അടിപൊളി മീന്‍ ചോറ് ഉണ്ടാക്കാം

Advertisement

ചോറ് മലയാളികളുടെ പ്രധാന ഭക്ഷണം ആണ് …എന്ത് കഴിച്ചാലും ചോറ് കഴിച്ചില്ലെങ്കില്‍ ഒരിതില്ലന്നു പറയും ..എന്നും വയ്ക്കുന്ന ചോറില്‍ നിന്നും വ്യത്യസ്തമായി നമുക്കിന്നു മീന്‍ ചോറ് വച്ചാലോ …മീന്‍ കൂട്ടി ചോറ് കഴിക്കുന്നത്‌ തന്നെ നമുക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ് ….നമുക്കിന്നു മീന്‍ ചോറ് ഉണ്ടാക്കാം …പണ്ട് നമ്മള്‍ മീന്‍ വറുത്ത ചട്ടിയില്‍ ചോറിട്ടു പുരട്ടി മീന്‍ ചോറ് കഴിച്ചിട്ടുണ്ട് അല്ലെ അതിന്റെ ഒരു സ്വാദ് നമുക്ക അറിയുകയും ചെയ്യാം ….ഇന്ന് നമുക്ക് മീന്‍ ചോറ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് പറയാം

ബിരിയാണി അരി – ഒരു കപ്പ്

ദശ കട്ടിയുള്ള മീന്‍ – അരക്കിലോ

സവാള – വലുത് ഒരെണ്ണം

തക്കാളി – വലുത് ഒരെണ്ണം

പച്ചമുളക് – രണ്ടെണ്ണം

വെളുത്തുള്ളി – നാല് അല്ലി അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം അരിഞ്ഞത്

പെരുംജീരകം – കാല്‍ ടിസ്പൂണ്‍

മുളകുപൊടി – ഒരു ടിസ്പൂണ്‍

കടുക് – അര ടിസ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

വെളിച്ചെണ്ണ – ആവശ്യത്തിനു

ഉപ്പ് – ആവശ്യത്തിനു

വറുക്കാന്‍
മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍

മുളക് പൊടി – ഒരു ടിസ്പൂണ്‍

ഉപ്പു – പാകത്തിന്

വെളിച്ചെണ്ണ – 5 ടിസ്പൂണ്‍

ആദ്യം തന്നെ മീന്‍ കഴുകി വൃത്തിയാക്കി നുറുക്കി മഞ്ഞള്‍പൊടിയും ,മുളക് പൊടിയും പാകത്തിന് ഉപ്പും പുരട്ടി അരമണിക്കൂര്‍ വച്ചതിനു ശേഷം വറുത്തു എടുക്കുക അതിനുശേഷം ഈ മീന്‍ കഷണങ്ങള്‍ ചെറിയ കഷണങ്ങള്‍ ആകി അടര്‍ത്തി എടുത്തു മാറ്റി വയ്ക്കുക

അതിനുശേഷം അരി നന്നായി കഴുകിയെടുത്ത് ഉപ്പു ചേര്‍ത്ത് വേവിച്ചു എടുക്കണം

ഇനി ഒരു പാത്രം അടുപ്പത് വച്ച് മീന്‍ വറുത്ത ബാക്കി വെളിച്ചെണ്ണ ഒഴിച്ച് (വേണമെങ്കില്‍ കുറച്ചു കൂടി ഒഴിക്കുക..) കടുകും ജീരകവും പൊട്ടിക്കുക ,ശേഷം കറിവേപ്പില ഇടുക ..അതിനുശേഷം സവാള പച്ചമുളക് ..ഇഞ്ചി ,വെളുത്തുള്ളി ഒരല്പം ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക പച്ചമണം മാറിയാല്‍ ഇതില്‍ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കാം ..മുളക് പൊടി ചേര്‍ക്കാം നന്നായി വഴറ്റി അതിലേയ്ക്ക് വറുത്തു വച്ച മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കാം ഒന്ന് നന്നായി യോജിപ്പിച്ചിട്ട്‌ ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് …ഇന്നായി യോജിപ്പിച്ച ശേഷം ഇറക്കി വയ്ക്കാം

മീന്‍ ചോറ് റെഡി

ഇത് വളരെ എളുപ്പമാണ് കൂടുതല്‍ ടേസ്റ്റിയും എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക

ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം