നല്ല സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കുന്ന വിധം

Advertisement

പുട്ട് എല്ലാവര്ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് ..പുട്ടും പഴവും..പുട്ടും കടലയും ..പുട്ടും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവം ആണ് …എന്നാല്‍ മിക്കവരുടെയും പരാതി പുട്ട് ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്നതാണ് …പുട്ട് നല്ല സോഫ്റ്റ്‌ ആയിട്ട് ഉണ്ടാക്കാം ..അതെങ്ങിനെയാനെന്നു നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍.

പച്ചരി – ഒരു കപ്പ്‌

തേങ്ങ – അര കപ്പ്‌

ഉപ്പു – ആവശ്യത്തിനു

വെള്ളം –  ആവശ്യത്തിനു

ഇതുണ്ടാക്കാന്‍ നമ്മള്‍ വറുക്കാത്ത അരിപ്പോടിയാണ് ഉപയോഗിക്കുന്നത് …അതിനായിട്ട്‌ നമുക്ക് അര കപ്പ്‌ പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടുമൂന്നു മണിക്കൂര്‍ നേരം കുതിരാന്‍ ഇടാം അതിനു ശേഷം ഒരു അരിപ്പ പാത്രത്തില്‍ വച്ച് നന്നായി വെള്ളം കളഞ്ഞിട്ടു ഈ അരിയെ മിക്സിയില്‍ ഇട്ടു പൊടിച്ചു എടുക്കാം …അല്പം തരിയോടു കൂടി പൊടിക്കണം ( റവ തരിപോലെ )

ഇനി പൊടിച്ചെടുത്ത അരിപ്പൊടി ഒരു ഇടിലി ചെമ്പില്‍ വച്ച് ഒന്ന് ആവികയറ്റി എടുക്കണം …അതിനായിട്ട്‌ ഇടിലി ചെമ്പിന്റെ അരിപ്പ തട്ടില്‍ ഒരു തുണി വച്ചിട്ട് അതിലേയ്ക്ക് അരിപ്പൊടി ഇട്ടു ആവി കയറ്റം ..  ( ഇടിലി ചെമ്പില്‍ വെള്ളം ഒഴിക്കണം ).ഒന്ന് ആവി കയറിയാല്‍ മതി ഒരുപാട് നേരം വേണ്ട …ഇനി ഈ ആവി കയറ്റിയ പൊടി നന്നായി ചൂടാറിയ ശേഷം ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിച്ച് പൊടി നനച്ചു എടുക്കാം വെള്ളത്തില്‍ ഉപ്പിട്ട് രുചി നോക്കുക  …പുട്ടിന്റെ നന പരുവം എല്ലാവര്ക്കും അറിയാലോ അല്ലെ …വെള്ളം കൂടരുത് എന്നാല്‍ ആവശ്യത്തിനു നന യും വേണം …ഇനി ഈ പൊടി പുട്ട് കണയില്‍ ആദ്യം തേങ്ങ പിന്നീട് പൊടി എന്നാ രീതിയില്‍ ഇട്ടു നന്നായി ആവി കയറ്റി എടുക്കാം …ഇങ്ങിനെ ഉണ്ടാക്കുന്ന പുട്ട് നല്ല സോഫ്റ്റ്‌ ആയിരിക്കും. ചൂട് ആറിയാലും ഈ പുട്ട് സോഫ്റ്റ്‌ ആയിത്തന്നെ ഇരിക്കും .ഇങ്ങിനെ പുട്ട് ഉണ്ടാക്കി നോക്കൂ പിന്നെ നിങ്ങള്‍ എന്നും ഇങ്ങിനെ മാത്രമേ പുട്ട് ഉണ്ടാക്കൂ ഈ പുട്ട് ഒരു കറിയും ഇല്ലെങ്കിലും നമുക്ക് കഴിക്കാം …സമയം ഉള്ളപ്പോള്‍ ഇങ്ങിനെ അരിപൊടിച്ചു ആവി കയറ്റി ഫ്രിഡ്ജില്‍ വയ്ക്കാം രണ്ടാഴ്ച വരെ ഇത് കേടുകൂടാതെ ഇരിക്കും അപ്പോള്‍ പുട്ട് ഉണ്ടാക്കുമ്പോള്‍ എളുപ്പമാവുകയും ചെയ്യും. എല്ലാവരും ഇതുണ്ടാക്കി നോക്കണം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

 

കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം