കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം

Advertisement

നമുക്ക് എല്ലാവര്ക്കും തന്നെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കൂര്‍ക്ക മെഴുക്കു പുരട്ടി ..കൂര്‍ക്കയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …കൂര്‍ക്ക നമ്മുടെ തൊടികളില്‍ ഒക്കെ കൃഷി ചെയ്തു എടുക്കാവുന്നതും ആണ് .. ഇത് നന്നാക്കി എടുക്കുക എന്നത് മാത്രമാണ് ലേശം പാടുള്ള പണി അതിനു ഒരു എളുപ്പവഴി പറഞ്ഞു തരാം…നമുക്ക് നോക്കാം കൂര്‍ക്ക മെഴുക്ക്‌ പുരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്
..ഇതിനാവശ്യമുള്ള സാധനങ്ങള്‍

കൂർക്ക

സവാള

മഞ്ഞൾപ്പൊടി

ഗരം മസാല

ഉപ്പ്

കറിവേപ്പില

വറ്റല്‍ മുളക്

കടുക്

വെളുത്തുള്ളി

ചുവന്നുള്ളി

വെളിച്ചെണ്ണ

അരക്കിലോ കൂര്‍ക്ക നന്നായി തൊലി കളഞ്ഞു എടുക്കുക ( വലിയ കൂര്‍ക്ക ആണെങ്കില്‍ ഒരു പകുതിയാക്കാം ) കൂര്‍ക്ക പെട്ടന്ന് തൊലി പോയി കിട്ടാന്‍ ഒരു ചാക്ക് സഞ്ചിയില്‍ ആക്കിയിട്ടു കൂട്ടിപ്പിടിച്ചു ഒന്ന് നിലത്തു തല്ലി എടുത്താല്‍ മതി തൊലി മിക്കതും പോയിട്ടുണ്ടാകും പിന്നെ ഇത് തൊലി കളയാന്‍ എളുപ്പമാകും …നന്നാക്കി എടുത്ത കൂര്‍ക്ക ആവശ്യത്തിനു ഉപ്പും ,ഒരു നുള്ള് മഞ്ഞപ്പൊടിയും, ഒരു സവാള നീളത്തില്‍ അരിഞ്ഞതും കൂര്‍ക്ക വേവാന്‍ ഉള്ള വെള്ളവും ഒഴിച്ച് വേവിച്ചു എടുക്കാം

ഇനി അടുത്തതായി പത്തു പതിനഞ്ചു ചുവന്നുള്ളി തൊലി കളഞ്ഞു ചതച്ചു എടുക്കുക …അതിനു ശേഷം നാലഞ്ചു വറ്റല്‍ മുളക് എടുത്തു നന്നായി ചതച്ചു എടുക്കണം ( ചതച്ച വറ്റല്‍ മുളക് കടകളില്‍ നിന്നും വാങ്ങാനും കിട്ടും )ഇനി വെളുത്തുള്ളി നാലഞ്ചെണ്ണം തൊലി കളഞ്ഞു ചതച്ചു എടുക്കാം

ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിക്കാം അതിനു ശേഷം മുളക് ചതച്ചു ഇടാം ഇതൊന്നു പകുതി മൂക്കുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഇടാം .. ഒരു തണ്ട് കറിവേപ്പില ഇട്ടു കൊടുക്കാം നന്നായി മൂത്ത് കഴിയുമ്പോള്‍ ഇതിലേയ്ക്ക് അര ടിസ്പൂണ്‍ ഗരം മസാലപ്പൊടി ഇടാം നന്നായി ഒന്ന് ഇളക്കിയിട്ട് ഇതിലേയ്ക്ക് വേവിച്ചു വച്ച കൂര്‍ക്ക ഇടാം ( ഇപ്പോള്‍ നല്ല ഒരു മണം വരും )ഇനി ഇത് നന്നായൊന്നു ഇളക്കാം …വെള്ളം ഉണ്ടെങ്കില്‍ എല്ലാം ഇളക്കി വറ്റിക്കാം അതിനു ശേഷം ഇറക്കി വയ്ക്കാം

കൂര്‍ക്ക ഉലര്‍ത്ത്‌ റെഡി

ഇത് കഴിക്കാന്‍ വളരെ രുചികരമാണ് കേട്ടോ ..ചോറിനൊപ്പം കഴിക്കാന്‍ സൂപ്പര്‍ ആണ് …ടിഫിന്‍ എടുക്കുമ്പോള്‍ ചോറിനൊപ്പം ഈ കറി എടുക്കാവുന്നതാണ് …എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും …

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

കൊതിയൂറും ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം