മുന്തിരി വൈന്‍ വീട്ടിലുണ്ടാക്കാം

Advertisement

വൈനും കേക്കും നല്ല കോമ്പിനേഷന്‍ ആണ് …ക്രിസ്തുമസ്സിനും …ബൌടീസിനും ഒക്കെയാണ് ഈ കോമ്പിനേഷന്‍ കൂടുതലും പ്രസിദ്ധം .. വൈന്‍ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ്… പല തരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കാമെങ്കിലും മുന്തിരി വൈന്‍ ആണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് …മുന്തിരി വൈന്‍ ഉണ്ടാക്കാന്‍ വളരെ ഈസിയാണ് …പുറത്തു നിന്നും വാങ്ങുന്നതിനെക്കാളും ഗുണമേന്മ ഉള്ള വൈന്‍ നമുക്ക് വീടുകളില്‍ ഉണ്ടാക്കി എടുക്കാം ..വൈന്‍ ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

കറുത്ത മുന്തിരി -അഞ്ചു കിലോ

പഞ്ചസാര- രണ്ടര കിലോ

തിളപ്പിച്ചാറിയ വെള്ളം- ഒരു ലിറ്റര്‍ ( വൈന്‍ കൂടുതല്‍ ഉണ്ടാകാന്‍ വേണ്ടിയാണ് വെള്ളം ചേര്‍ക്കുന്നത് വേണമെങ്കില്‍ വെള്ളം ഒഴിവാക്കാം നിങ്ങളുടെ ഇഷ്ട്ടം )

സൂചി ഗോതമ്പ് – 100 ഗ്രാം

കറുവാപ്പട്ട ചതച്ചത് – നൂറ്റി അമ്പതു ഗ്രാം

ഗ്രാമ്പൂ -പത്തെണ്ണം

ഇത് ഉണ്ടാക്കേണ്ട വിധം

ആദ്യം തന്നെ വൈന്‍ ഉണ്ടാക്കാന്‍ വയ്ക്കുന്ന ഭരണി നല്ല ചൂട് വെള്ളത്തില്‍ കഴുകി തുടച്ചു എടുക്കുക …മുന്തിരി ഞെട്ട് ഒക്കെ കളഞ്ഞു നന്നായി കഴുകി വെള്ളം തുടച്ചു എടുക്കുക …അതിനു ശേഷം ഭരണിയില്‍ കുറച്ചു മുന്തിരി അടക്കുക അതിനു മീതെ കുറച്ചു പഞ്ചസാര ഇടുക ഇങ്ങിനെ ലെയര്‍ ആയി മുന്തിരിയും പഞ്ചസാരയും തീരുന്നത് വരെ അടുക്കുക …മുഴുവനും അടക്കി തീരുമ്പോള്‍ കറുവാപട്ട …ഗ്രാമ്പൂ,,ഗോതമ്പ് എന്നിവ മുകളില്‍ ഇടുക ശേഷം വെള്ളം ഒഴിക്കുക …ഇനി ഇത് അടച്ച ശേഷം വായുകടക്കാതെ തുണികൊണ്ട് മൂടി കെട്ടി വയ്ക്കുക …ഓരോ ആഴ്ചയിലും ഭരണി തുറന്നു ഒന്ന് നന്നായി ഇളക്കി കൊടുക്കണം …മുപ്പതു ദിവസം കഴിയുമ്പോള്‍ വൈന്‍ അരിച്ചു എടുത്തു കുപ്പികളില്‍ ആക്കി സൂക്ഷിക്കാം …ഈ വൈനിനു നല്ല കളര്‍ കിട്ടാന്‍ വേണമെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ക്കാം ….കുപ്പികളില്‍ ആക്കിയ വൈന്‍ പതിനഞ്ചു ദിവസത്തിന് ശേഷം ഉപയോഗിച്ച് തുടങ്ങാം

മുന്തിരി വൈന്‍ റെഡി

ചിലര്‍ വൈന്‍ കെട്ടുമ്പോള്‍ നല്ല ലഹരി കിട്ടുവാനായി അല്പം റം ഒക്കെ ചേര്‍ക്കും അതൊന്നും ചേര്‍ക്കാതെ കിട്ടുന്നതാണ് നല്ല വൈന്‍ …..പച്ച മുന്തിരിക്കു പകരം കറുത്ത ഉണക്ക മുന്തിരി ഉപയോഗിച്ചും ഇതുപോലെ വൈന്‍ ഉണ്ടാക്കാം നല്ല സ്വീറ്റ് വൈന്‍ കിട്ടും

ഇത് നിങ്ങള്‍ വീടുകളില്‍ ഉണ്ടാക്കി നോക്കൂ കുറേശെ വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്

ഈ റസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

നാടന്‍ കോഴി വറുത്തരച്ചത്