Blog

  • നല്ല സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കുന്ന വിധം

    നല്ല സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കുന്ന വിധം

    പുട്ട് എല്ലാവര്ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് ..പുട്ടും പഴവും..പുട്ടും കടലയും ..പുട്ടും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവം ആണ് …എന്നാല്‍ മിക്കവരുടെയും പരാതി പുട്ട് ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്നതാണ് …പുട്ട് നല്ല സോഫ്റ്റ്‌ ആയിട്ട് ഉണ്ടാക്കാം ..അതെങ്ങിനെയാനെന്നു നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    പച്ചരി – ഒരു കപ്പ്‌

    തേങ്ങ – അര കപ്പ്‌

    ഉപ്പു – ആവശ്യത്തിനു

    വെള്ളം –  ആവശ്യത്തിനു

    ഇതുണ്ടാക്കാന്‍ നമ്മള്‍ വറുക്കാത്ത അരിപ്പോടിയാണ് ഉപയോഗിക്കുന്നത് …അതിനായിട്ട്‌ നമുക്ക് അര കപ്പ്‌ പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടുമൂന്നു മണിക്കൂര്‍ നേരം കുതിരാന്‍ ഇടാം അതിനു ശേഷം ഒരു അരിപ്പ പാത്രത്തില്‍ വച്ച് നന്നായി വെള്ളം കളഞ്ഞിട്ടു ഈ അരിയെ മിക്സിയില്‍ ഇട്ടു പൊടിച്ചു എടുക്കാം …അല്പം തരിയോടു കൂടി പൊടിക്കണം ( റവ തരിപോലെ )

    ഇനി പൊടിച്ചെടുത്ത അരിപ്പൊടി ഒരു ഇടിലി ചെമ്പില്‍ വച്ച് ഒന്ന് ആവികയറ്റി എടുക്കണം …അതിനായിട്ട്‌ ഇടിലി ചെമ്പിന്റെ അരിപ്പ തട്ടില്‍ ഒരു തുണി വച്ചിട്ട് അതിലേയ്ക്ക് അരിപ്പൊടി ഇട്ടു ആവി കയറ്റം ..  ( ഇടിലി ചെമ്പില്‍ വെള്ളം ഒഴിക്കണം ).ഒന്ന് ആവി കയറിയാല്‍ മതി ഒരുപാട് നേരം വേണ്ട …ഇനി ഈ ആവി കയറ്റിയ പൊടി നന്നായി ചൂടാറിയ ശേഷം ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിച്ച് പൊടി നനച്ചു എടുക്കാം വെള്ളത്തില്‍ ഉപ്പിട്ട് രുചി നോക്കുക  …പുട്ടിന്റെ നന പരുവം എല്ലാവര്ക്കും അറിയാലോ അല്ലെ …വെള്ളം കൂടരുത് എന്നാല്‍ ആവശ്യത്തിനു നന യും വേണം …ഇനി ഈ പൊടി പുട്ട് കണയില്‍ ആദ്യം തേങ്ങ പിന്നീട് പൊടി എന്നാ രീതിയില്‍ ഇട്ടു നന്നായി ആവി കയറ്റി എടുക്കാം …ഇങ്ങിനെ ഉണ്ടാക്കുന്ന പുട്ട് നല്ല സോഫ്റ്റ്‌ ആയിരിക്കും. ചൂട് ആറിയാലും ഈ പുട്ട് സോഫ്റ്റ്‌ ആയിത്തന്നെ ഇരിക്കും .ഇങ്ങിനെ പുട്ട് ഉണ്ടാക്കി നോക്കൂ പിന്നെ നിങ്ങള്‍ എന്നും ഇങ്ങിനെ മാത്രമേ പുട്ട് ഉണ്ടാക്കൂ ഈ പുട്ട് ഒരു കറിയും ഇല്ലെങ്കിലും നമുക്ക് കഴിക്കാം …സമയം ഉള്ളപ്പോള്‍ ഇങ്ങിനെ അരിപൊടിച്ചു ആവി കയറ്റി ഫ്രിഡ്ജില്‍ വയ്ക്കാം രണ്ടാഴ്ച വരെ ഇത് കേടുകൂടാതെ ഇരിക്കും അപ്പോള്‍ പുട്ട് ഉണ്ടാക്കുമ്പോള്‍ എളുപ്പമാവുകയും ചെയ്യും. എല്ലാവരും ഇതുണ്ടാക്കി നോക്കണം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

     

    കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

  • മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

    മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

    മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മുട്ട – മൂന്നെണ്ണം ..വെജിറ്റബിള്‍ ഓയില്‍ –  …നാരങ്ങാ നീര് –  ….കടുക് പൊടിച്ചത് – വിനിഗര്‍ ….പഞ്ചസാര – …ഉപ്പ് – ഒരു നുള്ള് ..ആദ്യം തന്നെ മുട്ടയുടെ മഞ്ഞ എടുക്കുക .ഒരു നുള്ള് കടുക് പൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക  കുറേശെ ഓയില്‍ ഒഴിച്ച് ബീറ്റ് ചെയ്തു എടുക്കുക …മിക്സ് ആയ ശേഷം വിനിഗര്‍,,,നാരങ്ങാനീര് ..പഞ്ചസാര ..ഉപ്പു….എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യാം .. ഈ മയോണൈസ്  ഉണ്ടാക്കുന്നത് വിശദമായി     താഴെ കാണുന്ന വീഡിയോയില്‍ കാണാം

  • കഞ്ഞിവെള്ളം കൊണ്ട് ഹല്‍വ ഉണ്ടാക്കാം

    കഞ്ഞിവെള്ളം കൊണ്ട് ഹല്‍വ ഉണ്ടാക്കാം

    കഞ്ഞിവെള്ളം മിക്കവാറും കളയുകയാണ് പതിവ് എന്നാല്‍ ഇനി കഞ്ഞിവെള്ളം കളയണ്ട നമുക്ക് അതുകൊണ്ട് ഹല്‍വ ഉണ്ടാക്കാം വളരെ ഈസിയായി നമുക്ക് ഇതുണ്ടാക്കാം …കഞ്ഞിവെള്ളം കളയാതെ എടുതുവയ്ക്കൂ …നമുക്ക് നോക്കാം എങ്ങിനെയാണ് ഈ ഹല്‍വ ഉണ്ടാക്കുന്നത് എന്ന് …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    അതിനായി നല്ല കൊഴുത്ത കഞ്ഞിവെള്ളം രണ്ടു ലിറ്റര്‍ എടുക്കാം … തേങ്ങാപ്പാല്‍ ഒരു കപ്പു എടുക്കണം ( കട്ടിയായിട്ടുള്ള ഒന്നാം പാല്‍ മാത്രം എടുക്കാം ) … ഉപ്പില്ലാത്ത നല്ല ശര്‍ക്കര ഒരു ഉണ്ട എടുക്കാം …ഈ ശര്‍ക്കര വെള്ളം ഒഴിച്ചു ഉരുക്കി പാനിയാക്കി എടുക്കണം …ഏലക്കായ നാലെണ്ണം പൊടിച്ചു എടുക്കാം ..നെയ്യ് ആവശ്യത്തിനു എടുക്കാം ….അണ്ടിപ്പരിപ്പ് …ഉണക്ക മുന്തിരി …ഇതെല്ലാം നിങ്ങളുടെ ആവശ്യത്തിനു അനുസരിച്ച് ചേര്‍ക്കാം …

    ഇനി ഒരു ഉരുളി  അടുപ്പത് വച്ച്  കഞ്ഞിവെള്ളം ഒഴിച്ച് ഇതിലേയ്ക്ക് ശര്‍ക്കര പാനിയും ഒഴിച്ച് തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത്  നന്നായി മിക്സ് ചെയ്യാം …ഇതിലേയ്ക്ക് എലയ്ക്കാപൊടിയും ചേര്‍ത്ത് ഇളക്കാം അതിനുശേഷം തീ നല്ലപോലെ കൂട്ടി വയ്ക്കാം ( ഇത് കുറുകാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചാല്‍ മതി ) ഇനി തുടക്കം മുതലേ നന്നായി ഇളക്കികൊണ്ടിരിക്കാം …പ്രത്യേകം ശ്രേധിക്കണം ഇത് കൈ എടുക്കാതെ ഇളക്കികൊണ്ടിരിക്കണം …കുറുകി വരുന്നത് അനുസരിച്ച് ഇടയ്ക്കിടയ്ക്ക് നെയ്യ് ചേര്‍ത്ത് കൊടുതുകൊണ്ടിരിക്കണം ഇല്ലെങ്കില്‍ അടിയില്‍ പിടിക്കും …. ( കുറുകി തുടങ്ങിമ്പോള്‍ തീ നന്നായി കുറച്ചു വയ്ക്കുക ) എല്ലാം നന്നായി കുറുകി ഉരുളിയില്‍ നിന്നും വിട്ടു വരുന്ന പരുവത്തില്‍ അണ്ടിപ്പരിപ്പും ..ഉണക്ക മുന്തിരിയും ചേര്‍ത്ത് കൊടുക്കണം …ഹല്‍വ നന്നായി കുറുകി ഉരുളിയില്‍ നിന്നും പിടിക്കാതെ വിട്ടുവരുന്ന പരുവത്തില്‍ ഇറക്കാം …ഈ പരുവത്തില്‍ നമ്മള്‍ ചേര്‍ത്ത് കൊടുത്ത നെയ്യും തെങ്ങാപ്പാലിലെ വെളിച്ചെണ്ണയും ഒക്കെ തെളിഞ്ഞു വരും …അതാണ്‌ പരുവം അപ്പോള്‍ ഇറക്കാം …ഇനി ചൂടാറുന്നതിനു മുന്പ് ഒരു പരന്ന പാത്രത്തില്‍ പകര്‍ത്തി നിരത്താം …ചൂടാറിയ ശേഷം കട്ട് ചെയ്തു എടുക്കാം ..കഴിക്കാം

    കഞ്ഞിവെള്ളം ഹല്‍വ റെഡി

    ഇതെല്ലാവരും ഉണ്ടാക്കിനോക്കണം കഞ്ഞിവെള്ളം ഇനി വെറുതെ കളയാതെ ഹല്‍വ ഉണ്ടാക്കാം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ഗോതമ്പ് പാല്‍ പായസം

  • സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ്

    1.സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ്
    ___________________________
    ഇതൊന്നു പരീക്ഷിച്ചു നോക്കൂ .. ചപ്പാത്തി ,പെറോട്ട,ഹോട് ഡോഗ് എന്നിവയ്ക്ക് ഇനി കറി ഉണ്ടാക്കി ബുദ്ധിമുട്ടി ഉള്ള മസാല മുഴുവൻ അകത്താക്കണ്ട.

    കുക്കുമ്പർ 1

    കാരറ്റ് 1

    തക്കാളി പഴുത്തത് 1

    സവാള അര മുറി

    ഉപ്പ് ആവശ്യത്തിനു .

    കുക്കുമ്പറും തക്കാളിയും സവാളയും കഴിയുന്നതും നൈസ് പൊടിയായി അരിയുക.. കാരറ്റ് നൈസായി ചീകിയെടുക്കുക അല്ലെങ്കിൽ പൊടിയായി അരിയുക..
    ഇവയെല്ലാം ആവശ്യത്തിനു ഉപ്പും ചേർത്തു ഇളക്കി 5 മിനിറ്റ് വയ്ക്കുക ..
    ചപ്പാത്തി,പെറോട്ട ,ഹോട്ട് ഡോഗ് മുതലായവയുടെ ഉള്ളിൽ റോൾ ചെയ്തു കഴിച്ചു നോക്കൂ .

     

    വേവിക്കാത്തത് കൊണ്ടു പച്ച കറികളുടെ തനതായ ഗുണം നഷ്ടപ്പെടുന്നില്ല ..രാവിലെ മസാല അകത്തു ചെന്നുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല ..ഗൾഫ് പ്രവാസികൾക്ക് പെട്ടെന്ന് ഉണ്ടാക്കാവുന്നതും പ്രത്യേകിച്ചു ചൂട് കാലത്തു എത്ര കഴിച്ചാലും പ്രശ്നവും ഇല്ലാത്ത ഒരു മെനു ആണിത്..ശരീരത്തിന്റെ ജല നഷ്ടം കുറയ്ക്കുന്നു..കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് അമിത ഭാരം നിയന്ത്രിക്കാൻ സാധിക്കുന്നു തുടങ്ങി അനേകം പ്രയോജനങ്ങൾ ഉണ്ട്.

    ___________________________
    2. പുതിനയില ചമ്മന്തി

    പുതിനയില ഫ്രഷ് രണ്ടു കെട്ട് അല്ലെങ്കിൽ രണ്ടു പിടി

    ചെറിയ ഉള്ളി 3 എണ്ണം

    പച്ചമുളക് 2 എണ്ണം

    വാളൻ പുളി ഒരു പുളിങ്കുരു വലുപ്പത്തിൽ .. മാങ്ങാ വേണമെങ്കിലും ഉപയോഗിക്കാം ..
    ഉപ്പ് ആവശ്യത്തിന്.

    പുതിനയില നല്ലപോലെ കഴുകി തണ്ടിൽ നിന്നും അടർത്തിഎടുക്കുക .ഇലകൾ മാത്രമേ ഉപയോഗിക്കാവൂ .. അടർത്തുമ്പോൾ വെള്ളത്തിൽ ഇട്ടു അടർത്തരുത് ..ഇലയുടെ ഗുണം കഴുകാനുള്ള വെള്ളത്തിൽ നഷ്ടപ്പെടും .

    അടർത്തിയ ഇലകൾ മേൽപ്പറഞ്ഞവ എല്ലാം ചേർത്തു അമ്മിക്കല്ലിൽ അരയ്ക്കുക ..അല്ലെങ്കിൽ മിക്സിയിൽ അരയ്ക്കുക ..കഴിവതും വെള്ളം ചേർക്കാതെ ശ്രദ്ധിക്കണം ..അരകല്ലിൽ ആകുമ്പോൾ വെള്ളം ചേർക്കാതെ അരയ്ക്കാൻ സാധിക്കും.. മിക്സിയിൽ അരക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഇളക്കി ഇല ഒതുക്കി കൊടുക്കേണ്ടി വരും .

     

    ഊണിന്റെ കൂടെ ഈ ചമ്മന്തി ഉപയോഗിച്ചു നോക്കൂ ..
    കഫക്കെട്ട് ഇല്ലാതാക്കി സ്വര ശുദ്ധി നൽകുന്നു.വായ് നാറ്റം ,ദഹനം ,അമിത കൊഴുപ്പ് ഇല്ലാതെ ആകുക തുടങ്ങിയ പ്രയോജനങ്ങൾ ഇതിനുണ്ട് ..

  • കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

    കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

    ഇന്ന് നമുക്ക് കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചിക്കന്‍ ഒരു കിലോ …വെളുത്തുള്ളി പത്തു അല്ലി …തൈര് അരകപ്പ് …ഇഞ്ചി ഒരു വലിയ കഷണം …ആവശ്യത്തിനു ഉപ്പു …ഇതെല്ലാം ചേര്‍ത്ത് വേണം ചിക്കന്‍ മാരിനെറ്റ് ചെയ്തു വയ്ക്കാം …അതിനായി ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരച്ച് എടുക്കാം ഇനി ചിക്കനില്‍ തൈര്, ഇഞ്ചി ,വെളുത്തുള്ളി അരച്ചത്‌ ആവശ്യത്തിനു ഉപ്പു എന്നിവ പുരട്ടി ചിക്കന്‍ അരമണിക്കൂര്‍ വയ്ക്കാം

    ഇനി ചിക്കന്‍ കറിവയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ സവാള നാലെണ്ണം നീളത്തില്‍ അരിഞ്ഞത്…മല്ലിപൊടി ഒന്നര ടേബിള്‍ ടിസ്പൂണ്‍…മുളക് പൊടി ഒരു ടേബിള്‍ ടിസ്പൂണ്‍…മഞ്ഞപ്പൊടി അര ടേബിള്‍ ടിസ്പൂണ്‍ …പച്ചമുളക് അഞ്ചെണ്ണം നീളത്തില്‍ അരിഞ്ഞത്…

    മസാലയ്ക്ക് വേണ്ട സാധനങ്ങള്‍
    പെരുംജീരകം ഒന്നര ടേബിള്‍ ടിസ്പൂണ്‍ ,ജാതി പത്രി ഒരെണ്ണം …നല്ല ജീരകം ഒരു ടിസ്പൂണ്‍ …ക
    കറുകപട്ട ഒരു കഷണം …കരയാംബൂ ഏഴെണ്ണം …ഇതെല്ലാം ഒന്ന് വറുത്തു പൊടിച്ചു എടുക്കണം

    മല്ലിയില ..പൊതിനയില..നെയ്യ് ..ഉപ്പു ആവശ്യത്തിനു

    അരി വേവിക്കാന്‍ വേണ്ടത്
    ഒന്നര കപ്പു അരി …രണ്ടേമുക്കാല്‍ കപ്പു വെള്ളം …സവാള മൂന്നെണ്ണം അരിഞ്ഞത് …പേരും ജീരകം അരടിസ്പൂണ്‍ …ജീരകം അര ടിസ്പൂണ്‍ …ഏലക്കായ ഏഴെണ്ണം …കറുകപട്ട ഒരു വലിയ കഷണം …കരയാംബൂ ഏഴെണ്ണം ,,നെയ്യ് ..ആവശ്യത്തിനു ഉപ്പു..

    അലങ്കരിക്കാന്‍…
    മല്ലിയില …മുട്ട …അണ്ടിപരിപ്പ്…ഉണ്ടാക്കമുന്ത്രി ..ആവശ്യം അനുസരിച്ച്

    ചിക്കന്‍ കറി ഉണ്ടാക്കുന്ന വിധം
    ആദ്യം തന്നെ ഒരു പാന്‍ അടുപ്പതുവച്ചു ആവശ്യത്തിനു നെയ്യ് ഒഴിച്ച് ( വെളിച്ചെണ്ണ വേണ്ടവര്‍ക്ക് വെളിച്ചെണ്ണ ഒഴിക്കാം )
    ചൂടാകുമ്പോള്‍ സവാള ഇടാം …നന്നായൊന്നു വഴറ്റി പച്ചമുളക് ചേര്‍ക്കാം രണ്ടും കൂടി നന്നായൊന്നു വഴട്ടാം ..ഇതിലേയ്ക്ക് അല്പം ഉപ്പു ചേര്‍ക്കാം സവാള ബ്രൌണ്‍ നിറം ആയാല്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് വഴട്ടാം …അതിനു ശേഷം മല്ലിപ്പൊടി ചേര്‍ക്കാം …ഇനി മുളക് പൊടി ചേര്‍ക്കാം,,ഒന്നുവഴറ്റിയ ശേഷം മസാലപൊടി ചേര്‍ക്കാം ..അതിനു ശേഷം ഇതിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കാം ഒന്ന് മുക്സ് ചെയ്തു മൂടിവച്ച് വേവിക്കാം ..ചിക്കന്‍ ഒന്ന് ഇളക്കിയ ശേഷം മല്ലിയിലയും..പോതിനയിലയും ചേര്‍ക്കാം നന്നായി ഇളക്കി ചെറിയ തീയില്‍ ഇട്ടു വേവിച്ചു എടുക്കാം ചിക്കന്‍ കറി റെഡി

    ഇനി അരി വേവിച്ചു എടുക്കാം

    ഇതിനു വേണ്ടി ഒരു പാത്രം അടുപ്പില്‍ വച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകം …ജീരകം..ഏലക്കായ,,കറുകപട്ട,,കരയാംബൂ..വയണ ഇല …എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റി ശേഷം സവാള ചേര്‍ക്കാം അതിനുശേഷം ..സവാള നന്നായി വഴറ്റി ഇതിലേയ്ക്ക് അരിവേവിക്കാന്‍ ഉള്ള വെള്ളം ഒഴിക്കാം ഒന്ന് ഇളക്കി ഇതിലേയ്ക്ക് അരി ചേര്‍ക്കാം ആവശ്യമായ ഉപ്പു കൂടി ചേര്‍ത്ത് ഇളക്കി മൂടിവച്ച് വേവിക്കാം തിളച്ചു കഴിയുമ്പോള്‍ ഒന്നിളക്കി തീ കുറച്ചു ഇട്ടു വേവിക്കാം …വെള്ളം പറ്റുമ്പോള്‍ അരി എല്ലാം വെന്തിട്ടുണ്ടാകും…ഇനി ഇറക്കി വയ്ക്കാം ഇനി നമുക്ക് ബിരിയാണി സെറ്റ് ചെയ്യാം

    ഇനി ഇത് സെറ്റ് ചെയ്യാം ഒരു പാത്രത്തില്‍ ആദ്യം ചോറ് നിരത്താം മുകളില്‍ ചിക്കന്‍ നിരത്താം പിന്നെ ചോറ് ..ചിക്കന്‍ …ഇങ്ങിനെ നിരത്തിയിട്ടു മുട്ടയും മല്ലിയിലയും വറുത്തു എടുത്ത അണ്ടിപരിപ്പും,,മുന്തിരിയും കൊണ്ട് അലങ്കരിക്കാം

    ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    കപ്പലണ്ടി കട്ടിംഗ് ഉണ്ടാക്കാം

  • ഗോതമ്പ് പാല്‍ പായസം

    ഗോതമ്പ് പാല്‍ പായസം

    പൊടി നുറുക്ക് ഗോതമ്പ് വാങാന്‍ കിട്ടും.. അത് ഒരുകപ്പ് എടുക്കണം.

    അതുപോലെ ഒരുതേങാ തിരുമി മൂന്നാലു കപ്പ് പാല്‍ എടുക്കണം.:-)

    ഒരുകപ്പ് ഒന്നാം പാല്‍.

    ഒരു കപ്പ് രണ്ടാം പാല്‍,

    രണ്കപ്പ് മൂന്നാം പാല്‍.

    ഇനി എടുക്കേണ്ട ഐറ്റംസ് ഇതൊക്കെയാണ്.

    4 സ്പൂണ്‍ നെയ്യ്.

    300gm ശര്‍ക്കര.

    6 ഏലക്കായ.

    ഒരുസ്പൂണ്‍ ജീരകം.

    അരസ്പൂണ്‍ ചുക്ക് പൊടി.

    കുറച്ച് കിസ്മിസും. നട്സും..

    ഇത്രയും റെഡിയാണെങ്കിലൊരു കുക്കറെടുത്ത് അടുപ്പിലേക്ക് വക്കാം.

    രണ്ട്സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കാം.

    കഴുകി ഊറ്റി ഈര്‍പ്പം മാറ്റിയ നുറുക്ക് ഗോതമ്പ് ഇട്ട് റോസ്റ്റ് ചെയ്യാം.

    ശേഷം മൂന്നാം പാലൊഴിച്ച് ഏലക്കായും ചുക്ക് പൊടിയും ജീരകം പൊടിച്ചതും ചേര്‍ത്തിളക്കി അടച്ച് വേവിക്കാം.

    രണ്ടൊ മൂന്നോ വിസില്‍ മതി പകുതി മുക്കാല്‍ വേവായിരിക്കും ,അതിലേക്ക് ശര്‍ക്കര പാനി ചേര്‍ക്കാം.\

    രണ്ടാം പാലും കൂടെ ചേര്‍ത്ത് വെന്ത് വറ്റിവരുമ്പൊ ഒന്നാം പാല്‍ ചേര്‍ത്ത് തീ ഓഫാക്കിയിടാം..
    ബാക്കി നെയ്യില്‍ അണ്ടിപരിപ്പും നെയ്യും വറുത്തിട്ട് തണുക്കുമ്പോ കുടിച്ചോളൂ.

     
    നുറുക്ക് ഗോതമ്പ് പായസം വീഡിയോ കാണുക

  • ഓറഞ്ച് തൊലി അച്ചാര്‍ ഉണ്ടാക്കിയാലോ ?

    ഇനി മുതല്‍ ഓറഞ്ച് കഴിക്കുമ്പോള്‍ തൊലി കളയേണ്ട. നല്ല ഒന്നാന്തരം രുചിയും മണവുമുള്ള ഓറഞ്ച്് അച്ചാര്‍ ഉണ്ടാക്കാം. ദാ ഇങ്ങനെ

    ചേരുവകള്‍

    ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത്-  1 കപ്പ്

    പുളി- ആവശ്യത്തിന്

    മുളക് പൊടി-  2 ടീ  സ്പൂണ്‍

    ഉപ്പ്- ആവശ്യത്തിന്

    കായപ്പൊടി- 1/4 ടേബിള്‍ സ്പൂണ്‍

    ഉലുവപ്പൊടി- 1/4 ടീ സ്പൂണ്‍

    കടുക്- ആവശ്യത്തിന്

    വറ്റല്‍ മുളക്- 3

    നല്ലെണ്ണ- 3 ടേബിള്‍ സ്പൂണ്‍

    തയ്യാറാക്കുന്ന വിധം

    ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടാകുമ്പോള്‍ കടുക് താളിക്കുക. കടുക് പൊട്ടുമ്പോള്‍ മുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക

    അതിനു ശേഷം ഓറഞ്ച് തൊലിയും ചേര്‍ത്ത് നന്നായി വഴറ്റുക.

    ഓറഞ്ച് തൊലി നന്നായി വാടുമ്പോള്‍ മുളക് പൊടിയും , ഉലുവാപ്പൊടിയും, കായപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക.

    ഒരു പാത്രത്തില്‍ പുളി പിഴിഞ്ഞെടുക്കുക. നന്നായി അരിച്ചെടുത്ത ശേഷം പുളി വെള്ളം ചേര്‍ക്കുക.

    വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക.

    ഷവർമ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം തായെ ഉള്ള വീഡിയോ കാണുക