ഇന്ന് നമുക്ക് ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,ബ്രെഡ്,ക്യാപ്സിക്കം ,ചിക്കന്‍ ,സവാള ,പച്ചമുളക് ,കുരുമുളക് പൊടി,ഉപ്പു,ബട്ടര്‍ , മയോനെസ്, ചീസ്, ആദ്യം തന്നെ ചിക്കന്‍ നന്നായി വേവിച്ചു പൊടിയായി നുറുക്കി എടുക്കണം..സവാളയും നല്ലപൊടിയായി അരിഞ്ഞു എടുക്കണം..ക്യാപ്സിക്കവും ചെറുതായി കട്ട് ചെയ്തു എടുക്കുക …ഒരുപാനില്‍ അല്പം ബട്ടര്‍ പുരട്ടി ബ്രെഡ് ഒന്ന് ചൂടാക്കി എടുക്കുക ..ഇനി ചിക്കനും,ക്യപ്സിക്കവും .സവാളയും,മയോനെസും കൂടി മിക്സ് ചെയ്യാം .ഇത് ബ്രെഡിന്റെ മുകളില്‍ നിരത്താം അതിനുമുകളില്‍ ചീസ് വയ്ക്കാം ഒരു ബ്രെഡ് അതിനു മുകളില്‍ വച്ച് ചൂടാക്കി എടുക്കാം ..കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടമുള്ള ഈ ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കുന്നത് വിശദമായി താഴെയുള്ള വീഡിയോയില്‍ കാണാം