നെയ്യ് ചോറ് ഉണ്ടാക്കാം

Advertisement

നെയ്യ് ചോറും ബിരിയാണിയും ഒക്കെ കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാന് നമ്മള്‍ …ഇതെല്ലാം വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്നതാണ് ..ഇപ്പോഴും പുറത്തു പോയി കഴിക്കുന്നതിനെക്കാളും നമ്മുടെ വീടുകളില്‍ ഉണ്ടാക്കി കഴിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ് …നെയ്യ് ചോറ് കഴിക്കുന്നതിനു മുന്‍പൊക്കെ ഞാന്‍ കരുതിയിരുന്നത് നെയ്യ് ചോറ് എന്നുപറഞ്ഞാല്‍ നിറയെ നെയ്യ് മാത്രമായിരിക്കും എന്നൊക്കെയാ …അങ്ങിനെ ഒന്നും അല്ല കേട്ടോ ആവശ്യത്തിനു മാത്രം നെയ്യെ ഇതില്‍ ചേരുനുള്ളൂ. ഇന്ന് നമുക്ക് നെയ്യ് ചോറ് ഉണ്ടാക്കാം ..ഈസിയായി ഇതുണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങള്‍ ആണ് വേണ്ടതെന്നു നമുക്ക് ഒന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ബിരിയാണി അരി

നെയ്യ്

ഗ്രാമ്പൂ

ഏലയ്ക്ക

കറുവപ്പട്ട

അണ്ടിപ്പരിപ്പ്

സവാള

ഉണക്ക മുന്തിരി

വെള്ളം

ഉപ്പ്

ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം
ആദ്യമായി ചെയ്യേണ്ടത് അരക്കിലോ ബിരിയാണി അരി തിരുമ്മി കഴുകി കുതിര്‍ത്താന്‍ വയ്ക്കുക
അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് ആറേഴു ഏലക്കായ ഇടുക ഒന്നിളക്കിയിട്ടു നാല് കഷണം പട്ടയും, പത്തു ഗ്രാമ്പൂ എന്നിവകൂടി ഇട്ടു ഇളക്കാം …അതിനുശേഷം കുതിര്‍ത്ത അരി ഇതിലേയ്ക്ക് ഇടുക കുറച്ചു നേരം ഒന്ന് ഇളക്കി വറുക്കണം അതിനുശേഷം ഇതിലേയ്ക്ക് അരിയുടെ ഇരട്ടി വെള്ളം തിളപ്പിച്ച്‌ ഒഴിക്കുക ( അരി രണ്ടു ഗ്ലാസ് എടുത്താല്‍ വെള്ളം നാല് ഗ്ലാസ് എടുക്കണം )ഇതിലേയ്ക്ക് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കുക ഇടയ്ക്ക് ഒന്ന് ഇളക്കാം ..വെള്ളം വറ്റി കഴിയുമ്പോള്‍ അരി വേവും …അതിനു ശേഷം അടുപ്പത് നിന്ന് ഇറക്കി വയ്ക്കാം

ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതിലേയ്ക്ക് രണ്ടു സവാള കനം കുറച്ചു അരിഞ്ഞത് ഇട്ടു വഴറ്റുക ബ്രൌണ്‍ നിറം ആകുമ്പോള്‍ …ഇത് കോരി മാറ്റിയിട്ടു ഇനി അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടു മൂപ്പിച്ചു എടുക്കുക …ഇനി ഇത് നെയ്യ് ചോറിന്റെ മുകളില്‍ വിതറാം

നെയ്യ് ചോറ് റെഡി
ഇത് ചിക്കന്‍,ബീഫ്,മട്ടന്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ് …വളരെ എളുപ്പമാണ് നെയ്യ് ചോറ് തയ്യാറാക്കാന്‍ …എല്ലാവരും ഉണ്ടാക്കി നോക്കുക നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം