Blog

  • വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാം

    വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാം

    ബിരിയാണി എല്ലാവര്ക്കും ഇഷ്ട്ടമാണ് നോണ്‍ വെജ് ബിരിയാണി പോസ്റ്റ്‌ ചെയ്തപ്പോള്‍ കൂട്ടുകാര്‍ ആവശ്യപ്പെട്ടു വെജിറ്റബിള്‍ ബിരിയാണി റസിപ്പി ഇടണമെന്ന് …നിങ്ങള്‍ക്കായി ഇതാ സൂപ്പര്‍ വെജിറ്റബിള്‍ ബിരിയാണി …ഇതിന്റെ ഒരു പ്രത്യേകത ധാരാളം പച്ചക്കറികള്‍ ചെരുന്നതിനാല്‍ ഇത് നമുക്ക് ദിവസവും കഴിക്കാവുന്നതാണ് …ചോറ് കഴിക്കാന്‍ മടി ഉള്ള കുട്ടികള്‍ക്കും പച്ചക്കറി പെറുക്കി കളയുന്ന കുട്ടികള്‍ക്കും ഒക്കെ ഇത് കൊടുത്തു നോക്കൂ ഇഷ്ട്ടതോടെ കഴിക്കുന്ന കാണാം …നോണ്‍ വെജ് അല്ലാത്തതിനാല്‍ ഇത് എല്ലാവര്ക്കും കൊളസ്ട്രോള്‍ പേടിയില്ലാതെ ഇത് കഴിക്കാം…നോക്കാം നമുക്ക് വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന്

    ചേരുവകള്‍

    ബിരിയാണി അരി : അര കിലോ

    ഗ്രീന്‍പീസ് : നൂറു ഗ്രാം കുതിര്‍ത്തത്

    മഞ്ഞപ്പൊടി : ഒരുനുളളു

    ബീന്‍സ് : നൂറു ഗ്രാം

    തക്കാളി :നൂറു ഗ്രാം

    ക്യാരറ്റ് : നൂറു ഗ്രാം

    സവാള : രണ്ട് വലുത് .( നീളത്തില്‍ അരിഞ്ഞത്)

    ഇഞ്ചി : ചെറുതായി അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍

    പച്ചമുളക്ക് : ഒരു ടേബിള്‍സ്പൂണ്‍ പൊടിയായി അരിഞ്ഞത്

    ക്യാബേജ് : അരകപ്പ്

    കുരുമുളക് പൊടി – അര ടിസ്പൂണ്‍

    കറുവാപ്പട്ട : കഷ്ണം

    ഗ്രാമ്പൂ : നാല് എണ്ണം

    നെയ്യ് :ഇരുനൂറു ഗ്രാം

    പുതിന ഇല – ആവശ്യത്തിനു

    മല്ലിയില – ആവശ്യത്തിനു

    അണ്ടിപ്പരിപ്പ് – 25 ഗ്രാം

    മുന്തിരി – 25 ഗ്രാം

    കറിവേപ്പില – ആവശ്യത്തിനു

    ഉപ്പ് : ആവശ്യത്തിന്

    ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ പച്ചക്കറികള്‍ എല്ലാം ചെറുതായി അരിഞ്ഞു വയ്ക്കുക

    ആദ്യം തന്നെ ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പത് വച്ച് 100 ഗ്രാം നെയ്യ് ഒഴിക്കുക ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് സവാള അരിഞ്ഞത് ഒന്ന് കുറച്ചു നേരം വഴറ്റുക . അതിനു ശേഷം ഇതിലേയ്ക്ക് അരിഞ്ഞു വചിരിക്കുന്ന പച്ചമുളക് .ഇഞ്ചി .ഗ്രാമ്പൂ,കറുകപട്ട,കുരുമുളക്, കറിവേപ്പില എന്നിവ ഓരോന്നായി ചേര്‍ത്ത് വഴറ്റുക ,,,ഇനി ഗ്രീന്‍ പീസ്‌ ചേര്‍ക്കാം അതിനു ശേഷം ചെറുതായി നുറുക്കിയ തക്കാളി,ക്യാരറ്റ്,ബീന്‍സ്, ക്യാബേജു എന്നിവ ഇട്ടു വഴറ്റുക ശേഷം മഞ്ഞപ്പൊടി ചേര്‍ക്കാം ഒന്ന് ഇളക്കിയിട്ട് ഇതിലേയ്ക്ക് അരി നന്നായി കഴുകിയത് ഇടാം ..ഇനി ഇതിലേയ്ക്ക് വെള്ളം ഒഴിക്കാം ( അരിഎത്ര കപ്പു ആണെന്ന് നോക്കിയിട്ട് അതിന്റെ ഇരട്ടി വെള്ളം ഒഴിക്കണം …അതിനു ശേഷം ഇതിലേയ്ക്ക് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി പുതിന ഇല
    ഇട്ടു അടച്ചു വച്ച് വേവിക്കുക ..വെള്ളം വറ്റുമ്പോള്‍ എല്ലാം വെന്തിരിക്കും ..ഇനി ഇത് ഇറക്കി വച്ച്
    ഒരു ചീനച്ചട്ടിയില്‍ ബാക്കിയുണ്ടായിരുന്ന നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കശുവണ്ടി പരിപ്പും ,മുന്തിരിയും വറുത്തു എടുത്തു ആ നെയ്യോടു കൂടെ ബിരിയാണിയുടെ മുകളിലേയ്ക്ക് ഒഴിച്ച് കൊടുക്കാം അതിനു ശേഷം മല്ലിയില വിതറാം

    വെജിറ്റബിള്‍ ബിരിയാണി റെഡി

    ഇത് വളരെ ഈസിയാണ് എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ ..തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക…ലൈക് ചെയ്തിട്ടില്ലാത്ത കൂട്ടുകാര്‍ ലൈക് ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

    സോഫ്റ്റ്‌ വട്ടെപ്പം ഉണ്ടാക്കാം

    .

  • കൊതിയൂറും കൂട്ടുകറി ഉണ്ടാക്കാം

    കൊതിയൂറും കൂട്ടുകറി ഉണ്ടാക്കാം

    വെജിറ്റെറിയന്‍ വിഭവങ്ങളില്‍ ഒരു പ്രത്യേക സ്വാദ് ഉള്ള ഒന്നാണ് കൂട്ടുകറി…മധുരമുള്ള ഈ കറി മിക്കവര്‍ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് …സദ്യയില്‍ ഒരു പ്രധാന വിഭവം കൂടിയാണ് കൂട്ടുകറി …രണ്ടു മൂന്നു പച്ചക്കറികള്‍ ഒരുമിച്ചു ചേര്‍ത്താണ് കൂട്ടുകറി ഉണ്ടാക്കുന്നത് …അതുകൊണ്ടാണ് ഇതിനു കൂട്ടുകറി എന്ന പേര് വന്നതും ..ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാവുന്നതാണ്..നമുക്ക് നോക്കാം കൂട്ടുകറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്…ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്നും ആദ്യം നോക്കാം

    ചേരുവകള്‍

    1.കടല – അമ്പതു ഗ്രാം

    2.ചേന – ഇരുനൂറു ഗ്രാം

    3.നേന്ത്രക്കായ – ഇരുനൂറു ഗ്രാം

    4..മുളകുപൊടി – ഒരു ടീസ്പൂണ്‍

    5.മഞ്ഞള്‍ പൊടി – കാല്‍ ടീസ്പുണ്‍

    6.കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍

    7.നാളികേരം ചിരവിയത് – ഒരു കപ്പ്

    8.ശര്‍ക്കര ഒരു ഉണ്ട

    9.ജീരകം – കാല്‍ ടീസ്പൂണ്‍

    10. ചുവന്നുള്ളി – നാലെണ്ണം

    11. വറ്റല്‍ മുളക് – മൂന്നെണ്ണം

    12.വെളിച്ചെണ്ണ – നാല് ടിസ്പൂണ്‍

    ഉപ്പ്, കറിവേപ്പില എന്നിവ പാകത്തിന്

    ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ കടല വെള്ളത്തിലിട്ടു കുതിര്‍ത്തു എടുക്കുക

