കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് സണ്‍‌ഡേ സ്പെഷ്യല്‍ ബീഫ് ചുക്ക ഉണ്ടാക്കിയാലോ …പേര് കേട്ട് പേടിക്കണ്ട ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് … അപ്പോള്‍ നമുക്ക് നോക്കാം കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ ആണെന്ന്…

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്

മല്ലിപ്പൊടി

മുളക്പൊടി

കുരുമുളക്പൊടി

മഞ്ഞൾപൊടി

ഗരം മസാല

സവാള

പച്ചമുളക്

ഇഞ്ചി

വറ്റല്‍ മുളക്

വെളുത്തുള്ളി

നാരങ്ങാ നീര്

മല്ലിയില.

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

ആദ്യം തന്നെ അരക്കിലോ ബീഫ് നന്നായി നുറുക്കി കഴുകി പിഴിഞ്ഞ് എടുക്കുക …ഇതില്‍ ഉപ്പും ,
അര ടിസ്പൂണ്‍ മഞ്ഞള്‍പൊടിയും,ഇഞ്ചി ഒരു കഷണം ചതച്ചതും ,,പച്ചമുളക് നാലെണ്ണം നീളത്തില്‍ അരിഞ്ഞതും… ഒരു തണ്ട് വേപ്പില കീറിയതും കൂടി അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി തിരുമ്മി യോജിപ്പിച്ച് കുക്കറില്‍ വച്ച് വേവിച്ചു എടുക്കുക..അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വേവിച്ച ബീഫ് അതിലിട്ട് ഫ്രൈ ചെയ്തു മാറ്റിവയ്ക്കാം ( ഡീപ് ഫ്രൈ വേണ്ട ) …

എന്നിട്ട് ഈ ചീനച്ചട്ടിയില്‍ തന്നെ അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേയ്ക്ക് രണ്ടു സവാള നീളത്തില്‍ അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക ..അതിനു ശേഷം പത്തു അല്ലി ചതച്ചു എടുത്ത വെളുത്തുള്ളിയും ,
ആറേഴു ചുവന്നുള്ളി ചതച്ചതും ഇട്ടു നന്നായി വഴറ്റുക ..ഇനി കറിവേപ്പില ഇട്ടു ഇളക്കാം ഇനി രണ്ടു വറ്റല്‍ മുളക് വട്ടത്തില്‍ അരിഞ്ഞത് ചേര്‍ത്ത് ഇളക്കാം …ഇനി ഇതിലേയ്ക്ക് ഒന്നര ടിസ്പൂണ്‍ മല്ലിപ്പൊടി, അര ടിസ്പൂണ്‍ മുളക് പൊടി,ഒരു ടിസ്പൂണ്‍ കുരുമുളക് പൊടി,അര ടിസ്പൂണ്‍ ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം ഒരു നുള്ള് ഉപ്പുകൂടി വേണമെങ്കില്‍ ചേര്‍ക്കാം ( അധികം ആകരുത് ) എന്നിട്ട് ഇതിലേയ്ക്ക് ഫ്രൈ ചെയ്തു വച്ച ബീഫ് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കാം …ഇനി ഇതിലേയ്ക്ക് ആവശ്യത്തിനു മല്ലിയിലയും കൂടി ചേര്‍ത്ത് ഇളക്കാം …എല്ലാം കൂടി നല്ലപോലെ ഫ്രൈ ആയി വരുമ്പോള്‍ ( ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാതെ നല്ലപോലെ ഫ്രൈ ആയി ഇരിക്കണം ) ഒരു ടിസ്പൂണ്‍ നാരങ്ങാ നീര് കൂടി ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം

അടിപൊളി ബീഫ് ചുക്ക റെഡി

ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.എല്ലാവരും ഇത് ഉണ്ടാക്കി നോക്കുക ..അഭിപ്രായങ്ങള്‍ അറിയിക്കുക ..
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്‌താല്‍ മതി..ലൈക് ചെയ്യാത്തവര്‍ എത്രയും പെട്ടന്ന് ലൈക് ചെയ്യുക