പപ്പായ അച്ചാര്‍ ഉണ്ടാക്കാം ഈസിയായി

പലതരം അച്ചാര്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇന്ന് നമുക്ക് പപ്പായ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …പപ്പായ ഒക്കെ മിക്കവരുടെയും വീടുകളില്‍ ഉണ്ടാകുന്നതാണ് ,,,ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

നാരങ്ങ പത്തെണ്ണം

പപ്പായ ഒരെണ്ണം

മഞ്ഞപ്പൊടി – അര ടിസ്പൂണ്‍

മുളക് പൊടി കാല്‍ കപ്പു

ഉലുവ ഒരു ടിസ്പൂണ്‍

കായം അര ടിസ്പൂണ്‍

വിനാഗിരി 300 ml

ഉപ്പ് ആവശ്യത്തിനു

കറിവേപ്പില ആവശ്യത്തിനു

കടുക് ഒരു ടിസ്പൂണ്‍

നല്ലെണ്ണ

ആദ്യം തന്നെ നാരങ്ങ നന്നായി പിഴിഞ്ഞ് നീരെടുക്കുക വലിയ നാരങ്ങ വേണം കേട്ടോ കാരണം നീര് കുറയരുത്‌
അടുത്തതായി പപ്പായ പച്ച പപ്പായ വേണം ഇത് നന്നായി തൊലി കളഞ്ഞു കുരുവും കളഞ്ഞു മാങ്ങ ഒക്കെ അച്ചാര്‍ ഇടാന്‍ നുറുക്കും പോലെ ചെറുതായി നുറുക്കണം..അതിനു ശേഷം ഇത് നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കണം നന്നായി വെള്ളം പോയതിനു ശേഷം പപ്പായയിലെയ്ക്ക് നാരങ്ങാ നീര് ഒഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക…ഇതിലേയ്ക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക ഇത് രണ്ടു മൂന്നു ദിവസം ഫ്രിഡ്ജില്‍ വയ്ക്കാം അതിനു ശേഷം അച്ചാര്‍ ഉണ്ടാക്കിയാല്‍ മതി

അടുത്തതായി അച്ചാര്‍ പൊടി ഉണ്ടാക്കാം ഇതിനായി അഞ്ചു ടിസ്പൂണ്‍ മുളക് പൊടിയും ഉലുവ വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ ..കായം വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു വയ്ക്കാം

ഇനി അടുത്തതായി മൂന്നു ദിവസം ഫ്രിഡ്ജില്‍ വച്ച പപ്പായ പുറത്തെടുത്തു വയ്ക്കാം

ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിക്കുക കുറഞ്ഞത്‌ ഇരുനൂറു ഗ്രാം നല്ലെണ്ണ എങ്കിലും എടുക്കുക കുറയരുത്‌ …എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കുക ..അതിനുശേഷം ഇതിലേയ്ക്ക് രണ്ടു മൂന്നു വറ്റല്‍ മുളക് കീറി ഇട്ടു മൂപ്പിക്കുക …അതിനുശേഷം കറിവേപ്പില ഇട്ടു മൂപ്പിക്കാം ഇത് മൂത്ത് കഴിയുമ്പോള്‍ അര ടിസ്പൂണ്‍ മഞ്ഞപ്പൊടിയും ഉണ്ടാക്കി വച്ച അച്ചാര്‍ പൊടിയും ഇതിലേയ്ക്ക് ഇട്ടു ഒന്ന് മൂപ്പിച്ചിട്ട് ( കരിഞ്ഞു പോകരുത് ) ഇതിലേയ്ക്ക് പപ്പായ ചേര്‍ക്കാം… നന്നായി മിക്സ് ചെയ്യാം അതിനുശേഷം ഇനി ഇതിലേയ്ക്ക് വിനാഗിരി ചേര്‍ക്കാം 250/300 ml വരെ വിനാഗിരി ചേര്‍ക്കാം …പപ്പായ കൂടുതല്‍ എടുത്താല്‍ അതിനനുസരിച്ച് എല്ലാം കൂട്ടി ചേര്‍ക്കുക.ഇനി നന്നായി മിക്സ് ചെയ്തു ഇറക്കി വയ്ക്കാം …ഇനി ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം …

പപ്പായ അച്ചാര്‍ റെഡി

ചോറിന്റെ കൂടെ ഒക്കെ കഴിക്കാന്‍ ആയിട്ട് വളരെ നല്ലതാണ് ഇതുണ്ടാക്കാനും എളുപ്പമാണ് …എല്ലാവരും ഉണ്ടാക്കി നോക്കണം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം