ഈസിയായി കുക്കറില്‍ കേക്ക് ഉണ്ടാക്കാം

Advertisement

കേക്ക് നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് നമ്മുടെ ആഘോഷങ്ങളില്‍ ഒക്കെ കേക്കിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും …സന്തോഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ കേക്ക് മുറിച്ചാണ് ആഘോഷിക്കാറ്…സാധാരണ ഇത് നമ്മള്‍ ബേക്കറിയില്‍ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് …ഇപ്രാവശ്യത്തെ ആഘോഷത്തിനു കേക്ക് നമുക്ക് വീട്ടില്‍ ഉണ്ടാക്കിയാലോ ഇന്ന് നമുക്ക് വളരെ ഈസിയായി കേക്ക് ഉണ്ടാക്കാം അതും ഓവന്‍ ഇല്ലാതെ …ഈ കേക്ക് ഉണ്ടാക്കാന്‍ നമുക്ക് ഓവന്റെ ആവശ്യമേ ഇല്ല …കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞില്ലേ ഓവന്‍ ഇല്ലാത്തവര്‍ വിഷമിക്കണ്ട നമുക്ക് വേറെ വഴുയുണ്ടെന്ന് ഇതാണ് ആ വഴി എളുപ്പവഴി …കുക്കര്‍ ഉപയോഗിച്ചാണ് നമ്മള്‍ ഈ കേക്ക് ഉണ്ടാക്കി എടുക്കുന്നത് കേട്ടോ പ്രഷര്‍ കുക്കര്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ല…അപ്പൊ നമുക്ക് നോക്കാം എങ്ങിനെയാണ് കുക്കറില്‍ കേക്ക് ഉണ്ടാക്കുക എന്ന്…ഇതിനാവശ്യമുള്ള ചേരുവകള്‍ നോക്കാം

മൈദ – ഒന്നര കപ്പ്

മുട്ട 3 എണ്ണം

പഞ്ചസാര – ഒരു കപ്പ് ( മധുരം കുറവ് മതിയെങ്കില്‍ കുറയ്ക്കാം )

വെണ്ണ – ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിനു മാത്രം

ബേക്കിങ്ങ് പൗഡർ – ഒരു ടിസ്പൂണ്‍

പാൽപൊടി – മൂന്നു ടിസ്പൂണ്‍

സ്ട്രോബറി എസ്സൻസ് – ഒരു ടിസ്പൂണ്‍ ( ഇഷ്ട്ടമുള്ള എസന്‍സ് ചേര്‍ക്കാം )

ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം

ആദ്യം തന്നെ മൈദ നന്നായി അരിച്ചു എടുക്കാം ഇതിലേയ്ക്ക് ബേക്കിംഗ് പൌഡര്‍ കൂടി അരിച്ചു ചേര്‍ക്കാം ഒന്ന് മിക്സ് ചെയ്തു വയ്ക്കാം ഇത്

അടുത്തതായി പഞ്ചസാരയും ,മുട്ടയും, വെണ്ണയും ചേര്‍ത്ത് മിക്സിയില്‍ നന്നായിട്ട് ഒന്ന് അടിച്ചു എടുക്കാം …ഇനി ഇതിലേയ്ക്ക് ലേശം ഉപ്പും ,പാല്‍പ്പൊടിയും ,എസ്സന്‍സും കൂടെ ചേര്‍ത്ത് ഒന്ന് അടിക്കാം.

ഇനി ഇത് മൈദാ കൂട്ടിലേയ്ക്ക്‌ കുറേശെയായി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഇതെല്ലാം മൈദയില്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം

ശേഷം കുക്കര്‍ അടുപ്പില്‍ വെച്ച് പത്തു മിനിറ്റ്‌ ചൂടാക്കുക.ശേഷം ഒരു അലുമിനിയ പാത്രമോ സ്റ്റീല്‍ പാത്രമോ എടുത്തു അതില്‍ കുറച്ചു വെണ്ണ തടവിയ ശേഷം കുറച്ചു മൈദ മാവു ഇട്ട് തട്ടികളയുക. കേക്ക് പെട്ടെന്ന് ഇളകി കിട്ടാനാണ് ഇങ്ങേനെ ചെയ്യുന്നത്.

ഈ പത്രത്തിലേക്ക് കേക്ക് മിക്സ് ഒഴിച്ച ശേഷം കുക്കറിലെക്ക് ഇറക്കി വെക്കുക. ഇനി കുക്കറിന്റെ മൂടികൊണ്ട് മൂടിവയ്ക്കാം ( വെയിറ്റ് ഇടരുത് ) കുക്കറിനടിയില്‍ ഒരു തട്ട് വച്ചിട്ട് അതിനു മുകളിലേയ്ക്ക് കേക്ക് മാത്രം വച്ചാല്‍ നന്നായിരിക്കും

ഇനി ഇത് ചെറുതീയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കുക വെന്തോന്നു അറിയാന്‍ പപ്പട കോല് കൊണ്ടോ ഈര്‍ക്കില്‍ കൊണ്ടോ കുത്തി നോക്കിയാല്‍ മതി കോലില്‍ പിടിച്ചില്ലെങ്കില്‍ കേക്ക് വെന്തു എന്നര്‍ത്ഥം

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ കുക്കറിന്റെ വെയിറ്റ് ഇടരുത് കുക്കറില്‍ വെള്ളം ഒഴിക്കരുത്

കുക്കര്‍ കേക്ക് റെഡി …

ഇത് വളരെ ഈസിയാണ് ഉണ്ടാക്കാന്‍ എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം .നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യണേ

ഈസിയായി ഏത്തപ്പഴം വിളയിച്ചത് ഉണ്ടാക്കാം