ചട്ടിപ്പത്തിരി ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ചട്ടിപ്പത്തിരി ഉണ്ടാക്കാം …ഇത് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരം ആണ് ഉണ്ടാക്കാനും നല്ല എളുപ്പമാണ് ..നമുക്ക് നോക്കാം എങ്ങിനെയാണ് ചട്ടിപ്പത്തിരി ഉണ്ടാക്കുന്നേ എന്ന് …ചിക്കന്‍ ,ബീഫ്,,മുട്ട എല്ലാം വച്ചിട്ട് ചട്ടിപ്പത്തിരി ഉണ്ടാക്കാറുണ്ട് ഞാന്‍ ഉണ്ടാക്കാന്‍ പോകുന്നത് ചിക്കന്‍ വച്ചിട്ടാണ് ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

മൈദാ…ഒന്നരകപ്പ് ,മുട്ട – രണ്ടെണ്ണം , പാല്‍ -ആവശ്യത്തിനു …ആദ്യം തന്നെ നമുക്ക് മൈദയില്‍ മുട്ട നന്നായി അടിച്ചു ചേര്‍ക്കാം എന്നിട്ട് ആവശ്യത്തിനു പാല്‍ ചേര്‍ത്ത് മൈദാ കലക്കി എടുക്കാം മൈദാ ലൂസ് ആയി കലക്കുക കോരി ഒഴിച്ച് ചുടാന്‍ പാകത്തിന് ആവശ്യമായ പാല്‍ ചേര്‍ത്ത് മാവ് പരുവം ആക്കുക…അതിനു ശേഷം ഒരു പാനില്‍ അല്പം എണ്ണ പുരട്ടി മാവ് കോരി ഒഴിച്ച് പത്തിരി ചുട്ടു എടുക്കാം നല്ല വട്ടത്തില്‍ പരത്തി ചുടുക …ഒരു ചട്ടി പത്തിരി ഉണ്ടാക്കാന്‍ ഏഴു പത്തിരി എങ്കിലും വേണം ( നമ്മുടെ ഇഷ്ട്ടതിനു അനുസരിച്ച് എണ്ണം കൂട്ടാം ) പത്തിരി ചുട്ടു എടുത്തു വയ്ക്കുക.

ഇനി നമുക്ക് ഇതിന്റെ ഫില്ലിംഗ് മസാല ഉണ്ടാക്കാം …അതിനായിട്ട്‌ 300 ഗ്രാം ചിക്കന്‍ വേണം എല്ലില്ലാത്ത ചിക്കന്‍ ( വേവിച്ചതിനു ശേഷം എല്ല് നീക്കം ചെയ്താലും മതി അതാണ്‌ കൂടുതല്‍ രുചി ) പിന്നെ പച്ചമുളക് ആവശ്യത്തിനു….എരിവിനു അനുസരിച്ച് എടുക്കുക…പിന്നെ ഒരു കഷണം ഇഞ്ചി ചതച്ചു എടുക്കുക..മഞ്ഞപ്പൊടി കാല്‍ ടിസ്പൂണ്‍ …കുരുമുളക് പൊടി ഒരു ടേബിള്‍സ്പൂണ്‍ ( ഇതില്‍ മുളക് പൊടി വേറെ ചേര്‍ക്കില്ല ) സവാള ഒരെണ്ണം പൊടിയായി അരിഞ്ഞത് …വെളുത്തുള്ളി ചതച്ചത് ഇരുപതല്ലി, മല്ലിപൊടി – അര ടേബിള്‍സ്പൂണ്‍, മുട്ട – മൂന്നെണ്ണം ..ഗരം മസാല – അര ടേബിള്‍സ്പൂണ്‍,..കറിവേപ്പില ആവശ്യത്തിനു ..ആദ്യം തന്നെ ചിക്കന്‍ പച്ചമുളകും ,ഉപ്പും,പകുതി ഇഞ്ചി ചതച്ചതും,പകുതി മഞ്ഞപ്പൊടിയും ,കുരുമുളക് പൊടി പകുതി ഇതെല്ലാം കൂടി മിക്സ് ചെയ്തു വെള്ളം ഒഴിക്കാതെ വേവിച്ചു എടുക്കാം …അതിനുശേഷം ചൂട് ആറുമ്പോള്‍ ചിക്കന്‍ ഒന്ന് മിക്സിയില്‍ കറക്കി എടുക്കാം ( എല്ലുള്ള ചിക്കന്‍ ആണ് എടുത്തത്‌ എങ്കില്‍ എല്ല് നീക്കം ചെയ്യണം ) ഈ മിക്സ് എടുത്തു വയ്ക്കുക. ഇനി ഇത് ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് സവാളയും ,പച്ചമുളകും,ഇഞ്ചി വെളുത്തുള്ളി,കറിവേപ്പില എല്ലാം കൂടി ഒന്ന് വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി,മസാലപൊടി,മഞ്ഞപൊടി,കുരുമുളക് പൊടി,എല്ലാം കൂടി ഇട്ടു വഴറ്റി ചിക്കന്‍ ചേര്‍ത്ത് ഇളക്കാം നന്നായി മിക്സ് ചെയ്യാം ഒരൂ ടിസ്പൂണ്‍ ബട്ടര്‍ കൂടി ചേര്‍ത്ത് ഇളക്കാം ഇനി ഇറക്കി വയ്ക്കാം

ഇനി നമുക്ക് ചട്ടിപ്പത്തിരി സെറ്റ് ചെയ്യാം
ആദ്യം മൂന്നു മുട്ട അല്പം കുരുമുളക് പൊടിയും അല്പം ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചു എടുക്കാം …അതിനു ശേഷം പത്തിരി ആദ്യം മുട്ടയില്‍ മുക്കിയിട്ടു ഒരു പാനില്‍ വയ്ക്കുക ഇതിന്റെ മുകളില്‍ ഒരു ലെയര്‍ ചിക്കന്‍ നിരത്തുക മീതെ മറ്റൊരു പത്തിരി എടുത്തു മുട്ടയില്‍ മുക്കി വയ്ക്കുക അതിനു മുകളില്‍ ചിക്കന്‍ കൂട്ട് നിരത്തുക അങ്ങിനെ ലെയര്‍ ആയി എല്ലാ പത്തിരിയും വയ്ക്കുക ( ഏറ്റവും അടിയിലും മുകളിലും പത്തിരി തന്നെ വരണം ) ഇനി ഇതിനു മുകളില്‍ ഒരു കഷണം ബട്ടര്‍ വയ്ക്കാം എന്നിട്ട് ഇതൊന്നു ചുട്ടെടുക്കാം രണ്ടു വശവും തിരിച്ചിട്ടു വേവിക്കണം
ചട്ടിപ്പത്തിരി തയ്യാര്‍

വളരെ സ്വാദിഷ്ട്ടമാണ് എല്ലാവരും ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ്‌ ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ഈസിയായി