ബീഫ് റോസ്റ്റ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമല്ലേ ഇന്ന് ഒരു സ്പെഷ്യല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കാം …ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ..ആദ്യം തന്നെ നമുക്ക് ബീഫ് റോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ബീഫ് – ഒരു കിലോ
സവാള – രണ്ടെണ്ണം
ഇഞ്ചി – രണ്ടു കഷണം
പച്ചമുളക് – ആറെണ്ണം
ചുവന്നുള്ളി – 25 എണ്ണം
വെളുത്തുള്ളി – പത്തു അല്ലി
മഞ്ഞപ്പൊടി – അര ടിസ്പൂണ്‍
മുളക് പൊടി – രണ്ടു ടിസ്പൂണ്‍
മല്ലിപൊടി – ഒരു ടേബിള്‍സ്പൂണ്‍
മീറ്റ് മസാല – ഒരു ടിസ്പൂണ്‍
ഗരം മസാല – അര ടിസ്പൂണ്‍
തക്കാളി – രണ്ടെണ്ണം
തേങ്ങ കൊത്ത് – ഒരു പിടി
കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിനു
വെളിച്ചെണ്ണ – ആവശ്യത്തിനു
ഉപ്പ് – ആവശ്യത്തിനു
ആദ്യം തന്നെ ബീഫ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക
അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള ചെറുതായി നുറുക്കിയതും,ഇഞ്ചി ഒരു കഷണം നുറുക്കിയതും ,നാല് പച്ചമുളകു നുറുക്കിയതും ,രണ്ടു തക്കാളി ചെറുതായി നുറുക്കിയതും ,കുറച്ചു കറിവേപ്പിലയും അല്പം ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കാം ..ഇനി മുളക് പൊടി,മല്ലിപ്പൊടി,ചേര്‍ത്ത് ഇളക്കാം അതിനു ശേഷം മീറ്റ് മസാല ചേര്‍ക്കാം,ഗരം മസാല ചേര്‍ക്കാം എല്ലാം കൂടി നന്നായി മൂപ്പിച്ചു എടുക്കാം അതിനു ശേഷം ഇത് അരയാന്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരച്ച് എടുക്കാം ഇനി ബീഫിലെയ്ക്ക് ഈ അരപ്പ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കി അര മണിക്കൂര്‍ നേരം വയ്ക്കാം. എന്നിട്ട് ഇത് വെള്ളം ഒഴിക്കാതെ വേവിച്ചു എടുക്കണം കുക്കറിലോ അല്ലാതെയോ വേവിച്ചു എടുക്കാം.
അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങ കൊത്ത് ചേര്‍ത്ത് മൂപ്പിക്കാം. അതിനുശേഷം വേപ്പില ചേര്‍ക്കാം.ഇതൊന്നു ഇളക്കിയിട്ട് ഇതിലേയ്ക്ക് ചുവന്നുള്ളി വട്ടത്തില്‍ നുറുക്കിയത് ചേര്‍ക്കാം …വെളുത്തുള്ളി വട്ടത്തില്‍ നുറുക്കിയത് ചേര്‍ക്കാം ,ഇഞ്ചി ചെറുതായി നുറുക്കിയത് ചേര്‍ക്കാം കറിവേപ്പില ചേര്‍ക്കാം എല്ലാം കൂടി നന്നായി മൂപ്പിക്കാം എന്നിട്ട് ഇതിലേയ്ക്ക് വേവിച്ചു എടുത്ത ബീഫ് ചേര്‍ക്കാം എന്നിട്ട് ഇത് നന്നായി റോസ്റ്റ് ചെയ്തു കഴിഞ്ഞിട്ട് ഇതിലേയ്ക്ക് കുരുമുളക് പൊടി വിതറി ഇളക്കി എടുക്കാം നന്നായി റോസ്റ്റ് ആയശേഷം ഇറക്കി വെയ്ക്കാം
ബീഫ് റോസ്റ്റ് റെഡി
ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും