പാവയ്ക്ക മാങ്ങ കറി ഉണ്ടാക്കാം

Advertisement

കയ്പ് ആയതുകൊണ്ട് മിക്കവാറും അകറ്റി നിര്‍ത്തുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക ..ഈ പാവയ്ക്ക മാങ്ങ ചേര്‍ത്ത് കറിവച്ചു കൂട്ടിയിട്ടുണ്ടോ വളരെ രുചിയാണ് …മാങ്ങ ചേര്‍ക്കുമ്പോള്‍ ഇതിന്റെ കയ്പ് കുറയുകയും ചെയ്യും …തന്നെയല്ല കയ്പ് ഇല്ലാതിരിക്കാന്‍ ചെയ്യാവുന്ന ഒരു പൊടികൈ കൂടിയുണ്ട് …ഇതെങ്ങിനെ ചെയ്യാമെന്ന് നമുക്ക് നോക്കാം ..

പാവയ്ക്കാ

മാങ്ങ

സവാള

ഇഞ്ചി

തേങ്ങ

മുളക് പൊടി

മഞ്ഞള്‍പ്പൊടി

ഉപ്പ്

വെള്ളം

കറിവേപ്പില

വെളിച്ചെണ്ണ

കടുക്

വറ്റല്‍ മുളക്

ഉലുവ

ഇതുണ്ടാക്കേണ്ട വിധം പറയാം

ആദ്യം തന്നെ ഒരു തേങ്ങ ചിരവിയെടുത്തു ( ഒരു രണ്ടു മൂന്നു റൌണ്ട് തേങ്ങ കഷണം കൊത്തി എടുത്തു വയ്ക്കുക ) അല്പം ചൂടുവെള്ളംഒഴിച്ച്  മിക്സിയില്‍
അടിച്ചു എടുക്കുക ( ചൂടുവെള്ളം ഒഴിച്ച് അടിച്ചാല്‍ തേങ്ങാപ്പാല്‍ എല്ലാം നന്നായി കിട്ടും ) ആദ്യത്തെ പാല്‍ മാറ്റി വയ്ക്കുക ( ഒരു കപ്പു പാല്‍ കിട്ടണം ഒരുപാട് വലിയ കപ്പ്‌ അല്ല ) അതിനു ശേഷം അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് ഇത് ഒന്നുകൂടി മിക്സിയില്‍ അടിച്ചു പിഴിഞ്ഞ് എടുക്കുക ഇത് രണ്ടാം പാല്‍ …
എടുത്തുവച്ച തേങ്ങ ചെറുതായി നുറുക്കി തേങ്ങ കൊത്ത് എടുക്കാം

ഇനി രണ്ടു മാങ്ങ എടുത്തു തൊലി ചെത്തി അരിഞ്ഞു എടുക്കുക ..പുളി കുറഞ്ഞ മാങ്ങയാണ്‌ നല്ലത്

ഇനി അടുത്തതായി രണ്ടു പാവയ്ക്ക പകുതി ആക്കി മുറിച്ചു കുരുകളഞ്ഞു വട്ടം

അരിഞ്ഞു കഞ്ഞിവെള്ളത്തില്‍ കഴുകി എടുക്കുക ഇങ്ങിനെ കഴുകിയാല്‍ കയ്പ് കുറയും …എന്നിട്ട് പാവയ്ക്ക …അല്പം മഞ്ഞപ്പൊടിയും,ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും ..ഒരു സവാള നീളത്തില്‍ അരിഞ്ഞതും .. നാല് പച്ചമുളക് അരിഞ്ഞതും മാങ്ങാ കഷണങ്ങളും ,രണ്ടു ടിസ്പൂണ്‍ മുളക് പൊടിയും ,രണ്ടു ടിസ്പൂണ്‍ മല്ലിപ്പൊടിയും ..അര ടിസ്പൂണ്‍ മഞ്ഞള്‍പൊടിയും ,ഒരു തണ്ട് കറിവേപ്പിലയും  അല്പം  വെളിച്ചെണ്ണയും പാകത്തിന് ഉപ്പും ചേര്‍ത്ത്  തിരുമ്മി തേങ്ങ കൊത്തും ഇട്ടു   രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കണം

പാവയ്ക്ക വെന്ത ശേഷം ഇതോലെയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കണം ഒന്ന് തിളച്ചു വരുമ്പോള്‍ ഇറക്കി വയ്ക്കാം …ഉപ്പു നോക്കി ആവശ്യത്തിനു ചേര്‍ത്ത് കൊടുക്കുക .

അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കാം ..പത്തു ഉലുവ കൂടി ഇട്ടു പൊട്ടിക്കണം …അതിനുശേഷം വറ്റല്‍ മുളക് രണ്ടെണ്ണം കീറി ഇട്ടു മൂപ്പിക്കാം അതിനുശേഷം ഇത് കറിയിലേയ്ക്കു ഒഴിക്കാം  എന്നിട്ട് മൂടി വയ്ക്കാം

പാവയ്ക്ക മാങ്ങാ കറി തയ്യാര്‍

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

അരി പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കാം