    അതിനു ശേഷം തേങ്ങയും ജീരകവും ചുവന്നുള്ളിയും നന്നായിട്ടൊന്നു അരച്ച് എടുക്കാം

    അല്പം തേങ്ങ എടുത്തു ഒന്ന് ബ്രൌണ്‍ നിറം ആകും വരെ വറുത്തു വയ്ക്കണം

    ശര്‍ക്കര നന്നായി ചുരണ്ടി എടുത്തു വയ്ക്കുക

    അതിനു ശേഷം നേന്ത്രക്കായ ചെറുതായി നുറുക്കി എടുക്കാം
    ചേനയും കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കി എടുക്കാം ഇനി ഒരു പാത്രത്തില്‍ കായയും ചേനയും കടലയും ഇട്ടു അതിലേയ്ക്ക് മുളക് പൊടിയും , മഞ്ഞള്‍ പൊടിയും, കുരുമുളക് പൊടിയും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇനി ഇതിലേയ്ക്ക് തേങ്ങ അരപ്പ് ചേര്‍ത്ത് ഇളക്കാം അതിനു ശേഷം ശര്‍ക്കര ചേര്‍ത്ത് ഇളക്കാം …ഇനി വെള്ളം ഉണ്ടെങ്കില്‍ ശെരിക്കും വറ്റിക്കാം …അതിനു ശേഷം വറുത്തു വച്ച തേങ്ങ ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കാം നന്നായി മിക്സ് ചെയ്തു ഇറക്കി വയ്ക്കാം

    അതിനു ശേഷം ഒരു ചീനച്ചട്ടി വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കാം …അതിനുശേഷം വറ്റല്‍ മുളകും ,കറിവേപ്പിലയും ഇട്ടു മൂത്ത് കഴിയുമ്പോള്‍ ഇത് കറിയില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം

    രുചികരമായ കൂട്ടു കറി തയ്യാര്‍

    ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    കുമ്പളങ്ങ മോര് കറി ഉണ്ടാക്കാം

  • കൊതിയൂറും ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    കൊതിയൂറും ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    എന്തൊക്കെ പറഞ്ഞാലും നമ്മള്‍ക്ക് ചിക്കന്‍ ഇല്ലാതെ പറ്റില്ല ….എങ്ങിനെ ഉണ്ടാക്കിയാലും അത്രയ്ക്ക് ടേസ്റ്റ് അല്ലെ ഈ ചിക്കന്‍ അപ്പോള്‍ പിന്നെ നമ്മള്‍ എങ്ങിനെയാ ചിക്കന്‍ വേണ്ടാന്ന് വയ്ക്കുന്നെ…ഇന്ന് രണ്ടു വയസ്സായ കുഞ്ഞിനുപോലും ചിക്കന്‍ ഉണ്ടെങ്കിലെ ചോറ് വേണ്ടൂ എന്ന അവസതയാണ് …ബ്രോയിലര്‍ ചിക്കന്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞാലും നമ്മള്‍ അത് പിന്നെയും പിന്നെയും വാങ്ങുകയും ചെയ്യുന്നു …നാടന്‍ ചിക്കന്‍ കിട്ടാനില്ലാതെ പിന്നെ എന്ത് ചെയ്യാനാ ….തന്നെയല്ല നാടന്‍ ചിക്കന്‍ കുട്ടികള്‍ക്കൊക്കെ കൊടുക്കാനും വല്യ പാടാണ് നിറയെ എല്ല് ഉണ്ടാകും ഈ ചിക്കന്‍ ആകുമ്പോള്‍ അതൊന്നും പേടിക്കണ്ട ഇതൊക്കെ ആകും ബ്രോയിലര്‍ ചിക്കന്‍ തന്നെ വീണ്ടും വീണ്ടും വാങ്ങിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് … …പണ്ടൊക്കെ അന്നൊന്നും ബ്രോയിലര്‍ ചിക്കന്‍ ഇങ്ങിനെ കീട്ടാതിരുന്ന കാലം അന്നൊക്കെ ചിക്കന്‍ കൂട്ടുന്നത്‌ ആരെങ്കിലും അടുത്ത ബന്ധുക്കള്‍ വിരുന്നു വരുമ്പോഴോ അല്ലെങ്കില്‍ പെരുന്നാള്‍ ദിവസങ്ങളിലോ ,കല്യാണത്തിനു പോകുമ്പോഴോ ഒക്കെയായിരുന്നു ..അതും ഒന്നോ രണ്ടോ കഷണം കഴിച്ചു കൊതി തീരാതെ എണീറ്റ് പോരും ..ഇന്നത്തെ കാലത്തോ ചിക്കന്‍ ഇല്ലെങ്കില്‍ പിള്ളേര്‍ക്ക് ചോറ് വേണ്ട എന്ന സ്ഥിതിയാണ് ..എന്റെ വീട്ടിലെ കാര്യം ഇങ്ങിനെയൊക്കെയാണ് കേട്ടോ… നിങ്ങള്‍ ബ്രോയിലര്‍ ചിക്കന്‍ വാങ്ങാന്‍ ഉള്ള സാഹചര്യം എന്താണെന്ന് കമെന്‍റ് ഇട്ടേക്കണേ….എന്തായാലും നമുക്കിന്നു അടിപൊളി ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചിക്കൻ – ഒരു കിലോ

    തൈര് – നാല് ടിസ്പൂണ്‍

    ഇഞ്ചി – കഷണം

    മുളക് പൊടി – നിങ്ങളുടെ പാകത്തിന് എടുക്കുക ( ചിക്കന്‍ മസാല ഉള്ളത് കൊണ്ട് കുറച്ചു ചേര്‍ത്താല്‍ മതിയാകും )

    വെളുത്തുള്ളി – പത്തു അല്ലി

    ചിക്കന്‍ മസാല – മൂന്നു ടിസ്പൂണ്‍

    നാരങ്ങ – ഒരെണ്ണം

    മുട്ട – രണ്ടെണ്ണം

    ഉപ്പ് – ആവിശ്യത്തിന്

    വെളിച്ചണ്ണയും – ആവിശ്യത്തിന്

    ഇനി ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ആദ്യം തന്നെ ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി വൃത്തിയാക്കി കഴുകിയെടുത്ത് കൈകൊണ്ടു ഞെക്കി പിഴിഞ്ഞ് എടുക്കുക … അതിനു ശേഷം മുളക് പൊടിയും , മഞ്ഞപ്പൊടിയും ,,മാസലപൊടിയും ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് നന്നായി ചിക്കന്‍ കഷണങ്ങളില്‍ തേച്ചു പിടിപ്പിക്കാം

    ഇനി ഇഞ്ചിയും …വെളുത്തുള്ളിയും ,തൈരും , മുട്ടയും കൂടി ഒരുമിച്ചു ഒന്ന് മിക്സിയില്‍ നന്നായി അടിച്ചു എടുക്കാം ഇനി ഇത് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടാം നന്നായി തേച്ചു പിടിപ്പിച്ചിട്ട് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക …പാകത്തിന് ഉപ്പും ചേര്‍ക്കണം ഇനി ഇത് ഒരു രണ്ടു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ചേക്കാം …അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ പെറുക്കിയിട്ടു പൊരിചെടുക്കാം

    ഇത് വളരെ ഈസിയാണ് ഇനി ചിക്കന്‍ വാങ്ങുമ്പോള്‍ ഇങ്ങിനെ ഫ്രൈ ചെയ്തു നോക്കുക നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് ഇഷ്ട്ടപ്പെടും

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ആരും കൊതിക്കും അഞ്ച് ചമ്മന്തികള്‍

  • അടിപൊളി മീന്‍ ചോറ് ഉണ്ടാക്കാം

    അടിപൊളി മീന്‍ ചോറ് ഉണ്ടാക്കാം

    ചോറ് മലയാളികളുടെ പ്രധാന ഭക്ഷണം ആണ് …എന്ത് കഴിച്ചാലും ചോറ് കഴിച്ചില്ലെങ്കില്‍ ഒരിതില്ലന്നു പറയും ..എന്നും വയ്ക്കുന്ന ചോറില്‍ നിന്നും വ്യത്യസ്തമായി നമുക്കിന്നു മീന്‍ ചോറ് വച്ചാലോ …മീന്‍ കൂട്ടി ചോറ് കഴിക്കുന്നത്‌ തന്നെ നമുക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ് ….നമുക്കിന്നു മീന്‍ ചോറ് ഉണ്ടാക്കാം …പണ്ട് നമ്മള്‍ മീന്‍ വറുത്ത ചട്ടിയില്‍ ചോറിട്ടു പുരട്ടി മീന്‍ ചോറ് കഴിച്ചിട്ടുണ്ട് അല്ലെ അതിന്റെ ഒരു സ്വാദ് നമുക്ക അറിയുകയും ചെയ്യാം ….ഇന്ന് നമുക്ക് മീന്‍ ചോറ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് പറയാം

    ബിരിയാണി അരി – ഒരു കപ്പ്

    ദശ കട്ടിയുള്ള മീന്‍ – അരക്കിലോ

    സവാള – വലുത് ഒരെണ്ണം

    തക്കാളി – വലുത് ഒരെണ്ണം

    പച്ചമുളക് – രണ്ടെണ്ണം

    വെളുത്തുള്ളി – നാല് അല്ലി അരിഞ്ഞത്

    ഇഞ്ചി – ഒരു കഷണം അരിഞ്ഞത്

    പെരുംജീരകം – കാല്‍ ടിസ്പൂണ്‍

    മുളകുപൊടി – ഒരു ടിസ്പൂണ്‍

    കടുക് – അര ടിസ്പൂണ്‍

    കറിവേപ്പില – രണ്ടു തണ്ട്

    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഉപ്പ് – ആവശ്യത്തിനു

    വറുക്കാന്‍
    മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍

    മുളക് പൊടി – ഒരു ടിസ്പൂണ്‍

    ഉപ്പു – പാകത്തിന്

    വെളിച്ചെണ്ണ – 5 ടിസ്പൂണ്‍

    ആദ്യം തന്നെ മീന്‍ കഴുകി വൃത്തിയാക്കി നുറുക്കി മഞ്ഞള്‍പൊടിയും ,മുളക് പൊടിയും പാകത്തിന് ഉപ്പും പുരട്ടി അരമണിക്കൂര്‍ വച്ചതിനു ശേഷം വറുത്തു എടുക്കുക അതിനുശേഷം ഈ മീന്‍ കഷണങ്ങള്‍ ചെറിയ കഷണങ്ങള്‍ ആകി അടര്‍ത്തി എടുത്തു മാറ്റി വയ്ക്കുക

    അതിനുശേഷം അരി നന്നായി കഴുകിയെടുത്ത് ഉപ്പു ചേര്‍ത്ത് വേവിച്ചു എടുക്കണം

    ഇനി ഒരു പാത്രം അടുപ്പത് വച്ച് മീന്‍ വറുത്ത ബാക്കി വെളിച്ചെണ്ണ ഒഴിച്ച് (വേണമെങ്കില്‍ കുറച്ചു കൂടി ഒഴിക്കുക..) കടുകും ജീരകവും പൊട്ടിക്കുക ,ശേഷം കറിവേപ്പില ഇടുക ..അതിനുശേഷം സവാള പച്ചമുളക് ..ഇഞ്ചി ,വെളുത്തുള്ളി ഒരല്പം ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക പച്ചമണം മാറിയാല്‍ ഇതില്‍ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കാം ..മുളക് പൊടി ചേര്‍ക്കാം നന്നായി വഴറ്റി അതിലേയ്ക്ക് വറുത്തു വച്ച മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കാം ഒന്ന് നന്നായി യോജിപ്പിച്ചിട്ട്‌ ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് …ഇന്നായി യോജിപ്പിച്ച ശേഷം ഇറക്കി വയ്ക്കാം

    മീന്‍ ചോറ് റെഡി

    ഇത് വളരെ എളുപ്പമാണ് കൂടുതല്‍ ടേസ്റ്റിയും എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക

    ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം

  • രസഗുള വീട്ടില്‍ ഉണ്ടാക്കാം

    രസഗുള വീട്ടില്‍ ഉണ്ടാക്കാം

    മധുര പലഹാരങ്ങളില്‍ പേര് കേട്ട ഒന്നാണ് രസഗുള …പേരുപോലെ നല്ല രസമുള്ള ഒന്നാണ് ഇത് …ഷുഗര്‍ ഉള്ളവര്‍ ഒന്നും ഇതിന്റെ എഴയിലത്ത് വന്നേക്കരുത് …വന്നാല്‍ തന്നെ കണ്ടു കൊതി കൊണ്ട് പോയിക്കോ ഇല്ലെങ്കില്‍ പണി കിട്ടും …വളരെ സ്വീറ്റ് ആയിട്ടുള്ള ഒന്നാണ് ഈ രസഗുള ..മധുരം തന്നെയാണ് ഇതിന്റെ ഹൈലെറ്റ്‌ ….ഇത് മലയാളി അല്ല ഒരു ബംഗാളി പലഹാരമാണ് കേട്ടോ … എന്നുവച്ച് ഇതുണ്ടാക്കാനും ബംഗാളി വിളിക്കണ്ട കേട്ടോ.. എന്തായാലും നമ്മള്‍ ഉണ്ടാക്കുന്നത് എല്ലാം നമ്മുടെയാ അല്ല പിന്നെ..അപ്പോള്‍ നമുക്ക് നോക്കാം രസഗുള എങ്ങിനെ ഉണ്ടാക്കാമെന്നു …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

    ചേരുവകൾ

    പാൽ – ഒരു ലിറ്റര്‍

    പഞ്ചസാര – അരക്കിലോ

    ഏലക്ക പൊടി – ഒരു ടിസ്പൂണ്‍

    വെള്ളം – ഒരു ലിറ്റര്‍

    ചെറുനാരങ്ങ നീര് – മൂന്നു ടിസ്പൂണ്‍

    ഇനി ഇതുണ്ടാക്കാന്‍ ആദ്യമായി ചെയ്യേണ്ടത്

    പാല് അടുപ്പതുവച്ചു കാച്ചുക ..എന്നിട്ട് ഇതിലേയ്ക്ക് നാരങ്ങാനീര് ചെത്ത്‌ ഇളക്കാം അപ്പോള്‍ ഈ പാല് പിരിഞ്ഞു പോകും …പിരിയട്ടെ അതാണ്‌ നമുക്ക് വേണ്ടതും …പറിഞ്ഞു കഴിഞ്ഞ പാലിനെ നമുക്ക് ഒരു തുണിയിലെയ്ക്ക് ഒഴിക്കാം ഇപ്പോള്‍ നമുക്ക് കിട്ടുന്നതിനെ പനീര്‍ എന്ന് പറയും ഇനി ഈ തുനിയോടു കൂടി നന്നായി പിഴിയുക. രണ്ടു പ്രാവശ്യം ഈ തുനിയോടു കൂടി നല്ല വെള്ളത്തില്‍ മുക്കി നന്നായി പിഴിഞ്ഞ് എടുക്കാം. വെള്ളം ഇല്ലാതെ നന്നായി പിഴിഞ്ഞ് എടുക്കണം അതിനു ശേഷം ഈ പനീര്‍ ഒരു മിക്സിയില്‍ ഇട്ടു നന്നായൊന്നു അരച്ച് എടുക്കാം ഇനി ഇതിലേയ്ക്ക് ഏലയ്ക്കാ പൊടിയും ചേര്‍ത്ത് ഇളക്കാം.കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിച്ച ശേഷം ഇത് ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടാം ( ഒരു ചെറിയ നെല്ലിക്കയുടെ വലുപ്പം മതി ) ഇങ്ങിനെ എല്ലാം ഉരുട്ടി എടുക്കാം

    അടുത്തതായി വെള്ളം പഞ്ചസാരയിലെയ്ക്ക്ഒഴിച്ചിട്ടു അടുപ്പത് വച്ച് പഞ്ചസാരപ്പാനി ഉണ്ടാക്കി എടുക്കാം ..ഈ പഞ്ചസാര പാനിയിലെയ്ക്ക് ഉരുട്ടിയെടുത്ത പനീര്‍ ഇടാം ഇനി ഇത് അല്‍പ സമയം ഒന്ന് വേവിച്ചു എടുക്കാം …അതിനു ശേഷം ഇറക്കി വെച്ച് രസഗുള എല്ലാം കോരി മാറ്റാം എന്നിട്ട് പഞ്ചസാര പാനി ചൂടാറി കഴിയുമ്പോള്‍ രസഗുലയുടെ മുകളിലേയ്ക്ക് ഒഴിച്ച് കൊടുക്കാം

    നല്ല രസമുള്ള രസഗുള തയ്യാര്‍

    ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും.

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക

    കുറുക്കു കാളന്‍ ഉണ്ടാക്കിയാലോ

  • ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു വയ്ക്കാം

    ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു വയ്ക്കാം

    ഉരുളക്കിഴങ്ങ് നമ്മള്‍ സാധാരണയായി കറികളില്‍ ചേര്‍ക്കാറുണ്ട് അല്ലെ…സാമ്പാറില്‍ ,അവിയലില്‍,ബീഫില്‍ എല്ലാം നമ്മള്‍ ഇത് ചേര്‍ക്കും കിഴങ്ങ് വര്‍ഗ്ഗത്തില്‍ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് …ഉത്തരേന്ത്യയില്‍ ഒക്കെ ആലൂ ചേരാത്ത കറിയില്ല അവരുടെ ഈ ആലൂ ആണ് നമ്മുടെ ഉരുളക്കിഴങ്ങ് …പൊട്ടറ്റോ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇങ്ങിനെ പറഞ്ഞാലേ അറിയൂ…നമുക്കിന്നു ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു തേങ്ങാപ്പാല്‍ ചേര്‍ത്ത് വച്ചാലോ ..ഉഗ്രന്‍ ടേസ്റ്റ് ആണ് കേട്ടോ …വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    ഉരുളക്കിഴങ്ങ്- അരക്കിലോ

    വെളുത്തുള്ളി – അര ടീസ്പൂണ്‍

    ഇഞ്ചി- അര ടീസ്പൂണ്‍

    സവാള- ഒരെണ്ണം

    കുടംപുളി- വെള്ളത്തിലിട്ടത് ഒരെണ്ണം മതി

    തേങ്ങ ചിരകിയത്- ഒരെണ്ണം

    മഞ്ഞള്‍പ്പൊടി- ഒരു ടിസ്പൂണ്‍

    കടുക്- അര ടിസ്പൂണ്‍

    തക്കാളി- ഒരെണ്ണം

    കറിവേപ്പില-രണ്ടു തണ്ട്

    മുളക് പൊടി- രണ്ടു ടിസ്പൂണ്‍

    വെളിച്ചെണ്ണ- മൂന്നു ടേബിള്‍ സ്പൂണ്‍

    പച്ചമുളക്- നാലെണ്ണം

    മല്ലിപ്പൊടി- ഒരു ടിസ്പൂണ്‍

    ഉപ്പ്- പാകത്തിന്

    ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം

    ഇനി തേങ്ങ ചിരവിയെടുത്തു ഒന്ന് മിക്സിയില്‍ അടിച്ചു പിഴിഞ്ഞ് എടുക്കാം ആദ്യത്തെ പാല്‍ മാറ്റിവയ്ക്കാം ഒന്ന് കൂടി പിഴിഞ്ഞ് രണ്ടാംപാല്‍ എടുക്കാം

    അടുത്തതായി നമുക്ക് ഈ രണ്ടാം പാലില്‍ ഉരുളക്കിഴങ്ങ് നന്നാക്കി നുറുക്കിയിട്ടു ലേശം ഉപ്പും ചേര്‍ത്ത് വേവിക്കാം

    ഇനി നമുക്ക് മല്ലിപ്പൊടിയും ,മുളക് പൊടി ,മഞ്ഞള്‍പ്പൊടി ,ഇതെല്ലാം അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കിയെടുക്കാം ( കൈകൊണ്ടു കുഴക്കണ്ട ഒരു ടിസ്പൂണ്‍ ഉപയോഗിക്കാം )

    ഇനി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കാം അതിനുശേഷം പച്ചമുളകും സവാളയും കൂടി ഒന്ന് വഴറ്റി ഇതിലേയ്ക്ക് വെളുത്തുള്ളി ഇഞ്ചി എന്നാവ ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റി കഴിഞ്ഞിട്ട് പേസ്റ്റ് ആക്കിയ മുളക് പൊടി കൂട്ടു ചേര്‍ത്ത് ഇളക്കാം …അതിനുശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കാം ഇനി ഇതിലേയ്ക്ക് കുടമ്പുളി ചേര്‍ക്കാം ( പുളി ചെറുതായി കീറി ഇടാം ) ഒന്നിളക്കിയിട്ടു വേവിച്ചു വച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കാം ഇതൊന്നു നന്നായി തവികൊണ്ട് ഉടച്ചു ചേര്‍ക്കാം …അതിനുശേഷം ഒന്നാം പാല്‍ ഒഴിക്കാം നന്നായി ഇളക്കാം ( ഉപ്പു നോക്കി പോരെങ്കില്‍ ചേര്‍ക്കാം ) ഇതൊന്നു കുറുകി വരുമ്പോള്‍ ഇറക്കാം

    ഇനി ഇതിലേയ്ക്ക് കറിവേപ്പില താളിച്ച്‌ ഒഴിക്കാം

    സ്വാദിഷ്ട്ടമായ ഉരുളക്കിഴങ്ങ് കുടമ്പുളി കറി തയ്യാര്‍

    ഇത് നമുക്ക് ചപ്പാത്തിക്കും, ചോറിനും ഒക്കെ കൂടെ കഴിക്കാവുന്നതാണ്
    വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    ഈസി പൈനാപ്പിള്‍ ജാം തയ്യാറാക്കാം

  • കുമ്പളങ്ങ മോര് കറി ഉണ്ടാക്കാം

    കുമ്പളങ്ങ മോര് കറി ഉണ്ടാക്കാം

    മോര് കറി കൂട്ടി ചോറുണ്ണാന്‍ ഒരു പ്രത്യേക രുചിയാണ് …പലതരം പച്ചക്കറി മോരില്‍ ഇട്ടു വയ്ക്കാം പക്ഷെ മോരില്‍ ഏറ്റവും ചേരുന്ന ഒന്ന് കുമ്പളങ്ങയാണ് ..കുമ്പളങ്ങ ഇട്ടുവച്ച മോര് കറിയ്ക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ് …അതും കുമ്പളങ്ങ ഇട്ടുവച്ച മോര് കറി പിറ്റേദിവസം എടുത്തു കഴിച്ചാല്‍ സൂപ്പര്‍ ആകും ..ഇത് നമുക്ക് നമുക്ക് വളരെ ഈസിയായി ഉണ്ടാക്കാം …ഇതിനു വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

    കുമ്പളങ്ങ – അരക്കിലോ

    തൈര് 1 കപ്പ്

    മുളകുപൊടി -ടിസ്പൂണ്‍

    മഞ്ഞൾ പൊടി – കാള്‍ ടിസ്പൂണ്‍

    കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍

    വെള്ളം – ആവശ്യത്തിനു

    ഉപ്പ് – ആവശ്യത്തിന്

    അരപ്പിന് ഉള്ളത്

    തേങ്ങ – ഒരു കപ്പ്

    ചെറിയ ജീരകം – കാല്‍ ടിസ്പൂണ്‍

    പച്ചമുളക് – നാലെണ്ണം

    വറുത്തിടാന്‍

    വെളിച്ചെണ്ണ – രണ്ടു ടിസ്പൂണ്‍

    കടുക് – ഒരു ടിസ്പൂണ്‍

    ഉലുവ – കാല്‍ ടിസ്പൂണ്‍

    വറ്റൽമുളക് – നാലെണ്ണം

    കറിവേപ്പില – ആവശ്യത്തിനു

    ഇതുണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ കുമ്പളങ്ങ നന്നാക്കി നുറുക്കി മഞ്ഞള്‍പൊടിയും ,മുളക്പൊടിയും, ,കുരുമുളക് പൊടിയും ,
    ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചു എടുക്കാം. ഇനി ഇതിലേയ്ക്ക് തേങ്ങ ജീരകവും ,പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചത്‌ ചേര്‍ത്ത് ഇളക്കാം …ഇതൊന്നു തിളയ്ക്കുമ്പോള്‍ തൈര് നന്നായി ഉടച്ചെടുത്ത് കറിയില്‍ ചേര്‍ത്ത് ഇളക്കാം ( ഒരുവിധം പുളിയുള്ള തൈര് ആയിരിക്കണം അതാണ്‌ മോര് കറിക്ക് നല്ലത് ) ഇനി കറി ഒന്ന് തിള വരുമ്പോള്‍ ഇറക്കി വയ്ക്കാം ( തൈര് ചേര്‍ത്തിട്ടു ഒരുപാട് നേരം തിളപ്പിക്കരുത് തിളപ്പിക്കുകയെ വേണ്ട ചെറിയ തിള വരുമ്പോള്‍ തന്നെ ഇറക്കാം ) ഉപ്പു നോക്കി പാകത്തിന് ചേര്‍ക്കുക

    ഇനി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ശേഷം ഉലുവയും ഇട്ടു പൊട്ടിക്കണം അതിനു ശേഷം വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ കൂടിയിട്ടു താളിച്ച്‌ കറിയിലേയ്ക്കു ഇടണം
    എന്നിട്ട് ഇത് മണം പോകാതെ പെട്ടന്ന് തന്നെ മൂടി വയ്ക്കണം …ഇതിന്‍റെ മണം എല്ലാം കറിയില്‍ ചേരണം

    കുമ്പളങ്ങ മോര് കറി തയ്യാര്‍

    വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും …കുട്ടികള്‍ക്കും ഇത് വളരെ ഇഷ്ട്ടപ്പെടും … ഈ കറി തലേദിവസം ഉണ്ടാക്കി വച്ചിട്ട് പിറ്റേ ദിവസം എടുക്കണം സൂപ്പര്‍ ടേസ്റ്റ് ആയിരിക്കും

    ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക …

    കൊതിയൂറും അടപ്രഥമന്‍ ഉണ്ടാക്കാം