നാവില്‍ കൊതിയൂറും ഉള്ളി തീയല്‍ ഉണ്ടാക്കാം

Advertisement

എന്തില്‍ ചേര്‍ത്താലും വളരെ രുചിയുള്ള ഒന്നാണ് ഉള്ളി…ഉള്ളി ചേരാത്ത കറികള്‍ തന്നെയില്ല…പണ്ടൊക്കെ നിത്യവും ഉണ്ടാക്കിയിട്ടുള്ള ഒന്നാണ് ഉള്ളി തീയല്‍ ..ഈ കറി കൂട്ടി ചോറുണ്ട് കഴിഞ്ഞാല്‍ കയ്യിലെ മണം ഇടയ്ക്ക് ഇടയ്ക്ക് ഒന്ന് മണക്കാന്‍ തോന്നും അത്രയും രുചികരവും കൊതിപ്പിക്കുന്നതുമാണ് ഉള്ളി തീയല്‍ …ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാനും പറ്റും…ഉള്ളി തീയല്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം …ഇതിനാവശ്യം വേണ്ട സാധനങ്ങള്‍

തേങ്ങ ചിരവിയത് – ഒരു കപ്പ്

ചുവന്നുള്ളി – കാല്‍ കിലോ

മഞ്ഞള്‍ പ്പൊടി – കാല്‍ സ്പൂണ്‍

മുളക് പൊടി – രണ്ടു സ്പൂണ്‍

മല്ലിപ്പൊടി- ഒരു ടിസ്പൂണ്‍

ഉലുവ – കാല്‍ സ്പൂണ്‍

പുളി ആവശ്യത്തിനു

കറിവേപ്പില

ഉപ്പ്

എണ്ണ

കടുക് ആവശ്യത്തിനു

ഇതുണ്ടാക്കേണ്ട വിധം പറയാം

ആദ്യം തന്നെ ഉള്ളി തൊലി കളഞ്ഞു വട്ടത്തില്‍ അരിഞ്ഞു എടുക്കുക… ( ഉള്ളി എളുപ്പം തൊലി പോകാന്‍ ഒന്ന് കഴുകിട്ടു തൊലി കളഞ്ഞാല്‍ മതി )

ഇനി അടുത്തതായി തേങ്ങയും ഒന്നുരണ്ടു ഉള്ളിയും ,കറിവേപ്പിലയും കൂടി നന്നായി ഒന്ന് വറുത്തു എടുക്കാം തേങ്ങ നന്നായി ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ ഇതിലേയ്ക്ക് മല്ലിപ്പൊടി ,മുളക് പൊടി,മഞ്ഞപ്പൊടി എല്ലാം ചേര്‍ത്ത് നന്നായി വറുത്തെടുക്കുക .( കരിയാതെ നോക്കണേ )
ഇനി ഇതെല്ലാം വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക.

അതിനുശേഷം ഒരു ചട്ടി അടുപ്പതുവച്ചു അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ച ഉള്ളിയിട്ട് വഴറ്റുക നന്നായി വാടി കഴിയുമ്പോള്‍ ഇതിലേയ്ക്ക് പുളി പിഴിഞ്ഞ് ഒഴിക്കാം…ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കാം ഇതൊന്നു തിളയ്ക്കുമ്പോള്‍ തേങ്ങ അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കാം ..ഇതൊന്നു തിളച്ചു കഴിയുമ്പോള്‍ ഇറക്കി വയ്ക്കാം…

അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും , ഉലുവയും, കറിവേപ്പിലയും കൂടി മൂപ്പിച്ചു ഇത് കറിയില്‍ ചേര്‍ത്ത് ഇളക്കാം

ഉള്ളി തീയല്‍ റെഡി

ഇത് വളരെ എളുപ്പമാണ് നല്ല ടേസ്റ്റിയാണ് …എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും തീര്‍ച്ച . ഈ കറി കുറച്ചു ദിവസം കേടു കൂടാതെ ഇരിക്കും ചോറിനൊപ്പം ഇതുണ്ടെങ്കില്‍ വേറെ ഒന്നും വേണ്ട

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക…പുതിയ POSTTUടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക