രുചിയൂറും ഉള്ളി അച്ചാര്‍ ഉണ്ടാക്കാം

Advertisement

ചുവന്നുള്ളി നമ്മള്‍ എല്ലാ കറികളിലും ചേര്‍ക്കാറുണ്ട് …ഉള്ളിയില്ലാത്ത കറി ഇല്ലാന്ന് തന്നെ പറയാം …കറികള്‍ക്ക് സ്വാദ് കൂട്ടുവാനും ഉള്ളികൊണ്ട് നമ്മള്‍ പല പൊടിക്കൈകളും ചെയ്യാറുണ്ട് …ഇന്ന് നമുക്ക് ഉള്ളി അച്ചാര്‍ ഉണ്ടാക്കിയാലോ…ഉള്ളി അച്ചാര്‍ വളരെ രുചികരമായ ഒന്നാണ് ഇത് വളരെ എളുപ്പത്തിലും നമുക്ക് ഉണ്ടാക്കാന്‍ പറ്റും …ഇന്ന് നമുക്ക് നോക്കാം ഉള്ളി എങ്ങിനെ അച്ചാര്‍ ഇടാമെന്ന് …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ചുവന്നുള്ളി – കാല്‍ കിലോ

ഉണക്ക മുളക് -ഇരുപതെണ്ണം ( ഇത് വറുത്തു പൊടിച്ചു എടുക്കണം )

ഇഞ്ചി പൊടിയായി അരിഞ്ഞത് -കാല്‍ ടീസ്പൂണ്‍

വെളുത്തുള്ളി പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍

ഉലുവപൊടിച്ചത് -കാല്‍ ടീസ്പൂണ്‍

ജീരകം പൊടിച്ചത് -ഒരു നുള്ള്

വിനാഗിരി -അരകപ്പ്

നല്ലെണ്ണ -50 ഗ്രാം

കടുക് -കാല്‍ ടീസ്പൂണ്‍

ഉപ്പ്-പാകത്തിന്

ഇതുണ്ടാക്കുന്ന വിധം പറയാം

ആദ്യം തന്നെ ഉള്ളി നന്നായി തൊലി കളഞ്ഞു എടുക്കാം അതിനു ശേഷം ഈ ഉള്ളി ഒരു ഇഡിലി ചെമ്പില്‍ വച്ച് ഒന്ന് നന്നായി ആവി കയറ്റി എടുക്കാം …എന്നിട്ട് ഇത് ഒരു നല്ല കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ചു എടുക്കാം ഇതിലെ വെള്ളം എല്ലാം പോകാന്‍ ആണ് ഇങ്ങിനെ തുടച്ചു എടുക്കുന്നത്.

ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം ഉള്ളി അതിലിട്ട് നന്നായി വഴറ്റി എടുത്തു മാറ്റി വയ്ക്കുക .അടുത്തതായി ഈ എണ്ണയില്‍ ( ആവശ്യമെങ്കില്‍ എണ്ണ ഒഴിക്കാം )
കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളി അരിഞ്ഞതും ഇട്ടു ഒന്ന് നന്നായി വഴറ്റുക മൂത്ത് വരുമ്പോള്‍ ഇതിലേയ്ക്ക് ഉലുവ പൊടിയും ,ജീരകപൊടിയും .പൊടിച്ച മുളകുപൊടിയും ചേര്‍ത്ത് ഒന്നുകൂടി ഇളക്കുക അതിനുശേഷം വിനാഗിരി ഒഴിക്കാം ഒന്നിളക്കിയിട്ടു ഇതിലേയ്ക്ക് വഴറ്റി വച്ചിരിക്കുന്ന ഉള്ളിയും കൂടിയിട്ടു ഒന്ന് നന്നായി ഇളക്കി യോജിപ്പിക്കാം …ഇനി ഇറക്കി വയ്ക്കാം ….ഒരുനുള്ളു പഞ്ചസാര കൂടി ചേര്‍ത്താല്‍ രുചി ക്രമീകരിക്കാം …ഇനി ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം

ഉള്ളി അച്ചാര്‍ റെഡി …ഇതുവളരെ ഈസിയാണ് ഉണ്ടാക്കാന്‍ നല്ല രുചിയുള്ള അച്ചാറും ആണ് …ഇത് എല്ലാവരും ഉണ്ടാക്കിനോക്കൂ നിങ്ങള്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും …ഉള്ളി കഴിക്കുന്നത്‌ ആരോഗ്യത്തിനും വളരെ നല്ലതാണ്

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ കിട്ടാന്‍ ഈ പേജ് ലൈക് ചെയ്യുക

ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം