനേക്കാള്‍ വളരെ നല്ലത് ഇത് നമുക്ക് വീടുകളില്‍ ഉണ്ടാക്കി വച്ചിട്ട് അതെടുത്തു ഉപയോഗിക്കുന്നത് ആണ് ..നല്ല ഫ്രഷ്‌ ആയിട്ടുള്ള ചില്ലി പേസ്റ്റ് നമുക്ക് കിട്ടുകയും ചെയ്യും..ചിക്കനും ബീഫും പോര്‍ക്ക് മട്ടന്‍ ഒക്കെ വയ്ക്കുമ്പോള്‍ നമുക്ക് ചില്ലി പേസ്റ്റ് ചേര്‍ക്കാം ..പിന്നെ കറികള്‍ ഉലര്‍ത്തി എടുക്കുമ്പോള്‍ മുളക് പൊടിക്ക് പകരമായി ചില്ലി പേസ്റ്റ് ചേര്‍ത്താല്‍ കറിക്ക് ഒരു പ്രത്യേക സ്വാദ് ഉണ്ടാകും …ചില്ലി പേസ്റ്റ് പോലെ തന്നെ നമുക്ക് ഗ്രീന്‍ ചില്ലി പേസ്റ്റും ഉണ്ടാക്കാന്‍ പറ്റും അത് പച്ചമുളക് ചേര്‍ത്താണ് ഉണ്ടാക്കുന്നത് ..നമുക്ക് നോക്കാം ചില്ലി പേസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്
    അതിനായിട്ട്‌ വേണ്ടത് വറ്റല്‍ മുളകും ..വെള്ളവും ,വിനിഗറും,വെളിച്ചെണ്ണയും മാത്രമാണ്

    ആദ്യം തന്നെ ഒരു നൂറു ഗ്രാം മുളക് എടുത്തു ഞെട്ട് എല്ലാം കളഞ്ഞു വൃത്തിയാക്കി എടുക്കാം അതിനു ശേഷം അടുപ്പത് ഒരു പാത്രം വച്ച് ഈ മുളക് അതിലിട്ട് വെള്ളം ഒഴിക്കണം മുളക് നികക്കെ വെള്ളം ഒഴിക്കാം എന്നിട്ട് ഇത് നന്നായി വേവിച്ചു എടുക്കണം …നന്നായി വേവിച്ച ശേഷം ഇത് ചൂടാറുമ്പോള്‍ നല്ലപോലെ വെള്ളത്തോട് കൂടി മിക്സിയില്‍ നല്ലപോലെ അരച്ച് എടുക്കണം …(ഇതിലെ കുരു അരഞ്ഞില്ലെങ്കിലും കുഴപ്പമില്ല ) അതിനു ശേഷം ഒരു പാന്‍ അടുപ്പത് വെച്ച് വെളിച്ചെണ്ണ ഒഴിക്കണം.നന്നായി ചൂടായാല്‍ ഈ മുളക് പേസ്റ്റ് ഇതിലേയ്ക്ക് ഇടാം ഇനി ഇതൊന്നു നന്നായി വഴറ്റി എടുക്കണം ഇത് എണ്ണയില്‍ കിടന്നു വെള്ളം എല്ലാം പറ്റണം അതിനാവശ്യമാ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക …നന്നായി മൊരിഞ്ഞു വരുമ്പോള്‍ ഇതിലേയ്ക്ക് നാല് ടിസ്പൂണ്‍ വിനിഗര്‍ ഒഴിക്കണം എന്നിട്ട് നന്നായി മൂപ്പിച്ചു എടുക്കുക…ഇത് മൂത്ത് വരുമ്പോള്‍ മുളകില്‍ നിന്നും വെളിച്ചെണ്ണ തെളിഞ്ഞു വരാന്‍ തുടങ്ങും അപ്പോള്‍ നമുക്കിത് മൂത്ത് എന്ന് മനസ്സിലാക്കാം അല്പം ഉപ്പുകൂടി ചേര്‍ത്ത് കൊടുക്കാം അതിനു ശേഷം ഇറക്കി വയ്ക്കാം ഇനി ഇത് ചൂടാറുമ്പോള്‍ പാത്രത്തിലാക്കി സൂക്ഷിക്കാം ഫ്രിഡ്ജില്‍ വയ്ക്കുകയും ചെയ്യാം പുറത്തു വച്ചാലും ഒരുമാസം ഒക്കെ കേടാകാതെ ഇരിക്കും

    എല്ലാവരും ഇത് ഉണ്ടാക്കി വയ്ക്കുക ഇത് കറികളില്‍ ചേര്‍ത്താല്‍ കറിക്ക് നല്ല ടേസ്റ്റ് ഉണ്ടാകും
    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ഓണം സ്പെഷ്യല്‍ വടുകപ്പുളി നാരങ്ങ വറുത്തരച്ച കറി