Blog

  • മുന്തിരി വൈന്‍ വീട്ടിലുണ്ടാക്കാം

    മുന്തിരി വൈന്‍ വീട്ടിലുണ്ടാക്കാം

    വൈനും കേക്കും നല്ല കോമ്പിനേഷന്‍ ആണ് …ക്രിസ്തുമസ്സിനും …ബൌടീസിനും ഒക്കെയാണ് ഈ കോമ്പിനേഷന്‍ കൂടുതലും പ്രസിദ്ധം .. വൈന്‍ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ്… പല തരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കാമെങ്കിലും മുന്തിരി വൈന്‍ ആണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് …മുന്തിരി വൈന്‍ ഉണ്ടാക്കാന്‍ വളരെ ഈസിയാണ് …പുറത്തു നിന്നും വാങ്ങുന്നതിനെക്കാളും ഗുണമേന്മ ഉള്ള വൈന്‍ നമുക്ക് വീടുകളില്‍ ഉണ്ടാക്കി എടുക്കാം ..വൈന്‍ ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    കറുത്ത മുന്തിരി -അഞ്ചു കിലോ

    പഞ്ചസാര- രണ്ടര കിലോ

    തിളപ്പിച്ചാറിയ വെള്ളം- ഒരു ലിറ്റര്‍ ( വൈന്‍ കൂടുതല്‍ ഉണ്ടാകാന്‍ വേണ്ടിയാണ് വെള്ളം ചേര്‍ക്കുന്നത് വേണമെങ്കില്‍ വെള്ളം ഒഴിവാക്കാം നിങ്ങളുടെ ഇഷ്ട്ടം )

    സൂചി ഗോതമ്പ് – 100 ഗ്രാം

    കറുവാപ്പട്ട ചതച്ചത് – നൂറ്റി അമ്പതു ഗ്രാം

    ഗ്രാമ്പൂ -പത്തെണ്ണം

    ഇത് ഉണ്ടാക്കേണ്ട വിധം

    ആദ്യം തന്നെ വൈന്‍ ഉണ്ടാക്കാന്‍ വയ്ക്കുന്ന ഭരണി നല്ല ചൂട് വെള്ളത്തില്‍ കഴുകി തുടച്ചു എടുക്കുക …മുന്തിരി ഞെട്ട് ഒക്കെ കളഞ്ഞു നന്നായി കഴുകി വെള്ളം തുടച്ചു എടുക്കുക …അതിനു ശേഷം ഭരണിയില്‍ കുറച്ചു മുന്തിരി അടക്കുക അതിനു മീതെ കുറച്ചു പഞ്ചസാര ഇടുക ഇങ്ങിനെ ലെയര്‍ ആയി മുന്തിരിയും പഞ്ചസാരയും തീരുന്നത് വരെ അടുക്കുക …മുഴുവനും അടക്കി തീരുമ്പോള്‍ കറുവാപട്ട …ഗ്രാമ്പൂ,,ഗോതമ്പ് എന്നിവ മുകളില്‍ ഇടുക ശേഷം വെള്ളം ഒഴിക്കുക …ഇനി ഇത് അടച്ച ശേഷം വായുകടക്കാതെ തുണികൊണ്ട് മൂടി കെട്ടി വയ്ക്കുക …ഓരോ ആഴ്ചയിലും ഭരണി തുറന്നു ഒന്ന് നന്നായി ഇളക്കി കൊടുക്കണം …മുപ്പതു ദിവസം കഴിയുമ്പോള്‍ വൈന്‍ അരിച്ചു എടുത്തു കുപ്പികളില്‍ ആക്കി സൂക്ഷിക്കാം …ഈ വൈനിനു നല്ല കളര്‍ കിട്ടാന്‍ വേണമെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ക്കാം ….കുപ്പികളില്‍ ആക്കിയ വൈന്‍ പതിനഞ്ചു ദിവസത്തിന് ശേഷം ഉപയോഗിച്ച് തുടങ്ങാം

    മുന്തിരി വൈന്‍ റെഡി

    ചിലര്‍ വൈന്‍ കെട്ടുമ്പോള്‍ നല്ല ലഹരി കിട്ടുവാനായി അല്പം റം ഒക്കെ ചേര്‍ക്കും അതൊന്നും ചേര്‍ക്കാതെ കിട്ടുന്നതാണ് നല്ല വൈന്‍ …..പച്ച മുന്തിരിക്കു പകരം കറുത്ത ഉണക്ക മുന്തിരി ഉപയോഗിച്ചും ഇതുപോലെ വൈന്‍ ഉണ്ടാക്കാം നല്ല സ്വീറ്റ് വൈന്‍ കിട്ടും

    ഇത് നിങ്ങള്‍ വീടുകളില്‍ ഉണ്ടാക്കി നോക്കൂ കുറേശെ വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    നാടന്‍ കോഴി വറുത്തരച്ചത്

  • എഗ്ഗ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

    എഗ്ഗ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

    പുഡിംഗ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമായിരിക്കും …സാധാരണ ഭക്ഷണത്തിന് ശേഷം ഒരു മധുരം ആയിട്ടാണ് പുഡിംഗ് കഴിക്കാറ് …പുഡിംഗ് പല സാധനങ്ങള്‍ കൊണ്ട് ഉണ്ടാക്കാം…ആപ്പിള്‍,ഓറഞ്ചു,മാമ്പഴം,മില്‍ക്ക്,ചോക്ലേറ്റ് അങ്ങിനെ നീളുന്നു അതിന്‍റെ ലിസ്റ്റ്…പുഡിംഗ് വളരെ രുചികരമായ ഒരു ഐറ്റം ആണ് …നല്ല മധുരം ഉള്ളതിനാല്‍ കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും…ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാനും കഴിയും ..ഇപ്പോള്‍ നമുക്ക് മുട്ട പുഡിംഗ് ഉണ്ടാക്കാം …കൊളസ്ട്രോള്‍…ഷുഗര്‍ ഉള്ളവര്‍ ഒന്നും ഈ പരിസരത്തേയ്ക്ക് നോക്കണ്ട കേട്ടോ …അപ്പോള്‍ നമുക്ക് നോക്കാം മുട്ട കൊണ്ട് എങ്ങിനെ സ്വാദിഷ്ട്ടമായ പുഡിംഗ് ഉണ്ടാക്കാം എന്ന് …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    മുട്ട- മൂന്ന്‌ എണ്ണം

    പാല്‍ – ഒരു കപ്പ്‌

    പാല്‍പ്പൊടി-അരകപ്പ്

    ഏലക്കായ -ഒന്ന്‌

    പഞ്ചസാര-ഒരുകപ്പ്‌

    ഇതുണ്ടാക്കുന്ന വിധം പറയാം

    ആദ്യം തന്നെ

    രണ്ട് ടിസ്പൂണ്‍ പഞ്ചസാര ഒരു പാത്രത്തില്‍ അടുപ്പത്ത് വച്ച് ഉരുക്കി ബ്രൌണ്‍ കളര്‍ ആയ ശേഷം ഒരുവട്ടത്തിലുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക . ( പുഡിംഗ് ഉണ്ടാക്കാന്‍ എടുക്കുന്ന പാത്രത്തില്‍ വേണം ഇത് തേച്ചു പിടിപ്പിക്കാന്‍ പാത്രത്തിന്‍റെ ഉള്ളില്‍ മൊത്തം തേച്ചു പിടിപ്പിക്കാം )

    അതിനുശേഷം മുട്ട നന്നായി അടിച്ചു എടുക്കാം ഇതിലേയ്ക്ക് കാച്ചി ചൂടാറ്റി എടുത്ത പാല്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കാം അതിനു ശേഷം പാല്‍പ്പൊടി ചേര്‍ത്ത് നന്നായി ഇളക്കാം അതിനു ശേഷം ഏലക്കായ പൊടിച്ചതും ചേര്‍ക്കാം ഇനി ഇതെല്ലാം കൂടി ഒന്ന് നന്നായി മിക്സിയില്‍ അടിച്ചു എടുക്കാം ( എല്ലാം ഒന്ന് നന്നായി മിക്സ് ആകാന്‍ ആണ് ) അതിനു ശേഷം ഇത് പഞ്ചസാര തേച്ചു വച്ചിരിക്കുന്ന പാത്രത്തിലേയ്ക്ക് ഒഴിക്കാം ഇനി ഇത് നന്നായി അടച്ചു വയ്ക്കാം ( പാത്രം എടുക്കുമ്പോള്‍ നല്ല അടപ്പുള്ള പാത്രം എടുക്കാന്‍ ശ്രദ്ധിക്കണം സ്റ്റീല്‍ പാത്രം ആയാലും മതി അടപ്പിലൂടെ പാത്രത്തില്‍ വെള്ളം കയറാതിരിക്കാന്‍ ആണ് )

    ഇനി അടുത്തതായി മറ്റൊരു ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ഒഴിച്ചശേഷം ഈ പുഡിംഗ് പാത്രം ആ വെള്ളത്തില്‍ ഇറക്കി വയ്ക്കാം ( പാത്രത്തിന്‍റെ അടപ്പ് നല്ലപോലെ അടച്ചു എന്ന് ഉറപ്പു വരുത്തണം ഇല്ലെങ്കില്‍ വെള്ളം കയറും ) എന്നിട്ട് ഒരു മൂടികൊണ്ട് പാത്രം മൂടി വച്ച് നന്നായി തിളപ്പിക്കാം

    ഈ രീതിയില്‍ അരമണിക്കൂര്‍ നേരം ചെറിയ തീയില്‍ വേവിക്കാം

    അതിനുശേഷം പുഡിംഗ് പാത്രം വെള്ളത്തില്‍ നിന്നും എടുക്കാം ( കയ്യൊന്നും പൊള്ളിക്കാതെ നോക്കണം )
    ഇനി ഈ പാത്രം ചൂടാറിയ ശേഷം ഒരു പരന്ന പാത്രത്തിലേയ്ക്ക് കമിഴ്ത്താം ഒന്ന് പതുക്കെ തട്ടി കൊടുക്കാം ഇപ്പോള്‍ പുഡിംഗ് പാത്രത്തില്‍ വീണിട്ടുണ്ടാകും

    ഇത് ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം

    മുട്ട പുഡിംഗ് റെഡി

    ഇത് ഉണ്ടാക്കാന്‍ എളുപ്പമാണ്….നിങ്ങള്‍ എല്ലാവരും ഉണ്ടാക്കി നോക്കണം …തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക ..പുതിയ റസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    കൊതിയൂറും ഇലയട ഉണ്ടാക്കാം

  • നാവില്‍ കൊതിയൂറും ഉള്ളി തീയല്‍ ഉണ്ടാക്കാം

    നാവില്‍ കൊതിയൂറും ഉള്ളി തീയല്‍ ഉണ്ടാക്കാം

    എന്തില്‍ ചേര്‍ത്താലും വളരെ രുചിയുള്ള ഒന്നാണ് ഉള്ളി…ഉള്ളി ചേരാത്ത കറികള്‍ തന്നെയില്ല…പണ്ടൊക്കെ നിത്യവും ഉണ്ടാക്കിയിട്ടുള്ള ഒന്നാണ് ഉള്ളി തീയല്‍ ..ഈ കറി കൂട്ടി ചോറുണ്ട് കഴിഞ്ഞാല്‍ കയ്യിലെ മണം ഇടയ്ക്ക് ഇടയ്ക്ക് ഒന്ന് മണക്കാന്‍ തോന്നും അത്രയും രുചികരവും കൊതിപ്പിക്കുന്നതുമാണ് ഉള്ളി തീയല്‍ …ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാനും പറ്റും…ഉള്ളി തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം …ഇതിനാവശ്യം വേണ്ട സാധനങ്ങള്‍

    തേങ്ങ ചിരവിയത് – ഒരു കപ്പ്

    ചുവന്നുള്ളി – കാല്‍ കിലോ

    മഞ്ഞള്‍ പ്പൊടി – കാല്‍ സ്പൂണ്‍

    മുളക് പൊടി – രണ്ടു സ്പൂണ്‍

    മല്ലിപ്പൊടി- ഒരു ടിസ്പൂണ്‍

    ഉലുവ – കാല്‍ സ്പൂണ്‍

    പുളി ആവശ്യത്തിനു

    കറിവേപ്പില

    ഉപ്പ്

    എണ്ണ

    കടുക് ആവശ്യത്തിനു

    ഇതുണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ ഉള്ളി തൊലി കളഞ്ഞു വട്ടത്തില്‍ അരിഞ്ഞു എടുക്കുക… ( ഉള്ളി എളുപ്പം തൊലി പോകാന്‍ ഒന്ന് കഴുകിട്ടു തൊലി കളഞ്ഞാല്‍ മതി )

    ഇനി അടുത്തതായി തേങ്ങയും ഒന്നുരണ്ടു ഉള്ളിയും ,കറിവേപ്പിലയും കൂടി നന്നായി ഒന്ന് വറുത്തു എടുക്കാം തേങ്ങ നന്നായി ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ ഇതിലേയ്ക്ക് മല്ലിപ്പൊടി ,മുളക് പൊടി,മഞ്ഞപ്പൊടി എല്ലാം ചേര്‍ത്ത് നന്നായി വറുത്തെടുക്കുക .( കരിയാതെ നോക്കണേ )
    ഇനി ഇതെല്ലാം വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക.

    അതിനുശേഷം ഒരു ചട്ടി അടുപ്പതുവച്ചു അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ച ഉള്ളിയിട്ട് വഴറ്റുക നന്നായി വാടി കഴിയുമ്പോള്‍ ഇതിലേയ്ക്ക് പുളി പിഴിഞ്ഞ് ഒഴിക്കാം…ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കാം ഇതൊന്നു തിളയ്ക്കുമ്പോള്‍ തേങ്ങ അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കാം ..ഇതൊന്നു തിളച്ചു കഴിയുമ്പോള്‍ ഇറക്കി വയ്ക്കാം…

    അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും , ഉലുവയും, കറിവേപ്പിലയും കൂടി മൂപ്പിച്ചു ഇത് കറിയില്‍ ചേര്‍ത്ത് ഇളക്കാം

    ഉള്ളി തീയല്‍ റെഡി

    ഇത് വളരെ എളുപ്പമാണ് നല്ല ടേസ്റ്റിയാണ് …എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും തീര്‍ച്ച . ഈ കറി കുറച്ചു ദിവസം കേടു കൂടാതെ ഇരിക്കും ചോറിനൊപ്പം ഇതുണ്ടെങ്കില്‍ വേറെ ഒന്നും വേണ്ട

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക…പുതിയ POSTTUടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

  • ബ്രെഡ്‌ ഉപയോഗിച്ച് സോഫ്റ്റ്‌ ഇഡിലി ഉണ്ടാക്കാം

    ബ്രെഡ്‌ ഉപയോഗിച്ച് സോഫ്റ്റ്‌ ഇഡിലി ഉണ്ടാക്കാം

    ഇഡിലി സാധാരണയായി എല്ലാവരും ഉണ്ടാക്കുന്നതാണ് ..എന്നാല്‍ ചിലപ്പോഴൊക്കെ ഇഡിലി കട്ടിയായി പോകുന്നത് ആയിരിക്കും പലരുടെയും വിഷമം …ചിലര്‍ എന്തൊക്കെ ചെയ്താലും ഇഡിലി സോഫ്റ്റ്‌ ആയി കിട്ടുന്നില്ല എന്ന പരാതിയാണ് …ഒരേ രീതിയില്‍ തന്നെയല്ലേ നമ്മള്‍ എന്നും ഇഡിലി ഉണ്ടാക്കുന്നത് …ഉഴുന്ന് ഉപയോഗിച്ച് അല്ലെ ? എന്നാല്‍ ഇന്ന് ഉഴുന്നില്ലാതെ ബ്രെഡ്‌ ഉപയോഗിച്ച് നമുക്ക് ഇഡിലി ഉണ്ടാക്കിയാലോ? കണ്ണ്‍ തള്ളണ്ട നല്ല സൂപ്പര്‍ ആണ് ..ബ്രെഡ്‌ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഈ ഇഡിലി കഴിച്ചാല്‍ വിടില്ല ..ഉഴുന്നിന്റെ വില നോക്കുമ്പോള്‍ ബ്രെഡ്‌ തന്നെയാ ലാഭം ..നമുക്ക് നോക്കാം ഈ ബ്രെഡ്‌ ഇഡിലി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

    ബ്രഡ് : അഞ്ച് കഷണം

    വറുത്ത റവ : 1 കപ്പ്

    തൈര് : അര കപ്പ്

    ബേക്കിംഗ് സോഡ :കാല്‍ ടി സ്പൂൺ

    ഉപ്പ്‌

    വെള്ളം ആവശ്യത്തിനു

    ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ ബ്രെഡ്‌ ഇതിന്‍റെ അരികു കളഞ്ഞിട്ടു കഷണങ്ങള്‍ ആക്കി മിക്സിയില്‍ ഒന്ന് കറക്കി എടുക്കുക. ഇനി ഇതിലേയ്ക്ക് വറുത്തെടുത്ത റവ ചേര്‍ക്കാം ഇത് നന്നായി മിക്സ് ചെയ്തിട്ട് ഇതിലേയ്ക്ക് തൈര് ചേര്‍ക്കാം ബേക്കിംഗ് സോഡയും …പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഒന്ന് കുഴച്ചു എടുക്കാം നന്നായി കുഴച്ചു യോജിപ്പിച്ച് ഇഡിലി മാവിന്‍റെ പരുവത്തില്‍ മാവ് കലക്കി എടുക്കാം ..ഇനി ഇത് ഒരു അരമണിക്കൂര്‍ വയ്ക്കാം …അതിനു ശേഷം നന്നായി ഇളക്കി ചേര്‍ത്ത് ഇഡിലി തട്ടില്‍ കോരിയൊഴിച്ച് ആവിയില്‍ വേവിച്ചു എടുക്കാം

    ബ്രെഡ്‌ ഇഡിലി റെഡി

    ഇനി ഇത് സാമ്പാറിന്‍റെ ഒപ്പമോ ചമ്മന്തിയുടെ ഒപ്പമോ ഒക്കെ കഴിക്കാം …ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്…ഉണ്ടാക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് മാത്രം ഇത് കലക്കി വച്ചാല്‍ മതി എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത …അറിയാലോ അല്ലെങ്കില്‍ ഇഡിലി ഉണ്ടാക്കാന്‍ തലേ ദിവസം ഒക്കെ മാവ് തയ്യാറാക്കി വയ്ക്കേണ്ടിവരും …ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇത് വളരെ ഇഷ്ട്ടപ്പെടും ..ഇനി ബ്രെഡ്‌ ബാക്കിയായാല്‍ കളയണ്ട കേട്ടോ ഇഡിലി ഉണ്ടാക്കാം ..ഇതെല്ലാവരോടും പറയൂ

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക..പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    വീട്ടിലുണ്ടാക്കാം ബീട്രൂറ്റ് കെച്ചപ്പ്

  • സോഫ്റ്റ്‌ വട്ടെപ്പം ഉണ്ടാക്കാം

    സോഫ്റ്റ്‌ വട്ടെപ്പം ഉണ്ടാക്കാം

    അരികൊണ്ട് നമ്മള്‍ പലതരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട് …ചില സ്ഥലങ്ങളില്‍ വളരെ വിശേഷപ്പെട്ട ഒരു പലഹാരമാണ് വട്ടെപ്പം…വിശേഷ ദിവസങ്ങളിലും …പെണ്ണ് കാണലിനും ..പെരുന്നാളിനും എന്നുവേണ്ട മിക്ക വിശേഷങ്ങള്‍ക്കും വട്ടയപ്പം മുഖ്യ പലഹാരമാണ് ..ഇതൊരു പുതിയ പലഹാരം ഒന്നുമല്ല പണ്ടുകാലം മുതലേ പ്രസിദ്ധമായ ഒന്നാണ് വട്ടയപ്പം …നല്ല വെള്ള കളറില്‍ പഞ്ഞിപോലെ സോഫ്റ്റ്‌ ആയ വട്ടയപ്പം എത്ര കഴിച്ചാലും മതിവരില്ല….വീട്ടില്‍ ഇതുണ്ടാക്കുന്ന ദിവസം വേറൊന്നും വേണ്ട എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ് ഇത്…ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് …ഇനി നമുക്ക് വട്ടയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    അരിപ്പൊടി – 2 കപ്പ് ( വറുത്ത പൊടി )

    പഞ്ചസാര – 1 കപ്പ്

    തേങ്ങ – അര മുറി

    യീസ്റ്റ് – 1 ടീസ്പൂൺ

    ചോറ് – 2 ടേബിൾ സ്പൂൺ

    ഏലയ്ക്ക 3 എണ്ണം

    വെള്ളം – 1 കപ്പ്

    ഉപ്പ്. കുറച്ച്

    ഉണക്ക മുന്തിരി – ആവശ്യത്തിനു

    കശുവണ്ടി പരിപ്പ് – ആവശ്യത്തിനു

    ഇതുണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ തേങ്ങയും ചോറും കൂടി മിക്സിയില്‍ നന്നായി അരക്കുക
    ഇനി ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് നന്നായി ഇളക്കാം ആവശ്യത്തിനു വെള്ളവും ചേര്‍ക്കാം …ഇതിലേയ്ക്ക് ഏലക്കായ പൊടിയും ,പഞ്ചസാരയും , കുറച്ചു ചൂടുവെള്ളത്തില്‍ കലക്കിയ യീസ്റ്റും, ഒരു നുള്ള് ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ക്കാം വെള്ളം അധികം ആകരുത് ( ദോശ മാവിന്‍റെ പരുവത്തില്‍ വേണം മാവ് ) ഇനി ഇത് ഒന്നര മണിക്കൂര്‍ നേരം പൊങ്ങാന്‍ ആയി മാറ്റിവയ്ക്കാം …മാവ് നന്നായി പൊങ്ങി കഴിയുമ്പോള്‍ ( മാവ് പൊങ്ങിയത് അറിയാന്‍ കഴിയും കലക്കി വച്ച മാവിനെക്കാന്‍ അളവ് കൂടുതല്‍ ഉണ്ടാകും പൊങ്ങിയ മാവിന് ) ഇനി ഇത് ഒരു പരന്ന സ്റ്റീല്‍ പാത്രത്തില്‍ കുറച്ചു വെളിച്ചെണ്ണ തടവി അതിലേയ്ക്ക് കോരി ഒഴിക്കാം ( പാത്രം നിറച്ചും ഒഴിക്കരുത് പകുതി കണ്ടു ഒഴിച്ചാല്‍ മതി വേവുമ്പോള്‍ പൊന്തി വരും ) ഇനി ഇത് ഇഡിലി ചെമ്പിന്റെ അരിപ്പതട്ടില്‍ വച്ച് ആവി കയറ്റി വേവിച്ചു എടുക്കാം

    ( പണ്ട് കാലങ്ങളില്‍ ഒക്കെ ഇത് പുഴുങ്ങാന്‍ ആയിട്ട് വലിയ ചെമ്പ് ആണ് ഉപയോഗിച്ചിരുന്നത് ആ ചെമ്പില്‍ വെള്ളം ഒഴിച്ചിട്ടു അതിനുള്ളില്‍ പച്ച ഓല വളച്ചു വച്ച് കൊലഞ്ഞില്‍ ഒക്കെ ചുരുട്ടി വച്ച് അതിനു മുകളില്‍ പാത്രം വച്ചാണ് ഇത് പുഴുങ്ങി എടുത്തിരുന്നത് )

    നന്നായി വെന്തു കഴിയുമ്പോള്‍ വാങ്ങിവച്ചു മുന്തിരിയും കശുവണ്ടി പരിപ്പും മീതെ പതിച്ചു വയ്ക്കാം

    വട്ടയപ്പം റെഡി

    ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …എല്ലാവരും ഉണ്ടാക്കി നോക്കുക …നിങ്ങള്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ട്ടപ്പടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    നാടന്‍ അവിയല്‍ ഉണ്ടാക്കാം

  • രുചിയൂറും ഉള്ളി അച്ചാര്‍ ഉണ്ടാക്കാം

    രുചിയൂറും ഉള്ളി അച്ചാര്‍ ഉണ്ടാക്കാം

    ചുവന്നുള്ളി നമ്മള്‍ എല്ലാ കറികളിലും ചേര്‍ക്കാറുണ്ട് …ഉള്ളിയില്ലാത്ത കറി ഇല്ലാന്ന് തന്നെ പറയാം …കറികള്‍ക്ക് സ്വാദ് കൂട്ടുവാനും ഉള്ളികൊണ്ട് നമ്മള്‍ പല പൊടിക്കൈകളും ചെയ്യാറുണ്ട് …ഇന്ന് നമുക്ക് ഉള്ളി അച്ചാര്‍ ഉണ്ടാക്കിയാലോ…ഉള്ളി അച്ചാര്‍ വളരെ രുചികരമായ ഒന്നാണ് ഇത് വളരെ എളുപ്പത്തിലും നമുക്ക് ഉണ്ടാക്കാന്‍ പറ്റും …ഇന്ന് നമുക്ക് നോക്കാം ഉള്ളി എങ്ങിനെ അച്ചാര്‍ ഇടാമെന്ന് …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചുവന്നുള്ളി – കാല്‍ കിലോ

    ഉണക്ക മുളക് -ഇരുപതെണ്ണം ( ഇത് വറുത്തു പൊടിച്ചു എടുക്കണം )

    ഇഞ്ചി പൊടിയായി അരിഞ്ഞത് -കാല്‍ ടീസ്പൂണ്‍

    വെളുത്തുള്ളി പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍

    ഉലുവപൊടിച്ചത് -കാല്‍ ടീസ്പൂണ്‍

    ജീരകം പൊടിച്ചത് -ഒരു നുള്ള്

    വിനാഗിരി -അരകപ്പ്

    നല്ലെണ്ണ -50 ഗ്രാം

    കടുക് -കാല്‍ ടീസ്പൂണ്‍

    ഉപ്പ്-പാകത്തിന്

    ഇതുണ്ടാക്കുന്ന വിധം പറയാം

    ആദ്യം തന്നെ ഉള്ളി നന്നായി തൊലി കളഞ്ഞു എടുക്കാം അതിനു ശേഷം ഈ ഉള്ളി ഒരു ഇഡിലി ചെമ്പില്‍ വച്ച് ഒന്ന് നന്നായി ആവി കയറ്റി എടുക്കാം …എന്നിട്ട് ഇത് ഒരു നല്ല കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ചു എടുക്കാം ഇതിലെ വെള്ളം എല്ലാം പോകാന്‍ ആണ് ഇങ്ങിനെ തുടച്ചു എടുക്കുന്നത്.

    ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം ഉള്ളി അതിലിട്ട് നന്നായി വഴറ്റി എടുത്തു മാറ്റി വയ്ക്കുക .അടുത്തതായി ഈ എണ്ണയില്‍ ( ആവശ്യമെങ്കില്‍ എണ്ണ ഒഴിക്കാം )
    കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളി അരിഞ്ഞതും ഇട്ടു ഒന്ന് നന്നായി വഴറ്റുക മൂത്ത് വരുമ്പോള്‍ ഇതിലേയ്ക്ക് ഉലുവ പൊടിയും ,ജീരകപൊടിയും .പൊടിച്ച മുളകുപൊടിയും ചേര്‍ത്ത് ഒന്നുകൂടി ഇളക്കുക അതിനുശേഷം വിനാഗിരി ഒഴിക്കാം ഒന്നിളക്കിയിട്ടു ഇതിലേയ്ക്ക് വഴറ്റി വച്ചിരിക്കുന്ന ഉള്ളിയും കൂടിയിട്ടു ഒന്ന് നന്നായി ഇളക്കി യോജിപ്പിക്കാം …ഇനി ഇറക്കി വയ്ക്കാം ….ഒരുനുള്ളു പഞ്ചസാര കൂടി ചേര്‍ത്താല്‍ രുചി ക്രമീകരിക്കാം …ഇനി ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം

    ഉള്ളി അച്ചാര്‍ റെഡി …ഇതുവളരെ ഈസിയാണ് ഉണ്ടാക്കാന്‍ നല്ല രുചിയുള്ള അച്ചാറും ആണ് …ഇത് എല്ലാവരും ഉണ്ടാക്കിനോക്കൂ നിങ്ങള്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും …ഉള്ളി കഴിക്കുന്നത്‌ ആരോഗ്യത്തിനും വളരെ നല്ലതാണ്

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ കിട്ടാന്‍ ഈ പേജ് ലൈക് ചെയ്യുക

    ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം

  • ഈസിയായി കുക്കറില്‍ കേക്ക് ഉണ്ടാക്കാം

    ഈസിയായി കുക്കറില്‍ കേക്ക് ഉണ്ടാക്കാം

    കേക്ക് നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് നമ്മുടെ ആഘോഷങ്ങളില്‍ ഒക്കെ കേക്കിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും …സന്തോഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ കേക്ക് മുറിച്ചാണ് ആഘോഷിക്കാറ്…സാധാരണ ഇത് നമ്മള്‍ ബേക്കറിയില്‍ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് …ഇപ്രാവശ്യത്തെ ആഘോഷത്തിനു കേക്ക് നമുക്ക് വീട്ടില്‍ ഉണ്ടാക്കിയാലോ ഇന്ന് നമുക്ക് വളരെ ഈസിയായി കേക്ക് ഉണ്ടാക്കാം അതും ഓവന്‍ ഇല്ലാതെ …ഈ കേക്ക് ഉണ്ടാക്കാന്‍ നമുക്ക് ഓവന്റെ ആവശ്യമേ ഇല്ല …കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞില്ലേ ഓവന്‍ ഇല്ലാത്തവര്‍ വിഷമിക്കണ്ട നമുക്ക് വേറെ വഴുയുണ്ടെന്ന് ഇതാണ് ആ വഴി എളുപ്പവഴി …കുക്കര്‍ ഉപയോഗിച്ചാണ് നമ്മള്‍ ഈ കേക്ക് ഉണ്ടാക്കി എടുക്കുന്നത് കേട്ടോ പ്രഷര്‍ കുക്കര്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ല…അപ്പൊ നമുക്ക് നോക്കാം എങ്ങിനെയാണ് കുക്കറില്‍ കേക്ക് ഉണ്ടാക്കുക എന്ന്…ഇതിനാവശ്യമുള്ള ചേരുവകള്‍ നോക്കാം

    മൈദ – ഒന്നര കപ്പ്

    മുട്ട 3 എണ്ണം

    പഞ്ചസാര – ഒരു കപ്പ് ( മധുരം കുറവ് മതിയെങ്കില്‍ കുറയ്ക്കാം )

    വെണ്ണ – ഒരു കപ്പ്

    ഉപ്പ് – ആവശ്യത്തിനു മാത്രം

    ബേക്കിങ്ങ് പൗഡർ – ഒരു ടിസ്പൂണ്‍

    പാൽപൊടി – മൂന്നു ടിസ്പൂണ്‍

    സ്ട്രോബറി എസ്സൻസ് – ഒരു ടിസ്പൂണ്‍ ( ഇഷ്ട്ടമുള്ള എസന്‍സ് ചേര്‍ക്കാം )

    ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ മൈദ നന്നായി അരിച്ചു എടുക്കാം ഇതിലേയ്ക്ക് ബേക്കിംഗ് പൌഡര്‍ കൂടി അരിച്ചു ചേര്‍ക്കാം ഒന്ന് മിക്സ് ചെയ്തു വയ്ക്കാം ഇത്

    അടുത്തതായി പഞ്ചസാരയും ,മുട്ടയും, വെണ്ണയും ചേര്‍ത്ത് മിക്സിയില്‍ നന്നായിട്ട് ഒന്ന് അടിച്ചു എടുക്കാം …ഇനി ഇതിലേയ്ക്ക് ലേശം ഉപ്പും ,പാല്‍പ്പൊടിയും ,എസ്സന്‍സും കൂടെ ചേര്‍ത്ത് ഒന്ന് അടിക്കാം.

    ഇനി ഇത് മൈദാ കൂട്ടിലേയ്ക്ക്‌ കുറേശെയായി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഇതെല്ലാം മൈദയില്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം

    ശേഷം കുക്കര്‍ അടുപ്പില്‍ വെച്ച് പത്തു മിനിറ്റ്‌ ചൂടാക്കുക.ശേഷം ഒരു അലുമിനിയ പാത്രമോ സ്റ്റീല്‍ പാത്രമോ എടുത്തു അതില്‍ കുറച്ചു വെണ്ണ തടവിയ ശേഷം കുറച്ചു മൈദ മാവു ഇട്ട് തട്ടികളയുക. കേക്ക് പെട്ടെന്ന് ഇളകി കിട്ടാനാണ് ഇങ്ങേനെ ചെയ്യുന്നത്.

    ഈ പത്രത്തിലേക്ക് കേക്ക് മിക്സ് ഒഴിച്ച ശേഷം കുക്കറിലെക്ക് ഇറക്കി വെക്കുക. ഇനി കുക്കറിന്റെ മൂടികൊണ്ട് മൂടിവയ്ക്കാം ( വെയിറ്റ് ഇടരുത് ) കുക്കറിനടിയില്‍ ഒരു തട്ട് വച്ചിട്ട് അതിനു മുകളിലേയ്ക്ക് കേക്ക് മാത്രം വച്ചാല്‍ നന്നായിരിക്കും

    ഇനി ഇത് ചെറുതീയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കുക വെന്തോന്നു അറിയാന്‍ പപ്പട കോല് കൊണ്ടോ ഈര്‍ക്കില്‍ കൊണ്ടോ കുത്തി നോക്കിയാല്‍ മതി കോലില്‍ പിടിച്ചില്ലെങ്കില്‍ കേക്ക് വെന്തു എന്നര്‍ത്ഥം

    ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ കുക്കറിന്റെ വെയിറ്റ് ഇടരുത് കുക്കറില്‍ വെള്ളം ഒഴിക്കരുത്

    കുക്കര്‍ കേക്ക് റെഡി …

    ഇത് വളരെ ഈസിയാണ് ഉണ്ടാക്കാന്‍ എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം .നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യണേ

    ഈസിയായി ഏത്തപ്പഴം വിളയിച്ചത് ഉണ്ടാക്കാം