ഉണക്ക ചെമ്മീന്‍ കറി ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് വളരെ സ്വദിഷ്ട്ടമായ ഒരു വിഭവം ഉണ്ടാക്കാം ചെമ്മീന്‍ വളരെ രുചികരമാണ് നമുക്കിന്നു ഉണക്ക ചെമ്മീന്‍ കൊണ്ട് ഒരു ഉഗ്രന്‍ കറി ഉണ്ടാക്കാം …ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം…ഇതിനാവശ്യമുള്ള സാധനങ്ങള്‍

ഉണക്ക ചെമ്മീന്‍

വെളിച്ചെണ്ണ

ചുവന്നുള്ളി

സവാള

ഇഞ്ചി

തക്കാളി

വെളുത്തുള്ളി

പച്ചമുളക്

കറിവേപ്പില

ഉപ്പ്

മുളക് പൊടി

മല്ലിപ്പൊടി

മഞ്ഞള്‍ പൊടി

ഉലുവ

കുരുമുളക്പൊടി

ഇതുണ്ടാക്കേണ്ടത് ഇങ്ങിനെ

കാല്‍കിലോ ഉണക്ക ചെമ്മീന്‍ എടുത്തു ഒരു ചട്ടിയില്‍ ഇട്ടു വറുത്തു എടുക്കാം ( എണ്ണ ഒഴിക്കരുത് ) കരിയാതെ നന്നായി മൊരിച്ച് എടുക്കാം ( ഇത് മൊരിയുമ്പോള്‍ നല്ല ഒരു മണം വരും അപ്പോള്‍ വാങ്ങാം ) വാങ്ങിയ ഉടനെ ചട്ടിയില്‍ നിന്ന് മാറ്റണം ഇല്ലെങ്കില്‍ ചട്ടിയുടെ ചൂടുകൊണ്ട് ചെമ്മീന്‍ കരിഞ്ഞുപോകും …അതിനുശേഷം ഈ ചെമ്മീന്‍ തലയും വാലും കാലും ഒക്കെ നുള്ളി കളഞ്ഞു എടുക്കാം എന്നിട്ട് ഇത് കനമുള്ള എന്തെങ്കിലും കൊണ്ട് ഒന്ന് അമര്‍ത്തി ഞെരിച്ചു എടുക്കാം ( പൊടിയരുത് )

അതിനുശേഷം ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ആദ്യം ഒരു കഷണം അരിഞ്ഞ  ഇഞ്ചിയും, മൂന്നാല് അല്ലി വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴറ്റുക നല്ല    ഒരു മണം വന്നു തുടങ്ങുമ്പോള്‍ ആദ്യം നാലഞ്ചു ചുവന്നുള്ളി ചതച്ചതും …ഒരു സവാള ചെറുതായി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക…ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞതും ..രണ്ടു പച്ചമുളക് അരിഞ്ഞതും ..ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്ത് നല്ലപോലെ വഴറ്റി ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി നന്നായി എല്ലാം വഴന്നു വരുമ്പോള്‍  ഇതിലേയ്ക്ക് ഒരു ചെറിയ ടിസ്പൂണ്‍ മുളക് പൊടിയും..ഒരു ടിസ്പൂണ്‍ മല്ലിപ്പൊടിയും …അര ടിസ്പൂണ്‍ മഞ്ഞപ്പൊടിയും കാല്‍ ടിസ്പൂണ്‍ ഉലുവ പൊടിയും …ഒരു അല്പം കുരുമുളക് പൊടിയും കൂടെ ചേര്‍ത്ത് നന്നായി ഇളക്കി   ഇതിലേയ്ക്ക് ചെമ്മീന്‍ ചേര്‍ത്ത് ഇളക്കാം ഇതില്‍ ഒരു ലേശം വെള്ളം ഒഴിച്ച് നന്നായി വഴറ്റി അല്‍പ നേരം അടച്ചുവച്ചു വേവിക്കാം ..ഒരു പത്തു മിനിറ്റ് മതി  അപ്പോഴേക്കും ഇത് നല്ലപോലെ വെള്ളം വറ്റി കറി നല്ല മണമൊക്കെ വന്നു സൂപ്പര്‍ ആയിട്ടുണ്ടാകും ഇനി ഇറക്കിവയ്ക്കാം

രുചികരമായ ഉണക്ക ചെമ്മീന്‍ കറി റെഡി

വളരെ എളുപ്പത്തില്‍ വളരെ രുചികരമായി ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ഈ കറി …ഇത് നമുക്ക് ചോറിന്റെ കൂടെയോ…ചപ്പാത്തിയുടെ കൂടെയോ എല്ലാം കഴിക്കാവുന്നതാണ്…എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം