നമുക്കിന്നു കറികളില്‍ ഒക്കെ ചേര്‍ക്കാന്‍ ആയിട്ട് ചില്ലി പേസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .ഈ ചില്ലി പേസ്റ്റ് നമ്മള്‍ കടകളില്‍ നിന്നും ഒക്കെ വാങ്ങുന്നതിനേക്കാള്‍ വളരെ നല്ലത് ഇത് നമുക്ക് വീടുകളില്‍ ഉണ്ടാക്കി വച്ചിട്ട് അതെടുത്തു ഉപയോഗിക്കുന്നത് ആണ് ..നല്ല ഫ്രഷ് ആയിട്ടുള്ള ചില്ലി പേസ്റ്റ് നമുക്ക് കിട്ടുകയും ചെയ്യും..ചിക്കനും ബീഫും പോര്‍ക്ക് മട്ടന്‍ ഒക്കെ വയ്ക്കുമ്പോള്‍ നമുക്ക് ചില്ലി പേസ്റ്റ് ചേര്‍ക്കാം ..പിന്നെ കറികള്‍ ഉലര്‍ത്തി എടുക്കുമ്പോള്‍ മുളക് പൊടിക്ക് പകരമായി ചില്ലി പേസ്റ്റ് ചേര്‍ത്താല്‍ കറിക്ക് ഒരു പ്രത്യേക സ്വാദ് ഉണ്ടാകും …ചില്ലി പേസ്റ്റ് പോലെ തന്നെ നമുക്ക് ഗ്രീന്‍ ചില്ലി പേസ്റ്റും ഉണ്ടാക്കാന്‍ പറ്റും അത് പച്ചമുളക് ചേര്‍ത്താണ് ഉണ്ടാക്കുന്നത് ..നമുക്ക് നോക്കാം ചില്ലി പേസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്
അതിനായിട്ട് വേണ്ടത് വറ്റല്‍ മുളകും ..വെള്ളവും ,വിനിഗറും,വെളിച്ചെണ്ണയും മാത്രമാണ്
ആദ്യം തന്നെ ഒരു നൂറു ഗ്രാം മുളക് എടുത്തു ഞെട്ട് എല്ലാം കളഞ്ഞു വൃത്തിയാക്കി എടുക്കാം അതിനു ശേഷം അടുപ്പത് ഒരു പാത്രം വച്ച് ഈ മുളക് അതിലിട്ട് വെള്ളം ഒഴിക്കണം മുളക് നികക്കെ വെള്ളം ഒഴിക്കാം എന്നിട്ട് ഇത് നന്നായി വേവിച്ചു എടുക്കണം …നന്നായി വേവിച്ച ശേഷം ഇത് ചൂടാറുമ്പോള്‍ നല്ലപോലെ വെള്ളത്തോട് കൂടി മിക്സിയില്‍ നല്ലപോലെ അരച്ച് എടുക്കണം …(ഇതിലെ കുരു അരഞ്ഞില്ലെങ്കിലും കുഴപ്പമില്ല ) അതിനു ശേഷം ഒരു പാന്‍ അടുപ്പത് വെച്ച് വെളിച്ചെണ്ണ ഒഴിക്കണം.നന്നായി ചൂടായാല്‍ ഈ മുളക് പേസ്റ്റ് ഇതിലേയ്ക്ക് ഇടാം ഇനി ഇതൊന്നു നന്നായി വഴറ്റി എടുക്കണം ഇത് എണ്ണയില്‍ കിടന്നു വെള്ളം എല്ലാം പറ്റണം അതിനാവശ്യമാ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക …നന്നായി മൊരിഞ്ഞു വരുമ്പോള്‍ ഇതിലേയ്ക്ക് നാല് ടിസ്പൂണ്‍ വിനിഗര്‍ ഒഴിക്കണം എന്നിട്ട് നന്നായി മൂപ്പിച്ചു എടുക്കുക…ഇത് മൂത്ത് വരുമ്പോള്‍ മുളകില്‍ നിന്നും വെളിച്ചെണ്ണ തെളിഞ്ഞു വരാന്‍ തുടങ്ങും അപ്പോള്‍ നമുക്കിത് മൂത്ത് എന്ന് മനസ്സിലാക്കാം അല്പം ഉപ്പുകൂടി ചേര്‍ത്ത് കൊടുക്കാം അതിനു ശേഷം ഇറക്കി വയ്ക്കാം ഇനി ഇത് ചൂടാറുമ്പോള്‍ പാത്രത്തിലാക്കി സൂക്ഷിക്കാം ഫ്രിഡ്ജില്‍ വയ്ക്കുകയും ചെയ്യാം പുറത്തു വച്ചാലും ഒരുമാസം ഒക്കെ കേടാകാതെ ഇരിക്കും
എല്ലാവരും ഇത് ഉണ്ടാക്കി വയ്ക്കുക ഇത് കറികളില്‍ ചേര്‍ത്താല്‍ കറിക്ക് നല്ല ടേസ്റ്റ് ഉണ്ടാകും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക