ഇന്ന് നമുക്ക് ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കിയാലോ …ഈ ചിക്കന്‍ വിഭവം വളരെ ടേസ്റ്റ് ഉള്ള ഒന്നാണ് ചിക്കന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവര്ക്കും തന്നെ ഇത് ഇഷ്ട്ടപ്പെടും …ഇതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
ചിക്കന്‍ – ഒരു കിലോ
മല്ലിയില – രണ്ടു പിടി
പുതിന ഇല – ഒരു പിടി
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – പത്തു അല്ലി
പിരിയന്‍ മുളക് – ആറെണ്ണം
വറ്റല്‍ മുളക് – എട്ടെണ്ണം
കുരുമുളക് – ഒരു ടിസ്പൂണ്‍
പച്ച മുളക് – അഞ്ചെണ്ണം
മുട്ട – രണ്ടെണ്ണം
കോണ്‍ ഫ്ലവര്‍ – ഏഴു ടേബിള്‍സ്പൂണ്‍
ആദ്യം തന്നെ മിക്സിയില്‍ മല്ലിയില ,പൊത്തിന ഇല, പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,പിരിയന്‍ മുളക്,വറ്റല്‍ മുളക്,ആവശ്യത്തിനു വെള്ളം എന്നിവ ചേര്‍ത്ത് നല്ല പേസ്റ്റ് ആയിട്ട് അരച്ച് എടുക്കാം ( നല്ല തിക്കായിട്ടു ഇരിക്കണം വെള്ളം കൂടിപോകരുത് )
ഇനി ഒരു വലിയ പാത്രത്തില്‍ ഈ മുളക് പേസ്റ്റ് ഇടാം ..അതിനു ശേഷം ഇതിലേയ്ക്ക് ഏഴു ടേബിള്‍സ്പൂണ്‍ കോണ്‍ ഫ്ലവര്‍ ചേര്‍ക്കണം ഇനി ആവശ്യത്തിനു ഉപ്പും ചേര്‍ക്കണം ( ചിക്കന് വേണ്ട ഉപ്പു ചേര്‍ക്കണം ) ഇതിലേയ്ക്ക് രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കാം എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്യണം ( വെള്ളം ഒരുപാട് കൂടി പോകരുത് ഏഴു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലാവറിനു രണ്ടു മുട്ട മതിയാകും പിന്നെ ഇതിലേയ്ക്ക് വെള്ളം ഒന്നും ചേര്‍ക്കരുത് ) നല്ല പോലെ മിസ്ക് ചെയ്തിട്ട് ഇതിലേയ്ക്ക് വൃത്തിയാക്കി എടുത്തു ചെറിയ കഷണങ്ങള്‍ ആക്കിയ ചിക്കന്‍ ചേര്‍ത്ത് മിക്സ് ചെയ്യാം ഇനി ഇത് ഒരു അര മണിക്കൂര്‍ നേരം വയ്ക്കാം …അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറുത്തു എടുക്കാം …( ചിക്കന്‍ കഷണങ്ങള്‍ മുങ്ങി കിടക്കാന്‍ പാകത്തിന് വെളിച്ചെണ്ണ ഒഴിക്കണം എന്നാലെ നന്നായി മൊരിഞ്ഞു കിട്ടുകയുള്ളൂ )
ചിക്കന്‍ ഫ്രൈഡ് കബാബ് റെഡി ഇതില്‍ നന്നായി മുളക് എല്ലാം ചേര്‍ത്തത് കൊണ്ട് പാകത്തിന് എരിവും എല്ലാം ഉണ്ടാകും ഇത് കഴിക്കാനും നല്ല ടേസ്റ്റ് ആണ് …ഉണ്ടാക്കാനും എളുപ്പമല്ലേ ..ചിക്കന്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ ഇതൊന്നു ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക
ഓണം സ്പെഷ്യല്‍ ഓലന്‍