ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു വയ്ക്കാം

Advertisement

ഉരുളക്കിഴങ്ങ് നമ്മള്‍ സാധാരണയായി കറികളില്‍ ചേര്‍ക്കാറുണ്ട് അല്ലെ…സാമ്പാറില്‍ ,അവിയലില്‍,ബീഫില്‍ എല്ലാം നമ്മള്‍ ഇത് ചേര്‍ക്കും കിഴങ്ങ് വര്‍ഗ്ഗത്തില്‍ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് …ഉത്തരേന്ത്യയില്‍ ഒക്കെ ആലൂ ചേരാത്ത കറിയില്ല അവരുടെ ഈ ആലൂ ആണ് നമ്മുടെ ഉരുളക്കിഴങ്ങ് …പൊട്ടറ്റോ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇങ്ങിനെ പറഞ്ഞാലേ അറിയൂ…നമുക്കിന്നു ഉരുളക്കിഴങ്ങ് കുടമ്പുളി ഇട്ടു തേങ്ങാപ്പാല്‍ ചേര്‍ത്ത് വച്ചാലോ ..ഉഗ്രന്‍ ടേസ്റ്റ് ആണ് കേട്ടോ …വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ്- അരക്കിലോ

വെളുത്തുള്ളി – അര ടീസ്പൂണ്‍

ഇഞ്ചി- അര ടീസ്പൂണ്‍

സവാള- ഒരെണ്ണം

കുടംപുളി- വെള്ളത്തിലിട്ടത് ഒരെണ്ണം മതി

തേങ്ങ ചിരകിയത്- ഒരെണ്ണം

മഞ്ഞള്‍പ്പൊടി- ഒരു ടിസ്പൂണ്‍

കടുക്- അര ടിസ്പൂണ്‍

തക്കാളി- ഒരെണ്ണം

കറിവേപ്പില-രണ്ടു തണ്ട്

മുളക് പൊടി- രണ്ടു ടിസ്പൂണ്‍

വെളിച്ചെണ്ണ- മൂന്നു ടേബിള്‍ സ്പൂണ്‍

പച്ചമുളക്- നാലെണ്ണം

മല്ലിപ്പൊടി- ഒരു ടിസ്പൂണ്‍

ഉപ്പ്- പാകത്തിന്

ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം

ഇനി തേങ്ങ ചിരവിയെടുത്തു ഒന്ന് മിക്സിയില്‍ അടിച്ചു പിഴിഞ്ഞ് എടുക്കാം ആദ്യത്തെ പാല്‍ മാറ്റിവയ്ക്കാം ഒന്ന് കൂടി പിഴിഞ്ഞ് രണ്ടാംപാല്‍ എടുക്കാം

അടുത്തതായി നമുക്ക് ഈ രണ്ടാം പാലില്‍ ഉരുളക്കിഴങ്ങ് നന്നാക്കി നുറുക്കിയിട്ടു ലേശം ഉപ്പും ചേര്‍ത്ത് വേവിക്കാം

ഇനി നമുക്ക് മല്ലിപ്പൊടിയും ,മുളക് പൊടി ,മഞ്ഞള്‍പ്പൊടി ,ഇതെല്ലാം അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കിയെടുക്കാം ( കൈകൊണ്ടു കുഴക്കണ്ട ഒരു ടിസ്പൂണ്‍ ഉപയോഗിക്കാം )

ഇനി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കാം അതിനുശേഷം പച്ചമുളകും സവാളയും കൂടി ഒന്ന് വഴറ്റി ഇതിലേയ്ക്ക് വെളുത്തുള്ളി ഇഞ്ചി എന്നാവ ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റി കഴിഞ്ഞിട്ട് പേസ്റ്റ് ആക്കിയ മുളക് പൊടി കൂട്ടു ചേര്‍ത്ത് ഇളക്കാം …അതിനുശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കാം ഇനി ഇതിലേയ്ക്ക് കുടമ്പുളി ചേര്‍ക്കാം ( പുളി ചെറുതായി കീറി ഇടാം ) ഒന്നിളക്കിയിട്ടു വേവിച്ചു വച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കാം ഇതൊന്നു നന്നായി തവികൊണ്ട് ഉടച്ചു ചേര്‍ക്കാം …അതിനുശേഷം ഒന്നാം പാല്‍ ഒഴിക്കാം നന്നായി ഇളക്കാം ( ഉപ്പു നോക്കി പോരെങ്കില്‍ ചേര്‍ക്കാം ) ഇതൊന്നു കുറുകി വരുമ്പോള്‍ ഇറക്കാം

ഇനി ഇതിലേയ്ക്ക് കറിവേപ്പില താളിച്ച്‌ ഒഴിക്കാം

സ്വാദിഷ്ട്ടമായ ഉരുളക്കിഴങ്ങ് കുടമ്പുളി കറി തയ്യാര്‍

ഇത് നമുക്ക് ചപ്പാത്തിക്കും, ചോറിനും ഒക്കെ കൂടെ കഴിക്കാവുന്നതാണ്
വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം

ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ഈസി പൈനാപ്പിള്‍ ജാം തയ്യാറാക്കാം