കുമ്പളങ്ങ മോര് കറി ഉണ്ടാക്കാം

Advertisement

മോര് കറി കൂട്ടി ചോറുണ്ണാന്‍ ഒരു പ്രത്യേക രുചിയാണ് …പലതരം പച്ചക്കറി മോരില്‍ ഇട്ടു വയ്ക്കാം പക്ഷെ മോരില്‍ ഏറ്റവും ചേരുന്ന ഒന്ന് കുമ്പളങ്ങയാണ് ..കുമ്പളങ്ങ ഇട്ടുവച്ച മോര് കറിയ്ക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ് …അതും കുമ്പളങ്ങ ഇട്ടുവച്ച മോര് കറി പിറ്റേദിവസം എടുത്തു കഴിച്ചാല്‍ സൂപ്പര്‍ ആകും ..ഇത് നമുക്ക് നമുക്ക് വളരെ ഈസിയായി ഉണ്ടാക്കാം …ഇതിനു വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

കുമ്പളങ്ങ – അരക്കിലോ

തൈര് 1 കപ്പ്

മുളകുപൊടി -ടിസ്പൂണ്‍

മഞ്ഞൾ പൊടി – കാള്‍ ടിസ്പൂണ്‍

കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍

വെള്ളം – ആവശ്യത്തിനു

ഉപ്പ് – ആവശ്യത്തിന്

അരപ്പിന് ഉള്ളത്

തേങ്ങ – ഒരു കപ്പ്

ചെറിയ ജീരകം – കാല്‍ ടിസ്പൂണ്‍

പച്ചമുളക് – നാലെണ്ണം

വറുത്തിടാന്‍

വെളിച്ചെണ്ണ – രണ്ടു ടിസ്പൂണ്‍

കടുക് – ഒരു ടിസ്പൂണ്‍

ഉലുവ – കാല്‍ ടിസ്പൂണ്‍

വറ്റൽമുളക് – നാലെണ്ണം

കറിവേപ്പില – ആവശ്യത്തിനു

ഇതുണ്ടാക്കേണ്ട വിധം പറയാം

ആദ്യം തന്നെ കുമ്പളങ്ങ നന്നാക്കി നുറുക്കി മഞ്ഞള്‍പൊടിയും ,മുളക്പൊടിയും, ,കുരുമുളക് പൊടിയും ,
ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചു എടുക്കാം. ഇനി ഇതിലേയ്ക്ക് തേങ്ങ ജീരകവും ,പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചത്‌ ചേര്‍ത്ത് ഇളക്കാം …ഇതൊന്നു തിളയ്ക്കുമ്പോള്‍ തൈര് നന്നായി ഉടച്ചെടുത്ത് കറിയില്‍ ചേര്‍ത്ത് ഇളക്കാം ( ഒരുവിധം പുളിയുള്ള തൈര് ആയിരിക്കണം അതാണ്‌ മോര് കറിക്ക് നല്ലത് ) ഇനി കറി ഒന്ന് തിള വരുമ്പോള്‍ ഇറക്കി വയ്ക്കാം ( തൈര് ചേര്‍ത്തിട്ടു ഒരുപാട് നേരം തിളപ്പിക്കരുത് തിളപ്പിക്കുകയെ വേണ്ട ചെറിയ തിള വരുമ്പോള്‍ തന്നെ ഇറക്കാം ) ഉപ്പു നോക്കി പാകത്തിന് ചേര്‍ക്കുക

ഇനി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ശേഷം ഉലുവയും ഇട്ടു പൊട്ടിക്കണം അതിനു ശേഷം വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ കൂടിയിട്ടു താളിച്ച്‌ കറിയിലേയ്ക്കു ഇടണം
എന്നിട്ട് ഇത് മണം പോകാതെ പെട്ടന്ന് തന്നെ മൂടി വയ്ക്കണം …ഇതിന്‍റെ മണം എല്ലാം കറിയില്‍ ചേരണം

കുമ്പളങ്ങ മോര് കറി തയ്യാര്‍

വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും …കുട്ടികള്‍ക്കും ഇത് വളരെ ഇഷ്ട്ടപ്പെടും … ഈ കറി തലേദിവസം ഉണ്ടാക്കി വച്ചിട്ട് പിറ്റേ ദിവസം എടുക്കണം സൂപ്പര്‍ ടേസ്റ്റ് ആയിരിക്കും

ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക …

കൊതിയൂറും അടപ്രഥമന്‍ ഉണ്ടാക്കാം