രുചികരമായ കൂന്തല്‍ റോസ്റ്റ് ഉണ്ടാക്കാം

Advertisement

കൂന്തല്‍ കഴിക്കാന്‍ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് …ഇത് ഉണ്ടാക്കേണ്ട രീതിയില്‍ ഉണ്ടാക്കിയാല്‍ ഇത്രയും ടേസ്റ്റി വിഭവം വേറെ ഇല്ല …പലര്‍ക്കും പക്ഷെ ഇതെങ്ങിയാണ് ഉണ്ടാക്കേണ്ടത് എന്നറിയില്ല …..കൂന്തല്‍ ഇപ്പോള്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് …ഇന്ന് നമുക്ക് കൂന്തല്‍ അഥവാ കണവ എങ്ങിനെയാണ് റോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

കൂന്തൾ – അരക്കിലോ

സവാള – രണ്ടെണ്ണം

തക്കാളി – രണ്ടെണ്ണം

തേങ്ങ – ഒരു പിടി

ഇഞ്ചി, വെളുത്തുളളി – ചതച്ചത് ഓരോ ടിസ്പൂണ്‍

പച്ചമുളക് – നാലെണ്ണം

കറിവേപ്പില – ആവശ്യത്തിന്

മുളക് പൊടി – ഒരു ടേബിള്‍ ടിസ്പൂണ്‍ (എരിവ് വേണമെങ്കിൽ കൂടുതല്‍ ചേർക്കാം)

മഞ്ഞൾപ്പൊടി – ഒരു ടിസ്പൂണ്‍

മല്ലിപ്പൊടി – ഒരു ടിസ്പൂണ്‍

പെരുംജീരകപ്പൊടി – കാല്‍ ടീ സ്പൂൺ

ഗരം മസാല – കാല്‍ ടിസ്പൂണ്‍

മല്ലിയില – ആവശ്യത്തിനു

വെളിച്ചെണ്ണ – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിനു

ഇതുണ്ടാക്കേണ്ട വിധം

കൂന്തല്‍ നന്നാക്കി വൃത്തിയാക്കി വട്ടത്തില്‍ നുറുക്കണം അതിനു ശേഷം ഇതില്‍ മുളക് പൊടിയും ,മഞ്ഞള്‍ പൊടിയും ,ഉപ്പും ചേര്‍ത്ത് തിരുമ്മി വച്ച് കുറച്ചു നേരം കഴിയുമ്പോള്‍ വേവിച്ചു എടുക്കുക ( കൂന്തലിനു നല്ല വേവുണ്ട് ഇത് നന്നായി വെന്താലെ നല്ല സോഫ്റ്റ്‌ ആകൂ )

ഇനി തേങ്ങ നന്നായി ഒന്ന് വറുത്തു എടുത്തിട്ട് ഇത് മിക്സിയില്‍ ഇട്ടു ഒന്ന് പൊടിച്ചു എടുക്കാം

അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാറുമ്പോള്‍ ഇതിലേയ്ക്ക് ആദ്യം സവാള ഇട്ടു വഴറ്റുക ഇതൊന്നു പകുതി മൂത്താല്‍ തക്കാളി ഇടുക ഒന്ന് വഴറ്റിയ ശേഷം ഇതിലേയ്ക്ക് ഇഞ്ചി ചതച്ചതും ,പച്ചമുളകും ചേര്‍ക്കാം നന്നായി ഇളക്കിയിട്ട് ഇതിലേയ്ക്ക് മസാലപൊടി ആവശ്യത്തിനു ഉപ്പു കറിവേപ്പില മല്ലിയില എന്നിവ ചേര്‍ക്കാം നന്നായി ഇളക്കിയിട്ട് ഇതിലേയ്ക്ക് കൂന്തല്‍ വേവിച്ചത് ചേര്‍ക്കാം ഇനി ഇതിലേയ്ക്ക് തേങ്ങ വറുത്തു പൊടിച്ചത് ചേര്‍ക്കാം ഇനി ഇതൊന്നു മൂടി വച്ച് ആവി വന്നു കഴിയുമ്പോള്‍ ഇറക്കാം ( തേങ്ങാ വറുത്തു ഇട്ടാല്‍ നല്ല തിക്ക് ഗ്രേവിയും കിട്ടും ഒരു പ്രത്യേക സ്വാദും കിട്ടും )

ഇപ്പോള്‍ നല്ല അടിപൊളി കൂന്തല്‍ റോസ്റ്റ് റെഡി

ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കി എടുക്കാം ..നിങ്ങള്‍ ഇതുണ്ടാക്കി നോക്കണം ..എല്ലാവര്ക്കും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക . പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യുക

ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു വയ്ക്കാം