സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ്

Advertisement

1.സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ്
___________________________
ഇതൊന്നു പരീക്ഷിച്ചു നോക്കൂ .. ചപ്പാത്തി ,പെറോട്ട,ഹോട് ഡോഗ് എന്നിവയ്ക്ക് ഇനി കറി ഉണ്ടാക്കി ബുദ്ധിമുട്ടി ഉള്ള മസാല മുഴുവൻ അകത്താക്കണ്ട.

കുക്കുമ്പർ 1

കാരറ്റ് 1

തക്കാളി പഴുത്തത് 1

സവാള അര മുറി

ഉപ്പ് ആവശ്യത്തിനു .

കുക്കുമ്പറും തക്കാളിയും സവാളയും കഴിയുന്നതും നൈസ് പൊടിയായി അരിയുക.. കാരറ്റ് നൈസായി ചീകിയെടുക്കുക അല്ലെങ്കിൽ പൊടിയായി അരിയുക..
ഇവയെല്ലാം ആവശ്യത്തിനു ഉപ്പും ചേർത്തു ഇളക്കി 5 മിനിറ്റ് വയ്ക്കുക ..
ചപ്പാത്തി,പെറോട്ട ,ഹോട്ട് ഡോഗ് മുതലായവയുടെ ഉള്ളിൽ റോൾ ചെയ്തു കഴിച്ചു നോക്കൂ .

 

വേവിക്കാത്തത് കൊണ്ടു പച്ച കറികളുടെ തനതായ ഗുണം നഷ്ടപ്പെടുന്നില്ല ..രാവിലെ മസാല അകത്തു ചെന്നുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല ..ഗൾഫ് പ്രവാസികൾക്ക് പെട്ടെന്ന് ഉണ്ടാക്കാവുന്നതും പ്രത്യേകിച്ചു ചൂട് കാലത്തു എത്ര കഴിച്ചാലും പ്രശ്നവും ഇല്ലാത്ത ഒരു മെനു ആണിത്..ശരീരത്തിന്റെ ജല നഷ്ടം കുറയ്ക്കുന്നു..കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് അമിത ഭാരം നിയന്ത്രിക്കാൻ സാധിക്കുന്നു തുടങ്ങി അനേകം പ്രയോജനങ്ങൾ ഉണ്ട്.

___________________________
2. പുതിനയില ചമ്മന്തി

പുതിനയില ഫ്രഷ് രണ്ടു കെട്ട് അല്ലെങ്കിൽ രണ്ടു പിടി

ചെറിയ ഉള്ളി 3 എണ്ണം

പച്ചമുളക് 2 എണ്ണം

വാളൻ പുളി ഒരു പുളിങ്കുരു വലുപ്പത്തിൽ .. മാങ്ങാ വേണമെങ്കിലും ഉപയോഗിക്കാം ..
ഉപ്പ് ആവശ്യത്തിന്.

പുതിനയില നല്ലപോലെ കഴുകി തണ്ടിൽ നിന്നും അടർത്തിഎടുക്കുക .ഇലകൾ മാത്രമേ ഉപയോഗിക്കാവൂ .. അടർത്തുമ്പോൾ വെള്ളത്തിൽ ഇട്ടു അടർത്തരുത് ..ഇലയുടെ ഗുണം കഴുകാനുള്ള വെള്ളത്തിൽ നഷ്ടപ്പെടും .

അടർത്തിയ ഇലകൾ മേൽപ്പറഞ്ഞവ എല്ലാം ചേർത്തു അമ്മിക്കല്ലിൽ അരയ്ക്കുക ..അല്ലെങ്കിൽ മിക്സിയിൽ അരയ്ക്കുക ..കഴിവതും വെള്ളം ചേർക്കാതെ ശ്രദ്ധിക്കണം ..അരകല്ലിൽ ആകുമ്പോൾ വെള്ളം ചേർക്കാതെ അരയ്ക്കാൻ സാധിക്കും.. മിക്സിയിൽ അരക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഇളക്കി ഇല ഒതുക്കി കൊടുക്കേണ്ടി വരും .

 

ഊണിന്റെ കൂടെ ഈ ചമ്മന്തി ഉപയോഗിച്ചു നോക്കൂ ..
കഫക്കെട്ട് ഇല്ലാതാക്കി സ്വര ശുദ്ധി നൽകുന്നു.വായ് നാറ്റം ,ദഹനം ,അമിത കൊഴുപ്പ് ഇല്ലാതെ ആകുക തുടങ്ങിയ പ്രയോജനങ്ങൾ ഇതിനുണ്ട് ..