ഈസി കിണ്ണത്തപ്പം ഉണ്ടാക്കാം

Advertisement

വളരെ രുചികരമായ ഒരു പലഹാരമാണ് കിണ്ണത്തപ്പം ..ഇത് നമുക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം …നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് …ഇതിനാവശ്യമുള്ള ചേരുവകള്‍

അരിപ്പൊടി
തേങ്ങ
പഞ്ചസാര
നെയ്യ്
ഏലയ്ക്കാപ്പൊടി
ഉപ്പ്

ആദ്യം തന്നെ രണ്ടു കപ്പു വറുത്തെടുത്ത അരിപ്പൊടി ( പച്ചരിയുടെ തീരെ തരിയില്ലാത്ത പൊടി ) നന്നായി അരിച്ചു എടുത്തു കട്ടയോന്നും ഇല്ലാതെ എടുക്കാം ..അതിനുശേഷം ഒരു തേങ്ങാ പൊതിച്ചു ചുരണ്ടിയെടുത്ത് ഒന്ന് മിക്സിയില്‍ അടിച്ചിട്ട് നന്നായി ഒന്ന് പിഴിഞ്ഞ് എടുക്കാം ..ഈ പാല്‍ ഒന്ന് അരിച്ചെടുക്കണം കേട്ടോ ..എന്നിട്ട് ഈ അരിപ്പൊടിയില്‍ ഈ പാല്‍ ഒഴിച്ച് നന്നായി കലക്കണം കട്ടയില്ലാതെ നന്നായി കലക്കണം …ഇനി ഇതിലേയ്ക്ക് മൂന്നാല് ടിസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കാം ( മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ക്കാം കേട്ടോ )ഒന്ന് തൊട്ടു നാവില്‍ വച്ച് നോക്കാം മധുരം ഉണ്ടോ എന്ന് കേട്ടോ …എന്നിട്ട് മധുരം പോരെങ്കില്‍ മാത്രം ചേര്‍ക്കുക ..ഇനി ഇതിലേയ്ക്ക് നാലഞ്ച് ഏലയ്ക്ക തൊലി കളഞ്ഞിട്ടു ഉള്ളിലെ തരിയെടുത്തു നന്നായി പൊടിച്ചു ചേര്‍ക്കാം എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കാം …ഇനി ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പു കൂടി ചേര്‍ത്ത് ഇളക്കാം ….( ഉപ്പു ഒരു പേരിനു മാത്രം ഇട്ടാല്‍ മതി കേട്ടോ കൂടുതല്‍ ആകരുത് ) ഈ മാവ് തീരെ കട്ടിയില്ലാതെ കലക്കണം കേട്ടോ നമ്മള്‍ ദോശയ്ക്ക് കലക്കുന്നതിലും കട്ടി കുറഞ്ഞിരിക്കണം ഈ മാവിന് എന്നാല്‍ തീരെ വെള്ളം പോലെ ആവുകയും അരുത് …ഇനി ഈ മാവ് കുറച്ചു നേരം മാറ്റി വയ്ക്കുക …ഒരു മുപ്പതു മിനിറ്റ് മതിയാകും

അതിനു ശേഷം നമുക്ക് ഒരു സ്റ്റീല്‍ കിണ്ണം എടുക്കാം എന്നിട്ട് അതില്‍ നല്ലപോലെ വെളിച്ചെണ്ണ പുരട്ടി വയ്ക്കാം ( സ്റ്റീല്‍ കിണ്ണം അഥവാ പ്ലേറ്റ് തന്നെ എടുത്തോ അതാ നല്ലത് കിണ്ണത്തില്‍ ഉണ്ടാക്കുന്ന പലഹാരം ആയതു കൊണ്ട ഇത് കിണ്ണത്തപ്പം എന്ന് അറിയപ്പെടുന്നത് )വെളിച്ചെണ്ണ പുരട്ടിയ ശേഷം നമുക്ക് ഈ മാവ് കിണ്ണത്തില്‍ കോരി ഒഴിക്കാം കിണ്ണത്തിന്‍റെ അര ഭാഗത്തോളം മാത്രം കനത്തില്‍ മാവ് ഒഴിച്ചാല്‍ മതി കേട്ടോ ( ഒരുപാട് കനം ആയാല്‍ ഇതിന്റെ സ്വാദ് കിട്ടില്ല കൂടിയാല്‍ ഒരു കാല്‍ ഇഞ്ച് കനം അത്രയും മതി കിണ്ണം എടുക്കുമ്പോള്‍ അധികം കുഴിയില്ലാത്ത പരന്ന കിണ്ണം എടുക്കണം കേട്ടോ )

കിണ്ണത്തില്‍ മാവ് ഒഴിച്ച് കഴിഞ്ഞാല്‍ ഈ കിണ്ണം ഒരു അപ്പ ചെമ്പില്‍ വച്ച് ആവി കയറ്റി കിണ്ണത്തപ്പം വേവിച്ചു എടുക്കണം ..നല്ലപോലെ വെന്തു കഴിയുമ്പോള്‍ ഇറക്കിവയ്ക്കാം …എന്നിട്ട് ഇത് നന്നായി ചൂടാറിയ ശേഷം ഇഷ്ട്ടമുള്ള ഷേയ്പ്പില്‍ കഷണങ്ങള്‍ ആക്കി മുറിച്ചു എടുക്കാം …

സ്വാദിഷ്ട്ടമായ കിണ്ണത്തപ്പം റെഡി

ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …തേങ്ങാപ്പാല്‍ ഒക്കെ ചേര്‍ന്നത്‌ കൊണ്ട് ഇത് വളരെ രുചികരവുമാണ് .

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

അടിപൊളി സോയബീന്‍ ഫ്രൈ ഉണ്ടാക്കാം