Blog

  • വറുത്ത മീന്‍ കറി ഉണ്ടാക്കാം

    വറുത്ത മീന്‍ കറി ഉണ്ടാക്കാം

    മീന്‍ വറുത്ത് കഴിക്കുന്നത്‌ എല്ലാവര്ക്കും ഇഷ്ട്ടമാണ് …എന്നാല്‍ മീന്‍ വറുത്തു കറി വച്ചാലോ …നമുക്കിന്നു മീന്‍ വറുത്തു കറി വയ്ക്കുന്നത് എങ്ങിനെയെന്ന് നോക്കിയാലോ …വളരെ എളുപ്പമാണ് കേട്ടോ അടിപൊളി രുചിയും ആണ് …നോക്കാം നമുക്ക് മീന്‍ വറുത്തു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍

    മീന്‍ -ചെറിയ കഷ്ണങ്ങള്‍ ആക്കിയത്

    മുളക് പൊടി- ഒരു ടി സ്പൂണ്‍

    മഞ്ഞള്‍പ്പൊടി -മുക്കാല്‍ ടി സ്പൂണ്‍

    മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍

    ചെറിയ ഉള്ളി- 8 എണ്ണം

    സവാള – ചെറുത് ഒരെണ്ണം കൊത്തി അരിഞ്ഞത്

    വെളുത്തുള്ളി – 4 അല്ലി

    ഇഞ്ചി – ഒരു ചെറിയ കഷ്ണം

    കുടം പുളി- 3 എണ്ണം

    പച്ച മുളക് – 3 എണ്ണം

    കുരുമുളക് പൊടി -മുക്കാല്‍ ടി സ്പൂണ്‍

    എണ്ണ, ഉപ്പ്, വെള്ളം .കറിവേപ്പില -ആവശ്യത്തിന്

    ഇനി ഇതുണ്ടാക്കുന്നവിധം

     

     

    മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക.
    മുളക് പൊടി മഞ്ഞള്‍പ്പൊടി അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക.
    ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞു എടുക്കുക.
    രണ്ടു വെളുത്തുള്ളി ഇഞ്ചിയുടെ പകുതി എന്നിവ നീളത്തില്‍ അരിഞ്ഞെടുക്കുക.
    പച്ചമുളക് വട്ടത്തില്‍ അരിയുക.
    സവാള കൊത്തി അരിയുക.
    ഇനി , മുളക് പൊടിയില്‍ ബാക്കിയും മല്ലിപ്പൊടിയും ,അലപം മഞ്ഞള്‍ പ്പൊടി , കുഞ്ഞുള്ളി അരിഞ്ഞുവേച്ചതില്‍ പകുതി, കുരുമുളകുപൊടി, രണ്ടു വെളുത്തുള്ളി അല്ലി പകുതി ഇഞ്ചി എന്നിവ മയത്തില്‍ അരച്ചെടുക്കുക.

    അടിവശം കട്ടിയുള്ള ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു വറുത്തെടുക്കുക. ബാക്കി ഉള്ള എണ്ണയില്‍ കടുക് ഇട്ടു പൊട്ടിക്കുക. ശേഷം കറിവേപ്പില യും ചേര്‍ക്കുക.
    ഇതിലേക്ക് അരിഞ്ഞു വെച്ചതില്‍ ബാക്കി ചെറിയ ഉള്ളിയും പച്ചമുളക് ,വെളുത്തുള്ളി , ഇഞ്ചി ചേര്‍ക്കുക. ഇത് ഒന്ന് വഴന്നു വരുമ്പോള്‍ കൊത്തി അരിഞ്ഞു വെച്ചിട്ടുള്ള സവാളയും കൂടെ ചേര്‍ത്ത് നല്ലപോലെ വഴറ്റി എടുക്കുക.

    ഇത് വഴന്നു വരുമ്പോള്‍ അരച്ച് വെച്ചിരിക്കുന്ന മസാലയും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് മയപ്പെടുത്തുക. ഇത് നല്ലപോലെ മൂക്കുമ്പോള്‍ ( പച്ച മണം മാറുമ്പോള്‍ ) അലപം ഉപ്പ് ചേര്‍ക്കുക. ഇനി ഇതിലേക്ക് ഒന്നര ഗ്ലാസ്‌ വെള്ളവും പുളിയും കൂടെ ചേര്‍ക്കുക. വെള്ളം തിളച്ചു വറ്റി വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക . അഞ്ചു മിനിട്ട് ചെറു തീയില്‍ തിളപ്പിച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. മീന്‍ കറി തയ്യാര്‍.

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം

  • ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം

    ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,ബ്രെഡ്‌,ക്യാപ്സിക്കം ,ചിക്കന്‍ ,സവാള ,പച്ചമുളക് ,കുരുമുളക് പൊടി,ഉപ്പു,ബട്ടര്‍ , മയോനെസ്, ചീസ്, ആദ്യം തന്നെ ചിക്കന്‍ നന്നായി വേവിച്ചു പൊടിയായി നുറുക്കി എടുക്കണം..സവാളയും നല്ലപൊടിയായി അരിഞ്ഞു എടുക്കണം..ക്യാപ്സിക്കവും ചെറുതായി കട്ട് ചെയ്തു എടുക്കുക …ഒരുപാനില്‍ അല്പം ബട്ടര്‍ പുരട്ടി ബ്രെഡ്‌ ഒന്ന് ചൂടാക്കി എടുക്കുക ..ഇനി ചിക്കനും,ക്യപ്സിക്കവും .സവാളയും,മയോനെസും കൂടി മിക്സ് ചെയ്യാം .ഇത് ബ്രെഡിന്റെ മുകളില്‍ നിരത്താം അതിനുമുകളില്‍ ചീസ് വയ്ക്കാം ഒരു ബ്രെഡ്‌ അതിനു മുകളില്‍ വച്ച് ചൂടാക്കി എടുക്കാം ..കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടമുള്ള ഈ ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കുന്നത് വിശദമായി താഴെയുള്ള വീഡിയോയില്‍ കാണാം

  • ഉണക്ക ചെമ്മീന്‍ കറി ഉണ്ടാക്കാം

    ഉണക്ക ചെമ്മീന്‍ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് വളരെ സ്വദിഷ്ട്ടമായ ഒരു വിഭവം ഉണ്ടാക്കാം ചെമ്മീന്‍ വളരെ രുചികരമാണ് നമുക്കിന്നു ഉണക്ക ചെമ്മീന്‍ കൊണ്ട് ഒരു ഉഗ്രന്‍ കറി ഉണ്ടാക്കാം …ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം…ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ഉണക്ക ചെമ്മീന്‍

    വെളിച്ചെണ്ണ

    ചുവന്നുള്ളി

    സവാള

    ഇഞ്ചി

    തക്കാളി

    വെളുത്തുള്ളി

    പച്ചമുളക്

    കറിവേപ്പില

    ഉപ്പ്

    മുളക് പൊടി

    മല്ലിപ്പൊടി

    മഞ്ഞള്‍ പൊടി

    ഉലുവ

    കുരുമുളക്പൊടി

    ഇതുണ്ടാക്കേണ്ടത് ഇങ്ങിനെ

    കാല്‍കിലോ ഉണക്ക ചെമ്മീന്‍ എടുത്തു ഒരു ചട്ടിയില്‍ ഇട്ടു വറുത്തു എടുക്കാം ( എണ്ണ ഒഴിക്കരുത് ) കരിയാതെ നന്നായി മൊരിച്ച് എടുക്കാം ( ഇത് മൊരിയുമ്പോള്‍ നല്ല ഒരു മണം വരും അപ്പോള്‍ വാങ്ങാം ) വാങ്ങിയ ഉടനെ ചട്ടിയില്‍ നിന്ന് മാറ്റണം ഇല്ലെങ്കില്‍ ചട്ടിയുടെ ചൂടുകൊണ്ട് ചെമ്മീന്‍ കരിഞ്ഞുപോകും …അതിനുശേഷം ഈ ചെമ്മീന്‍ തലയും വാലും കാലും ഒക്കെ നുള്ളി കളഞ്ഞു എടുക്കാം എന്നിട്ട് ഇത് കനമുള്ള എന്തെങ്കിലും കൊണ്ട് ഒന്ന് അമര്‍ത്തി ഞെരിച്ചു എടുക്കാം ( പൊടിയരുത് )

    അതിനുശേഷം ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ആദ്യം ഒരു കഷണം അരിഞ്ഞ  ഇഞ്ചിയും, മൂന്നാല് അല്ലി വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴറ്റുക നല്ല    ഒരു മണം വന്നു തുടങ്ങുമ്പോള്‍ ആദ്യം നാലഞ്ചു ചുവന്നുള്ളി ചതച്ചതും …ഒരു സവാള ചെറുതായി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക…ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞതും ..രണ്ടു പച്ചമുളക് അരിഞ്ഞതും ..ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്ത് നല്ലപോലെ വഴറ്റി ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി നന്നായി എല്ലാം വഴന്നു വരുമ്പോള്‍  ഇതിലേയ്ക്ക് ഒരു ചെറിയ ടിസ്പൂണ്‍ മുളക് പൊടിയും..ഒരു ടിസ്പൂണ്‍ മല്ലിപ്പൊടിയും …അര ടിസ്പൂണ്‍ മഞ്ഞപ്പൊടിയും കാല്‍ ടിസ്പൂണ്‍ ഉലുവ പൊടിയും …ഒരു അല്പം കുരുമുളക് പൊടിയും കൂടെ ചേര്‍ത്ത് നന്നായി ഇളക്കി   ഇതിലേയ്ക്ക് ചെമ്മീന്‍ ചേര്‍ത്ത് ഇളക്കാം ഇതില്‍ ഒരു ലേശം വെള്ളം ഒഴിച്ച് നന്നായി വഴറ്റി അല്‍പ നേരം അടച്ചുവച്ചു വേവിക്കാം ..ഒരു പത്തു മിനിറ്റ് മതി  അപ്പോഴേക്കും ഇത് നല്ലപോലെ വെള്ളം വറ്റി കറി നല്ല മണമൊക്കെ വന്നു സൂപ്പര്‍ ആയിട്ടുണ്ടാകും ഇനി ഇറക്കിവയ്ക്കാം

    രുചികരമായ ഉണക്ക ചെമ്മീന്‍ കറി റെഡി

    വളരെ എളുപ്പത്തില്‍ വളരെ രുചികരമായി ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ഈ കറി …ഇത് നമുക്ക് ചോറിന്റെ കൂടെയോ…ചപ്പാത്തിയുടെ കൂടെയോ എല്ലാം കഴിക്കാവുന്നതാണ്…എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം

  • കുമ്പളങ്ങ ഹല്‍വ ഉണ്ടാക്കാം

    കുമ്പളങ്ങ ഹല്‍വ ഉണ്ടാക്കാം

    കുമ്പളങ്ങ ഹല്‍വ ഉണ്ടാക്കുന്നത് പഠിക്കാം കുമ്പളങ്ങ ആദ്യം ഗ്രേറ്റ് ചെയ്തു എടുക്കുക ഇനി ഒരു ചട്ടിയില്‍ കുമ്പളങ്ങ ഇട്ടു ഇളക്കുക ഇത് നന്നായി വഴറ്റി വെള്ളം വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം നന്നായി ഇളക്കുക ..പഞ്ചസാര നന്നായി അലിഞ്ഞ ശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കാം ..തേങ്ങാപ്പാല്‍ നന്നായി തിളച്ചു കഴിയുമ്പോള്‍ നെയ്യ് ചേര്‍ക്കാം …അതിനുശേഷം നന്നായി ഇളക്കി കൊടുക്കാം …ഇത് നന്നായി ഡ്രൈ ആയി നെയ്യ് തെളിഞ്ഞു വന്നാല്‍ അതിലേയ്ക്ക് അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തു ചേര്‍ക്കാം …കുമ്പളങ്ങ ഹല്‍വ റെഡി ഇത് വളരെ ടേസ്റ്റി ഹല്‍വയാണ്..ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് അറിയാന്‍ താഴെയുള്ള വീഡിയോ കാണാം

     

  • ബദാം മില്‍ക്ക് ഉണ്ടാക്കിയാലോ ?

    ബദാം മില്‍ക്ക് ഉണ്ടാക്കിയാലോ ?

    റസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കുന്നുണ്ടല്ലോ അല്ലെ? എല്ലാവരും ഉണ്ടാക്കി നോക്കണേ … ബദാം കഴിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമാണോ ? ബദാം മില്‍ക്ക് കഴിച്ചിട്ടുണ്ടാമല്ലോ അല്ലെ ഇഷ്ട്ടമല്ലേ എല്ലാവര്ക്കും ഇന്ന് നമുക്ക് ബദാം മില്‍ക്ക് ഉണ്ടാക്കി നോക്കിയാലോ ? ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്ന ഒന്നാണ് ബദാം മില്‍ക്ക് …ബദാം ചുമ്മാ കഴിക്കുന്നതിലും വളരെ ഫലപ്രദമായ വഴിയാണ് ബദാം മില്‍ക്ക് കഴിക്കുന്നത്‌ ..കുട്ടികള്‍ക്കൊക്കെ ഇത് വളരെ നല്ലതാണ് …തനിയെ ബദാം കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ ഇതുപോലെ ചെയ്തു കൊടുത്തു നോക്കൂ …ഗര്‍ഭിണികള്‍ക്കും ഇത് വളരെ നല്ലതാണ് പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്ന് …പശുവിന്‍ പാല്‍ ഉപയോഗിക്കുന്നതാണ് ഉത്തമം …ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം

    ബദാം
    പാൽ
    പഞ്ചസാര
    ഏലക്ക

    ആദ്യം തന്നെ ഇരുപത്തഞ്ചു ബദാം എടുത്തു വെള്ളത്തിലിട്ടു കുതിര്‍ത്തുക ഒരു രണ്ടു മണിക്കൂര്‍ നേരം കുതിര്‍താം അതിനു ശേഷം ഇത് വെള്ളത്തില്‍ നിന്നും എടുത്തു ഇതിന്‍റെ തൊലി ഞെരടി കളയുക
    ഇനി ഇത് മിക്സിയില്‍ രണ്ടു ടിസ്പൂണ്‍ പാലുകൂടി ചേര്‍ത്ത് നന്നായി പേസ്റ്റ് ആക്കി എടുക്കാം

    അതിനുശേഷം രണ്ടുമൂന്നു ഏലക്കായ എടുത്തു അല്പം പഞ്ചസാര ചേര്‍ത്ത് മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കാം ..

    ഇനി ഒരു പാത്രത്തില്‍ അരലിറ്റര്‍ പാല്‍ തിളപ്പിക്കുക നന്നായി തിളയ്ക്കുമ്പോള്‍ ഇതില്‍ ബദാം പേസ്റ്റ് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം…അതിനുശേഷം ഇതിലേയ്ക്ക് ഏലക്കായ പൊടി ചേര്‍ത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് ആവശ്യത്തിനു പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി കുറച്ചു നേരം തിളപ്പിച്ച ശേഷം ഇറക്കി വയ്ക്കാം കുങ്കുമപ്പൂ ചേര്‍ത്താല്‍ നല്ലത് ഇല്ലെങ്കില്‍ വേണ്ട ( അതിനു ഒരു നുള്ളിനു പോലും നല്ല ക്യാഷ് ആകും അതാട്ടോ പറഞ്ഞത് .. )

    ബദാം മില്‍ക്ക് റെഡി
    എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ ..കുട്ടികള്‍ക്കൊക്കെ ഉണ്ടാക്കി കൊടുക്കൂ ഇഷ്ട്ടമാകും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക…പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    അരി പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കാം

  • സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം

    സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചിക്കൻ

    വേപ്പില

    ഇഞ്ചി

    വെളുത്തുള്ളി

    കുരുമുളക്

    പച്ചമുളക്

    സവാള

    തക്കാളി

    മഞ്ഞൾപൊടി

    മുളകുപൊടി

    മല്ലിപൊടി

    ഗരംമസാല

    ഉപ്പ്

    വെളിച്ചെണ്ണ

    ചെറിയ ഉള്ളി

    ഇത് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

    ഒരു കിലോ ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക ഒരു ടിസ്പൂണ്‍ ഇഞ്ചി പേസ്റ്റും ,അര ടിസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റും …അല്പം മഞ്ഞപ്പൊടിയും ,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ചിക്കന്‍ മസാല പുരട്ടി വയ്ക്കുക
    അതിനു ശേഷം ഒരു ചീന ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ഈ ചിക്കന്‍ വറുത്തു എടുക്കുക ( ഡീപ് ഫ്രൈ വേണ്ട )ഇത് ചട്ടിയില്‍ നിന്നും കോരി മാറ്റി വയ്ക്കുക

    അര മുറി തേങ്ങ ചിരവി എടുത്തു മിക്സിയില്‍ ഒന്ന് അടിച്ചു പിഴിഞ്ഞ് എടുക്കുക
    സവാള മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞു എടുക്കുക

    ഇനി അടുത്തതായി ഈ ചട്ടിയില്‍ വേണമെങ്കില്‍ അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് ഇതിലേയ്ക്ക് മൂന്നു സവാള അരിഞ്ഞു എടുത്തത്‌ ചേര്‍ത്ത് വഴറ്റുക …ഇനി ഇതിലേയ്ക്ക് ചുവന്നുള്ളി നാലെണ്ണം ചതച്ചതും ..പച്ചമുളക് നാലെണ്ണം നീളത്തില്‍ അരിഞ്ഞതും…കറിവേപ്പിലയും ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റുക ..ഇനി മൂന്നു തക്കാളി നീളത്തില്‍ അരിഞ്ഞതും കൂട്ടി ചേര്‍ത്ത് വഴറ്റി അതിനു ശേഷം ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ മുളക് പൊടിയും,, ഒരു ടിസ്പൂണ്‍ മല്ലിപ്പൊടിയും..അര ടിസ്പൂണ്‍ കുരുമുളക് പൊടിയും …രണ്ടു ടിസ്പൂണ്‍ ഗരം മസാലാ പൊടിയും …ചേര്‍ത്ത് ഇളക്കുക ഇതെല്ലാം കൂടി നന്നായി വഴറ്റി എടുത്തിട്ട് ഇനി ഇതിലേയ്ക്ക് വറുത്തു വച്ച ചിക്കന്‍ ചേര്‍ത്ത് ഇളക്കാം …അടുത്തതായി ഇതിലേയ്ക്ക് അരക്കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കാം ഇതൊന്നു തിളച്ചു വരുമ്പോള്‍ ഇറക്കി വയ്ക്കാം ( ചെറിയ കുറുകിയ ചാറോട് കൂടിയ കറിയാണ് ഇത് കേട്ടോ

    സ്പെഷ്യല്‍ ചിക്കന്‍ കറി റെഡി

    ഇത് ഈസിയാണ് ഉണ്ടാക്കാന്‍ ..എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    ഉഗ്രന്‍ മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കാം

  • നെയ്യ് ചോറ് ഉണ്ടാക്കാം

    നെയ്യ് ചോറ് ഉണ്ടാക്കാം

    നെയ്യ് ചോറും ബിരിയാണിയും ഒക്കെ കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാന് നമ്മള്‍ …ഇതെല്ലാം വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്നതാണ് ..ഇപ്പോഴും പുറത്തു പോയി കഴിക്കുന്നതിനെക്കാളും നമ്മുടെ വീടുകളില്‍ ഉണ്ടാക്കി കഴിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ് …നെയ്യ് ചോറ് കഴിക്കുന്നതിനു മുന്‍പൊക്കെ ഞാന്‍ കരുതിയിരുന്നത് നെയ്യ് ചോറ് എന്നുപറഞ്ഞാല്‍ നിറയെ നെയ്യ് മാത്രമായിരിക്കും എന്നൊക്കെയാ …അങ്ങിനെ ഒന്നും അല്ല കേട്ടോ ആവശ്യത്തിനു മാത്രം നെയ്യെ ഇതില്‍ ചേരുനുള്ളൂ. ഇന്ന് നമുക്ക് നെയ്യ് ചോറ് ഉണ്ടാക്കാം ..ഈസിയായി ഇതുണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങള്‍ ആണ് വേണ്ടതെന്നു നമുക്ക് ഒന്ന് നോക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    ബിരിയാണി അരി

    നെയ്യ്

    ഗ്രാമ്പൂ

    ഏലയ്ക്ക

    കറുവപ്പട്ട

    അണ്ടിപ്പരിപ്പ്

    സവാള

    ഉണക്ക മുന്തിരി

    വെള്ളം

    ഉപ്പ്

    ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം
    ആദ്യമായി ചെയ്യേണ്ടത് അരക്കിലോ ബിരിയാണി അരി തിരുമ്മി കഴുകി കുതിര്‍ത്താന്‍ വയ്ക്കുക
    അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് ആറേഴു ഏലക്കായ ഇടുക ഒന്നിളക്കിയിട്ടു നാല് കഷണം പട്ടയും, പത്തു ഗ്രാമ്പൂ എന്നിവകൂടി ഇട്ടു ഇളക്കാം …അതിനുശേഷം കുതിര്‍ത്ത അരി ഇതിലേയ്ക്ക് ഇടുക കുറച്ചു നേരം ഒന്ന് ഇളക്കി വറുക്കണം അതിനുശേഷം ഇതിലേയ്ക്ക് അരിയുടെ ഇരട്ടി വെള്ളം തിളപ്പിച്ച്‌ ഒഴിക്കുക ( അരി രണ്ടു ഗ്ലാസ് എടുത്താല്‍ വെള്ളം നാല് ഗ്ലാസ് എടുക്കണം )ഇതിലേയ്ക്ക് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കുക ഇടയ്ക്ക് ഒന്ന് ഇളക്കാം ..വെള്ളം വറ്റി കഴിയുമ്പോള്‍ അരി വേവും …അതിനു ശേഷം അടുപ്പത് നിന്ന് ഇറക്കി വയ്ക്കാം

    ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതിലേയ്ക്ക് രണ്ടു സവാള കനം കുറച്ചു അരിഞ്ഞത് ഇട്ടു വഴറ്റുക ബ്രൌണ്‍ നിറം ആകുമ്പോള്‍ …ഇത് കോരി മാറ്റിയിട്ടു ഇനി അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടു മൂപ്പിച്ചു എടുക്കുക …ഇനി ഇത് നെയ്യ് ചോറിന്റെ മുകളില്‍ വിതറാം

    നെയ്യ് ചോറ് റെഡി
    ഇത് ചിക്കന്‍,ബീഫ്,മട്ടന്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ് …വളരെ എളുപ്പമാണ് നെയ്യ് ചോറ് തയ്യാറാക്കാന്‍ …എല്ലാവരും ഉണ്ടാക്കി നോക്കുക നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം