ഞണ്ട് തീയല്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ഞണ്ട് തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഇത് …ഇതിനാവശ്യമുള്ള സാധനങ്ങള്‍

ഞണ്ട്

സവാള

ചുവന്നുള്ളി

വറ്റല്‍ മുളക്

കാശ്മീരി മുളക് പൊടി

തേങ്ങ

മല്ലി

മഞ്ഞള്‍പ്പൊടി

ഗരം മസാല

വാളം പുളി

ഉപ്പ്

കടുക്

കറിവേപ്പില

വെളിച്ചെണ്ണ

അരക്കിലോ   ഞണ്ട് നല്ലപോലെ വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കാം

ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി എടുത്തു വെള്ളത്തില്‍ പിഴിഞ്ഞ് പുളി വെള്ളം എടുത്തു വയ്ക്കുക …പുളി ആവശ്യത്തിനു മാത്രം ചേര്‍ത്താല്‍ മതി
രണ്ടു പിടി തേങ്ങ …രണ്ടു ടിസ്പൂണ്‍ മല്ലി ,ഏഴു  വറ്റല്‍ മുളക് .. മൂന്നു ചുവന്നുള്ളി  ഇതെല്ലാം കൂടി ഒന്ന് ഒരു ചട്ടി വച്ചിട്ട് എണ്ണ ഒഴിക്കാതെ വറുത്തു എടുക്കാം  ( തീ കുറച്ചു വയ്ക്കുക ) നന്നായി മൂത്ത് കഴിയുമ്പോള്‍  ( നല്ല ഗോള്‍ഡന്‍ കളര്‍ ആകുംവരെ വറുക്കണം ) അല്പം മഞ്ഞപ്പൊടി കൂടി ചേര്‍ത്ത് മൂപ്പിച്ചു  ചട്ടിയില്‍ നിന്നും മാറ്റി വയ്ക്കാം  ഇത് നന്നായി ചൂടാറി കഴിയുമ്പോള്‍  ആവശ്യത്തിനു വെള്ളം ചേര്‍ത്ത്  മിക്സിയില്‍ നല്ല പേസ്റ്റ് പോലെ   അരെച്ചു എടുക്കാം

അടുത്തതായി ഒരു ചട്ടി അടുപ്പത് വച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം നന്നായി ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കാം …അതിനു ശേഷം ഒരു സവാള അരിഞ്ഞതും വേപ്പിലയും ചേര്‍ത്ത് മൂപ്പിക്കാം അതിനു ശേഷം ലേശം മഞ്ഞപ്പൊടി കൂടി ഇട്ടു മൂപ്പിക്കാം പച്ചമണം മാറിയ ശേഷം  മൂന്നു ടിസ്പൂണ്‍ കാശ്മീരി മുളക് പൊടി ചേര്‍ത്ത് നന്നായി മൂപ്പിക്കാം ഇനി  ഇതിലേയ്ക്ക് തേങ്ങ അരച്ചത്‌ ചേര്‍ക്കാം ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ( വെള്ളം ചേര്‍ക്കുമ്പോള്‍ ചൂടുവെള്ളം ചേര്‍ക്കണം ) പുളിവെള്ളം കൂടി ചേര്‍ത്ത് നന്നായി ഇളക്കാം ഇനി ആവശ്യത്തിനു ഉപ്പുകൂടി ചേര്‍ത്ത് ഇളക്കി ഒന്ന് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് നന്നാക്കി വച്ചിരിക്കുന്ന ഞണ്ട് ചേര്‍ത്ത് ഇളക്കി മൂടി വച്ച് നന്നായി വേവിക്കാം …ഞണ്ട് വെന്തു കഴിയുമ്പോള്‍ വെള്ളം ഒക്കെ കുറഞ്ഞു ഇതിന്‍റെ ഗ്രേവി തിക്കായിട്ടുണ്ടാകും …ഇനി ഉപ്പും പുളിയും ഒക്കെ നോക്കി പാകത്തിന് ഇല്ലെങ്കില്‍ ചേര്‍ത്ത് കൊടുക്കാം …അതിനുശേഷം ഇത് നന്നായി ഒന്ന് ഇളക്കിയിട്ട് ഇതിലേയ്ക്ക് രണ്ടു ടിസ്പൂണ്‍ ഗരം മസാലപൊടി ചേര്‍ത്ത് ഒന്നുകൂടി തിളപ്പിക്കാം ഞണ്ട് നന്നായി വെന്തോന്നു നോക്കുക വെന്തെങ്കില്‍ ഇറക്കി വയ്ക്കാം

ഞണ്ട് തീയല്‍ റെഡി

തീയലില്‍ ഇഞ്ചി വെളുത്തുള്ളി ഒന്നും ചേര്‍ക്കില്ല …ഞണ്ട് നന്നായി കഴുകിയതിനു ശേഷം നന്നാക്കുക …ഇത് കഷണങ്ങള്‍ ആക്കിയതിന് ശേഷം കഴുകരുത്‌

ഇത് ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് ..എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

പാവയ്ക്ക മാങ്ങ കറി ഉണ്ടാക്കാം