കൊതിയൂറും കൊഞ്ച് കറി

Advertisement

മീന്‍ വിഭവങ്ങളില്‍ തന്നെ ഏറ്റയും ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് കൊഞ്ച് ചെമ്മീന്റെ ചെറിയൊരു വക ഭേദം തന്നെയാണ് കൊഞ്ച് ചെമ്മീനിനെക്കാള്‍ വലുതായിരിക്കുമെന്ന് മാത്രം …മറ്റു മീനുകളെ അപേക്ഷിച്ച് ഇത് വില അല്പം കൂടുതലും ആണ് …പക്ഷെ നല്ലത് കണ്ടാല്‍ വില കൊടുത്തു വാങ്ങാന്‍ നമുക്ക് മടിയില്ലത്തിടത്തോളം നമ്മുടെ തീന്‍ മേശയില്‍ കൊഞ്ചിന് ഒരു പ്രത്യേക സ്ഥാനമുണ്ട് … കൊഞ്ച്വ കഴിച്ചു രുചി അറിഞ്ഞവര്‍ വീണ്ടും കൊഞ്ചിനെ തേടി പോകും അവിടെ വിലയൊന്നും ഒരു പ്രശ്നമേ അല്ല .. രുചികരമായ കൊഞ്ച് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

കൊഞ്ച്-അരക്കിലോ

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിനു

വറുത്തരയ്ക്കാന്‍

തേങ്ങ ചിരകിയത്-അര മുറി

മുഴുവന്‍ മല്ലി-3 ടേബിള്‍ സ്പൂണ്‍

ഉണക്കമുളക്-6 എണ്ണം

വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍

ചെറിയുള്ളി-10 എണ്ണം

കറിയ്ക്ക്
ഉലുവ-കാല്‍ ടീസ്പൂണ്‍

ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍

സവാള-1 എണ്ണം

പുളി-ചെറുനാരങ്ങാവലുപ്പത്തില്‍

കറിവേപ്പില

വറവിന്
കടുക്-കാല്‍ ടീസ്പൂണ്‍
ചെറിയുള്ളി-6 എണ്ണം
ഉണക്കമുളക്-2 എണ്ണം

ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം
ആദ്യമായി കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.നന്നായി മസാല പിടിക്കട്ടെ
ഇനി അടുത്തതായി വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുക്കാം ആദ്യം തേങ്ങയും പിന്നെ മല്ലി..ഉള്ളി…വെളുത്തുള്ളി …ചെറിയ ഉള്ളി എന്ന ക്രമത്തില്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കാം ശേഷം ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പേസ്റ്റാക്കുക.

ഇനി അടുത്തതായി ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക. നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ് ചേര്‍ക്കുക നന്നായി ഇളക്കിയ ശേഷം , പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം ഇത് നന്നായി ഇളക്കി യോജിപ്പിക്കുക …ഇനി ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം കൊഞ്ച് വേവും വരെ ഒരു പാത്രം കൊണ്ട് അടച്ചു വയ്ക്കാം ഇത് ഇത് നന്നായി വെന്തു കഴിയുമ്പോള്‍ ഇറക്കിവച്ചിട്ടു വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം.
വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.

ഇത് വളരെ രുചികരമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക