വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കാം

Advertisement

 

ഇന്ന് നമുക്ക് നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം ..വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കിയിട്ടുണ്ടോ നിങ്ങള്‍ …നമ്മള്‍ ഇന്ന് ഉണ്ടാക്കാന്‍ പോകുന്നത് വെള്ള നാരങ്ങ അച്ചാര്‍ ആണ് ..നമുക്ക്  നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു

ഇതിനാവശ്യമുള്ള സാധനങ്ങള്‍

ആദ്യം തന്നെ ഇരുപതു നാരങ്ങ എടുത്തിട്ട് ഒരു പാത്രത്തില്‍ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് രണ്ടു ടിസ്പൂണ്‍ നല്ലെണ്ണയും ഒഴിച്ചിട്ടു ഒന്ന് വാട്ടി എടുക്കുക നാരങ്ങയുടെ പുറം ഒന്ന് നന്നായി വദനം ഇല്ലെങ്കില്‍ അതിനു ഒരു പൊള്ളല്‍ ഉണ്ടാകും ..ഒരുപാട് വെന്തുപോകണ്ട ഒന്ന് ജസ്റ്റ്‌ വാടിയാല്‍ മതി അതിനുശേഷം നാരങ്ങ കോരി എടുക്കുക …അതിനു ശേഷം ചൂടാറുമ്പോള്‍ ഈ നാരങ്ങ ഒരു കോട്ടന്‍ തുണി ഉപയോഗിച്ച് ഒന്ന് വെള്ളമൊക്കെ തുടച്ചു കളഞ്ഞു എടുക്കുക ..എന്നിട്ട് ഈ നാരങ്ങ നാലായി മുറിച്ചു എടുക്കുക …മുറിക്കുമ്പോള്‍ വരുന്ന നീര് കളയരുത് …

ഇനി അച്ചാറില്‍ ചേര്‍ക്കേണ്ട മറ്റു ചേരുവകള്‍ എടുക്കാം .. ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞു എടുക്കുക ..രണ്ടു തുടം വെളുത്തുള്ളി ഏകദേശം മുപ്പതു അല്ലി കാണും ഇത് നന്നായി തൊലി കളഞ്ഞു എടുക്കുക ( വലിയ അല്ലി ആണെങ്കില്‍ അതൊന്നു നെടുകെ പിളരുക ) ….ഇനി നല്ലപോലെ എരിവുള്ള പച്ചമുളക് ഇരുപതെണ്ണം അത് ചെറുതായി അരിഞ്ഞു എടുക്കുക ..കാ‍ന്താരി മുളക് ആണെങ്കില്‍ എണ്ണം കുറച്ചോളൂ …നമുക്ക് എരിവിനു ഈ മുളക് മാത്രം ചേര്‍ക്കുന്നുള്ളൂ മുളക് പൊടി ഒന്നും വേറെ ചേര്‍ക്കില്ല ….ഇനി മഞ്ഞപൊടി ഒരു ടിസ്പൂണ്‍ വേണം ..കറിവേപ്പില ആവശ്യത്തിനു എടുക്കാം ….കടുക് ഒന്നര ടിസ്പൂണ്‍ …ഉലുവ വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ …കായപോടി അര ടിസ്പൂണ്‍….നല്ലെണ്ണ 250 ml…ആവശ്യത്തിനു ഉപ്പു….വിനാഗിരി അരകപ്പ് …വെള്ളം കാല്‍ കപ്പ്‌ …ചാറു വേണമെങ്കില്‍ മാത്രം തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്താല്‍ മതി …

ഇനി നമുക്ക് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഒരു ചീനച്ചട്ടി അടുപ്പത് വച്ച് നല്ലെണ്ണ ഒഴിക്കാം ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് കടുക് പൊട്ടിക്കാം ..ഇനി വെളുത്തുള്ളി ഇട്ടു വഴട്ടാം ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചേര്‍ക്കാം നന്നായി ഇളക്കി വഴന്നു വരുമ്പോള്‍ വേപ്പില ചേര്‍ക്കാം …നന്നായി ഇളക്കി എല്ലാം മൂത്ത് കഴിയുമ്പോള്‍ മഞ്ഞപ്പൊടി ചേര്‍ക്കാം …ഇതൊന്നു ഇളക്കി മൂത്ത് കഴിയുമ്പോള്‍ ഉലുവ പൊടി,,കയം പൊടി എന്നിവ ചേര്‍ത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങ ചേര്‍ത്ത് ഇളക്കാം …അതിനു ശേഷം വിനാഗിരി ഒഴിക്കാം ..വെള്ളം ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക…ഇനി പാകത്തിന് ഉപ്പു ചേര്‍ക്കാം എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കാം ..ഉപ്പു അല്പം കൂടുതല്‍ ചേര്‍ത്തോളൂ ഇരിക്കുമ്പോള്‍ പാകം ആയിക്കൊള്ളും …ഇനി ഇത് ഇറക്കി വയ്ക്കാം …ചൂടാറുമ്പോള്‍ കുപ്പിയില്‍ ആക്കി വയ്ക്കാം …വെള്ള നാരങ്ങ അച്ചാര്‍ റെഡി