Blog

  • കൊതിയൂറും ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കാം

    കൊതിയൂറും ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കാം

    ചിക്കന്‍ കറി പലതരത്തില്‍ ഉണ്ടാക്കാം പല പേരുകളിലും രുചിയിലും ചിക്കന്‍ കറി ഉണ്ടാക്കാന്‍ കഴിയും …മലബാര്‍ ചിക്കന്‍ …ചില്ലി ചിക്കന്‍,,ബട്ടര്‍ ചിക്കന്‍,,ചിക്കന്‍ ചുക്ക,,അങ്ങിനെ പോകുന്നു ലിസ്റ്റ് ..പാചകം ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്ത രീതികളില്‍ പരീക്ഷിക്കാം ,,ഇപ്പൊ നമുക്ക് ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതും വളരെ രുചികരമായ ഒരു ചിക്കന്‍ വിഭവം ആണ് ചെട്ടിനാട് എന്നത് ഒരു സ്ഥലപ്പേരു ആണെന്ന് തോന്നുന്നു അവിടുത്തെ പ്രധാന ഐറ്റം ആയോണ്ട് ആണോ ചെട്ടിനാട് ചിക്കന്‍ എന്ന പേരുവന്നത് എന്നറിയില്ല…എന്തായാലും നമുക്ക് ഇത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍ – 1 കിലോ

    സവാള – 3 എണ്ണം

    തക്കാളി – 2 എണ്ണം

    ഇഞ്ചി – ഒരു വലിയ കഷണം

    വെളുത്തുള്ളി – 8 -10 അല്ലി

    മുളക് പൊടി – 2 ടീസ്‌പൂണ്‍

    മഞ്ഞള്പൊടി – ½ ടീസ്‌പൂണ്‍

    കറിവേപ്പില – 2 തണ്ട്

    കടുക് – അര ടിസ്പൂണ്‍

    നാരങ്ങാ നീര് – 2 ടീസ്‌പൂണ്‍ / തൈര് – 2 ടീസ്‌പൂണ്‍ (ഏതെങ്കിലും ഒന്ന് മതി)

    ഉപ്പ് – പാകത്തിന്

    എണ്ണ – ആവശ്യത്തിന്‌

    വറത്തു പൊടിക്കാന്‍
    കറുവാപ്പട്ട – രണ്ടു ചെറിയ കഷണം

    പെരുഞ്ചീരകം – ¾ ടീസ്പൂണ്‍

    കശകശ – ¼ ടീസ്പൂണ്‍

    ഏലയ്‌ക്ക – 4 എണ്ണം

    ഗ്രാമ്പൂ – 4 എണ്ണം

    ജീരകം – ½ ടീസ്പൂണ്‍

    ഉണക്കമുളക് – 6 – 8 എണ്ണം

    ഉണക്കമല്ലി – 1½ ടേബിള്‍ സ്പൂണ്‍

    തേങ്ങാ തിരുമ്മിയത്‌ – ഒന്നിന്റെ പകുതി

    ഇത് തയ്യാറാക്കുന്ന വിധം
    ആദ്യം തന്നെ
    ചിക്കന്‍ ചെറിയ കഷങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക..അതിനു ശേഷം അല്പം മഞ്ഞള്‍ പൊടിയും ഉപ്പും ഒരു ടിസ്പൂണ്‍ നാരങ്ങാ നീരും ( തൈര് ) പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇനി
    തക്കാളിയും സവാളയും അരിഞ്ഞു വയ്ക്കുക

    ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക..

    ഇനി അടുത്തതായി
    വറത്തു പൊടിക്കാന്‍ ആവശ്യമായത് വറുക്കാം .. ഒരു പാനില്‍ ആദ്യം തേങ്ങ ഇടുക പകുതി മൂത്ത ശേഷം ,മല്ലി, ജീരകങ്ങള്‍ ,ഗ്രാമ്പൂ,ഏലയ്ക്ക,കശകശ, കറുവാപട്ട നന്നായി ഇളക്കി പാകത്തിന് വറുത്തു എടുക്കുക ( കരിഞ്ഞു പോകാതെ നോക്കണേ ) ഇനി
    വറുത്തെടുത്ത ഇവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
    ഇനി
    ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും താളിച്ച്‌ സവാള അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി അരച്ചതും കൂടി വഴറ്റുക. നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ചൂടാക്കുക.. ഇനി ചിക്കെന്‍ ചേര്‍ത്ത് ഇളക്കാം , അല്പം ഉപ്പു കൂടി ചേര്‍ത്തോളൂ ആവശ്യമെങ്കില്‍ .. ഇനി ഇത് നന്നായി മസാല ഒന്ന് പിടിക്കട്ടെ. കുറച്ചു സമയത്തിന് ശേഷം അല്പം ചൂടുവെള്ളം ഒഴിക്കാം
    ഒരു തിള വരുമ്പോഴേക്കും അരച്ച് വെച്ചിരിക്കുന്ന മസാലയും തേങ്ങയും ചേര്‍ത്ത് വീണ്ടും ഇളക്കുക.ഇനി ഇത് അടച്ചു വെച്ച് വേവിയ്ക്കുക..ഒടുവില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കണം . വെള്ളം വറ്റി ചിക്കന്‍ വെന്തു കഴിഞ്ഞാല്‍ ഇറക്കാം

    സ്വാദിഷ്ട്ടമായ ചെട്ടിനാട് ചിക്കന്‍ റെഡി
    എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും

  • ഇ ചെറിയ ഹോട്ടലിന് മുൻപിൽ  വിലകൂടിയ വാഹങ്ങൾ കിടക്കുന്നതിന്റെ രഹസ്യം ഇതാണ്

    ഇ ചെറിയ ഹോട്ടലിന് മുൻപിൽ വിലകൂടിയ വാഹങ്ങൾ കിടക്കുന്നതിന്റെ രഹസ്യം ഇതാണ്

    പഞ്ചനക്ഷത്ര ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവർ ( Benz , BMW , Audi കാറുകളിൽ വന്ന് ) പതിനഞ്ച് പേർക്ക് പോലും ഇരിക്കാൻ കഴിയാത്ത ഒരു കുടുസുമുറിയിൽ ഇരിപ്പിടം കിട്ടാൻ Q നിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ അതിന്റ രുചി ഒന്നു വേറെ ആയിരിക്കണമല്ലോ … അതൊന്നാസ്വദിക്കാനാണ് കേരളീയ ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന ലണ്ടൻ സ്വദേശികളായ എന്റെ പ്രിയ സുഹൃത്ത് Emma യേയും Asha യേയും കൂട്ടി എറണാകുളം – ചേർത്തല റൂട്ടിൽ
    X Ray ജംഗ്ഷനിലുള്ള സിഗ്നൽ ( after IOC pump ) കഴിഞ്ഞതും വലതു വശത്തായി ഉള്ള ഒരു മുറിയിൽ പ്രവർത്തിക്കുന്ന “മധു റെസ്റ്റോറന്റ്”ലേക്ക് ചെന്നത് , കടയും കടയുടെ അന്തരീക്ഷവും കണ്ടപ്പോൾ ഇരുവരും ഇവിടെ ആണോ നമ്മൾ ഭക്ഷണം കഴിക്കുക എന്ന് ആശങ്കയോടെ ചോദിച്ചു തീരുംമുമ്പേ ഭക്ഷണം കഴിച്ചിറങ്ങിയവർ ബെൻസ് കാറിൽ കയറി പോകുന്നത് കണ്ടപ്പോൾ ഇരുവർക്കും അതിശയം …. ‘അകത്തേക്ക് ചെന്നപ്പോൾ മധു ചേട്ടന്റെ
    ആതിഥ്യ മര്യാദ എന്താണെന്ന് അനുഭവിച്ചപ്പോൾ ആശങ്കകൾ സന്തോഷത്തിലെത്തി, പിന്നെ മീൻ വിഭവങ്ങളുടെ രുചി നാവിലേറിയപ്പോൾ ഇവിടെ കൊണ്ടുവന്നതിന് നന്ദിയും അറിയിച്ചു ഇരുവരും …’ .എത്ര തിരക്കാണെങ്കിലും എല്ലാവർക്കുമായി സദാ ഒരു പുഞ്ചിരി ആ മുഖത്ത് കരുതി വെച്ചിട്ടുണ്ടാകും

    കടയുടമയും , പാചകക്കാരനും ,വിളമ്പുകാരനുമായ മധു ചേട്ടൻ എതാണ്ട് 10ൽ പരം മത്സ്യ വിഭവങ്ങൾ ഇവിടെ നിന്നും എല്ലാ ദിവസവും ലഭിക്കും. പക്ഷെ ഞായറാഴ്ച മാത്രം കടയടപ്പാണ് .
    ഭക്ഷണ പ്രിയരായ പല പ്രശസ്തരുടേയും പ്രിയപ്പെട്ട ഒരിടം കൂടിയാണിവിടം. നമ്മുടെ ലാലേട്ടൻ വന്ന് പാർസൽ വാങ്ങി പോകുമത്രേ ! ആരാധകർ കൂടുന്നത് കൊണ്ട് മാത്രം അവിടെഇറങ്ങിയിരുന്ന്
    കഴിക്കാറില്ലായെന്നും പറയുന്നു. കഴിച്ചിറങ്ങുമ്പോൾ മനസ്സു പറഞ്ഞു …. കേട്ടറിഞ്ഞതിനേക്കാൾ വളരെ വലുതാണ് മധു ചേട്ടന്റെ കൈപ്പുണ്യം ..വളരെ തിരക്കിനിടയിലും ഒരുമിച്ചൊരു ഫോട്ടോ എടുക്കണമെന്ന ഇരുവരുടേയും ആഗ്രഹവും നിറവേറ്റിക്കൊടുത്ത മധു ചേട്ടന് ഹൃദയം നിറഞ്ഞ നന്ദി ,
    ദൂരെ നിന്നും വരുന്നവർ നേരത്തെ വിളിച്ച് ഉറപ്പ് വരുത്തിയിട്ട് വേണം വരാൻ എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു മധുവേട്ടൻ. 09746378573 എന്നതാണ് ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ – മധുവേട്ടന്റെ ആഹാര മഹിമ മാലോകർ അറിയട്ടെ .ഷെയർ ചെയ്യൂ Photo © Ramesh Kidangoor

  • കായ ഉപ്പേരിയും , ശര്‍ക്കര വരട്ടിയും

    കായ ഉപ്പേരിയും , ശര്‍ക്കര വരട്ടിയും

    ഓണം ഇങ്ങ് എത്താറായി ഓണത്തിന്റെ പ്രധാന വിഭവങ്ങള്‍ ആണ് കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും സദ്യയില്‍ ഇലയുടെ തുമ്പത്ത് ഇവ രണ്ടും സ്ഥാനം പിടിച്ചിരിക്കും ,,,ഇത് മിക്കവാറും പേര്‍ക്ക് ഉണ്ടാക്കാന്‍ അറിയാവുന്നതുമാണ് എങ്കിലും അറിയാത്ത ചിലരെങ്കിലും ഉണ്ടാകും അല്ലെ…കായ വറുത്തത് ഓണത്തിന് മാത്രമല്ലാട്ടോ ചായക്കൊപ്പം നമുക്ക് കൊറിക്കാന്‍ നല്ല ടേസ്റ്റി ആണിത് എനിക്ക് ചിപ്സ് ഐറ്റത്തില്‍ ഏറ്റവും ഇഷ്ട്ടം ഇതാണ്…നമുക്കിതൊക്കെ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ആദ്യം ശര്‍ക്കര വരട്ടി ഉണ്ടാക്കാം

    ശര്‍ക്കര ഉപ്പേരി ( ശര്‍ക്കര വരട്ടി)

    ചേരുവകള്‍

    നേന്ത്രക്കായ – പത്തെണ്ണം

    ശര്‍ക്കര – അരക്കിലോ

    പഞ്ചസാര പൊടിചത് – 50 ഗ്രാം

    നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

    ചുക്ക്, ജീരകം പൊടിച്ചത് – പത്ത് ഗ്രാം

    വെളിച്ചെണ്ണ – ഒരു ലിറ്റര്‍

    മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

    ഇത് തയാറാക്കുന്ന വിധം

    നേന്ത്രക്കായ തൊലി കളഞ്ഞ് കാല്‍ ഇഞ്ച് കനത്തില്‍ നുറുക്കി കഷ്ണങ്ങളാക്കുക ഈ കഷണങ്ങള്‍ മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലക്കി അതിലിട്ട് അല്പനേരം വയ്ക്കുക. അതിനുശേഷം കഷ്ണങ്ങള്‍ കഴുകി ഊറ്റിവയ്ക്കുക.
    അടുത്തതായി ഒരു വലിയ ഉരുളിയോ, ചീനച്ചട്ടിയോ അടുപ്പത്ത് വച്ച് വെള്ളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക. വെളിച്ചെണ്ണ തിളച്ചു കഴിയുമ്പോള്‍ കഷ്ണങ്ങള്‍ കുറെശ്ശെയായി ഇട്ട് ഇളക്കുക. കഷ്ണങ്ങള്‍ ഒരുമാതിരി മൂത്താല്‍ കോരിയെടുത്ത് പരന്ന തട്ടില്‍ പരത്തിവയ്ക്കുക. ( കായയുടെ ഉള്ളു നന്നായി വേവണം )

    അതിനു ശേഷം ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. ഇത് നല്ലവണ്ണം ഇളക്കിക്കൊണ്ടിരിക്കണം . നൂല്‍പാകത്തില്‍ ശര്‍ക്കര പാവ് പാകമായാല്‍ തീയ് കുറേശ്ശെ കത്തിച്ച് കായകഷ്ണങ്ങള്‍ അതിലിട്ട് ഇളക്കണം.ഇനി ഇതിലേക്ക് നെയ്യ് ഒഴിച്ച് വീണ്ടും ഇളക്കണം. ചുക്ക്, ജീരകം, പഞ്ചസാര പൊടിച്ചത് എല്ലാം വിതറി അടുപ്പില്‍ നിന്ന് വാങ്ങിവച്ച് നന്നായി ഇളക്കി യോജിപ്പിക്കണം. ചൂടാറിയാല്‍ ടിന്നിലോ ഭരണിയിലോ ആക്കി വയ്ക്കാം

    ശര്‍ക്കര വരട്ടി റെഡി

    ഓണത്തിന് മൂന്നാല് ദിവസം മുന്നേ ഇതൊക്കെ ഉണ്ടാക്കി വയ്ക്കാം
    ഇനി നമുക്ക് കായ വറുത്തത് ഉണ്ടാക്കാം

    കായ വറുത്തത്

    തയാറാക്കുന്ന വിധം

    പാകമായ നേന്ത്രക്കായയുടെ തൊണ്ടു കീറി മാറ്റി, മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ടു വയ്ക്കണം ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേർത്ത രീതിയിൽ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഉരുളിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കായ കഷണങ്ങള്‍ ഇടുക ഇത് നന്നായി മൂത്ത് കഴിയുമ്പോള്‍ കോരിയെടുക്കുന്നതിനു മുൻപ് ഉപ്പു വെള്ളം തളിക്കാം

    ചൂടാറുമ്പോള്‍ ഇത് ടിന്നില്‍ ആക്കി സൂക്ഷിക്കാം

    എല്ലാവരും ഉണ്ടാക്കി നോക്കണം എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക

  • കുറുക്കു കാളന്‍ ഉണ്ടാക്കിയാലോ

    കുറുക്കു കാളന്‍ ഉണ്ടാക്കിയാലോ

    നമ്മുടെ ഇഷ്ട്ട വിഭവങ്ങളില്‍ ഒന്നാണ് കാളന്‍ …കാളന്‍ ഇല്ലാതെ സദ്യ പൂര്‍ണ്ണമാകില്ല …സദ്യകളിലെ കാളന്‍ വീട്ടിലുണ്ടാക്കാന്‍ നമുക്ക് എളുപ്പമാണ്…ഇളം മധുരവും പുളിപ്പും ഒക്കെയുള്ള കാളന്‍ വളരെ രുചികരമായ ഒരു വിഭവം ആണ് …ചേന , കായ ,കുമ്പളങ്ങ , എല്ലാം ഉപയോഗിച്ച് നമുക്ക് കാളന്‍ ഉണ്ടാക്കാവുന്നതാണ് …ഓണത്തിനും വിഷുവിനും ഒക്കെ കാളന്‍ ഒരു പ്രധാന വിഭവം കൂടിയാണ് …കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത …കാളന്‍ എങ്ങിനെ വീട്ടില്‍ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    നേന്ത്രക്കായ കഷണങ്ങളാക്കിയത് – ഒരു കപ്പ്

    തൈര് – ഒരു കപ്പ്

    മഞ്ഞപ്പൊടി – അര ടിസ്പൂണ്‍

    മുളക് പൊടി – രണ്ടു ടിസ്പൂണ്‍ ( കുരുമുളക് പൊടിയും ചേര്‍ക്കാം )

    ജീരകം – രണ്ടു ടിസ്പൂണ്‍

    തേങ്ങ ചിരവിയത് – ഒരു കപ്പ്

    കടുക – ഒരു ടിസ്പൂണ്‍

    വറ്റല്‍ മുളക് – ഒരെണ്ണം

    ഉലുവ – ഒരു ടിസ്പൂണ്‍

    ഉപ്പു – ആവശ്യത്തിനു

    കറിവേപ്പില – രണ്ടു തണ്ട്

    ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    ആദ്യംതന്നെ നേന്ത്രക്കായ അര ഇഞ്ച് കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കാം ഇതിലേയ്ക്ക് മഞ്ഞപൊടിയും മുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക…( വെന്തു ഉടഞ്ഞു പോകേണ്ടതില്ല എന്നാല്‍ നന്നായി വേവുകയും വേണം ) അതിനു ശേഷം തേങ്ങ ചിരവിയതും ജീരകവും ചേര്‍ത്ത് ഒരു മിക്സിയില്‍ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്ന കായയില്‍ ചേര്‍ത്ത് ഇളക്കാം നന്നായി ഇളക്കി ആവശ്യമെങ്കില്‍ കുറച്ചു വെള്ളവും കൂടെ ചേര്‍ത്ത് ചാറു നന്നായി കുറുകെ വറ്റിക്കുക ശേഷം തൈര് കൂടി ചേര്‍ത്ത് ഇളക്കി ( ഇതിനു അധികം ചാറു പാടില്ല കുറുക്കായി ഇരിക്കണം ഇലയില്‍ ഇട്ടാല്‍ ഒഴുകി പോകാതെ അവിടെത്തന്നെ ഇരിക്കണം അതാണ്‌ ഈ കാളന്റെ പരുവം ) ഒന്ന് തിള വരുമ്പോള്‍ ഇത് ഇറക്കി വയ്ക്കാം

    അടുത്തതായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ,ഉലുവ ഇടുക അത് എല്ലാം പൊട്ടി കഴിയുമ്പോള്‍ വറ്റല്‍ മുളകും ,കറിവേപ്പിലയും ചേര്‍ക്കുക ഇത് നന്നായി മൂപ്പിച്ചു ഇറക്കിവചിരിക്കുന്ന കാളനില്‍ ഒഴിക്കുക …നല്ലൊരു മണം വരും ഉടനെ ഒരു പാത്രം എടുത്തു മൂടി വയ്ക്കുക .. കുറച്ചു നേരം കഴിഞ്ഞു ഒന്ന് ഇളക്കി ഉപയോഗിക്കാം

    സ്വദിഷ്ട്ടമായ കുറുക്കു കാളന്‍ റെഡി …..കാളന്‍ കറി പിറ്റേ ദിവസത്തേയ്ക്ക് ആണ് കൂടുതല്‍ രുചിയുണ്ടാവുക …ഓണത്തിന് ഒക്കെ ഇത് തലേന്ന് ഉണ്ടാക്കി വയ്ക്കുക

    എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയപോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

  • തകര്‍പ്പന്‍ അച്ചപ്പം ഉണ്ടാക്കാം

    തകര്‍പ്പന്‍ അച്ചപ്പം ഉണ്ടാക്കാം

    നാടന്‍ പലഹാരങ്ങള്‍ ഇപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് …വീട്ടില്‍ എന്തെങ്കിലും ആഘോഷങ്ങള്‍ വന്നാല്‍ അതിഥികളെ സല്‍ക്കരിക്കാനായി നമ്മള്‍ ഇത് ഉണ്ടാക്കാറുണ്ട് ..കല്യാണത്തിനും,അടുക്കള കാണലിനും ,വയറു കാണലിനും ഒക്കെ ഈ പലഹാരത്തിന് ഒരു പ്രത്യേക പ്രാധാന്യം ഉണ്ട് …ഒരു അല്പം ക്ഷമയും സമയവും ഇതിനാവശ്യമാണ് …സ്വടിഷ്ട്ടമായ നല്ല ക്രിസ്പിയായ അച്ചപ്പം നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ..ഇതുനു പ്രധാനമായും ആവശ്യം നല്ല ഒരു അച്ചപ്പത്തിന്റെ അച്ചാണ് ..പുതിയ അചിനെക്കാള്‍ നല്ലത് ഉപയോഗിച്ച് എണ്ണ പിടിച്ച അച്ചാണ് …പുതിയ അച്ചു മേടിക്കുന്നവര്‍ അച്ചിനെ എണ്ണ യില്‍ മുക്കി വച്ച് മയക്കി എടുക്കുക ..വളരെ പഴകിയ അച്ചുള്ളവര്‍ അതില്‍ ക്ലാവ് ഉണ്ടെങ്കില്‍ പുളിവെള്ളത്തില്‍ തിളപ്പിച്ച്‌ അച്ച് മുക്കി വയ്ക്കുക അരമണിക്കൂര്‍ നേരം ക്ലാവ് പോയി കിട്ടും …ഇങ്ങിനെ ആദ്യം അച്ച് റെഡി ആക്കി വയ്ക്കുക …ഇനി ഇതിനാവശ്യമുള്ള ചേരുവകള്‍ പറയാം

    പച്ചരി പൊടി = 4 ഗ്ലാസ് ( വറുക്കേണ്ട ആവശ്യമില്ല )

    മുട്ട = രണ്ടു എണ്ണം

    പഞ്ചസാര = 75 ഗ്രാം

    തേങ്ങാപ്പാല്‍ = ഒരു തേങ്ങയുടേത്

    എള്ള് = ഒരു ടീസ്പൂണ്‍

    ജീരകം – അര ടിസ്പൂണ്‍

    ഉപ്പ് = പാകത്തിന്

    വെളിച്ചെണ്ണ = ഒന്നര കിലോ

    പച്ച അരിപ്പൊടി, കട്ടയില്ലാതെ നന്നായി അരിച്ചെടുക്കുക ഇതിലേയ്ക്ക് മുട്ടയും , പഞ്ചസാരയും അല്പം ഉപ്പും കൂട്ടി നന്നായി തിരുമ്മി യോജിപ്പിക്കുക ( മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് പഞ്ചസാര കൂട്ടി ഇടാം ) അതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് കട്ട കെട്ടാതെ നല്ലപോലെ കുഴയ്ക്കുക കൈകൊണ്ടു നല്ലപോലെ തിരുമ്മി കലക്കിയാല്‍ മതി മാവിന്റെ പരുവം ഒരുപാട് കട്ടി ആകരുത് എന്നാല്‍ ഒരുപാട് വെള്ളം കൂടുകയും അരുത് അച്ച് മുക്കിയാല്‍ കട്ട കെട്ടാതെ അച്ചില്‍ പിടിക്കണം ഈ ഒരു പാകത്തില്‍ വേണം കലക്കാന്‍ …തേങ്ങാപ്പാല്‍ തികയില്ലെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്…എള്ള് ജീരക ഇവ കൂടി ചേര്‍ത്ത് ഈ മാവ് മാറ്റി വയ്ക്കാം

    ഇനി ഒരു ഉരുളിയില്‍ ചെറിയ ഉരുളി മതി ഉരുളി ഇല്ലെങ്കില്‍ ചീനച്ചട്ടി ആയാലും മതി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക നന്നായി ചൂടായി കഴിഞ്ഞാല്‍ അച്ചപ്പത്തിന്റെ അച്ച് ഒന്ന് ഈ വെളിച്ചെണ്ണയില്‍ മുക്കി പിടിക്കാം നന്നായി ചൂടായി കഴിയുമ്പോള്‍ ( നന്നായി ചൂടാകണം എങ്കിലേ മാവ് അച്ചില്‍ പിടിക്കൂ ) അച്ചിന്റെ മുക്കാല്‍ ഭാഗം മാവില്‍ മുക്കി തിളച്ച എണ്ണയില്‍ മുക്കി പിടിക്കണം.ഇപ്പോള്‍ ഈ അച്ചിന്റെ ആകൃതിയില്‍ അച്ചപ്പം എണ്ണയില്‍ വീഴും ( വീണില്ലെങ്കില്‍ അച്ച് പതുക്കെ ഒന്ന് തട്ടി കൊടുക്കാം ..സൂക്ഷിക്കണം എണ്ണ കയ്യില്‍ ഒന്നും തെറിക്കരുത് ) ഇനി ഈ അച്ചപ്പം മറിച്ചും തിരിച്ചും ഒക്കെ ഇട്ടു മൂക്കുമ്പോള്‍ കോരി എടുക്കാം ഇപ്പോള്‍ അച്ചപ്പം റെഡി ആയിക്കഴിഞ്ഞു ( തീര്‍ന്നില്ല ഇനി ഉള്ളതും ഇതുപോലെ അവിടെ നിന്ന് ഉണ്ടാക്കിയിട്ട് വന്നാല്‍ മതി കഴിക്കണമെങ്കില്‍.. ഉണ്ടാക്കിയത് ഞാനെടുത്തു )

    അച്ചപ്പം ഉണ്ടാക്കാന്‍ പഠിച്ചില്ലേ എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം …വളരെ സ്വാദുള്ള പലഹാരമാണിത്

    ഈ പോസ്റ്റ്‌ നിങ്ങക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റ്‌ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

  • കപ്പയും ബീഫും ഉണ്ടാക്കാം

    കപ്പയും ബീഫും ഉണ്ടാക്കാം

    കപ്പ നമ്മുടെ ഇഷ്ട്ട വിഭവം ആണ് മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് കപ്പ…കപ്പയും ചമ്മന്തിയും …കപ്പയും മീനും …കപ്പയും ഇറച്ചിയും ഒക്കെയാണ് കോമ്പിനേഷന്‍ …ഇത്തവണ നമുക്ക് കപ്പയും ബീഫും ആയാലോ …കേട്ടപ്പോതന്നെ കൊതിയാകുന്നു അല്ലെ ….രുചികരമായ കപ്പയും ബീഫും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …ഇതിനാവശ്യമുള്ള സാധനങ്ങള്‍ പറയാം

    കപ്പ – ഒരു കിലോ

    ചിരവിയ തേങ്ങ – അര മുറി

    പച്ചമുളക് – 6 എണ്ണം

    ഇഞ്ചി – 1 കഷണം

    ബീഫ് എല്ലോടു കൂടിയത് – ഒരു കിലോ (എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം. വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. )

    മല്ലിപ്പൊടി – 4 ടീസ്പൂണ്‍

    മുളകുപൊടി – 4 ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

    മീറ്റ് മസാലപ്പൊടി – 2 ടീസ്പൂണ്‍

    സവാള വലുത് – 4 എണ്ണം

    വെളുത്തുള്ളി – 16 അല്ലി

    ചുവന്നുള്ളി – 8 എണ്ണം

    കുരുമുളക് – 1 ടീസ്പൂണ്‍

    ഗരം മസാല പൊടിച്ചത് – 1 ടീസ്പൂണ്‍

    ഉപ്പ്
    കറിവേപ്പില
    വെളിച്ചണ്ണ
    കടുക് – പാകത്തിന്

    ഇനി ഇത് തയ്യാറാക്കുന്ന വിധം

    ബീഫ് കഷണങ്ങളാക്കി കഴുകി പാകത്തിന് ഉപ്പു, 2 ടീസ്പൂണ്‍ മുളക് പൊടി , 2 ടീസ്പൂണ്‍ മല്ലിപ്പൊടി , അര ടീസ്പൂണ്‍ കുരുമുളക് പൊടി , അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക. അടുത്തതായി ഒരു കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് ആദ്യം സവാള ഒന്ന് വഴന്നു വരുമ്പോള്‍ വെളുത്തുള്ളി,കറിവേപ്പില,ഇഞ്ചി ചതച്ചത് , എന്നിവ ചേര്‍ത്ത് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് മീറ്റ്‌ മസാലപ്പൊടി,മല്ലിപ്പൊടി,മുളക് പൊടി,ഗരം മസാലപ്പൊടി എന്നിവ ഇട്ടു ഒന്ന് ഇളക്കി തിരുമ്മി വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി വേവിക്കുക

    അടുത്തതായി നമുക്ക് കപ്പ ഉപ്പു ചേര്‍ത്ത് വേവിച്ചെടുക്കാം …കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെയ്ക്കാം
    അടുത്തതായി തേങ്ങ പച്ചമുളകും ,മഞ്ഞള്‍പ്പൊടിയും,ചുവന്നുള്ളിയും കൂട്ടി അരച്ചെടുക്കുക ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക
    ഇനി കുറച്ചു കടുകും കറിവേപ്പിലയും കൂടി അതില്‍ താളിച്ച്‌ ചേര്‍ക്കുക നന്നായി ഇളക്കി യോജിപ്പിക്കാം

    അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് , മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.
    കപ്പയും ബീഫും റെഡി

    ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് …എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക .പുതിയ പോസ്റ്റ്‌ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ പേജ് ലൈക് ചെയ്യുക

  • കൊതിയൂറും കൊഞ്ച് കറി

    കൊതിയൂറും കൊഞ്ച് കറി

    മീന്‍ വിഭവങ്ങളില്‍ തന്നെ ഏറ്റയും ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് കൊഞ്ച് ചെമ്മീന്റെ ചെറിയൊരു വക ഭേദം തന്നെയാണ് കൊഞ്ച് ചെമ്മീനിനെക്കാള്‍ വലുതായിരിക്കുമെന്ന് മാത്രം …മറ്റു മീനുകളെ അപേക്ഷിച്ച് ഇത് വില അല്പം കൂടുതലും ആണ് …പക്ഷെ നല്ലത് കണ്ടാല്‍ വില കൊടുത്തു വാങ്ങാന്‍ നമുക്ക് മടിയില്ലത്തിടത്തോളം നമ്മുടെ തീന്‍ മേശയില്‍ കൊഞ്ചിന് ഒരു പ്രത്യേക സ്ഥാനമുണ്ട് … കൊഞ്ച്വ കഴിച്ചു രുചി അറിഞ്ഞവര്‍ വീണ്ടും കൊഞ്ചിനെ തേടി പോകും അവിടെ വിലയൊന്നും ഒരു പ്രശ്നമേ അല്ല .. രുചികരമായ കൊഞ്ച് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കൊഞ്ച്-അരക്കിലോ

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിനു

    വറുത്തരയ്ക്കാന്‍

    തേങ്ങ ചിരകിയത്-അര മുറി

    മുഴുവന്‍ മല്ലി-3 ടേബിള്‍ സ്പൂണ്‍

    ഉണക്കമുളക്-6 എണ്ണം

    വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍

    ചെറിയുള്ളി-10 എണ്ണം

    കറിയ്ക്ക്
    ഉലുവ-കാല്‍ ടീസ്പൂണ്‍

    ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍

    സവാള-1 എണ്ണം

    പുളി-ചെറുനാരങ്ങാവലുപ്പത്തില്‍

    കറിവേപ്പില

    വറവിന്
    കടുക്-കാല്‍ ടീസ്പൂണ്‍
    ചെറിയുള്ളി-6 എണ്ണം
    ഉണക്കമുളക്-2 എണ്ണം

    ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം
    ആദ്യമായി കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.നന്നായി മസാല പിടിക്കട്ടെ
    ഇനി അടുത്തതായി വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുക്കാം ആദ്യം തേങ്ങയും പിന്നെ മല്ലി..ഉള്ളി…വെളുത്തുള്ളി …ചെറിയ ഉള്ളി എന്ന ക്രമത്തില്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കാം ശേഷം ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പേസ്റ്റാക്കുക.

    ഇനി അടുത്തതായി ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക. നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ് ചേര്‍ക്കുക നന്നായി ഇളക്കിയ ശേഷം , പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം ഇത് നന്നായി ഇളക്കി യോജിപ്പിക്കുക …ഇനി ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം കൊഞ്ച് വേവും വരെ ഒരു പാത്രം കൊണ്ട് അടച്ചു വയ്ക്കാം ഇത് ഇത് നന്നായി വെന്തു കഴിയുമ്പോള്‍ ഇറക്കിവച്ചിട്ടു വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം.
    വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.

    ഇത് വളരെ രുചികരമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക