Blog

  • കുടമ്പുളി ചേര്‍ത്ത്   മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം

    കുടമ്പുളി ചേര്‍ത്ത് മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം

    കുടംബുളിയിട്ടു മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം നമുക്ക് ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം

    ഇതിനാവശ്യമുള്ള സാധനങ്ങള്‍

    മീന്‍ -ഒരു കിലോ

    കുടമ്പുളി – അഞ്ചു കഷണം (ഇത് നന്നായി കഴുകി വെള്ളത്തിലിട്ടു കുതിര്‍ത്തി എടുക്കാം )

    ചുവന്നുള്ളി – ഇരുപതെണ്ണം ( നീളത്തില്‍ അരിഞ്ഞു എടുക്കുക )

    വെളുത്തുള്ളി – പതിനഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞു എടുക്കുക

    മഞ്ഞപ്പൊടി – അര ടേബിള്‍സ്പൂണ്‍

    കാശ്മീരി മുളക് പൊടി – മൂന്നു ടിസ്പൂണ്‍

    മുളക് പൊടി – രണ്ടു ടിസ്പൂണ്‍

    മല്ലിപൊടി – രണ്ടു ടേബിള്‍സ്പൂണ്‍

    ഇഞ്ചി  – വലിയ കഷണം ചതച്ചു എടുത്തത്‌

    ഉലുവ – രണ്ടു നുള്ള്

    കറിവേപ്പില – രണ്ടു തണ്ട്

    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഉപ്പു  – ആവശ്യത്തിനു

    ആദ്യം തന്നെ കറിപൊടികള്‍ എല്ലാം അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കി വയ്ക്കാം

    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉലുവ ചേര്‍ക്കാം പൊട്ടി കഴിയുമ്പോള്‍ കറിവേപ്പില ചേര്‍ക്കാം …ഒന്ന് വഴട്ടിയിട്ടു ഇഞ്ചിയും,വെളുത്തുള്ളിയും ഉള്ളിയും കൂടിയിട്ടു നന്നായി വഴറ്റി എടുക്കാം നല്ല ഗോള്‍ഡന്‍ കളര്‍ ആയാല്‍ തീ കുറച്ചു ഇടുക …അതിനു ശേഷം ഇനി പേസ്റ്റ് ആക്കി വച്ചിരിക്കുന്ന കറി പൊടികള്‍ ചേര്‍ത്ത് നന്നായി ഇളക്കാം അതിനുശേഷം കുതിര്‍ത്താന്‍ വച്ച കുടമ്പുളി ചേര്‍ക്കുക …അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിക്കാം ..നന്നായി തിളച്ചു കഴിയുമ്പോള്‍  ഇതിലേയ്ക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ചേര്‍ക്കാം ഇളക്കിയിട്ട്  ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് മൂടി വയ്ക്കാം തീ കൂട്ടി വയ്ക്കാം …ഇത് നന്നായി തിളച്ചു വറ്റിക്കണം ..ആവശ്യത്തിനു മാത്രം ചാറു മതി ബാക്കി എല്ലാം വറ്റിച്ചു എടുക്കാം ..അതിനു ശേഷം ഇതിലേയ്ക്ക് രണ്ടു ടിസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കാം നല്ലൊരു മണം കിട്ടും വെളിച്ചെണ്ണ ചേര്‍ത്താല്‍ കുറച്ചു വേപ്പില കൂടി ചേര്‍ത്ത് ഒന്ന് മൂടി വച്ച് അല്പം കഴിഞ്ഞു ഇറക്കാം

    മീന്‍ മുളകിട്ടത്‌ റെഡിയായി ..ഇത് ചോറിന്റെ ഒപ്പം ഒക്കെ കഴിക്കാന്‍ വളരെ നല്ലതാണ് ..മീനിനു നല്ല ഉപ്പും പുളിയും ഒക്കെ പിടിച്ചിട്ടുണ്ടാകും …ഇത് ഉണ്ടാക്കി പിറ്റേ ദിവസം കഴിക്കുന്നതാണ് കൂടുതല്‍ രുചി …എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ഈസിയായി

  • റൈസ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

    റൈസ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

    ഇന്ന് നമുക്ക് റൈസ് പുഡിംഗ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍..പച്ചരി – അരകപ്പ് ,പാല്‍ –  മൂന്നു കപ്പു…പഞ്ചസാര – അരകപ്പ്,..കണ്ടെന്‍സ് മില്‍ക്ക് – മൂന്നു ടിസ്പൂണ്‍ ,..ആദ്യം തന്നെ പച്ചരി ഒന്ന് മിക്സിയില്‍  കറക്കി എടുക്കുക…അതിനുശേഷം ഒരു പാത്രത്തില്‍ അരി ഇട്ടു ,പാല്‍ ഒഴിച്ച്,പഞ്ചസാര ചേര്‍ത്ത് ഇളക്കി അരി വേവിച്ചു എടുക്കുക …ശേഷം കണ്ടെന്‍സ് മില്‍ക്ക് ചേര്‍ത്ത് നന്നായി ഇളക്കണം അടിയില്‍ പിടിക്കാതെ ഇളക്കി തിക്കാക്കി എടുക്കണം ..അതിനു ശേഷം ഇതൊരു പാത്രത്തില്‍ പകര്‍ത്താം ..പാത്രം  അല്പം ബട്ടര്‍ പുരട്ടിയിട്ട്‌ എടുക്കാം ..  അതിനുശേഷം ഫ്രീസറില്‍ വച്ച് സെറ്റാക്കി എടുക്കാം .. റൈസ്  പുഡിംഗ് ഉണ്ടാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍   കാണാം

  • ചട്ടിപ്പത്തിരി ഉണ്ടാക്കാം

    ചട്ടിപ്പത്തിരി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചട്ടിപ്പത്തിരി ഉണ്ടാക്കാം …ഇത് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരം ആണ് ഉണ്ടാക്കാനും നല്ല എളുപ്പമാണ് ..നമുക്ക് നോക്കാം എങ്ങിനെയാണ് ചട്ടിപ്പത്തിരി ഉണ്ടാക്കുന്നേ എന്ന് …ചിക്കന്‍ ,ബീഫ്,,മുട്ട എല്ലാം വച്ചിട്ട് ചട്ടിപ്പത്തിരി ഉണ്ടാക്കാറുണ്ട് ഞാന്‍ ഉണ്ടാക്കാന്‍ പോകുന്നത് ചിക്കന്‍ വച്ചിട്ടാണ് ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    മൈദാ…ഒന്നരകപ്പ് ,മുട്ട – രണ്ടെണ്ണം , പാല്‍ -ആവശ്യത്തിനു …ആദ്യം തന്നെ നമുക്ക് മൈദയില്‍ മുട്ട നന്നായി അടിച്ചു ചേര്‍ക്കാം എന്നിട്ട് ആവശ്യത്തിനു പാല്‍ ചേര്‍ത്ത് മൈദാ കലക്കി എടുക്കാം മൈദാ ലൂസ് ആയി കലക്കുക കോരി ഒഴിച്ച് ചുടാന്‍ പാകത്തിന് ആവശ്യമായ പാല്‍ ചേര്‍ത്ത് മാവ് പരുവം ആക്കുക…അതിനു ശേഷം ഒരു പാനില്‍ അല്പം എണ്ണ പുരട്ടി മാവ് കോരി ഒഴിച്ച് പത്തിരി ചുട്ടു എടുക്കാം നല്ല വട്ടത്തില്‍ പരത്തി ചുടുക …ഒരു ചട്ടി പത്തിരി ഉണ്ടാക്കാന്‍ ഏഴു പത്തിരി എങ്കിലും വേണം ( നമ്മുടെ ഇഷ്ട്ടതിനു അനുസരിച്ച് എണ്ണം കൂട്ടാം ) പത്തിരി ചുട്ടു എടുത്തു വയ്ക്കുക.

    ഇനി നമുക്ക് ഇതിന്റെ ഫില്ലിംഗ് മസാല ഉണ്ടാക്കാം …അതിനായിട്ട്‌ 300 ഗ്രാം ചിക്കന്‍ വേണം എല്ലില്ലാത്ത ചിക്കന്‍ ( വേവിച്ചതിനു ശേഷം എല്ല് നീക്കം ചെയ്താലും മതി അതാണ്‌ കൂടുതല്‍ രുചി ) പിന്നെ പച്ചമുളക് ആവശ്യത്തിനു….എരിവിനു അനുസരിച്ച് എടുക്കുക…പിന്നെ ഒരു കഷണം ഇഞ്ചി ചതച്ചു എടുക്കുക..മഞ്ഞപ്പൊടി കാല്‍ ടിസ്പൂണ്‍ …കുരുമുളക് പൊടി ഒരു ടേബിള്‍സ്പൂണ്‍ ( ഇതില്‍ മുളക് പൊടി വേറെ ചേര്‍ക്കില്ല ) സവാള ഒരെണ്ണം പൊടിയായി അരിഞ്ഞത് …വെളുത്തുള്ളി ചതച്ചത് ഇരുപതല്ലി, മല്ലിപൊടി – അര ടേബിള്‍സ്പൂണ്‍, മുട്ട – മൂന്നെണ്ണം ..ഗരം മസാല – അര ടേബിള്‍സ്പൂണ്‍,..കറിവേപ്പില ആവശ്യത്തിനു ..ആദ്യം തന്നെ ചിക്കന്‍ പച്ചമുളകും ,ഉപ്പും,പകുതി ഇഞ്ചി ചതച്ചതും,പകുതി മഞ്ഞപ്പൊടിയും ,കുരുമുളക് പൊടി പകുതി ഇതെല്ലാം കൂടി മിക്സ് ചെയ്തു വെള്ളം ഒഴിക്കാതെ വേവിച്ചു എടുക്കാം …അതിനുശേഷം ചൂട് ആറുമ്പോള്‍ ചിക്കന്‍ ഒന്ന് മിക്സിയില്‍ കറക്കി എടുക്കാം ( എല്ലുള്ള ചിക്കന്‍ ആണ് എടുത്തത്‌ എങ്കില്‍ എല്ല് നീക്കം ചെയ്യണം ) ഈ മിക്സ് എടുത്തു വയ്ക്കുക. ഇനി ഇത് ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് സവാളയും ,പച്ചമുളകും,ഇഞ്ചി വെളുത്തുള്ളി,കറിവേപ്പില എല്ലാം കൂടി ഒന്ന് വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി,മസാലപൊടി,മഞ്ഞപൊടി,കുരുമുളക് പൊടി,എല്ലാം കൂടി ഇട്ടു വഴറ്റി ചിക്കന്‍ ചേര്‍ത്ത് ഇളക്കാം നന്നായി മിക്സ് ചെയ്യാം ഒരൂ ടിസ്പൂണ്‍ ബട്ടര്‍ കൂടി ചേര്‍ത്ത് ഇളക്കാം ഇനി ഇറക്കി വയ്ക്കാം

    ഇനി നമുക്ക് ചട്ടിപ്പത്തിരി സെറ്റ് ചെയ്യാം
    ആദ്യം മൂന്നു മുട്ട അല്പം കുരുമുളക് പൊടിയും അല്പം ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചു എടുക്കാം …അതിനു ശേഷം പത്തിരി ആദ്യം മുട്ടയില്‍ മുക്കിയിട്ടു ഒരു പാനില്‍ വയ്ക്കുക ഇതിന്റെ മുകളില്‍ ഒരു ലെയര്‍ ചിക്കന്‍ നിരത്തുക മീതെ മറ്റൊരു പത്തിരി എടുത്തു മുട്ടയില്‍ മുക്കി വയ്ക്കുക അതിനു മുകളില്‍ ചിക്കന്‍ കൂട്ട് നിരത്തുക അങ്ങിനെ ലെയര്‍ ആയി എല്ലാ പത്തിരിയും വയ്ക്കുക ( ഏറ്റവും അടിയിലും മുകളിലും പത്തിരി തന്നെ വരണം ) ഇനി ഇതിനു മുകളില്‍ ഒരു കഷണം ബട്ടര്‍ വയ്ക്കാം എന്നിട്ട് ഇതൊന്നു ചുട്ടെടുക്കാം രണ്ടു വശവും തിരിച്ചിട്ടു വേവിക്കണം
    ചട്ടിപ്പത്തിരി തയ്യാര്‍

    വളരെ സ്വാദിഷ്ട്ടമാണ് എല്ലാവരും ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
    ഈ പോസ്റ്റ്‌ ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ഈസിയായി

  • കള്ളപ്പം ഉണ്ടാക്കാം ഈസിയായി

    കള്ളപ്പം ഉണ്ടാക്കാം ഈസിയായി

    ഇന്ന് നമുക്ക് കള്ളപ്പം ഉണ്ടാക്കാം പേരുപോലെ തന്നെ ഇത് ഉണ്ടാക്കുന്നത് കള്ള് ചേര്‍ത്തിട്ടാണ് …കള്ള് ഇല്ലെങ്കില്‍ യീസ്റ്റ് ചേര്‍ക്കാം ..വിശേഷ ദിവസങ്ങളില്‍ പെരുന്നാള്‍ ദിവസങ്ങളില്‍ ഒക്കെയാണ് പണ്ടൊക്കെ ഈ അപ്പം ഉണ്ടാക്കാറ്..കള്ള് എല്ലാം നല്ല ഫ്രഷ്‌ ആയിട്ട് കിട്ടുമായിരുന്നു തെങ്ങില്‍ നിന്ന് ചെത്തി ഇറങ്ങിയപാടെ കള്ള് കിട്ടുമായിരുന്നു ..പണ്ടൊക്കെ നമ്മുടെ വീടുകളില്‍ തന്നെ ഇത് കിട്ടുമായിരുന്നു കാരണം അന്നൊക്കെ മിക്ക വീട്ടുകാരും തെങ്ങ് ചെത്താന്‍ കൊടുക്കും …ഇന്ന് ആ കാഴ്ചകള്‍   ഒക്കെ കാണാനേ ഇല്ല  …നമുക്ക് നോക്കാം കള്ളപ്പം എങ്ങിനെ ഉണ്ടാക്കാമെന്നു

    പച്ചരി മൂന്നു ഗ്ലാസ്- ഇത് എട്ടു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവയ്ക്കുക .അതിനുശേഷം കഴുകി വാരി വെള്ളം നന്നായി കളഞ്ഞശേഷം മിക്സിയില്‍ ഇട്ടു നന്നായി പൊടിച്ചു എടുക്കാം ..അരമുറി തേങ്ങ ചിരവിയെടുത്ത് മിക്സിയില്‍ ഇട്ടു ഒന്ന് ഒതുക്കി എടുക്കുക ( തേങ്ങ  പകുതി അരഞ്ഞാല്‍ മതി ഒരുപാട് പേസ്റ്റ് ആകണ്ട )- ആറു ടിസ്പൂണ്‍  പഞ്ചസാര ..വെളുത്തുള്ളി ഒരെണ്ണം….നല്ല ജീരകം – ഒരു നുള്ള്… ..കള്ള് – ഒരു ഗ്ലാസ്

    ആദ്യം തന്നെ അരിപ്പൊടിയില്‍ നിന്നും മൂന്നു ടിസ്പൂണ്‍ അരിപ്പൊടി എടുത്തു അടുപ്പത് വച്ച് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒന്ന് കുറുക്കി എടുക്കാം…അതിനുശേഷം മൂന്നു ടിസ്പൂണ്‍ പഞ്ചസാര നന്നായി അരിച്ചെടുത്ത കള്ളില്‍ ചേര്‍ത്ത് ഇളക്കാം ( നല്ല കള്ള് ആണെങ്കില്‍ ഒരു ഗ്ലാസ് മതി കള്ളിന്‍റെ ക്വാളിറ്റി അനുസരിച്ച് അളവ് എടുക്കുക )ഇനി അരിപ്പൊടിയില്‍ ആദ്യം കുറുക്കി വച്ച കുറുക്കു ചേര്‍ക്കാം അതിനുശേഷം ചോറ് അരച്ചതും തേങ്ങയും ചേര്‍ക്കാം   ( ..ശേഷം ജീരകവും വെളുത്തുള്ളിയും ചതച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ( കൈകൊണ്ടു തിരുമ്മി മിക്സ് ആക്കുക വെള്ളം പോരാതെ വന്നാല്‍ അല്പം ചൂട് വെള്ളം കൂടി ചേര്‍ത്ത് പാകത്തിന് അക്കം ദോശയുടെ പരുവം മാവ്   ) ഈ മിക്സ് ഏഴു  മണിക്കൂര്‍ നേരം എങ്കിലും പൊങ്ങാന്‍ വയ്ക്കണം …ഇത് നന്നായി പൊങ്ങി കഴിയുമ്പോള്‍ ബാക്കിയുള്ള മൂന്നു ടിസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് ഇളക്കാം ഇനി ഇത് ദോശ ചട്ടിയില്‍ കോരി ഒഴിച്ച് രണ്ടു വശവും വേവിച്ചു എടുക്കാം …കള്ളപ്പം റെഡി

    കള്ള് ഇല്ലെങ്കില്‍ ഒരു ടിസ്പൂണ്‍ യീസ്റ്റ് മൂന്നു ടിസ്പൂണ്‍ പഞ്ചസാരയില്‍ ചൂടുവെള്ളത്തില്‍ കലക്കി എടുത്താല്‍ മതി …ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കുക ഇത് ചിക്കന്‍ കറിക്കും ബീഫിനും ഒക്കെ കൂടെ കഴിക്കാന്‍ വളരെ സ്വാദിഷ്ട്ടമാണ്

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

     
    നല്ല സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കുന്ന വിധം

  • മസാല പൊടികള്‍ വീട്ടിലുണ്ടാക്കാം ഈസിയായി

    മസാല പൊടികള്‍ വീട്ടിലുണ്ടാക്കാം ഈസിയായി

    ഇന്ന് നമുക്ക് ഇറച്ചി മസാലകള്‍ വീട്ടില്‍ തന്നെ ഫ്രഷ്‌ ആയിട്ട് പൊടിച്ചു എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം …സാധാരണ നമ്മള്‍ മസാല പൊടികള്‍ കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക അതാകട്ടെ എത്ര ഇട്ടാലും കറിയ്ക്ക് ഒരു ടേസ്റ്റ് കിട്ടാറില്ല എന്ന് മിക്കവാറും പരാതി പറയാറുണ്ട്‌ ..നമുക്ക് ഇനി ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം ..   ചിക്കന്‍ ,ബീഫ് , മട്ടന്‍ ,   മസാല പൊടിക്ക് ആവശ്യമായ അളവുകള്‍ പ്രത്യേകം പറഞ്ഞു തരാം

    ചിക്കന്‍ മസാല

    ഏലക്കായ – പത്തെണ്ണം ,തക്കോലം – ഒരെണ്ണം ,കരയാംബൂ അഞ്ചെണ്ണം ,കറുവാപട്ട – ഒരിഞ്ചു കഷണം ,പെരുംജീരകം മുക്കാല്‍ ടേബിള്‍   സ്പൂണ്‍ ,കുരുമുളക് അരടിസ്പൂണ്‍ ,മല്ലി രണ്ടു ടിസ്പൂണ്‍ ,ജാതി പത്രി ഒരു കഷണം ( ഒരു കായുടെ പത്രിയുടെ  പകുതി ) ഇതെല്ലാം കൂടിനായി ഒന്ന് ചൂടാക്കി പൊടിച്ചു എടുക്കാം  …  മസാലകള്‍ എപ്പോഴും ആവശ്യമുള്ളപ്പോള്‍ മാത്രം  പൊടിച്ചു എടുക്കുന്നതാണ് നല്ലത് അപ്പോള്‍ അതിന്‍റെ മണം ഒന്നും നഷ്ട്ടപ്പെടാതെ നല്ല ഫ്രഷ്‌ ആയി നമുക്ക്   കിട്ടും ..ഈ പറഞ്ഞിരിക്കുന്ന മസാല അളവ്  ഒരു കിലോ ചിക്കന്‍ കറിയ്ക്ക് ആണ് ( ചിക്കന്‍ കൂടുതല്‍ എടുക്കുമ്പോള്‍ അതനുസരിച്ച്  മസാലയ്ക്ക്  എടുക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടുക )

    ഇനി ബീഫ്  മസാല

    ഏലക്കായ – അഞ്ചെണ്ണം ,പെരുംജീരകം – ഒന്നര ടേബിള്‍സ്പൂണ്‍ ,കുരുമുളക് – മുക്കാല്‍ ടേബിള്‍സ്പൂണ്‍, മല്ലി – രണ്ടര ടേബിള്‍സ്പൂണ്‍ , കറുവാപട്ട –   ഒരിഞ്ചു കഷണം ,തക്കോലം – ഒരെണ്ണം ,കരയാംബൂ – ഏഴെണ്ണം , ബീഫ് കറി വയ്ക്കുമ്പോള്‍   ഇതെല്ലാം കൂടി ചൂടാക്കി നന്നായി പൊടിച്ചു എടുക്കാം …ഈ പറഞ്ഞിരിക്കുന്ന മസാല അളവ്  ഒരു കിലോ ബീഫിനു കറിയ്ക്ക് ആണ് ( ബീഫ് കൂടുതല്‍  എ ടുക്കുമ്പോള്‍ അതനുസരിച്ച്  മസാലയ്ക്ക്   എടുക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടുക ) ഈ മസാല  പോര്‍ക്ക് ഉണ്ടാക്കുമ്പോഴും നമുക്ക് ചേര്‍ക്കാം

    ഇനി മട്ടന്‍ മസാല

    കുരുമുളക് – ഒന്നര ടേബിള്‍സ്പൂണ്‍ , പെരുംജീരകം – ഒരു ടേബിള്‍സ്പൂണ്‍ , ഏലക്കായ – അഞ്ചെണ്ണം , കരയാംബൂ – ഏഴെണ്ണം , മല്ലി – രണ്ടര ടേബിള്‍സ്പൂണ്‍ , തക്കോലം – ഒരെണ്ണം ,കറുവാപട്ട – ഒരിഞ്ചു കഷണം …ഇതെല്ലാം കൂടി ചൂടാക്കി നന്നായി പൊടിച്ചു എടുത്തു ഒരു കിലോ മട്ടന്‍ കറിയില്‍ ചേര്‍ക്കാം … ( മട്ടന്‍ കൂടുതല്‍  എടുക്കുമ്പോള്‍ അതനുസരിച്ച്  മസാലയ്ക്ക്  എടുക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടുക )

    ഈ മസാല ചേര്‍ത്ത് കറി വയ്ക്കുമ്പോള്‍ മല്ലിപൊടി നമുക്ക് വീണ്ടും ചേര്‍ക്കേണ്ട ആവശ്യമില്ല അത് പ്രത്യേകം ഓര്മ്മിക്കുക …ഇനി മുതല്‍ ഇറച്ചി കറികള്‍ ഉണ്ടാക്കുമ്പോള്‍ മസാല ഫ്രഷ്‌ ആയി പൊടിച്ചു ചേര്‍ത്ത് നോക്കൂ കറിയ്ക്ക് എല്ലാം ഒരു പ്രത്യേക സ്വാദ് ഉണ്ടാവുന്നത് കാണാം …ഈ പറഞ്ഞിരിക്കുന്ന മസാല കൂട്ടുകള്‍ പ്രത്യേകം പ്രത്യേകം ആയി കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടും അത് വാങ്ങി വയ്ക്കുക ആവശ്യത്തിനു ഈ പറഞ്ഞിരിക്കുന്ന അളവില്‍ എടുത്തു കറികളില്‍ പൊടിച്ചു ചേര്‍ക്കുക…

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    കഞ്ഞിവെള്ളം കൊണ്ട് ഹല്‍വ ഉണ്ടാക്കാം

  • വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കാം

    വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കാം

     

    ഇന്ന് നമുക്ക് നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം ..വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കിയിട്ടുണ്ടോ നിങ്ങള്‍ …നമ്മള്‍ ഇന്ന് ഉണ്ടാക്കാന്‍ പോകുന്നത് വെള്ള നാരങ്ങ അച്ചാര്‍ ആണ് ..നമുക്ക്  നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു

    ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ആദ്യം തന്നെ ഇരുപതു നാരങ്ങ എടുത്തിട്ട് ഒരു പാത്രത്തില്‍ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് രണ്ടു ടിസ്പൂണ്‍ നല്ലെണ്ണയും ഒഴിച്ചിട്ടു ഒന്ന് വാട്ടി എടുക്കുക നാരങ്ങയുടെ പുറം ഒന്ന് നന്നായി വദനം ഇല്ലെങ്കില്‍ അതിനു ഒരു പൊള്ളല്‍ ഉണ്ടാകും ..ഒരുപാട് വെന്തുപോകണ്ട ഒന്ന് ജസ്റ്റ്‌ വാടിയാല്‍ മതി അതിനുശേഷം നാരങ്ങ കോരി എടുക്കുക …അതിനു ശേഷം ചൂടാറുമ്പോള്‍ ഈ നാരങ്ങ ഒരു കോട്ടന്‍ തുണി ഉപയോഗിച്ച് ഒന്ന് വെള്ളമൊക്കെ തുടച്ചു കളഞ്ഞു എടുക്കുക ..എന്നിട്ട് ഈ നാരങ്ങ നാലായി മുറിച്ചു എടുക്കുക …മുറിക്കുമ്പോള്‍ വരുന്ന നീര് കളയരുത് …

    ഇനി അച്ചാറില്‍ ചേര്‍ക്കേണ്ട മറ്റു ചേരുവകള്‍ എടുക്കാം .. ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞു എടുക്കുക ..രണ്ടു തുടം വെളുത്തുള്ളി ഏകദേശം മുപ്പതു അല്ലി കാണും ഇത് നന്നായി തൊലി കളഞ്ഞു എടുക്കുക ( വലിയ അല്ലി ആണെങ്കില്‍ അതൊന്നു നെടുകെ പിളരുക ) ….ഇനി നല്ലപോലെ എരിവുള്ള പച്ചമുളക് ഇരുപതെണ്ണം അത് ചെറുതായി അരിഞ്ഞു എടുക്കുക ..കാ‍ന്താരി മുളക് ആണെങ്കില്‍ എണ്ണം കുറച്ചോളൂ …നമുക്ക് എരിവിനു ഈ മുളക് മാത്രം ചേര്‍ക്കുന്നുള്ളൂ മുളക് പൊടി ഒന്നും വേറെ ചേര്‍ക്കില്ല ….ഇനി മഞ്ഞപൊടി ഒരു ടിസ്പൂണ്‍ വേണം ..കറിവേപ്പില ആവശ്യത്തിനു എടുക്കാം ….കടുക് ഒന്നര ടിസ്പൂണ്‍ …ഉലുവ വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ …കായപോടി അര ടിസ്പൂണ്‍….നല്ലെണ്ണ 250 ml…ആവശ്യത്തിനു ഉപ്പു….വിനാഗിരി അരകപ്പ് …വെള്ളം കാല്‍ കപ്പ്‌ …ചാറു വേണമെങ്കില്‍ മാത്രം തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്താല്‍ മതി …

    ഇനി നമുക്ക് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഒരു ചീനച്ചട്ടി അടുപ്പത് വച്ച് നല്ലെണ്ണ ഒഴിക്കാം ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് കടുക് പൊട്ടിക്കാം ..ഇനി വെളുത്തുള്ളി ഇട്ടു വഴട്ടാം ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചേര്‍ക്കാം നന്നായി ഇളക്കി വഴന്നു വരുമ്പോള്‍ വേപ്പില ചേര്‍ക്കാം …നന്നായി ഇളക്കി എല്ലാം മൂത്ത് കഴിയുമ്പോള്‍ മഞ്ഞപ്പൊടി ചേര്‍ക്കാം …ഇതൊന്നു ഇളക്കി മൂത്ത് കഴിയുമ്പോള്‍ ഉലുവ പൊടി,,കയം പൊടി എന്നിവ ചേര്‍ത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങ ചേര്‍ത്ത് ഇളക്കാം …അതിനു ശേഷം വിനാഗിരി ഒഴിക്കാം ..വെള്ളം ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക…ഇനി പാകത്തിന് ഉപ്പു ചേര്‍ക്കാം എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കാം ..ഉപ്പു അല്പം കൂടുതല്‍ ചേര്‍ത്തോളൂ ഇരിക്കുമ്പോള്‍ പാകം ആയിക്കൊള്ളും …ഇനി ഇത് ഇറക്കി വയ്ക്കാം …ചൂടാറുമ്പോള്‍ കുപ്പിയില്‍ ആക്കി വയ്ക്കാം …വെള്ള നാരങ്ങ അച്ചാര്‍ റെഡി

  • ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ഈസിയായി

    ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ഈസിയായി

    ഇന്ന് നമുക്ക് ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍…ചിക്കന്‍ – അരക്കിലോ ..വെളുത്തുള്ളി – അഞ്ചെണ്ണം …മഞ്ഞള്‍പൊടി…മുളക് പൊടി…ഗരം മസാല…പച്ചമുളക് .. നാലെണ്ണം …സവാള – രണ്ടെണ്ണം ..മല്ലിപൊടി …തക്കാളി …മല്ലിയില …ആദ്യം തന്നെ ചിക്കന്‍ മാരിനെറ്റ് ചെയ്തു വയ്ക്കണം അതിനായി ചിക്കനും  ..ഇഞ്ചി..വെളുത്തുള്ളി പേസ്റ്റ് ..മഞ്ഞപ്പൊടി…മുളക് പൊടി..ഗരം മസാല…ആവശ്യത്തിനു ഉപ്പു എന്നിവ കൂടി നന്നായി മിക്സ് ചെയ്യുക …ഇത് ഒന്ന് എണ്ണയില്‍ വറുത്തു എടുക്കാം …അതിനുശേഷം കോരി മാറ്റാം ..അതിനു ശേഷം സവാള …പച്ചമുളക് ..ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മസാല ഉണ്ടാക്കാം …സ്വടിഷ്ട്ടമായ ഈ ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കുന്നത് വിശദമായി താഴെകാണുന്ന വീഡിയോയില്‍ കാണാം