Blog

  • ഫിഷ്‌ & തക്കാളി  റോസ്റ്റ്  എളുപ്പത്തില്‍ തയ്യാറാക്കാം

    ഫിഷ്‌ & തക്കാളി റോസ്റ്റ് എളുപ്പത്തില്‍ തയ്യാറാക്കാം

    മീന്‍ നമുക്ക് പലവിധത്തില്‍ പാചകം ചെയ്യാം …മീന്‍ വറ്റിച്ചത്,മീന്‍ പൊരിച്ചത്,മീന്‍ പാല്ക്കറി, അങ്ങിനെ എല്ലാം. നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് ദിവസവും ഭക്ഷണ ശീലത്തില്‍ ഉള്ള ഒന്നാണ് മീന്‍ …ഇത്തവണ നമുക്ക് മീന്‍ റോസ്റ്റ് ഉണ്ടാക്കാം …മീനും തക്കാളിയും ചേര്‍ത്താണ് ഈ മീന്‍ റോസ്റ്റ് ഉണ്ടാക്കുന്നത് …ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് അധികം മുള്ളില്ലാത്ത മീന്‍ ആണ് ഇതിനു കൂടുതല്‍ നല്ലത്…നമുക്ക് നോക്കാം മീന്‍ റോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    മീന്‍ (മുള്ളില്ലാത്തത്) – 250 ഗ്രാം

    തക്കാളി – രണ്ടെണ്ണം

    സവാള – ഒരെണ്ണം

    ഇഞ്ചി – ഒരു കഷണം

    വെളുത്തുള്ളി – ആറു അല്ലി

    കറിവേപ്പില – ഒരു തണ്ട്

    കാശ്മീരി മുളകുപൊടി – ഒരു ടേബിള്‍ ടിസ്പൂണ്‍

    മഞ്ഞള്‍പൊടി – ഒരു നുള്ള്

    കടുക് – അര ടീസ്പൂണ്‍

    ഉലുവ – പത്തോ പതിനഞ്ചോ എണ്ണം ( കൂടരുത് കൂടിയാല്‍ കയ്ക്കും )

    എണ്ണ – മൂന്നു ടേബിള്‍സ്പൂണ്‍

    നാരങ്ങാ നീര് – ഒരു നാരങ്ങയുടെ

    ഉപ്പ് – ആവശ്യത്തിന്

    ഇനി ഇത് തയ്യാറാക്കുന്ന വിധം നോക്കാം

    ആദ്യം തന്നെ മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക ഇത് ഒരു അല്പം ഉപ്പും നാരങ്ങാനീരും മഞ്ഞപ്പൊടിയും കൂടി തിരുമ്മി വയ്ക്കുക

    ഇനി അടുത്തതായി നമുക്ക് തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു എടുക്കാം അതിനു ശേഷം
    ഒരു നോണ്‍സ്റ്റിക്ക് പാനില്‍ മൂന്നു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി ആദ്യം കടുക് ഉലുവ പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക. ( ഉപ്പു മസാലയില്‍ പിടിക്കാന്‍ മാത്രം ഇട്ടാല്‍ മതി ) ഇനി
    ഇത് ബ്രൌണ്‍ നിറം ആകും വരെ വഴറ്റുക അതിനു ശേഷം തീ കുറയ്ക്കാം എന്നിട്ട് , മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇനി
    ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില ആവശ്യത്തിനു മാത്രം വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി പത്തു മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയില്‍ വേവിക്കുക.മീന്‍ വെന്തോന്നു നോക്കാം
    അതിനു ശേഷം മൂടി തുറന്നു വച്ച് വെള്ളം ഉണ്ടെങ്കില്‍ വറ്റിക്കുക (ഇടവിട്ട്‌ ഇളക്കികൊടുക്കുക). ഇപ്പോള്‍ ഒന്ന് ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക വെള്ളം നന്നായി വറ്റികഴിയുമ്പോള്‍ ഇറക്കി വയ്ക്കാം

    സ്വദിഷ്ട്ടമായ മീന്‍ തക്കാളി റോസ്റ്റ് റെഡി

    ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക . പേജ് ലൈക് ചെയ്യുക പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കും

  • ഈസിയായി ഏത്തപ്പഴം വിളയിച്ചത് ഉണ്ടാക്കാം

    ഈസിയായി ഏത്തപ്പഴം വിളയിച്ചത് ഉണ്ടാക്കാം

    പലതരത്തിലുള്ള പലഹാരങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …വളരെ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന പലഹാരങ്ങള്‍ ആണ് എല്ലാവര്‍ക്കും ഉണ്ടാക്കാന്‍ ഇഷ്ട്ടം …പഴങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ പലതരത്തില്‍ പലഹാരം ഉണ്ടാക്കാറുണ്ട് …വാഴപ്പഴങ്ങളില്‍ ഏറ്റവും ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ഏത്തപ്പഴം ,അഥവാ നേന്ത്രപ്പഴം ..ചില കുട്ടികള്‍ക്ക് ഏത്തപ്പഴം കൊടുത്താല്‍ കഴിക്കാന്‍ ബുദ്ധിമുട്ടാണ് ..ഏത്തപ്പഴം കൊണ്ട് എന്തെങ്കിലും ഒക്കെ പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുത്തു നോക്കൂ കുട്ടികള്‍ രുചിയോടെ കഴിക്കുന്നത്‌ കാണാം ..ഇപ്പൊ നമുക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഏത്തപ്പഴം വിളയിച്ചത് ഉണ്ടാക്കാം …ഇതെങ്ങിനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    1) ഏത്തക്ക പഴുത്തത് – മൂന്നെണ്ണം

    2) പഞ്ചസാര – 3 ടേബിള്‍ ടിസ്പൂണ്‍

    3) നെയ്യ് – ഒന്നര ടിസ്പൂണ്‍

    4) ഏലക്കായ പൊടിച്ചത് – നാല് ടിസ്പൂണ്‍

    5) തേങ്ങപ്പാല്‍ (തലപ്പാല്‍) – മൂന്നു ടേബിള്‍ ടിസ്പൂണ്‍

    6) ഉണക്ക മുന്തിരി – ആവശ്യത്തിനു

    7) കശുവണ്ടി – ആവശ്യത്തിനു

    ഇത് ഉണ്ടാക്കുന്നവിധം പറയാം

    ആദ്യം തന്നെ ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയെടുക്കുക
    . അടുത്തതായി ഒരു ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും, കശുവണ്ടിയും വറുത്തെടുത്ത് മാറ്റി മാറ്റിവയ്ക്കാം അതിനുശേഷം ഈ നെയ്യിലെയ്ക്ക് ഏത്തക്കായ കഷണങ്ങള്‍ ഇട്ടു ഒന്ന് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക . ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക ( പഞ്ചസാര ഉരുകി ചേരണം അതുവരെ ഇളക്കുക ). നല്ല ബ്രൌണ്‍ നിറമായാല്‍ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കാം .

    ഏത്തക്കായ വിളയിച്ചത് റെഡി

    ഇത് നമുക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ..കുട്ടികളൊക്കെ സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒരു വെറൈറ്റി പലഹാരമായിട്ടു ഇത് കൊടുക്കാം …അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ ചേര്‍ത്തിരിക്കുന്നത് കൊണ്ട് കുട്ടികള്‍ക്ക് ഇത് വളരെ ഇഷ്ട്ടപ്പെടും ..എല്ലാവരും ഇതുണ്ടാക്കി നോക്കണം …ഏത്തപ്പഴം കൂടുതല്‍ പഴുത്തു പോയാലും അത് കളയേണ്ട ആവശ്യമില്ല ഇതുപോലെ വിളയിച്ചു നമുക്ക് കഴിക്കാവുന്നതാണ് …കുട്ടികള്‍ക്ക് ടിഫിന്‍ ആയിട്ടും ഇത് കൊടുത്ത് വിടാവുന്നതാണ് …മുതിര്‍ന്നവര്‍ക്കും ഇത് ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..ഏത്തപ്പഴം വളരെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ്

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യാതെ പോകരുത് …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാനായി ഈ പേജ് ലൈക് ചെയ്താല്‍ മതി

  • ഉരുളക്കിഴങ്ങ് ചേര്‍ത്ത  ബീഫ് കറി  ഉണ്ടാക്കാം

    ഉരുളക്കിഴങ്ങ് ചേര്‍ത്ത ബീഫ് കറി ഉണ്ടാക്കാം

    സണ്‍‌ഡേ സ്പെഷ്യല്‍ ഇപ്പോഴും എന്തായിരിക്കും ചിക്കന്‍, അല്ലെങ്കില്‍ ബീഫ് …ബീഫ് ആകും പലരുടെയും പതിവ് …ബീഫ് ഇല്ലെങ്കില്‍ ഞായറാഴ്ച ആകില്ലന്നു പറയും ഞങ്ങള്‍….പണ്ടൊക്കെ സണ്‍‌ഡേ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയൊക്കെ ആകും വിശന്നാകും വരുക അപ്പോള്‍ വഴിയരുകിലെ വീടുകളില്‍ നിന്നും ബീഫ് വേവുന്ന കൊതിപ്പിക്കുന്ന മണം ഒഴുകി വരും അവിടുന്ന് മുതല്‍ ഈ മണം പിടിച്ചു കൊതി മൂത്ത് വിശന്നു കയറി വന്നപാടെ അടുക്കളയിലേയ്ക്ക് ഓടും അവിടെ ബീഫ് കറി വെന്തു ഇറങ്ങിയിട്ടുണ്ടാകും ….വേഗം എടുത്തു കഴിക്കും …അന്നൊക്കെ സണ്‍‌ഡേ ആകണമായിരുന്നു ബീഫ് കൂട്ടാന്‍ പക്ഷെ ഇന്ന് വീടുകളില്‍ മിക്ക ദിവസങ്ങളിലും ബീഫ് കറി ഉണ്ടാകും ..എത്ര കൂട്ടിയാലും അന്നത്തെ ആ സ്വാദ് ഇന്നും കൊതിപ്പിക്കുന്ന ഒന്നാണ് … പഴയ കഥകള്‍ പറഞ്ഞു ബോറടിപ്പിക്കുന്നില്ല അപ്പോള്‍ നമുക്ക് കാര്യത്തിലേയ്ക്ക് വരാം

    ഈസിയായിട്ട് ബീഫ് ഉരുളക്കിഴങ്ങ് ഉലര്‍ത്ത്‌ ഉണ്ടാക്കുന്ന വിധം ആണ് ഇന്ന് പറയുന്നത് ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബീഫ് – ഒരു കിലോ

    ഉരുളക്കിഴങ്ങ് – അരക്കിലോ

    മഞ്ഞപ്പൊടി – മുക്കാല്‍ ടിസ്പൂണ്‍

    മുളക് പൊടി – രണ്ടു ടിസ്പൂണ്‍

    മസാലപൊടി – രണ്ടു ടിസ്പൂണ്‍

    മല്ലിപ്പൊടി – രണ്ടു ടിസ്പൂണ്‍

    കുരുമുളക് പൊടി – അര ടിസ്പൂണ്‍

    ഇഞ്ചി – ഒരു കഷണം

    സവാള -ഒരെണ്ണം

    പച്ചമുളക് – അഞ്ചെണ്ണം

    തേങ്ങാ കൊത്തു – കാല്‍ മുറിയുടെ

    ചുവന്നുള്ളി – പതിനഞ്ചെണ്ണം

    വെളുത്തുള്ളി – പത്തെണ്ണം

    ഉലുവ – പത്തെണ്ണം ( കൂടുതല്‍ വേണ്ട )

    കറിവേപ്പില – രണ്ടു തണ്ട്

    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഉപ്പു – ആവശ്യത്തിനു

    ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    ബീഫ് കഴുകി നുറുക്കി വൃത്തിയാക്കി വെള്ളം പിഴിഞ്ഞ് കളഞ്ഞിട്ടു ഉപ്പും,മഞ്ഞപ്പൊടിയും,പച്ചമുളക് നീളത്തില്‍ അരിഞ്ഞതും ,ഇഞ്ചി ചതച്ചതും ,സവാള അരിഞ്ഞതും ,വേപ്പില കീറിയതും ,അല്പം മസാലപ്പൊടി ,കുറച്ചു വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ബീഫ് നന്നായി തിരുമ്മി ചേര്‍ക്കാം എന്നിട്ട് അടുപ്പത് വച്ച് വെന്തു വരുമ്പോള്‍ ഉരുളക്കിഴങ്ങ് തേങ്ങ കൊത്തു ഇവ ചേര്‍ക്കാം ( കിഴങ്ങ് ഇടുമ്പോള്‍ വെള്ളമില്ലെങ്കില്‍ മാത്രം ലേശം ഒഴിക്കാം വളരെ കുറച്ചു ) ഉരുളക്കിഴങ്ങ് വെന്തു കഴിയുമ്പോള്‍ ഇറക്കി വയക്കാം

    അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉലുവ പൊട്ടിക്കാം , ചുവന്നുള്ളി ചതച്ചതും..വെളുത്തുള്ളി ചതച്ചതും ,വേപ്പിലയും കീറിയതും കൂടി വഴറ്റുക മൂത്ത് വരുമ്പോള്‍ ( ഉള്ളിയും വെളുത്തുള്ളിയും ഒക്കെ പിശുക്കാതെ എടുക്കണം നല്ല മണം മൂക്കിലെയ്ക്ക് കൊതിപ്പിക്കുന്ന മണം വരും ) മുളക് പൊടിയും,മല്ലിപ്പൊടിയും,മാസലപ്പോടിയും , കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി വഴട്ടാം അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇതിലേയ്ക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം ( ചെറിയ കുഴമ്പന്‍ ചാറു നല്ലതാണ് )

    നല്ല അടിപൊളി ഉളുരക്കിഴങ്ങു ബീഫ് ഉലര്‍ത്ത്‌ റെഡി

    ഇത് വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ് എല്ലാവരും ഉണ്ടാക്കി നോക്കണം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യാതെ പോകല്ലേ

  • നാടന്‍ അവിയല്‍ ഉണ്ടാക്കാം

    നാടന്‍ അവിയല്‍ ഉണ്ടാക്കാം

    സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും ..ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത ..മിക്കവാറും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഒന്നാണ് ഇത് …അറിയാന്‍ വയ്യാത്തതുകൊണ്ട് ഉണ്ടാക്കാതിരിക്കുന്നവരും ഉണ്ടാകും ഈ ഓണത്തിന് ആരും അവിയല്‍ ഉണ്ടാക്കതിരിക്കരുത്……ഈസിയായി അവിയല്‍ ഉണ്ടാവുന്നതാണ് …ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    മുരിങ്ങക്കായ്-മൂന്നെണ്ണം

    പച്ചക്കായ്-രണ്ട്

    ചേന-100 ഗ്രാം

    കാരറ്റ്-രണ്ട്

    ബീന്‍സ്-ആറ് എണ്ണം

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    തേങ്ങ-2കപ്പ്

    പച്ചമുളക്-രണ്ടു മൂന്നെണ്ണം

    വെളുത്തുള്ളി-നാല് അല്ലി

    ചെറിയ ഉള്ളി-മൂന്ന് എണ്ണം

    നല്ല ജീരകം-അര ടീസ്പൂണ്‍

    തൈര്-ഒരു കപ്പ്

    വെളിച്ചെണ്ണ-കുറച്ച്

    കറിവേപ്പില – ഒരു തണ്ട്

    ഉപ്പ്-പാകത്തിന്

    വെള്ളം-ആവശ്യത്തിന്

    ഇനി ഇതുണ്ടാക്കുന്ന വിധം പറയാം
    പച്ചക്കറികള്‍ ഏകദേശം ഒരിഞ്ചു നീളത്തിലും അര ഇഞ്ച് കനത്തിലും ഉള്ള കഷ്ണങ്ങളാക്കി അരിയുക.അതിനുശേഷം ഈ പച്ചക്കറികള്‍ ഒരു പാത്രത്തില്‍ ഒരുമിച്ചു ഇട്ടു സ്വല്പം മഞ്ഞപ്പൊടിയും ആവശ്യത്തിനു മാത്രം ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാന്‍ വയ്ക്കാം ( വെള്ളം കൂടരുത് കഷണങ്ങള്‍ വേകാന്‍ മാത്രം വെള്ളം ഒഴിച്ചാല്‍ മതി ഇല്ലെങ്കില്‍ അവിയല്‍ സാമ്പാര്‍ ആകും ) കഷണങ്ങള്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ ( കഷണങ്ങള്‍ വെന്തുവോ നോക്കുക ) തീ ഓഫ് ചെയ്യാം

    അതിനുശേഷം തേങ്ങ ,പച്ചമുളകും,വെളുത്തുള്ളി..ചെറിയ ഉള്ളി,,ജീരകം,,എന്നിവ ചേര്‍ത്ത് അരച്ച് എടുക്കാം പകുതി അരഞ്ഞാല്‍ മതി അധികം പേസ്റ്റ് ആകേണ്ട …ഇനി ഈ അരപ്പ് വേവിച്ചുവച്ച പച്ചക്കറിയിലെയ്ക്ക് ചേര്‍ത്ത് ഇളക്കാം കുറച്ചു കറിവേപ്പിലയും ചേര്‍ക്കാം എന്നിട്ട് ചെറിയ തീയില്‍ ഒന്ന് തിള വന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം ..തൈര് ചേര്‍ത്തിട്ടു തിളപ്പിക്കരുത് ഒന്ന് തിള വരുമ്പോള്‍ തന്നെ ഇറക്കി വയ്ക്കാം ..അതിനു ശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ഇളക്കാം ഇനി ഇത് വാങ്ങി വയ്ക്കാം

    രുചികരമായ അവിയല്‍ റെഡി

    വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും…പാചകം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ തട്ടുകടയുടെ സന്ദര്‍ശകരാണ്‌ …മെസേജിലൂടെ ധാരാളം പേര്‍ റസിപ്പി ആവശ്യപ്പെടുന്നുണ്ട് …ചിലര്‍ ആവശ്യപ്പെടുന്ന റസിപ്പി എല്ലാം തട്ടുകടയില്‍ ഉള്ളതാണ് അതുകൊണ്ട് പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ മതിയാകും…ചില പോസ്റ്റുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് പോസ്റ്റ്‌ ചെയ്യാറുമുണ്ട്
    എല്ലാവരും റസിപ്പി ഉണ്ടാക്കി നോക്കി അഭിപ്രായങ്ങള്‍ പറയണം ..എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ അറിവുകള്‍ അഭിപ്രായങ്ങള്‍ എല്ലാം കമെന്‍റ് ലൂടെ അറിയിക്കാവുന്നതാണ്

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

  • രുചിയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍

    രുചിയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍

    നല്ല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …ചിലരൊക്കെ ഒരു ചമ്മന്തി
    അരച്ചാല്‍ പോലും അപാര ടേസ്റ്റ് ആയിരിക്കും എന്നാല്‍ എല്ലാവര്ക്കും ആ കൈപുണ്യം
    കിട്ടണമെന്നില്ല …
    കഷ്ട്ടപ്പെട്ടു ഭക്ഷണം ഉണ്ടാക്കി കൊടുത്താല്‍ എന്നും ഉണ്ടാകും ഓരോ
    പരാതികള്‍ ..ഉപ്പുകൂടി ,എരിവു,,കൂടി ഈ പരാതികളെ ഒക്കെ ഒരുപരിധി വരെ ഇല്ലാതാക്കാം
    അതിനു പാചകത്തില്‍ ചില പൊടിക്കൈകള്‍ ചെയ്‌താല്‍ മതി

    വെജിറ്റബിള്‍ കുറുമ തയാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ കോണ്‍ഫ്‌ലവറൊ, അരിപ്പൊടിയോ, മൈദ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.

     

    മിക്‌സഡ് വെജിറ്റബിള്‍ കറിയില്‍ അല്‍പം ബ്രഡ് പൊടി ചേര്‍ത്താല്‍ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.

    പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാ നീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വച്ചാല്‍ പുതുമ തിരിച്ചു കിട്ടും.

     

    കാരറ്റ് കുറുകെ മുറിയ്ക്കാതെ നീളത്തില്‍ മുറിച്ചാല്‍ പെട്ടന്നു വേവും. ഗ്യാസും ലാഭിക്കാം.

     

    വാഴപ്പിണ്ടി കറുക്കാതിരിക്കാന്‍ അരിഞ്ഞു മോരിലിട്ടു വച്ചാല്‍ മതി

     

    ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്‍പം പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.

     

    മീന്‍കറി പാകം ചെയ്യുമ്പോള്‍ സവാളയ്ക്കു പകരം ചുവന്നുള്ളി ചേര്‍ക്കാം. മല്ലിപ്പൊടി ചേര്‍ക്കരുത്. ഇങ്ങനെ ചെയ്ത് മണ്‍പാത്രത്തിലാക്കി വച്ചാല്‍ മൂന്നോ നാലോ ദിവസം കേടാകാതിരിക്കും.

     

    ചോറ് വെന്തുകഴിഞ്ഞാല്‍ കട്ട പിടിക്കുന്നത് ഒഴിവാക്കാന്‍ അരി വേവിക്കും മുന്‍പ് അല്‍പ നേരം തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കാം.

     

    നെയ്യില്‍ കറിവേപ്പിലയിട്ട് ചെറുതായി മൂപ്പിച്ചു വച്ചാല്‍ കൂടുതല്‍ കാലം കേടു വരാതിരിക്കും.

     

    ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍ ഒരു പാളയങ്കോടന്‍ പഴം ഉടച്ചു ചേര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ നല്ല മാര്‍ദ്ദവം ലഭിയ്ക്കും.

     

    വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ബദാമും അണ്ടിപ്പരിപ്പും പാലിലോ ചെറു ചൂട് വെള്ളത്തിലോനന്നായി അരച്ച് വെണ്ണ പോലെയക്കിയെടുത്ത് കുറുമ, പനീര്‍ പോലെയുള്ള കറികളില്‍ചേര്‍ക്കുന്നത് നല്ല രുചിയുള്ള ഗ്രേവി ഉണ്ടാക്കാന്‍ സഹായിക്കും. കറിയുടെ അവസാനഘട്ടത്തില്‍ ചേര്‍ത്താല്‍ മതി.

     

    പാചക എണ്ണകള്‍ ചൂടേല്‍ക്കുന്ന സ്ഥലത്ത് വയ്ക്കരുത്. ഇത് ഇവയുടെ ഗുണം കുറയ്ക്കും.
    പെട്ടെന്ന് കേടാവുകയും ചെയ്യും. ഗ്യാസ് സ്റ്റൗ, മൈക്രോവേവ് എന്നിവയ്ക്കടുത്തു നിന്ന് ഇവ
    മാറ്റി സൂക്ഷിക്കുക.
    അതുപോലെ ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ തിരിച്ച് ബാക്കി
    എണ്ണയില്‍ തന്നെ ഒഴിച്ചു വയ്ക്കരുത്.
    ടിന്നുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരു തവണ തുറന്നു കഴിഞ്ഞാല്‍ അതില്‍ തന്നെ
    വച്ചു സൂക്ഷിക്കുകയാണ് പലരുടേയും ശീലം.
    എന്നാല്‍ ഒരു തവണ തുറന്നാല്‍ ഇവ മറ്റൊരു
    ടിന്നിലാക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കണം.
    ഓം ലെറ്റ്‌ നു രുചി കൂട്ടാന്‍ മുട്ട അടിക്കുമ്പോള്‍ അല്പം പാലോ വെള്ളമോ ചേര്‍ത്താല്‍ മതി
    ചപ്പാത്തിക്ക് രുചി കൂട്ടാന്‍ അത് കുഴയ്ക്കുമ്പോള്‍ അല്പം പാല്‍ ചേര്‍ത്താല്‍ മതി
    ചായക്ക് രുചി കൂട്ടാന്‍ ചായപ്പൊടി വെയിലത്ത്‌ ഉണക്കി എടുക്കുകചായ ഉണ്ടാക്കുമ്പോള്‍ അല്പം ഏലയ്ക്ക പൊടിയും ചേര്‍ക്കുക രുചി കൂടും

    മീന്‍ വറുക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കാനും പൊടിയതിരിക്കാനും വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ അല്പം മൈദാ ചേര്‍ക്കാം

     

    മീന്‍ മസാല പുരട്ടി വയ്ക്കുമ്പോള്‍ അല്പം ചെറുനാരങ്ങ നീര് കൂടി ചേര്‍ക്കാം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക
  • KFC ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങിനെ എന്ന് പഠിക്കാം

    KFC ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങിനെ എന്ന് പഠിക്കാം

    ചിക്കന്‍ വിഭവങ്ങളില്‍ ലോകം തന്നെ കയ്യടക്കിയിരിക്കുന്ന ഒന്നാണ് കെ.എഫ്.സി. ചിക്കന്‍ .വിദേശ നാടുകളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ജനങ്ങള്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന ഒരു വിഭവമാണ് ഇത്.കെ.എഫ്.സി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൊതിയൂറുന്ന നല്ല ക്രിസ്പി ചിക്കന്‍ ആണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത്.എന്നാല്‍ ഈ അടുത്തകാലത്ത്‌ ഇത് ഒരുപാട് വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട് .ക്രിസ്പി ചിക്കന്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കായി ഒരു നാടന്‍ കെ.എഫ്.സി .ഉണ്ടാക്കാന്‍ പഠിക്കാം ഇത് കഴിച്ചാല്‍ പിന്നെ നിങ്ങള്‍ ഇതേ കഴിക്കൂ.വളരെ ഈസിയായി നമുക്ക് ഇത് ഉണ്ടാക്കാം ,,ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കോഴി- അരക്കിലോ

    ഉപ്പ്‌- പാകത്തിന്‌

    കരുമുളക്‌- അര ടേബിള്‍ സ്‌പൂണ്‍

    മൈദ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

    റൊട്ടിപ്പൊടി- അരക്കപ്പ്‌

    മുട്ട അടിച്ചത്‌- ഒരെണ്ണം

    ഇനി ഇതുണ്ടാക്കേണ്ട വിധം എങ്ങിനെയാണെന്ന് നോക്കാം ആദ്യം കോഴി കഷണങ്ങള്‍ ആക്കി വൃത്തിയായി കഴുകി എടുക്കുക ഇത് നന്നായി പിഴിഞ്ഞ് വെള്ളം കളയാം …ഇനി ഇതില്‍ കുരുമുളക് പൊടിച്ചതും ,ഉപ്പും കൂട്ടി നന്നായി തിരുമ്മി യോജിപ്പിച്ച് രണ്ടു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കാം ..ഇതവിടെ ഇരുന്നു നന്നായി മസാല പിടിക്കട്ടെ ..
    രണ്ടു മണിക്കൂറിനു ശേഷം ഇത് പുറത്തെടുത്തു അടിയില്‍ പിടിക്കാതിരിക്കാന്‍ ലേശം വെള്ളം ചേര്‍ത്ത് ഒന്ന് വേവിച്ചെടുക്കാം .( ഒരുപാട് വെന്തു പോകണ്ട പകുതി വേവ് ആയാലും മതി ) അതിനു ശേഷം ഒരു ബൌളില്‍ മൈദയും മുട്ടയും അടിച്ചതും …അല്പം ഉപ്പും ലേശം വെള്ളവും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി എടുക്കാം ഇനി ഇതിലേയ്ക്ക് കോഴി കഷണങ്ങള്‍ പെറുക്കി ഇടാം നന്നായി ഒന്ന് യോജിപ്പിക്കാം

    ഒരു പാത്രത്തില്‍ റൊട്ടിപ്പൊടി എടുത്തു വയ്ക്കാം

    അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കോഴി കഷണങ്ങള്‍ ഓരോന്നായി എടുത്തു റൊട്ടി പൊടിയില്‍ ഉരുട്ടിയെടുത്ത്‌ വെളിച്ചെണ്ണയില്‍ ഇട്ടു നന്നായി പൊരിച്ചു എടുക്കാം

    നല്ല ക്രിസ്പി കെ.എഫ്.സി. റെഡി
    ഇത് സോസില്‍ കൂടെയോ ,കെച്ചപ്പിന്റെ കൂടെയോ ഒക്കെ കഴിക്കാം

    ഇനി കെ.എഫ്.സി. കഴിക്കാന്‍ ലുലുമാളില്‍ പോകേണ്ട ..കയ്യിലെ ക്യാഷ് കളയേണ്ട …വീട്ടില്‍ത്തന്നെ തയ്യാറാക്കാം ഈസിയായി …എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കണം കെ.എഫ്.സി.വേണമെന്ന് വാശിപിടിക്കുന്ന കുട്ടികള്‍ക്കൊക്കെ ഉണ്ടാക്കി കൊടുക്കൂ …തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങക്കിഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

  • മീൻ ഇലയിൽ വച്ചു പൊള്ളിച്ചത്

    മീൻ ഇലയിൽ വച്ചു പൊള്ളിച്ചത്

    മീൻ ഇലയിൽ വച്ചു പൊള്ളിച്ചത്

    എയുതിയത്  Deepesh Edannoor

    ചേരുവകൾ

    മീൻ ആവോലി 4 എണ്ണം – fish 4 nos

    സവാള 3എണ്ണം വലുത്- onion big size 3 nos

    തക്കാളി 2 എണ്ണം വലുത്- tomoto 2 nos

    ഇഞ്ചി ഒരു കഷ്ണം- ginger one pices

    വെളുത്തുള്ളി ഒരെണ്ണം- garlic one nos

    മഞ്ഞൾ 1 ടീസ്പൂൺ- turmeruc powder 1tp

    മല്ലിപൊടി 3 ടീസ്പൂൺ – coriander powder 3tp

    മുളകുപൊടി 2 ടീസ്പൂൺ – chily powder 2tp

    എണ്ണ ആവശ്യത്തിന് – oile

    ചെറുനാരങ്ങാ 1 – lemon one nos

    ഉപ്പ് ആവശ്യത്തിന് – salt

    കറിവേപ്പില രണ്ടു കൊളുന്ത് – cary leves

    വാഴയില മീൻ പൊതിയാൻ പാകത്തിന്  –


    കരിമീണനാണ് പൊതുവെ ഉപയിഗിക്കാറ്‌ ഇവിടെ ആവോലിയാണ് ഉപയോഗിച്ചത്.മീൻ മുഴുവനായിവൃത്തിയാക്കി കഴുകി അതിൽ ചെറുനാരങ്ങാ നീര് ഉപ്പ് മുളക്പൊടി മഞ്ഞൾ പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.എന്നിവ ചേർത്ത് അരമണിക്കൂർ വയ്ക്കുക.ശേഷം ഒരു പാനിൽ വച്ച് പൊരിച്ചെടുക്കുക.അത് മാറ്റി വയ്ക്കുക.അതെ എണ്ണയിൽ കൊത്തി അരിഞ്ഞു വച്ച ഇഞ്ചി

    വെളുത്തുള്ളി ഇട്ട് വഴറ്റുക.ശേഷം സവാള ഇട്ട് വഴറ്റുക അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക.സവാള വാടി വരുമ്പോ.അതിലേക്ക് രണ്ടു ടീസ്പൂൺ മുളക് പൊടി മൂന്ന് ടീസ്പൂൺ മല്ലിപൊടിയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.അതിലേക്ക് തക്കാളി ചേർത്ത് ഇളക്കുക.തക്കാളി വെന്ത് വരുമ്പോ അല്പം പുളിവെള്ളം ഒഴിച്ച് കൊടുക്കുകഅതിലേക്ക് കുറച്ചു കറി വേപ്പില ചേർത്ത് ഇളക്കി ഇറക്കിവെക്കുക.ഒരു വാഴയില വാട്ടി അതിൽ ഈ മസാല ഇട്ടതിന് മുകളിൽ ഒരു മീൻ വച്ചതിന് ശേഷം കുറച്ചു മസാല മുകളിലും ഇടുക.അത് വാഴ നാരിൽ കെട്ടി ചെറു തീയിൽ ഒരു ഫ്രൈ പാനിൽ വച്ചു ചൂടാക്കി എടുക്കുക.

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ഷെയര്‍ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!