Blog

  • നല്ല നാടന്‍ അയല ബേക്ക് ചെയ്തത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടു നോക്കൂ

    നല്ല നാടന്‍ അയല ബേക്ക് ചെയ്തത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടു നോക്കൂ

    അയല ബേക്ക് ചെയ്തത്. നല്ല നാടന്‍ അയല ബേക്ക് ചെയ്തത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് തയാറാക്കാന്‍ പഠിച്ചാലോ  അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .കേരളത്തിൽ സുലഭമായി ലഭിക്കുന്ന കറിവെക്കാനുപയോഗിക്കന്ന ഒരു കടൽമീനാണു് അയില. സമുദ്രത്തിൽ ഉഷ്ണമേഖലാ പ്രദേശത്താണു് ഇവയെ കണ്ടുവരുന്നതു്. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു് പ്രായപൂർത്തിയായ 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി 35 സെ.മി. നിളം വരെ കാണാറുണ്ടു് അയല കറി അളിയനും കൊടുക്കാം എന്നാണല്ലോ പ്രമാണം. പക്ഷെ അതു ചുമ്മാ പറയുന്നതല്ല. കോഴിക്കോട് മലപുറം സ്ഥലത്ത് പ്രസിദ്ധമായ നാളികേരം അരച്ച അയലക്കറി കഴിച്ചാൽ നിങ്ങളും അതു ശരിവക്കും തയാറാക്കാന്‍ പഠിച്ചാലോ  അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

     

  • അരി  പത്തിരിയും  ചിക്കന്‍ കറിയും ഉണ്ടാക്കാം

    അരി പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കാം

    പത്തിരിയും ചിക്കന്‍ കറിയും നമുക്കെല്ലാം ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ് …ഇന്ന് നമുക്ക് പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കിയാലോ …ആദ്യം നമുക്ക് പത്തിരി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    അരിപ്പൊടി
    ഉപ്പ്‌
    വെള്ളം
    നെയ്യ്‌

    നാല് കപ്പു നന്നായി വറുത്ത അരിപ്പൊടി എടുത്തിട്ട് …ഒരു പാത്രത്തില്‍ നാലുകപ്പ് വെള്ളം തിളപ്പിച്ച്‌ അതിലേയ്ക്ക് ഒരു ടിസ്പൂണ്‍ നെയ്യും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി അതിലേയ്ക്ക് കുറേശെയായി അരിപ്പൊടി ഇട്ടു തവി കൊണ്ട് ഇളക്കുക നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ടു മൂന്നു മിനിറ്റ് മൂടി വയ്ക്കുക …അതിനു ശേഷം ഇത് ചെറു ചൂട് പാകത്തില്‍ കൈകൊണ്ടു നന്നായി മയം വരുന്നത് വരെ കുഴയ്ക്കുക ( നല്ല മയം വരണം കുഴയ്ക്കുന്നതില്‍ ആണ് ഇതിന്റെ ഗുട്ടന്‍സ് ഇരിക്കുന്നത് ) ഇനി ഇത് ചെറിയ ഉരുളകള്‍ ആക്കി ചപ്പാത്തി പലകയില്‍ വച്ച് പരത്തി എടുക്കുക …അതിനു ശേഷം ഒരു തവ അടുപ്പത് വച്ച് ചൂടാകുമ്പോള്‍ എണ്ണ ഇല്ലാതെ ചുട്ടെടുക്കാം

    പത്തിരി റെഡി

    ഇനി അടുത്തതായി നമുക്ക് ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍

    ചിക്കന്‍

    സവാള

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    കറിവേപ്പില

    മുളക് പൊടി

    മല്ലിപ്പൊടി

    മഞ്ഞള്‍പ്പൊടി

    കുരുമുളക്

    ഗരം മസാല

    ഉപ്പ്

    തേങ്ങ

    വറ്റല്‍ മുളക്

    മല്ലിയില

    ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
    അരക്കിലോ ചിക്കന്‍ നന്നായി നുറുക്കി കഴുകി വൃത്തിയാക്കി എടുക്കുക..ഇതിലേയ്ക്ക് ഒരു ചെറിയ കഷണം ഇഞ്ചി നന്നായി ചതച്ചതും …മഞ്ഞള്‍പൊടിയും,കുരുമുളക് പൊടിയും,പച്ചമുളക് അരിഞ്ഞതും, ഉപ്പും ചേര്‍ത്ത് തിരുമ്മി മാറ്റി വയ്ക്കാം

    ഇനി അരക്കപ്പ് തേങ്ങ എടുത്തു നന്നായി വറുത്തു എടുക്കാം ..തേങ്ങ പകുതി മൂക്കുമ്പോള്‍ അതിലേയ്ക്ക് ഉണക്കമുളക് കൂടി ചേര്‍ത്ത് വറുത്തു എടുക്കാം …ഇനി ഇത് നല്ലപോലെ അരച്ച് എടുക്കാം

    ഇനി ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നാല് അല്ലി വെളുത്തുള്ളി ചതച്ചതും , മൂന്നാല് ഉള്ളി ചതച്ചതും,രണ്ടു സവാള അരിഞ്ഞതും ,ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കാം മൂത്ത് കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ മുളക് പൊടി,,ഒരു ടിസ്പൂണ്‍ മല്ലിപ്പൊടി ,ഗരം മസാലപ്പൊടി അര ടിസ്പൂണ്‍ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയശേഷം ഇതിലേയ്ക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കാം ഒരു ലേശം വെള്ളം ഒഴിച്ച് ഇത് ഒന്ന് മൂടി വച്ച് വേവിക്കാം …ചിക്കന്‍ വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങ വറുത്തരച്ചത് ചേര്‍ത്ത് ഇളക്കാം ( ഉപ്പു നോക്കി വേണമെങ്കില്‍ ചേര്‍ക്കുക ) ഇതൊന്നു നന്നായി തിളച്ചു കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം …ഇനി ഇതില്‍ മല്ലിയില വിതറാം

    ചിക്കന്‍ കറിയും പത്തിരിയും റെഡി

    ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    മത്തി അച്ചാര്‍ ഉണ്ടാക്കിയാലോ ?

  • തേൻ നെല്ലിക്ക എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

    തേൻ നെല്ലിക്ക എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

    ചേരുവകള്‍:

    നെല്ലിക്ക- രണ്ട് കിലോ
    ശര്‍ക്കര- രണ്ട് കിലോ
    തേന്‍- രണ്ട് കിലോ
    തയ്യാറാക്കുന്ന വിധം

    നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ്‍ ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളില്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക.

    താഴെ കൊടുത്ത വീഡിയോ കണ്ടു കൂടുതലായി മനസിലാകുക

    ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക.
    വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച ശേഷം അതിന് മുകളില്‍ ഗോതമ്പ് മാവ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക.

    പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം.  താഴെ കൊടുത്ത വീഡിയോ കണ്ടു കൂടുതലായി മനസിലാകുക.

     

  • കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം

    കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം

    നമുക്ക് എല്ലാവര്ക്കും തന്നെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കൂര്‍ക്ക മെഴുക്കു പുരട്ടി ..കൂര്‍ക്കയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …കൂര്‍ക്ക നമ്മുടെ തൊടികളില്‍ ഒക്കെ കൃഷി ചെയ്തു എടുക്കാവുന്നതും ആണ് .. ഇത് നന്നാക്കി എടുക്കുക എന്നത് മാത്രമാണ് ലേശം പാടുള്ള പണി അതിനു ഒരു എളുപ്പവഴി പറഞ്ഞു തരാം…നമുക്ക് നോക്കാം കൂര്‍ക്ക മെഴുക്ക്‌ പുരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്
    ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കൂർക്ക

    സവാള

    മഞ്ഞൾപ്പൊടി

    ഗരം മസാല

    ഉപ്പ്

    കറിവേപ്പില

    വറ്റല്‍ മുളക്

    കടുക്

    വെളുത്തുള്ളി

    ചുവന്നുള്ളി

    വെളിച്ചെണ്ണ

    അരക്കിലോ കൂര്‍ക്ക നന്നായി തൊലി കളഞ്ഞു എടുക്കുക ( വലിയ കൂര്‍ക്ക ആണെങ്കില്‍ ഒരു പകുതിയാക്കാം ) കൂര്‍ക്ക പെട്ടന്ന് തൊലി പോയി കിട്ടാന്‍ ഒരു ചാക്ക് സഞ്ചിയില്‍ ആക്കിയിട്ടു കൂട്ടിപ്പിടിച്ചു ഒന്ന് നിലത്തു തല്ലി എടുത്താല്‍ മതി തൊലി മിക്കതും പോയിട്ടുണ്ടാകും പിന്നെ ഇത് തൊലി കളയാന്‍ എളുപ്പമാകും …നന്നാക്കി എടുത്ത കൂര്‍ക്ക ആവശ്യത്തിനു ഉപ്പും ,ഒരു നുള്ള് മഞ്ഞപ്പൊടിയും, ഒരു സവാള നീളത്തില്‍ അരിഞ്ഞതും കൂര്‍ക്ക വേവാന്‍ ഉള്ള വെള്ളവും ഒഴിച്ച് വേവിച്ചു എടുക്കാം

    ഇനി അടുത്തതായി പത്തു പതിനഞ്ചു ചുവന്നുള്ളി തൊലി കളഞ്ഞു ചതച്ചു എടുക്കുക …അതിനു ശേഷം നാലഞ്ചു വറ്റല്‍ മുളക് എടുത്തു നന്നായി ചതച്ചു എടുക്കണം ( ചതച്ച വറ്റല്‍ മുളക് കടകളില്‍ നിന്നും വാങ്ങാനും കിട്ടും )ഇനി വെളുത്തുള്ളി നാലഞ്ചെണ്ണം തൊലി കളഞ്ഞു ചതച്ചു എടുക്കാം

    ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിക്കാം അതിനു ശേഷം മുളക് ചതച്ചു ഇടാം ഇതൊന്നു പകുതി മൂക്കുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഇടാം .. ഒരു തണ്ട് കറിവേപ്പില ഇട്ടു കൊടുക്കാം നന്നായി മൂത്ത് കഴിയുമ്പോള്‍ ഇതിലേയ്ക്ക് അര ടിസ്പൂണ്‍ ഗരം മസാലപ്പൊടി ഇടാം നന്നായി ഒന്ന് ഇളക്കിയിട്ട് ഇതിലേയ്ക്ക് വേവിച്ചു വച്ച കൂര്‍ക്ക ഇടാം ( ഇപ്പോള്‍ നല്ല ഒരു മണം വരും )ഇനി ഇത് നന്നായൊന്നു ഇളക്കാം …വെള്ളം ഉണ്ടെങ്കില്‍ എല്ലാം ഇളക്കി വറ്റിക്കാം അതിനു ശേഷം ഇറക്കി വയ്ക്കാം

    കൂര്‍ക്ക ഉലര്‍ത്ത്‌ റെഡി

    ഇത് കഴിക്കാന്‍ വളരെ രുചികരമാണ് കേട്ടോ ..ചോറിനൊപ്പം കഴിക്കാന്‍ സൂപ്പര്‍ ആണ് …ടിഫിന്‍ എടുക്കുമ്പോള്‍ ചോറിനൊപ്പം ഈ കറി എടുക്കാവുന്നതാണ് …എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും …

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    കൊതിയൂറും ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

  • പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം

    പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം

    സദ്യകളില്‍ ഒക്കെ ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് പച്ചടി ..പച്ചടി പലതരം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്ന വളരെ രുചികരമായ ഒരു കറിയാണ് …ഇന്ന് നമുക്ക് പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കാം …ഇതില്‍ മുന്തിരിങ്ങയും ചേര്‍ത്ത് ഉണ്ടാക്കാറുണ്ട് ..ഞാനിവിടെ മുന്തിരി ചേര്‍ക്കുന്നില്ല …പൈനാപ്പിള്‍ മാത്രം വച്ചിട്ടാണ് ഈ പച്ചടി ഉണ്ടാക്കുന്നത് ..വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍ …മാത്രമല്ല ഈ കറി പൈനാപ്പിള്‍ ഉള്ളതുകൊണ്ട് ദഹനത്തിനും മറ്റും വളരെ പ്രയോജനകരവുമാണ് ..നമുക്ക് നോക്കാം പൈനാപ്പിള്‍ പച്ചടി എങ്ങിനെ ഉണ്ടാക്കാം അതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന്

    ചേരുവകള്‍

    പൈനാപ്പിള്‍

    തേങ്ങ

    തൈര്

    പച്ചമുളക്

    കടുക്

    ജീരകം

    വറ്റല്‍ മുളക്

    വെളിച്ചെണ്ണ

    കറിവേപ്പില

    ഉപ്പ്

    ഇതുണ്ടാക്കേണ്ട വിധം പറയാം

    പഴുത്ത ഒരു പൈനാപ്പിള്‍ നന്നായി തൊലി ചെത്തി അതിന്റെ കൂഞ്ഞലും ചെത്തി കളഞ്ഞിട്ടു ചെറുതാക്കി നുറുക്കി എടുക്കുക.
    ഇനി ഈ പൈനാപ്പിള്‍ അല്പം ഉപ്പും പാകത്തിന് വെള്ളം ചേര്‍ത്ത് ഒന്ന് വേവിച്ചു എടുക്കാം ( വെള്ളം വളരെ കുറച്ചു ഒഴിച്ചാല്‍ മതി കേട്ടോ …

    ഇനി അടുത്തതായി ഒരു അരമുറി തേങ്ങ ചിരവിയെടുത്തു അതില്‍ നിന്നും മൂന്നു ടിസ്പൂണ്‍ തേങ്ങ എടുത്തു മാറ്റി വച്ചിട്ട് ബാക്കി തേങ്ങ മൂന്നു പച്ചമുളകും ,ഒരു ടിസ്പൂണ്‍ ജീരകവും കൂടി ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം ..അതിനുശേഷം ഈ തേങ്ങ അരപ്പ് വേവിച്ചു വച്ച പൈനാപ്പിളില്‍ ചേര്‍ത്ത് ഇളക്കാം ഒന്ന് തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അരക്കപ്പ് തൈര് നന്നായി ഇടച്ചു ചേര്‍ത്ത് ഇളക്കണം …ഒന്ന് തിള വന്നു തുടമ്പോള്‍ ഇറക്കി വയ്ക്കാം

    അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അര ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കാം ശേഷം വറ്റല്‍ മുളക് രണ്ടെണ്ണം കീറി ഇടാം ഇതൊന്നു മൂത്ത് വരുമ്പോള്‍ ഒരു തണ്ട് കറിവേപ്പില ഇടാം ..ഇനി മൂന്നു ടിസ്പൂണ്‍ തേങ്ങ എടുത്തു വച്ചിരിക്കുന്നതും ഇട്ടു എല്ലാം കൂടി നന്നായി മൂപ്പിച്ചു എടുത്തു കറിയിലെയ്ക്ക് ഒഴിക്കാം ..എന്നിട്ടിത് ഒരു മൂടികൊണ്ട് അടച്ചു വയ്ക്കാം

    പൈനാപ്പിള്‍ പച്ചടി റെഡി
    ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് കേട്ടോ എല്ലാവരും ഉണ്ടാക്കി നോക്കുക.. മധുരവും ഉപ്പും,പുളിയും ഒക്കെയുള്ള ഈ കറി നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും …

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക ..പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്‌താല്‍ മാത്രം മതി

    കുമ്പളങ്ങ മോര് കറി ഉണ്ടാക്കാം

  • കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാം

    കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാം

    ഇന്ന് നമുക്ക് സണ്‍‌ഡേ സ്പെഷ്യല്‍ ബീഫ് ചുക്ക ഉണ്ടാക്കിയാലോ …പേര് കേട്ട് പേടിക്കണ്ട ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് … അപ്പോള്‍ നമുക്ക് നോക്കാം കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ ആണെന്ന്…

    ആവശ്യമുള്ള സാധനങ്ങള്‍

    ബീഫ്

    മല്ലിപ്പൊടി

    മുളക്പൊടി

    കുരുമുളക്പൊടി

    മഞ്ഞൾപൊടി

    ഗരം മസാല

    സവാള

    പച്ചമുളക്

    ഇഞ്ചി

    വറ്റല്‍ മുളക്

    വെളുത്തുള്ളി

    നാരങ്ങാ നീര്

    മല്ലിയില.

    കറിവേപ്പില

    വെളിച്ചെണ്ണ

    ഉപ്പ്

    ആദ്യം തന്നെ അരക്കിലോ ബീഫ് നന്നായി നുറുക്കി കഴുകി പിഴിഞ്ഞ് എടുക്കുക …ഇതില്‍ ഉപ്പും ,
    അര ടിസ്പൂണ്‍ മഞ്ഞള്‍പൊടിയും,ഇഞ്ചി ഒരു കഷണം ചതച്ചതും ,,പച്ചമുളക് നാലെണ്ണം നീളത്തില്‍ അരിഞ്ഞതും… ഒരു തണ്ട് വേപ്പില കീറിയതും കൂടി അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി തിരുമ്മി യോജിപ്പിച്ച് കുക്കറില്‍ വച്ച് വേവിച്ചു എടുക്കുക..അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വേവിച്ച ബീഫ് അതിലിട്ട് ഫ്രൈ ചെയ്തു മാറ്റിവയ്ക്കാം ( ഡീപ് ഫ്രൈ വേണ്ട ) …

    എന്നിട്ട് ഈ ചീനച്ചട്ടിയില്‍ തന്നെ അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേയ്ക്ക് രണ്ടു സവാള നീളത്തില്‍ അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക ..അതിനു ശേഷം പത്തു അല്ലി ചതച്ചു എടുത്ത വെളുത്തുള്ളിയും ,
    ആറേഴു ചുവന്നുള്ളി ചതച്ചതും ഇട്ടു നന്നായി വഴറ്റുക ..ഇനി കറിവേപ്പില ഇട്ടു ഇളക്കാം ഇനി രണ്ടു വറ്റല്‍ മുളക് വട്ടത്തില്‍ അരിഞ്ഞത് ചേര്‍ത്ത് ഇളക്കാം …ഇനി ഇതിലേയ്ക്ക് ഒന്നര ടിസ്പൂണ്‍ മല്ലിപ്പൊടി, അര ടിസ്പൂണ്‍ മുളക് പൊടി,ഒരു ടിസ്പൂണ്‍ കുരുമുളക് പൊടി,അര ടിസ്പൂണ്‍ ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം ഒരു നുള്ള് ഉപ്പുകൂടി വേണമെങ്കില്‍ ചേര്‍ക്കാം ( അധികം ആകരുത് ) എന്നിട്ട് ഇതിലേയ്ക്ക് ഫ്രൈ ചെയ്തു വച്ച ബീഫ് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കാം …ഇനി ഇതിലേയ്ക്ക് ആവശ്യത്തിനു മല്ലിയിലയും കൂടി ചേര്‍ത്ത് ഇളക്കാം …എല്ലാം കൂടി നല്ലപോലെ ഫ്രൈ ആയി വരുമ്പോള്‍ ( ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാതെ നല്ലപോലെ ഫ്രൈ ആയി ഇരിക്കണം ) ഒരു ടിസ്പൂണ്‍ നാരങ്ങാ നീര് കൂടി ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം

    അടിപൊളി ബീഫ് ചുക്ക റെഡി

    ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.എല്ലാവരും ഇത് ഉണ്ടാക്കി നോക്കുക ..അഭിപ്രായങ്ങള്‍ അറിയിക്കുക ..
    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്‌താല്‍ മതി..ലൈക് ചെയ്യാത്തവര്‍ എത്രയും പെട്ടന്ന് ലൈക് ചെയ്യുക

  • ഈസി  കിണ്ണത്തപ്പം ഉണ്ടാക്കാം

    ഈസി കിണ്ണത്തപ്പം ഉണ്ടാക്കാം

    വളരെ രുചികരമായ ഒരു പലഹാരമാണ് കിണ്ണത്തപ്പം ..ഇത് നമുക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം …നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് …ഇതിനാവശ്യമുള്ള ചേരുവകള്‍

    അരിപ്പൊടി
    തേങ്ങ
    പഞ്ചസാര
    നെയ്യ്
    ഏലയ്ക്കാപ്പൊടി
    ഉപ്പ്

    ആദ്യം തന്നെ രണ്ടു കപ്പു വറുത്തെടുത്ത അരിപ്പൊടി ( പച്ചരിയുടെ തീരെ തരിയില്ലാത്ത പൊടി ) നന്നായി അരിച്ചു എടുത്തു കട്ടയോന്നും ഇല്ലാതെ എടുക്കാം ..അതിനുശേഷം ഒരു തേങ്ങാ പൊതിച്ചു ചുരണ്ടിയെടുത്ത് ഒന്ന് മിക്സിയില്‍ അടിച്ചിട്ട് നന്നായി ഒന്ന് പിഴിഞ്ഞ് എടുക്കാം ..ഈ പാല്‍ ഒന്ന് അരിച്ചെടുക്കണം കേട്ടോ ..എന്നിട്ട് ഈ അരിപ്പൊടിയില്‍ ഈ പാല്‍ ഒഴിച്ച് നന്നായി കലക്കണം കട്ടയില്ലാതെ നന്നായി കലക്കണം …ഇനി ഇതിലേയ്ക്ക് മൂന്നാല് ടിസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കാം ( മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ക്കാം കേട്ടോ )ഒന്ന് തൊട്ടു നാവില്‍ വച്ച് നോക്കാം മധുരം ഉണ്ടോ എന്ന് കേട്ടോ …എന്നിട്ട് മധുരം പോരെങ്കില്‍ മാത്രം ചേര്‍ക്കുക ..ഇനി ഇതിലേയ്ക്ക് നാലഞ്ച് ഏലയ്ക്ക തൊലി കളഞ്ഞിട്ടു ഉള്ളിലെ തരിയെടുത്തു നന്നായി പൊടിച്ചു ചേര്‍ക്കാം എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കാം …ഇനി ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പു കൂടി ചേര്‍ത്ത് ഇളക്കാം ….( ഉപ്പു ഒരു പേരിനു മാത്രം ഇട്ടാല്‍ മതി കേട്ടോ കൂടുതല്‍ ആകരുത് ) ഈ മാവ് തീരെ കട്ടിയില്ലാതെ കലക്കണം കേട്ടോ നമ്മള്‍ ദോശയ്ക്ക് കലക്കുന്നതിലും കട്ടി കുറഞ്ഞിരിക്കണം ഈ മാവിന് എന്നാല്‍ തീരെ വെള്ളം പോലെ ആവുകയും അരുത് …ഇനി ഈ മാവ് കുറച്ചു നേരം മാറ്റി വയ്ക്കുക …ഒരു മുപ്പതു മിനിറ്റ് മതിയാകും

    അതിനു ശേഷം നമുക്ക് ഒരു സ്റ്റീല്‍ കിണ്ണം എടുക്കാം എന്നിട്ട് അതില്‍ നല്ലപോലെ വെളിച്ചെണ്ണ പുരട്ടി വയ്ക്കാം ( സ്റ്റീല്‍ കിണ്ണം അഥവാ പ്ലേറ്റ് തന്നെ എടുത്തോ അതാ നല്ലത് കിണ്ണത്തില്‍ ഉണ്ടാക്കുന്ന പലഹാരം ആയതു കൊണ്ട ഇത് കിണ്ണത്തപ്പം എന്ന് അറിയപ്പെടുന്നത് )വെളിച്ചെണ്ണ പുരട്ടിയ ശേഷം നമുക്ക് ഈ മാവ് കിണ്ണത്തില്‍ കോരി ഒഴിക്കാം കിണ്ണത്തിന്‍റെ അര ഭാഗത്തോളം മാത്രം കനത്തില്‍ മാവ് ഒഴിച്ചാല്‍ മതി കേട്ടോ ( ഒരുപാട് കനം ആയാല്‍ ഇതിന്റെ സ്വാദ് കിട്ടില്ല കൂടിയാല്‍ ഒരു കാല്‍ ഇഞ്ച് കനം അത്രയും മതി കിണ്ണം എടുക്കുമ്പോള്‍ അധികം കുഴിയില്ലാത്ത പരന്ന കിണ്ണം എടുക്കണം കേട്ടോ )

    കിണ്ണത്തില്‍ മാവ് ഒഴിച്ച് കഴിഞ്ഞാല്‍ ഈ കിണ്ണം ഒരു അപ്പ ചെമ്പില്‍ വച്ച് ആവി കയറ്റി കിണ്ണത്തപ്പം വേവിച്ചു എടുക്കണം ..നല്ലപോലെ വെന്തു കഴിയുമ്പോള്‍ ഇറക്കിവയ്ക്കാം …എന്നിട്ട് ഇത് നന്നായി ചൂടാറിയ ശേഷം ഇഷ്ട്ടമുള്ള ഷേയ്പ്പില്‍ കഷണങ്ങള്‍ ആക്കി മുറിച്ചു എടുക്കാം …

    സ്വാദിഷ്ട്ടമായ കിണ്ണത്തപ്പം റെഡി

    ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …തേങ്ങാപ്പാല്‍ ഒക്കെ ചേര്‍ന്നത്‌ കൊണ്ട് ഇത് വളരെ രുചികരവുമാണ് .

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    അടിപൊളി സോയബീന്‍ ഫ്രൈ ഉണ്ടാക്കാം