Blog

  • രുചികരമായ  കൂന്തല്‍ റോസ്റ്റ് ഉണ്ടാക്കാം

    രുചികരമായ കൂന്തല്‍ റോസ്റ്റ് ഉണ്ടാക്കാം

    കൂന്തല്‍ കഴിക്കാന്‍ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് …ഇത് ഉണ്ടാക്കേണ്ട രീതിയില്‍ ഉണ്ടാക്കിയാല്‍ ഇത്രയും ടേസ്റ്റി വിഭവം വേറെ ഇല്ല …പലര്‍ക്കും പക്ഷെ ഇതെങ്ങിയാണ് ഉണ്ടാക്കേണ്ടത് എന്നറിയില്ല …..കൂന്തല്‍ ഇപ്പോള്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് …ഇന്ന് നമുക്ക് കൂന്തല്‍ അഥവാ കണവ എങ്ങിനെയാണ് റോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കൂന്തൾ – അരക്കിലോ

    സവാള – രണ്ടെണ്ണം

    തക്കാളി – രണ്ടെണ്ണം

    തേങ്ങ – ഒരു പിടി

    ഇഞ്ചി, വെളുത്തുളളി – ചതച്ചത് ഓരോ ടിസ്പൂണ്‍

    പച്ചമുളക് – നാലെണ്ണം

    കറിവേപ്പില – ആവശ്യത്തിന്

    മുളക് പൊടി – ഒരു ടേബിള്‍ ടിസ്പൂണ്‍ (എരിവ് വേണമെങ്കിൽ കൂടുതല്‍ ചേർക്കാം)

    മഞ്ഞൾപ്പൊടി – ഒരു ടിസ്പൂണ്‍

    മല്ലിപ്പൊടി – ഒരു ടിസ്പൂണ്‍

    പെരുംജീരകപ്പൊടി – കാല്‍ ടീ സ്പൂൺ

    ഗരം മസാല – കാല്‍ ടിസ്പൂണ്‍

    മല്ലിയില – ആവശ്യത്തിനു

    വെളിച്ചെണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിനു

    ഇതുണ്ടാക്കേണ്ട വിധം

    കൂന്തല്‍ നന്നാക്കി വൃത്തിയാക്കി വട്ടത്തില്‍ നുറുക്കണം അതിനു ശേഷം ഇതില്‍ മുളക് പൊടിയും ,മഞ്ഞള്‍ പൊടിയും ,ഉപ്പും ചേര്‍ത്ത് തിരുമ്മി വച്ച് കുറച്ചു നേരം കഴിയുമ്പോള്‍ വേവിച്ചു എടുക്കുക ( കൂന്തലിനു നല്ല വേവുണ്ട് ഇത് നന്നായി വെന്താലെ നല്ല സോഫ്റ്റ്‌ ആകൂ )

    ഇനി തേങ്ങ നന്നായി ഒന്ന് വറുത്തു എടുത്തിട്ട് ഇത് മിക്സിയില്‍ ഇട്ടു ഒന്ന് പൊടിച്ചു എടുക്കാം

    അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാറുമ്പോള്‍ ഇതിലേയ്ക്ക് ആദ്യം സവാള ഇട്ടു വഴറ്റുക ഇതൊന്നു പകുതി മൂത്താല്‍ തക്കാളി ഇടുക ഒന്ന് വഴറ്റിയ ശേഷം ഇതിലേയ്ക്ക് ഇഞ്ചി ചതച്ചതും ,പച്ചമുളകും ചേര്‍ക്കാം നന്നായി ഇളക്കിയിട്ട് ഇതിലേയ്ക്ക് മസാലപൊടി ആവശ്യത്തിനു ഉപ്പു കറിവേപ്പില മല്ലിയില എന്നിവ ചേര്‍ക്കാം നന്നായി ഇളക്കിയിട്ട് ഇതിലേയ്ക്ക് കൂന്തല്‍ വേവിച്ചത് ചേര്‍ക്കാം ഇനി ഇതിലേയ്ക്ക് തേങ്ങ വറുത്തു പൊടിച്ചത് ചേര്‍ക്കാം ഇനി ഇതൊന്നു മൂടി വച്ച് ആവി വന്നു കഴിയുമ്പോള്‍ ഇറക്കാം ( തേങ്ങാ വറുത്തു ഇട്ടാല്‍ നല്ല തിക്ക് ഗ്രേവിയും കിട്ടും ഒരു പ്രത്യേക സ്വാദും കിട്ടും )

    ഇപ്പോള്‍ നല്ല അടിപൊളി കൂന്തല്‍ റോസ്റ്റ് റെഡി

    ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കി എടുക്കാം ..നിങ്ങള്‍ ഇതുണ്ടാക്കി നോക്കണം ..എല്ലാവര്ക്കും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക . പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യുക

    ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു വയ്ക്കാം

  • പോര്‍ക്ക്‌ പെരളന്‍ ഉണ്ടാക്കാം

    പോര്‍ക്ക്‌ പെരളന്‍ ഉണ്ടാക്കാം

    പോര്‍ക്ക്‌ മിക്കവരുടെയും ഇഷ്ട്ട വിഭവം ആണ് ..ഇത് കൂട്ടാത്തവര്‍ ഒന്ന് കൂട്ടി നോക്കൂ പിന്നെ നിങ്ങള്‍ പോര്‍ക്കിനെ വിടില്ല ….ബീഫിനെ അപേക്ഷിച്ച് ഇതില്‍ കൊഴുപ്പ് കുറവാണെന്നാണ് പറയുന്നേ അതിന്റെ കാരണം ഇതിന്റെ നെയ്യ് കട്ട പിടിക്കാത്തതാണ് ….പോര്‍ക്ക്‌ ഇഷ്ട്ടപ്പെടുന്നവര്‍ക്കായി ഇന്നൊരു പോര്‍ക്ക്‌ പിരളന്‍ ഉണ്ടാക്കിയാലോ …ഇതുണ്ടാക്കാന്‍ വല്യ പാടൊന്നും ഇല്ല കേട്ടോ …നമുക്ക് നോക്കാം ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്..ഇതിനാവശ്യമുള്ള ചേരുവകള്‍

    പോര്‍ക്ക് – 1/2 കിലോ

    സവാള – 2 എണ്ണം

    ഇഞ്ചി – ചെറിയ കഷണം

    വെളുത്തുള്ളി – 12 അല്ലി

    പച്ചമുളക് -3 എണ്ണം

    ഉള്ളി – പത്തെണ്ണം

    വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

    മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍

    ഗരം മസാല – 1/4 ടീസ്പൂണ്‍

    മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍

    കറിവേപ്പില – 2 തണ്ട്

    മല്ലിയില – ആവശ്യത്തിന്

    ഉപ്പ് – പാകത്തിന്

    ഇതുണ്ടാക്കേണ്ട വിധം

    ആദ്യം തന്നെ പോര്‍ക്ക്‌ വെള്ളത്തിലിട്ടു നന്നായി തിളപ്പിച്ച്‌ എടുക്കുക. ഇങ്ങിനെ ചെയ്‌താല്‍ ഇതിലെ കൊഴുപ്പ് എല്ലാം ഉരുകി പോയിക്കൊള്ളും ( പോര്‍ക്ക്‌ വാങ്ങുമ്പോള്‍ അതിന്റെ ഉള്ളിറച്ചി വേണമെന്ന് പറഞ്ഞു മേടിക്കുക ) പുറം ഇറച്ചി നിറയെ നെയ്യ് ആയിരിക്കും …ചിലര്‍ക്ക് ഈ പുറം ഇറച്ചി ആണ് കൂടുതല്‍ ഇഷ്ട്ടപ്പെടുക …പക്ഷെ ഇത് ഉരുകിതീര്‍ന്നാല്‍ പിന്നെ ഒന്നും ഉണ്ടാകില്ല ഉള്ളിറച്ചി കൂടുതല്‍ വാങ്ങുന്നതാണ് ഇപ്പോഴും നല്ലത് …ചില കടക്കാര്‍ അങ്ങിനെ തരുകയും ഇല്ല കേട്ടോ

    അതിനുശേഷം ഇത് ചെറുതാക്കി നുറുക്കി എടുക്കാം ഇതില്‍ നമുക്ക മഞ്ഞള്‍പൊടിയും ,കറിവേപ്പിലയും
    ഇഞ്ചിയും ,പച്ചമുളകും ഉപ്പും , കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി കുക്കറില്‍ വേവിക്കണം പത്തു പതിനഞ്ചു വിസില്‍ വരുന്നവരെ വേവിക്കാം കാരണം പോര്‍ക്ക്‌ നല്ല വേവ് ഉള്ളതാണ്

    അടുത്തതായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാളയും …വെളുത്തുള്ളിയും ചതച്ചതും ,, ഉള്ളി ചതച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക ഇനി ഇതിലേയ്ക്ക് മസാലപൊടിയും ..മല്ലി പൊടിയും ..മുളക് പൊടിയും ചേര്‍ത്ത് വഴറ്റി പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ച പോര്‍ക്ക്‌ ഇട്ടു ഇളക്കുക ഇനി ഇതില്‍ മല്ലിയില ചേര്‍ത്ത് നന്നായി വഴറ്റി മൂടിവച്ച് കുറച്ചു നേരം കൂടി വേവിക്കാം മസാല എല്ലാം പോര്‍ക്കില്‍ നന്നായി പിടിക്കട്ടെ ..അതിനു ശേഷം ഇറക്കി വയ്ക്കാം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുക ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    മത്തി അച്ചാര്‍ ഉണ്ടാക്കിയാലോ ?

  • ഉഗ്രന്‍ മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കാം

    ഉഗ്രന്‍ മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കാം

    കൂട്ടുകാരെ നമുക്കിന്നു മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കുന്നത് എങ്ങിനേ എന്ന് നോക്കിയാലോ ? പാലപ്പത്തിന്റെ ഒപ്പം അടിപൊളി കോമ്പിനേഷന്‍ ആണിത്.. വളരെ രുചികരമായ ഒന്നാണ് മട്ടന്‍ സ്റ്റ്യൂ ..കൊളസ്ട്രോള്‍ ഉള്ളവര്‍ ഒക്കെ ഇത് കഴിക്കണ്ട കേട്ടോ …നമുക്ക് നോക്കാം മട്ടന്‍ സ്റ്റ്യൂ എങ്ങിനെയാ ഉണ്ടാക്കേണ്ടത് എന്ന് …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    മട്ടണ്‍ – ഒരു കിലോ

    ഉരുളക്കിഴങ്ങ് – രണ്ടെണ്ണം

    കാരറ്റ് – ഒരെണ്ണം

    സവാള – രണ്ടെണ്ണം

    ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍

    വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍

    പച്ചമുളക് രണ്ടായി കീറിയത് അഞ്ചെണ്ണം

    കറുവപ്പട്ട രണ്ടു ചെറിയ കഷണം

    ഏലക്കാ 4, 5 എണ്ണം

    ഗ്രാമ്പൂ 4 എണ്ണം

    അണ്ടിപ്പരിപ്പ് – 50 ഗ്രാം

    ഉണക്ക മുന്തിരി – 25 ഗ്രാം

    നെയ്യ് – നൂറു ഗ്രാം

    കുരുമുളക് (പൊടിക്കാത്തത്) ഒരു ടീസ്പൂണ്‍

    പെരുംജീരകം ഒരു നുള്ള്

    ഒന്നാം തേങ്ങാപ്പാല്‍ ഒരു കപ്പ്

    രണ്ടാം തേങ്ങാപ്പാല്‍ മൂന്നു കപ്പ്

    ഉപ്പ് പാകത്തിന്

    കറിവേപ്പില രണ്ട് തണ്ട്

    ഇതുണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ മട്ടന്‍ ചെറുതാക്കി നുറുക്കി കഴുകി വൃത്തിയാക്കി എടുക്കുക

    സവാള ചെറുതായി അരിഞ്ഞു വയ്ക്കുക

    പച്ചക്കറികള്‍ എല്ലാം ചെറുതായി അരിഞ്ഞു വയ്ക്കുക

    ഇനി അടുത്തതായി ഒരു ചട്ടിയില്‍ ഇഞ്ചിയും ,വെളുത്തുള്ളിയും ,പച്ചമുളകും .കറിവേപ്പിലയും ,സവാളയും ,കുരുമുളകും എല്ലാം കൂടി ഇട്ടു മട്ടനും ചേര്‍ത്ത് തിരുമ്മി രണ്ടാം പാല്‍ ഒഴിച്ച് വേവിച്ചു എടുക്കുക

    അടുത്തതായി ഉരുളക്കിഴങ്ങും ,ക്യാരറ്റും ആവിയില്‍ പകുതി വേവില്‍ പുഴുങ്ങി നുറുക്കി എടുക്കുക

    ഇനി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് കറുവാപട്ട,ഗ്രാമ്പൂ,ഏലയ്ക്ക,പെരുംജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് പുഴുങ്ങിയ പച്ചക്കറികള്‍ ചേര്‍ത്ത് ഒന്ന്വഴറ്റുക …ഇനി ഇതിലേയ്ക്ക് വേവിച്ചുവച്ച മട്ടന്‍ ചേര്‍ക്കാം ഇതൊന്നു ഇളക്കി ചേര്‍ത്തിട്ടു ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ക്കാം ഒന്ന് നന്നായി ഇളക്കി ചേര്‍ക്കാം ഉപ്പു നോക്കി വേണമെങ്കില്‍ ചേര്‍ക്കാം കുറച്ചു നേരം ചൂടായതിനു ശേഷം ഇറക്കാം …തിളയ്ക്കരുത്

    ഇനി ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പും മുന്തിരിയും കൂടി വറുത്തു എടുത്തു നെയ്യോടു കൂടി സ്റ്റ്യൂ വില്‍ ചേര്‍ക്കാം

    സൂപ്പര്‍ മട്ടന്‍ സ്റ്റ്യൂ റെഡി

    ഇത് വളരെ എളുപ്പമല്ലേ ഉണ്ടാക്കാന്‍ ..എല്ലാവരും ഉണ്ടാക്കി നോക്കണം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുമല്ലോ

    രസഗുള വീട്ടില്‍ ഉണ്ടാക്കാം

  • അടിപൊളി സോയബീന്‍  ഫ്രൈ ഉണ്ടാക്കാം

    അടിപൊളി സോയബീന്‍ ഫ്രൈ ഉണ്ടാക്കാം

    പാവങ്ങളുടെ മട്ടന്‍ എന്നാണു ഞങ്ങള്‍ ഇവിടെ സോയബീനെ പറയുന്നത് ..വേവിച്ചു കഴിഞ്ഞാല്‍ ഇറച്ചി അല്ലാന്നു ആരും പറയില്ല…ഉരുളക്കിഴങ്ങ് ഒക്കെയിട്ട് വറുത്തരച്ചു വച്ചാലും ഇത് ഉഗ്രന്‍ ടേസ്റ്റ് ആണ് ..പലപ്പോഴും ഇറച്ചി ചോറുണ്ണാന്‍ ഇറച്ചി വേണമെന്ന് പറഞ്ഞു നിര്‍ബന്ധം പിടിക്കുന്ന മൂന്നു വയസ്സുകാരനെ സോയ കൊടുത്താ ഞങ്ങള്‍ ആശ്വസിപ്പിക്കുക ..വളരെ രുചികരമാണ് സോയ …ഇന്ന് നമുക്ക് സോയ കൊണ്ട് ഉഗ്രന്‍ സോയ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..മുതിര്‍ന്നവര്‍ക്കും,കുട്ടികള്‍ക്കും ഒരുപോലെ നല്ലതാണ് ഈ സോയ ..ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

    സോയ – 3 കപ്പ്.

    ചുവന്നുള്ളി – ഒന്നരക്കപ്പ്.

    തേങ്ങ – അരക്കപ്പ്.

    ഇഞ്ചി വെളുത്തുള്ളി . അരച്ചത് ഒന്നര ടേബിൾസ്പൂൺ.

    മഞ്ഞൾപ്പൊടി- അര ടീസ്പൂൺ.

    കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ.

    മസാലപ്പൊടി- 3 നുള്ള്.

    കറിവേപ്പില- 1 തണ്ട്.

    വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ.

    ഉപ്പ് ആവശ്യത്തിന്.

    സോയ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
    ആദ്യം തന്നെ സോയ നന്നായി കഴുകി നുറുക്കി എടുക്കാം ഇനി ഇതിലേയ്ക്ക് വെള്ളം തിളപ്പിച്ച്‌ ഒഴിക്കാം …ചൂടാറിയ ശേഷം വെള്ളം നന്നായി ഞെക്കി പിഴിഞ്ഞ് കളഞ്ഞു എടുക്കാം ( ഇതിലെ വെള്ളം ശെരിക്കും കളയണം )

    തേങ്ങ പിഴിഞ്ഞ് പാലെടുക്കാം…ഉള്ളി നീളത്തില്‍ അരിഞ്ഞു എടുക്കാം

    അടുത്തതായി ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞെടുത്ത ഉള്ളിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക ശേഷം ഇതിലേയ്ക്ക് കറിവേപ്പില ഇടാം നന്നായി ഇളക്കിയിട്ട് ഇതിലേയ്ക്ക് മുളക് പൊടിയും ,മല്ലിപ്പൊടിയും,മഞ്ഞള്‍പൊടിയും,കുരുമുളക് പൊടി ,എന്നിവ ചേര്‍ത്ത് ഇളക്കി ഇതിലേയ്ക്ക് സോയ ചേര്‍ക്കാം ശേഷം നന്നായി ഇളക്കി യോജിപ്പിക്കാം ഇനി ഇതിലേയ്ക്ക് തേങ്ങ പിഴിഞ്ഞ പാല്‍ എടുത്തു ഒഴിക്കാം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി ഇതൊന്നു നന്നായി വേവിച്ചു വറ്റിക്കാം ( തേങ്ങാപ്പാല്‍ കുറവാണെങ്കില്‍ ആവശ്യത്തിനു കുറച്ചു വെള്ളവും ചേര്‍ക്കാം ) വെന്തതിനു ശേഷം തീ കുറച്ചു ഇടാം ഇനി ഇതിലേയ്ക്ക് മസാലപ്പൊടി ചേര്‍ക്കാം കുറേശെ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഇത് ബ്രൌണ്‍ നിറം ആകുന്നവരെ ഫ്രൈ ചെയ്തു എടുക്കാം

    സോയ ഫ്രൈ റെഡി
    ഇതുണ്ടാക്കാന്‍ എളുപ്പമാണ്…കുട്ടികള്‍ക്കൊക്കെ ഇതുണ്ടാക്കി കൊടുത്താല്‍ വളരെ ഇഷ്ട്ടപ്പെടും…എല്ലാവരും ഉണ്ടാക്കി നോക്കണം…അഭിപ്രായങ്ങള്‍ അറിയിക്കണം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    മുന്തിരി വൈന്‍ വീട്ടിലുണ്ടാക്കാം

  • ഉഗ്രന്‍ വേപ്പില ചമ്മന്തിപൊടി  ഉണ്ടാക്കാം

    ഉഗ്രന്‍ വേപ്പില ചമ്മന്തിപൊടി ഉണ്ടാക്കാം

    നമ്മള്‍ മലയാളികള്‍ക്ക് ചോറിനൊപ്പം എന്ത് കറിയുണ്ടായാലും ചമ്മന്തിയെ മാറ്റി നിര്‍ത്താന്‍ ആകില്ല …ഇപ്പോള്‍ സദ്യയിലോക്കെ കൂടെ ചമ്മന്തിയും പതിവാണ് …വീട്ടിലൊക്കെ ഞങ്ങള്‍ ചമ്മന്തി എന്ന് പറയുന്നത് മറ്റൊരു കറിയും ഇല്ലാത്തപ്പോള്‍ തൊട്ടുകൂട്ടാന്‍ ഏറ്റവും പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന കറിയെ ആണ് ചമ്മന്തി എന്ന് പറയുന്നത്…എന്നിരുന്നാലും ഈ ചമ്മന്തി നമ്മളൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നതും ആണ് ..പ്രവാസികള്‍ ഒക്കെ ചമ്മന്തിപ്പൊടി ഉണ്ടാക്കി കൊണ്ട് പോകാറുണ്ട് …ചിലരൊക്കെ ചോദിക്കുകയും ചെയ്തിരുന്നു….ചമ്മന്തി നമുക്ക് പല വിധത്തില്‍ ഉണ്ടാക്കാം …ഇന്ന് നമുക്ക് വേപ്പിലയും തേങ്ങയും പ്രധാനമായും ചേരുവയാകുന്ന ചമ്മന്തിപ്പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇത് നമുക്ക് കേടുകൂടാതെ കുറെ നാള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത…നമുക്ക് നോക്കാം എങ്ങിനെയാണ് വേപ്പില ചമ്മന്തി ഉണ്ടാക്കുന്നത് എന്ന്

    തേങ്ങ – നാലെണ്ണം ചിരവിയത്

    ഇഞ്ചി – കാല്‍ കപ്പ്

    വറ്റല്‍ മുളക് – പതിനഞ്ചെണ്ണം ( എരിവു കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ എടുക്കാം )

    കറിവേപ്പില- രണ്ടു കപ്പു ( എത്ര കൂടുതല്‍ എടുക്കുന്നോ അത്രയും നല്ലതാണ് )

    ഉപ്പ് – പാകത്തിന്‌

    വാളന്‍ പുളി- ഒരുണ്ട

    വെളിച്ചെണ്ണ – ആവശ്യത്തിന്

    മുളകുപൊടി – രണ്ടു ടിസ്പൂണ്‍

    ഇതുണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ തേങ്ങ ചിരവിയത് ഒരു ഉരുളിയില്‍ നന്നായി വറുത്തു എടുക്കുക… തേങ്ങ പുക കയറാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് കുറേശെ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം നല്ല ബ്രൌണ്‍ നിറം ആകുന്നവരെ വറുക്കുക ….അതിനു ശേഷം ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റുക ….

    ഇനി അടുത്തതായി ഉരുളിയില്‍ ഇഞ്ചി ചതച്ചത് ചേര്‍ത്ത് പകുതി മൂപ്പ് ആകുമ്പോള്‍ വറ്റല്‍ മുളകും ഇത് മൂക്കാറാകുമ്പോള്‍ മുളക് പൊടി ചേര്‍ക്കാം ഇതെല്ലാം കരിയാതെ മൂപ്പിച്ചു എടുക്കുക.

    ഇത് കോരി മാറ്റിയിട്ടു ഇനി ഇതിലേയ്ക്ക് കറിവേപ്പില ഇട്ടു നന്നായി മൂപ്പിച്ചു എടുക്കുക കൈകൊണ്ടു ഞെരിച്ചാല്‍ ഞെരിയുന്ന പാകം വരെ മൂപ്പിക്കുക

    ഇനി ഇതെല്ലാം കൂടി വറുത്തെടുത്ത തേങ്ങയില്‍ തിരുമ്മുക നന്നായി തുരുമ്മി പാകത്തിന് ഉപ്പും ചേര്‍ക്കുക
    ഇനി ഇത് ചൂടോടെ നന്നായി പൊടിച്ചു എടുക്കുക …മിക്സിയിലോ ഉരലിലോ പൊടിക്കാം ( ഉരലില്‍ പൊടിച്ചാല്‍ ടേസ്റ്റ് കൂടും ) കട്ടയില്ലാതെ നല്ല പൊടിയായി പൊടിച്ചു എടുക്കണം. അതിനു ശേഷം ഇതിലേയ്ക്ക് വാളന്‍ പുളി നന്നായി തിരുമ്മി ചേര്‍ക്കാം ഒട്ടും കട്ട കെട്ടാതെ തിരുമ്മുക അതിനുശേഷം ഒന്നൂടി മിക്സിയില്‍ ഒന്ന് കറക്കി എടുക്കാം

    അടിപൊളി വേപ്പില ചമ്മന്തി റെഡി

    ഇനി ഇത് കുപ്പിയില്‍ ആക്കി സൂക്ഷിക്കാം ആവശ്യത്തിനു എടുത്തു ഉപയോഗിക്കാം …കുറെ നാള്‍ കേടുകൂടാതെ ഇരിക്കും.

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പേജ് ലൈക് ചെയ്തിട്ടില്ലാത്തവര്‍ ലൈക്ക് ചെയ്യണേ

    കൊതിയൂറും അടപ്രഥമന്‍ ഉണ്ടാക്കാം

  • രുചിയൂറും ചെമ്മീന്‍ ഫ്രൈ ഉണ്ടാക്കാം

    രുചിയൂറും ചെമ്മീന്‍ ഫ്രൈ ഉണ്ടാക്കാം

    ഹായ് കൂട്ടുകാരെ പാചകകുറിപ്പുകള്‍ എല്ലാവരും ഉണ്ടാക്കി നോക്കുന്നുണ്ടോ? പലരും ഉണ്ടാക്കിയിട്ട് ഫോട്ടോസ് ഇന്‍ബോക്സില്‍ അയക്കാറുണ്ട് …ഒരു കാര്യം പറയട്ടെ നിങ്ങള്‍ പാചകകുറിപ്പ് കണ്ടു ഉണ്ടാക്കുന്നവ അതാതു പോസ്റ്റിനു താഴെ ഫോട്ടോ കമെന്‍റ് ആയിട്ട് ഇട്ടാല്‍ മറ്റുള്ളവര്‍ക്കും അതൊരു പ്രോത്സാഹനം ആകും… ഇന്ന് നമുക്ക് ചെമ്മീന്‍ ഫ്രൈ ഉണ്ടാക്കിയാലോ ? മീന്‍ വിഭവങ്ങളില്‍ വളരെ സ്വദിഷ്ട്ടമായ ഒന്നാണ് ചെമ്മീന്‍ …ചെമ്മീന്‍ ഫ്രൈ എന്ന് കേട്ടാല്‍ വായില്‍ കപ്പലോടിക്കാം …ചെമ്മീന്‍ നുള്ളി എടുക്കുക എന്നത് ലേശം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാല്‍ ഇതിന്റെ ടേസ്റ്റ് ഓര്‍ത്താല്‍ തന്നെ ഈ ബുദ്ധിമുട്ട് നമ്മള്‍ മറന്നുപോകും …പണ്ടൊക്കെ ഞങ്ങളുടെ വീടിനടുത്തുള്ള പാടത്ത് മലവെള്ളം കയറി ഇറങ്ങുമ്പോള്‍ അപ്പാപ്പനോക്കെ ചെമ്മീന്‍ പെറുക്കാന്‍ പോകുമായിരുന്നു സഞ്ചിനിറയെ ചെമ്മീനും കൊണ്ട് വരും… അത് വറുത്തും കുടമ്പുളി ഇട്ടു വച്ചുമൊക്കെ ഒരുപാട് കഴിച്ചിട്ടുണ്ട് .. ആ ചെമ്മീന് ഒരു പ്രത്യേക ടേസ്റ്റ് ആണ് ..ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാകുന്നു …നമുക്കിന്നു നോക്കാം ചെമ്മീര്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു
    …ഇതിനാവശ്യമുള്ള ചേരുവകള്‍

    ചെമ്മീന്‍ – ഒരു കിലോ

    സവാള – നാലെണ്ണം

    ഇഞ്ചി – ഒരു കഷണം

    വെളുത്തുള്ളി – പതിനഞ്ച് എണ്ണം

    മുളക് പൊടി – രണ്ടു ടിസ്പൂണ്‍

    മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍

    കുരുമുളക് പൊടി – രണ്ടു ടിസ്പൂണ്‍

    ഗരം മസാല – അര ടീസ്പൂണ്‍

    ഉപ്പു – പാകത്തിന്

    വെളിച്ചെണ്ണ – ആവശ്യത്തിനു

    കറിവേപ്പില – ഒരു തണ്ട്

    ഇനി ഇതുണ്ടാക്കുന്ന വിധം പറയാം

    ആദ്യംതന്നെ ചെമ്മീന്‍ നന്നായി തോട് കളഞ്ഞു വൃത്തിയാക്കി എടുക്കാം അതില്‍ മഞ്ഞളും,ഉപ്പും,കുരുമുളക് പൊടിയും ചേര്‍ത്ത് തിരുമ്മി അര മണിക്കൂര്‍ നേരം വയ്ക്കാം …അതിനുശേഷം ഇതൊന്നു ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിച്ചു എടുക്കാം ..
    അതിനു ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി ചതച്ചത്,വെളുത്തുള്ളി ചതച്ചതു , വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക അതിനു ശേഷം സവാള അരിഞ്ഞത് ചേര്‍ത്ത് നല്ലപോലെ വഴറ്റുക അതിനു ശേഷം മുളക് പൊടിയും ,ഒരു നുള്ള് മഞ്ഞള്‍പൊടിയും ,ഗരം മസാലപൊടിയും ചേര്‍ത്ത് ഇളക്കാം നന്നായി വഴന്നു കഴിയുമ്പോള്‍ വേവിച്ചു വച്ച ചെമ്മീന്‍ ചേര്‍ത്ത് ഇളക്കാം ഇത് നന്നായി ഫ്രൈ ആകുമ്പോള്‍ ഇറക്കി വയ്ക്കാം

    രുചികരമായ ചെമ്മീന്‍ ഫ്രൈ റെഡി

    ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് സൂപ്പര്‍ ടേസ്റ്റ് ആണ് .എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക ..ലൈക്ക് ചെയ്യാത്ത കൂട്ടുകാര്‍ ദയവായി ലൈക് ചെയ്യുക ….നിങ്ങളുടെ ഷെയറും ലൈക്കും ആണ് ഞങ്ങള്‍ക്കുള്ള പ്രോത്സാഹനം

    എഗ്ഗ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

  • മത്തി അച്ചാര്‍ ഉണ്ടാക്കിയാലോ ?

    മത്തി അച്ചാര്‍ ഉണ്ടാക്കിയാലോ ?

    എല്ലാവരും അച്ചാര്‍ ഉണ്ടാക്കിയോ ..അച്ചാര്‍ എന്നത് നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ..അത് എന്ത് അച്ചാര്‍ ആയാലും …പണ്ടൊക്കെ വീട്ടില്‍ മത്തി അഥവാ ചാള അച്ചാര്‍ ഇടുമായിരുന്നു …നല്ല ടേസ്റ്റ് ആണ് കേട്ടോ ഇത്…ചോറ് കഴിക്കാന്‍ വേറെ ഒന്നുമില്ലെങ്കിലും ഇത് മാത്രം മതി ….മത്തി നമ്മുടെ നാട്ടില്‍ വളരെ
    എന്നും എപ്പോഴും സുലഭമായി കിട്ടുന്ന മത്സ്യമാണ് …ഇന്ന് നമുക്ക് ചാള വാങ്ങുമ്പോള്‍ കുറച്ചെടുത്തു ഒന്ന് അച്ചാര്‍ ഇട്ട് നോക്കാം …ഇതിനു ഒരു ബുദ്ധിമുട്ടും ഇല്ല വളരെ എളുപ്പത്തില്‍ നമുക്ക ഉണ്ടാക്കാവുന്നതാണ് മത്തി അച്ചാര്‍ ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

    ചേരുവകള്‍

    മത്തി – അരക്കിലോ

    മുളകുപൊടി – മൂന്നു ടിസ്പൂണ്‍

    മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

    കുരുമുളകുപൊടി – രണ്ടു ടീസ്പൂണ്‍

    ഇഞ്ചി – ഒരു വലിയ കഷണം

    വെളുത്തുള്ളി – 20 എണ്ണം

    കടുക് – അര ടിസ്പൂണ്‍

    ഉലുവ പൊടി – അര ടിസ്പൂണ്‍ ( ചെറിയ ടിസ്പൂണില്‍ )

    വിനാഗിരി – അരക്കുപ്പി

    ഉപ്പു – ആവശ്യത്തിനു

    കറിവേപ്പില – ആവശ്യത്തിനു

    ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    മത്തി നന്നാക്കി ചെറുതാക്കി നുറുക്കി എടുക്കുക എന്നിട്ട് ഇതില്‍ ഒരു നുള്ള്മഞ്ഞള്‍പൊടിയും , ഒരു ടിസ്പൂണ്‍ മുളക് പൊടിയും,കുരുമുളക് പൊടിയും ചേര്‍ത്ത് തിരുമ്മുക ഇനി ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ചല്ളി വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരചെടുക്കാം ഇതും മീനില്‍ തേച്ചു പിടിപിക്കാം ഇനി മീന്‍ ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം…അതിനുശേഷം ഇതെടുത്തു ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച്
    ചൂടാകുമ്പോള്‍ മത്തി പെറുക്കിയിട്ടു നന്നായി വറുത്തു എടുക്കണം …വറുത്ത മീന്‍ മാറ്റി വയ്ക്കുക അതിനു ശേഷം ഈ എണ്ണ യില്‍ കടുക് പൊട്ടിക്കാം ശേഷം ബാക്കി വെളുത്തുള്ളി ഇഞ്ചി ,വേപ്പില എന്നിവയിട്ട് നന്നായി വഴറ്റുക ഇനി ഇതിലേയ്ക്ക് മുളക് പൊടി ഒരു നുള്ള് മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി അതിലേയ്ക്ക് വിനാഗിരി ഒഴിക്കാം വിനാഗിരി നന്നായി ചൂടായി കഴിയുമ്പോള്‍ ഉലുവപൊടി ചേര്‍ക്കാം അതിനു ശേഷം മീന്‍ കഷണങ്ങള്‍ പെറുക്കിയിടാം പതുക്കെ ഒന്ന് ഇളക്കി വാങ്ങിവയ്ക്കാം

    മത്തി അച്ചാര്‍ റെഡി

    ഇനി ഇത് ചൂടാറി കഴിയുമ്പോള്‍ കുപ്പികളില്‍ ആക്കി വയ്ക്കാം
    നല്ല രുചിയുള്ള ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.എല്ലാവരും ഇത് ഉണ്ടാക്കി നോക്കണേ

    കൂട്ടുകാര്‍ക്ക് ഈ റസിപ്പി ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക .

    ഈസിയായി കുക്കറില്‍ കേക്ക് ഉണ്ടാക്കാം