കൊതിയൂറും ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

Advertisement

എന്തൊക്കെ പറഞ്ഞാലും നമ്മള്‍ക്ക് ചിക്കന്‍ ഇല്ലാതെ പറ്റില്ല ….എങ്ങിനെ ഉണ്ടാക്കിയാലും അത്രയ്ക്ക് ടേസ്റ്റ് അല്ലെ ഈ ചിക്കന്‍ അപ്പോള്‍ പിന്നെ നമ്മള്‍ എങ്ങിനെയാ ചിക്കന്‍ വേണ്ടാന്ന് വയ്ക്കുന്നെ…ഇന്ന് രണ്ടു വയസ്സായ കുഞ്ഞിനുപോലും ചിക്കന്‍ ഉണ്ടെങ്കിലെ ചോറ് വേണ്ടൂ എന്ന അവസതയാണ് …ബ്രോയിലര്‍ ചിക്കന്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞാലും നമ്മള്‍ അത് പിന്നെയും പിന്നെയും വാങ്ങുകയും ചെയ്യുന്നു …നാടന്‍ ചിക്കന്‍ കിട്ടാനില്ലാതെ പിന്നെ എന്ത് ചെയ്യാനാ ….തന്നെയല്ല നാടന്‍ ചിക്കന്‍ കുട്ടികള്‍ക്കൊക്കെ കൊടുക്കാനും വല്യ പാടാണ് നിറയെ എല്ല് ഉണ്ടാകും ഈ ചിക്കന്‍ ആകുമ്പോള്‍ അതൊന്നും പേടിക്കണ്ട ഇതൊക്കെ ആകും ബ്രോയിലര്‍ ചിക്കന്‍ തന്നെ വീണ്ടും വീണ്ടും വാങ്ങിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് … …പണ്ടൊക്കെ അന്നൊന്നും ബ്രോയിലര്‍ ചിക്കന്‍ ഇങ്ങിനെ കീട്ടാതിരുന്ന കാലം അന്നൊക്കെ ചിക്കന്‍ കൂട്ടുന്നത്‌ ആരെങ്കിലും അടുത്ത ബന്ധുക്കള്‍ വിരുന്നു വരുമ്പോഴോ അല്ലെങ്കില്‍ പെരുന്നാള്‍ ദിവസങ്ങളിലോ ,കല്യാണത്തിനു പോകുമ്പോഴോ ഒക്കെയായിരുന്നു ..അതും ഒന്നോ രണ്ടോ കഷണം കഴിച്ചു കൊതി തീരാതെ എണീറ്റ് പോരും ..ഇന്നത്തെ കാലത്തോ ചിക്കന്‍ ഇല്ലെങ്കില്‍ പിള്ളേര്‍ക്ക് ചോറ് വേണ്ട എന്ന സ്ഥിതിയാണ് ..എന്റെ വീട്ടിലെ കാര്യം ഇങ്ങിനെയൊക്കെയാണ് കേട്ടോ… നിങ്ങള്‍ ബ്രോയിലര്‍ ചിക്കന്‍ വാങ്ങാന്‍ ഉള്ള സാഹചര്യം എന്താണെന്ന് കമെന്‍റ് ഇട്ടേക്കണേ….എന്തായാലും നമുക്കിന്നു അടിപൊളി ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ചിക്കൻ – ഒരു കിലോ

തൈര് – നാല് ടിസ്പൂണ്‍

ഇഞ്ചി – കഷണം

മുളക് പൊടി – നിങ്ങളുടെ പാകത്തിന് എടുക്കുക ( ചിക്കന്‍ മസാല ഉള്ളത് കൊണ്ട് കുറച്ചു ചേര്‍ത്താല്‍ മതിയാകും )

വെളുത്തുള്ളി – പത്തു അല്ലി

ചിക്കന്‍ മസാല – മൂന്നു ടിസ്പൂണ്‍

നാരങ്ങ – ഒരെണ്ണം

മുട്ട – രണ്ടെണ്ണം

ഉപ്പ് – ആവിശ്യത്തിന്

വെളിച്ചണ്ണയും – ആവിശ്യത്തിന്

ഇനി ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ആദ്യം തന്നെ ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി വൃത്തിയാക്കി കഴുകിയെടുത്ത് കൈകൊണ്ടു ഞെക്കി പിഴിഞ്ഞ് എടുക്കുക … അതിനു ശേഷം മുളക് പൊടിയും , മഞ്ഞപ്പൊടിയും ,,മാസലപൊടിയും ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് നന്നായി ചിക്കന്‍ കഷണങ്ങളില്‍ തേച്ചു പിടിപ്പിക്കാം

ഇനി ഇഞ്ചിയും …വെളുത്തുള്ളിയും ,തൈരും , മുട്ടയും കൂടി ഒരുമിച്ചു ഒന്ന് മിക്സിയില്‍ നന്നായി അടിച്ചു എടുക്കാം ഇനി ഇത് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടാം നന്നായി തേച്ചു പിടിപ്പിച്ചിട്ട് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക …പാകത്തിന് ഉപ്പും ചേര്‍ക്കണം ഇനി ഇത് ഒരു രണ്ടു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ചേക്കാം …അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ പെറുക്കിയിട്ടു പൊരിചെടുക്കാം

ഇത് വളരെ ഈസിയാണ് ഇനി ചിക്കന്‍ വാങ്ങുമ്പോള്‍ ഇങ്ങിനെ ഫ്രൈ ചെയ്തു നോക്കുക നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് ഇഷ്ട്ടപ്പെടും

ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ആരും കൊതിക്കും അഞ്ച് ചമ്മന്തികള്‍