ഇന്ന് നമുക്ക് സേമിയോ കട് ലെറ്റ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..സേമിയോ നൂറു ഗ്രാം ..ഉരുളക്കിഴങ്ങ് – ഒരെണ്ണം …സവാള – ഒരെണ്ണം …പച്ചമുളക് -രണ്ടെണ്ണം …ഇഞ്ചി – ഒരു കഷണം …മല്ലിയില…ഒരുപിടി …ഗരം മസാല – ഒരു ടിസ്പൂണ്‍ …ഈന്തപ്പഴം – രണ്ടെണ്ണം …അണ്ടിപ്പരിപ്പ് – പത്തെണ്ണം …മുട്ട – നാലെണ്ണം –റൊട്ടി പൊടി- ആവശ്യത്തിനു .. സേമിയോ നല്ല തിളച്ച വെള്ളത്തില്‍ ഇട്ടു വേവിച്ചു എടുക്കുക…സവാളയും ഇഞ്ചി ,പച്ചമുളക്.ഉരുളക്കിഴങ്ങ് ,ചേരുവകള്‍ എല്ലാം വഴറ്റി എടുത്തു മിക്സ് ചെയ്തു ഒരുളയാക്കി പരത്തി മുട്ടയില്‍ മുക്കി ശേഷം റൊട്ടി പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുത്തു എടുക്കുക …ഈ കട് ലെറ്റ് ഉണ്ടാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം
Blog
-

ഞണ്ട് തീയല്‍ ഉണ്ടാക്കാം
ഇന്ന് നമുക്ക് ഞണ്ട് തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഇത് …ഇതിനാവശ്യമുള്ള സാധനങ്ങള്‍
ഞണ്ട്
സവാള
ചുവന്നുള്ളി
വറ്റല്‍ മുളക്
കാശ്മീരി മുളക് പൊടി
തേങ്ങ
മല്ലി
മഞ്ഞള്‍പ്പൊടി
ഗരം മസാല
വാളം പുളി
ഉപ്പ്
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
അരക്കിലോ ഞണ്ട് നല്ലപോലെ വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കാം
ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി എടുത്തു വെള്ളത്തില്‍ പിഴിഞ്ഞ് പുളി വെള്ളം എടുത്തു വയ്ക്കുക …പുളി ആവശ്യത്തിനു മാത്രം ചേര്‍ത്താല്‍ മതി
രണ്ടു പിടി തേങ്ങ …രണ്ടു ടിസ്പൂണ്‍ മല്ലി ,ഏഴു വറ്റല്‍ മുളക് .. മൂന്നു ചുവന്നുള്ളി ഇതെല്ലാം കൂടി ഒന്ന് ഒരു ചട്ടി വച്ചിട്ട് എണ്ണ ഒഴിക്കാതെ വറുത്തു എടുക്കാം ( തീ കുറച്ചു വയ്ക്കുക ) നന്നായി മൂത്ത് കഴിയുമ്പോള്‍ ( നല്ല ഗോള്‍ഡന്‍ കളര്‍ ആകുംവരെ വറുക്കണം ) അല്പം മഞ്ഞപ്പൊടി കൂടി ചേര്‍ത്ത് മൂപ്പിച്ചു ചട്ടിയില്‍ നിന്നും മാറ്റി വയ്ക്കാം ഇത് നന്നായി ചൂടാറി കഴിയുമ്പോള്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മിക്സിയില്‍ നല്ല പേസ്റ്റ് പോലെ അരെച്ചു എടുക്കാംഅടുത്തതായി ഒരു ചട്ടി അടുപ്പത് വച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം നന്നായി ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കാം …അതിനു ശേഷം ഒരു സവാള അരിഞ്ഞതും വേപ്പിലയും ചേര്‍ത്ത് മൂപ്പിക്കാം അതിനു ശേഷം ലേശം മഞ്ഞപ്പൊടി കൂടി ഇട്ടു മൂപ്പിക്കാം പച്ചമണം മാറിയ ശേഷം മൂന്നു ടിസ്പൂണ്‍ കാശ്മീരി മുളക് പൊടി ചേര്‍ത്ത് നന്നായി മൂപ്പിക്കാം ഇനി ഇതിലേയ്ക്ക് തേങ്ങ അരച്ചത് ചേര്‍ക്കാം ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ( വെള്ളം ചേര്‍ക്കുമ്പോള്‍ ചൂടുവെള്ളം ചേര്‍ക്കണം ) പുളിവെള്ളം കൂടി ചേര്‍ത്ത് നന്നായി ഇളക്കാം ഇനി ആവശ്യത്തിനു ഉപ്പുകൂടി ചേര്‍ത്ത് ഇളക്കി ഒന്ന് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് നന്നാക്കി വച്ചിരിക്കുന്ന ഞണ്ട് ചേര്‍ത്ത് ഇളക്കി മൂടി വച്ച് നന്നായി വേവിക്കാം …ഞണ്ട് വെന്തു കഴിയുമ്പോള്‍ വെള്ളം ഒക്കെ കുറഞ്ഞു ഇതിന്‍റെ ഗ്രേവി തിക്കായിട്ടുണ്ടാകും …ഇനി ഉപ്പും പുളിയും ഒക്കെ നോക്കി പാകത്തിന് ഇല്ലെങ്കില്‍ ചേര്‍ത്ത് കൊടുക്കാം …അതിനുശേഷം ഇത് നന്നായി ഒന്ന് ഇളക്കിയിട്ട് ഇതിലേയ്ക്ക് രണ്ടു ടിസ്പൂണ്‍ ഗരം മസാലപൊടി ചേര്‍ത്ത് ഒന്നുകൂടി തിളപ്പിക്കാം ഞണ്ട് നന്നായി വെന്തോന്നു നോക്കുക വെന്തെങ്കില്‍ ഇറക്കി വയ്ക്കാം
ഞണ്ട് തീയല്‍ റെഡി
തീയലില്‍ ഇഞ്ചി വെളുത്തുള്ളി ഒന്നും ചേര്‍ക്കില്ല …ഞണ്ട് നന്നായി കഴുകിയതിനു ശേഷം നന്നാക്കുക …ഇത് കഷണങ്ങള്‍ ആക്കിയതിന് ശേഷം കഴുകരുത്
ഇത് ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് ..എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക -

പൂപോലുള്ള ഇഡിലി ഉണ്ടാക്കാം
നല്ല പൂപോലുള്ള ഇടിലി ഉണ്ടാക്കുന്നത് പഠിച്ചാലോ ? മിക്കവരുടെയും പരാതിയാണ് ഇടിലി ചുടുമ്പോള്‍ സോഫ്റ്റ് ആകുന്നില്ല എന്നത് ഇതാ അതിനൊരു പരിഹാരം …നല്ല സോഫ്റ്റ് ഇടിലി എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം
ഇതിനായിട്ടു ആവശ്യമുള്ള സാധനങ്ങള്‍
ഇടിലി അരി ഒന്നര കപ്പ് എടുത്തു മൂന്നാല് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തു എടുക്കുക …കുതിര്‍ത്തു എടുത്ത അരി മിക്സിയില്‍ അരച്ച് എടുക്കുക അരയ്ക്കുമ്പോള്‍ അധികം പേസ്റ്റ് ആകാതെ അല്പം തരിയോടു കൂടി അരയ്ക്കാന്‍ ശ്രദ്ധിക്കാം ( ഇത് കടകളില്‍ വാങ്ങാന്‍ കിട്ടും നീളം കുറഞ്ഞ ചെറിയ അരി ആയിരിക്കും ഇത് ..ഇനി ഇടിലി അരി ഇല്ലെങ്കില്‍ പച്ചരി എടുക്കുക .
ഇനി മുക്കാല്‍ കപ്പ് ഉഴുന്ന് എടുത്തു നന്നായി തിരുമ്മി കഴുകി രണ്ടു മണിക്കൂര്‍ നേരം കുതിര്‍ത്തു എടുത്തിട്ട് മിക്സിയില്‍ നന്നായി അരച്ച് എടുക്കുക …ഉഴുന്ന് നല്ലപോലെ അരയണം …ഉഴുന്ന് അരയ്ക്കുമ്പോള്‍ കൂടെ ഒരു പതിനഞ്ചു ഉലുവ കൂടി കുതര്‍ത്തിയതും നാലഞ്ച് ടിസ്പൂണ്‍ ചോറും ചേര്‍ത്ത് അരയ്ക്കാം ( വെള്ള അരിയുടെ ചോറ് ആണ് നല്ലത് ഉലുവ കൂടരുത് ഇടിലി കയ്ക്കും കൂടിയാല്‍ ) അരയ്ക്കാന്‍ ആവശ്യമായ വെള്ളം ഉഴുക്ക് കുതിര്താന്‍ ഇട്ട വെള്ളം തന്നെ ആവശ്യത്തിനു ഉപയോഗിക്കാം.

അതിനുശേഷം അരച്ചെടുത്ത ഉഴുന്നും അരിയും കൂടി നന്നായി മിക്സ് ചെയ്തു എടുക്കാം ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക ഇടിലി പാകം അറിയാലോ ദോശ മാവിനെക്കാളും കുറവ് വെള്ളം മതി ഇടിലിക്കു തിക്കയിട്ടുള്ള മാവ് ആയിരിക്കണം..നന്നായി കൈകൊണ്ടു തന്നെ മിക്സ് ചെയ്യുക ഇനി ഈ മിക്സ് നാലഞ്ച് മണിക്കൂര്‍ നേരം ഇതൊന്നു പുളിക്കാന്‍ വയ്ക്കാം ഒരുപാട് പുളിയ്ക്കണ്ട ചെറിയ പുളിപ്പ് മതി .
മാവ് നല്ല സോഫ്റ്റ് ആയശേഷം ഇത് എടുത്തു പാകത്തിന് ഉപ്പു ചേര്‍ത്ത് ഒന്ന് പതുക്കെ ഇളക്കാം …അതിനു ശേഷം ഇടിലി ചെമ്പിന്റെ തട്ട് എടുത്തു ലേശം എണ്ണ തടവി ഇതിലേയ്ക്ക് മാവ് കോരിയൊഴിച്ച് ആവിയില്‍ ചുട്ടെടുക്കാം …നല്ല തീയില്‍ തന്നെ ഇത് വേവണം …ഇടിലി നന്നായി വെന്തു കഴിഞ്ഞു ചൂടാറുമ്പോള്‍ ഒരു ടിസ്പൂണ്‍ ഉപയോഗിച്ച് തട്ടില്‍ നിന്നും അടര്‍ത്തി മാറ്റാം.
നല്ല സോഫ്റ്റ് ഇടിലി തയ്യാര്‍
ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കി എടുക്കാം എല്ലാവരും ഉണ്ടാക്കി നോക്കുക
ഒരു കാര്യം ശ്രദ്ധിക്കണം ഇടിളിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അരിയും ഉഴുന്നും വേറെ വേറെ അരയ്ക്കണം അരി അല്പം തരിയോടു കൂടിയും ഉഴുന്ന് നല്ല പേസ്റ്റ് പോലെയും അരയ്ക്കണംഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
-

കപ്പലണ്ടി കട്ടിംഗ് ഉണ്ടാക്കാം
ഇന്ന് നമുക്ക് കപ്പലണ്ടി മിട്ടായി ഉണ്ടാക്കാന്‍ പഠിക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ …കപ്പലണ്ടി 250 ഗ്രാം ,,പഞ്ചസാര 250 ഗ്രാം …ആദ്യമായി കപ്പലണ്ടി എന്നാ ഒഴിക്കാതെ നന്നായി വറുത്തു എടുക്കാം ….അതിനുശേഷം ഇതിന്റെ തൊണ്ട് തിരുമ്മി കളയാം …അടുത്തതായി പഞ്ചസാര പാനി ആക്കി എടുക്കാം ..ഇതിനായി പഞ്ചസാര ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ അടുപ്പത് വയ്ക്കുക വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല …..പഞ്ചസാര നന്നായി പാനിയാക്കിയശേഷം ഇതിലേയ്ക്ക് കപ്പലണ്ടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക …ഇത് ഒരു പാത്രത്തില്‍ നിരത്തുക ..ചൂടാറുമ്പോള്‍ കട്ട് ചെയ്തു എടുക്കാം …കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടമുള്ള ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോ കാണാം
-

പപ്പായ അച്ചാര്‍ ഉണ്ടാക്കാം ഈസിയായി
പലതരം അച്ചാര്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇന്ന് നമുക്ക് പപ്പായ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …പപ്പായ ഒക്കെ മിക്കവരുടെയും വീടുകളില്‍ ഉണ്ടാകുന്നതാണ് ,,,ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
നാരങ്ങ പത്തെണ്ണം
പപ്പായ ഒരെണ്ണം
മഞ്ഞപ്പൊടി – അര ടിസ്പൂണ്‍
മുളക് പൊടി കാല്‍ കപ്പു
ഉലുവ ഒരു ടിസ്പൂണ്‍
കായം അര ടിസ്പൂണ്‍
വിനാഗിരി 300 ml
ഉപ്പ് ആവശ്യത്തിനു
കറിവേപ്പില ആവശ്യത്തിനു
കടുക് ഒരു ടിസ്പൂണ്‍
നല്ലെണ്ണ
ആദ്യം തന്നെ നാരങ്ങ നന്നായി പിഴിഞ്ഞ് നീരെടുക്കുക വലിയ നാരങ്ങ വേണം കേട്ടോ കാരണം നീര് കുറയരുത്
അടുത്തതായി പപ്പായ പച്ച പപ്പായ വേണം ഇത് നന്നായി തൊലി കളഞ്ഞു കുരുവും കളഞ്ഞു മാങ്ങ ഒക്കെ അച്ചാര്‍ ഇടാന്‍ നുറുക്കും പോലെ ചെറുതായി നുറുക്കണം..അതിനു ശേഷം ഇത് നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കണം നന്നായി വെള്ളം പോയതിനു ശേഷം പപ്പായയിലെയ്ക്ക് നാരങ്ങാ നീര് ഒഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക…ഇതിലേയ്ക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക ഇത് രണ്ടു മൂന്നു ദിവസം ഫ്രിഡ്ജില്‍ വയ്ക്കാം അതിനു ശേഷം അച്ചാര്‍ ഉണ്ടാക്കിയാല്‍ മതിഅടുത്തതായി അച്ചാര്‍ പൊടി ഉണ്ടാക്കാം ഇതിനായി അഞ്ചു ടിസ്പൂണ്‍ മുളക് പൊടിയും ഉലുവ വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ ..കായം വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു വയ്ക്കാം
ഇനി അടുത്തതായി മൂന്നു ദിവസം ഫ്രിഡ്ജില്‍ വച്ച പപ്പായ പുറത്തെടുത്തു വയ്ക്കാം
ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിക്കുക കുറഞ്ഞത് ഇരുനൂറു ഗ്രാം നല്ലെണ്ണ എങ്കിലും എടുക്കുക കുറയരുത് …എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കുക ..അതിനുശേഷം ഇതിലേയ്ക്ക് രണ്ടു മൂന്നു വറ്റല്‍ മുളക് കീറി ഇട്ടു മൂപ്പിക്കുക …അതിനുശേഷം കറിവേപ്പില ഇട്ടു മൂപ്പിക്കാം ഇത് മൂത്ത് കഴിയുമ്പോള്‍ അര ടിസ്പൂണ്‍ മഞ്ഞപ്പൊടിയും ഉണ്ടാക്കി വച്ച അച്ചാര്‍ പൊടിയും ഇതിലേയ്ക്ക് ഇട്ടു ഒന്ന് മൂപ്പിച്ചിട്ട് ( കരിഞ്ഞു പോകരുത് ) ഇതിലേയ്ക്ക് പപ്പായ ചേര്‍ക്കാം… നന്നായി മിക്സ് ചെയ്യാം അതിനുശേഷം ഇനി ഇതിലേയ്ക്ക് വിനാഗിരി ചേര്‍ക്കാം 250/300 ml വരെ വിനാഗിരി ചേര്‍ക്കാം …പപ്പായ കൂടുതല്‍ എടുത്താല്‍ അതിനനുസരിച്ച് എല്ലാം കൂട്ടി ചേര്‍ക്കുക.ഇനി നന്നായി മിക്സ് ചെയ്തു ഇറക്കി വയ്ക്കാം …ഇനി ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം …
പപ്പായ അച്ചാര്‍ റെഡി
ചോറിന്റെ കൂടെ ഒക്കെ കഴിക്കാന്‍ ആയിട്ട് വളരെ നല്ലതാണ് ഇതുണ്ടാക്കാനും എളുപ്പമാണ് …എല്ലാവരും ഉണ്ടാക്കി നോക്കണം
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
-

പാവയ്ക്ക മാങ്ങ കറി ഉണ്ടാക്കാം
കയ്പ് ആയതുകൊണ്ട് മിക്കവാറും അകറ്റി നിര്‍ത്തുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക ..ഈ പാവയ്ക്ക മാങ്ങ ചേര്‍ത്ത് കറിവച്ചു കൂട്ടിയിട്ടുണ്ടോ വളരെ രുചിയാണ് …മാങ്ങ ചേര്‍ക്കുമ്പോള്‍ ഇതിന്റെ കയ്പ് കുറയുകയും ചെയ്യും …തന്നെയല്ല കയ്പ് ഇല്ലാതിരിക്കാന്‍ ചെയ്യാവുന്ന ഒരു പൊടികൈ കൂടിയുണ്ട് …ഇതെങ്ങിനെ ചെയ്യാമെന്ന് നമുക്ക് നോക്കാം ..
പാവയ്ക്കാ
മാങ്ങ
സവാള
ഇഞ്ചി
തേങ്ങ
മുളക് പൊടി
മഞ്ഞള്‍പ്പൊടി
ഉപ്പ്
വെള്ളം
കറിവേപ്പില
വെളിച്ചെണ്ണ
കടുക്
വറ്റല്‍ മുളക്
ഉലുവ
ഇതുണ്ടാക്കേണ്ട വിധം പറയാം
ആദ്യം തന്നെ ഒരു തേങ്ങ ചിരവിയെടുത്തു ( ഒരു രണ്ടു മൂന്നു റൌണ്ട് തേങ്ങ കഷണം കൊത്തി എടുത്തു വയ്ക്കുക ) അല്പം ചൂടുവെള്ളംഒഴിച്ച് മിക്സിയില്‍
അടിച്ചു എടുക്കുക ( ചൂടുവെള്ളം ഒഴിച്ച് അടിച്ചാല്‍ തേങ്ങാപ്പാല്‍ എല്ലാം നന്നായി കിട്ടും ) ആദ്യത്തെ പാല്‍ മാറ്റി വയ്ക്കുക ( ഒരു കപ്പു പാല്‍ കിട്ടണം ഒരുപാട് വലിയ കപ്പ് അല്ല ) അതിനു ശേഷം അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് ഇത് ഒന്നുകൂടി മിക്സിയില്‍ അടിച്ചു പിഴിഞ്ഞ് എടുക്കുക ഇത് രണ്ടാം പാല്‍ …
എടുത്തുവച്ച തേങ്ങ ചെറുതായി നുറുക്കി തേങ്ങ കൊത്ത് എടുക്കാംഇനി രണ്ടു മാങ്ങ എടുത്തു തൊലി ചെത്തി അരിഞ്ഞു എടുക്കുക ..പുളി കുറഞ്ഞ മാങ്ങയാണ് നല്ലത്
ഇനി അടുത്തതായി രണ്ടു പാവയ്ക്ക പകുതി ആക്കി മുറിച്ചു കുരുകളഞ്ഞു വട്ടം
അരിഞ്ഞു കഞ്ഞിവെള്ളത്തില്‍ കഴുകി എടുക്കുക ഇങ്ങിനെ കഴുകിയാല്‍ കയ്പ് കുറയും …എന്നിട്ട് പാവയ്ക്ക …അല്പം മഞ്ഞപ്പൊടിയും,ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും ..ഒരു സവാള നീളത്തില്‍ അരിഞ്ഞതും .. നാല് പച്ചമുളക് അരിഞ്ഞതും മാങ്ങാ കഷണങ്ങളും ,രണ്ടു ടിസ്പൂണ്‍ മുളക് പൊടിയും ,രണ്ടു ടിസ്പൂണ്‍ മല്ലിപ്പൊടിയും ..അര ടിസ്പൂണ്‍ മഞ്ഞള്‍പൊടിയും ,ഒരു തണ്ട് കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും പാകത്തിന് ഉപ്പും ചേര്‍ത്ത് തിരുമ്മി തേങ്ങ കൊത്തും ഇട്ടു രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കണം
പാവയ്ക്ക വെന്ത ശേഷം ഇതോലെയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കണം ഒന്ന് തിളച്ചു വരുമ്പോള്‍ ഇറക്കി വയ്ക്കാം …ഉപ്പു നോക്കി ആവശ്യത്തിനു ചേര്‍ത്ത് കൊടുക്കുക .
അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കാം ..പത്തു ഉലുവ കൂടി ഇട്ടു പൊട്ടിക്കണം …അതിനുശേഷം വറ്റല്‍ മുളക് രണ്ടെണ്ണം കീറി ഇട്ടു മൂപ്പിക്കാം അതിനുശേഷം ഇത് കറിയിലേയ്ക്കു ഒഴിക്കാം എന്നിട്ട് മൂടി വയ്ക്കാം
പാവയ്ക്ക മാങ്ങാ കറി തയ്യാര്‍
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
-

ഈസിയായി ഈന്തപ്പഴം ഹല്‍വ ഉണ്ടാക്കാം
..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ഈന്തപ്പഴം, പാല്‍ ,നെയ്യ് , അണ്ടിപ്പരിപ്പ് ,ഏലക്കായ,തേങ്ങ , ..ആദ്യം തന്നെ ഈന്തപ്പഴം കുരുകളഞ്ഞു എടുത്ത് പാല്‍ കൂട്ടി അരച്ച് എടുക്കാം .. ഒരു പാത്രം അടുപ്പതുവച്ചു നെയ്യൊഴിച്ച് അതിലേക്ക് ചേര്‍ത്ത് ഇളക്കാം …നന്നായി ഇളക്കിക്കൊണ്ടിരിക്കണം ഇടയ്ക്ക് നെയ്യൊഴിച്ച് കൊടുക്കണം …ഇത് നല്ലപോലെ എണ്ണ തെളിച്ചു വരുമ്പോള്‍ തേങ്ങ ചേര്‍ക്കാം നന്നായി ഇളക്കാം പാത്രത്തില്‍ നിന്നും ഹല്‍വ വിട്ടു വരുന്ന പാകത്തില്‍ ഇറക്കാം …കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടപ്പെട്ട ഈ ഹല്‍വ ഉണ്ടാക്കുന്നത് വിശദമായി താഴെക്കാണുന്ന വീഡിയോയില്‍ കാണാം
