കപ്പ നമ്മുടെ ഇഷ്ട്ട വിഭവം ആണ് മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് കപ്പ…കപ്പയും ചമ്മന്തിയും …കപ്പയും മീനും …കപ്പയും ഇറച്ചിയും ഒക്കെയാണ് കോമ്പിനേഷന്‍ …ഇത്തവണ നമുക്ക് കപ്പയും ബീഫും ആയാലോ …കേട്ടപ്പോതന്നെ കൊതിയാകുന്നു അല്ലെ ….രുചികരമായ കപ്പയും ബീഫും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …ഇതിനാവശ്യമുള്ള സാധനങ്ങള്‍ പറയാം
കപ്പ – ഒരു കിലോ
ചിരവിയ തേങ്ങ – അര മുറി
പച്ചമുളക് – 6 എണ്ണം
ഇഞ്ചി – 1 കഷണം
ബീഫ് എല്ലോടു കൂടിയത് – ഒരു കിലോ (എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം. വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. )
മല്ലിപ്പൊടി – 4 ടീസ്പൂണ്‍
മുളകുപൊടി – 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മീറ്റ് മസാലപ്പൊടി – 2 ടീസ്പൂണ്‍
സവാള വലുത് – 4 എണ്ണം
വെളുത്തുള്ളി – 16 അല്ലി
ചുവന്നുള്ളി – 8 എണ്ണം
കുരുമുളക് – 1 ടീസ്പൂണ്‍
ഗരം മസാല പൊടിച്ചത് – 1 ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചണ്ണ
കടുക് – പാകത്തിന്
ഇനി ഇത് തയ്യാറാക്കുന്ന വിധം
ബീഫ് കഷണങ്ങളാക്കി കഴുകി പാകത്തിന് ഉപ്പു, 2 ടീസ്പൂണ്‍ മുളക് പൊടി , 2 ടീസ്പൂണ്‍ മല്ലിപ്പൊടി , അര ടീസ്പൂണ്‍ കുരുമുളക് പൊടി , അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക. അടുത്തതായി ഒരു കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് ആദ്യം സവാള ഒന്ന് വഴന്നു വരുമ്പോള്‍ വെളുത്തുള്ളി,കറിവേപ്പില,ഇഞ്ചി ചതച്ചത് , എന്നിവ ചേര്‍ത്ത് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് മീറ്റ് മസാലപ്പൊടി,മല്ലിപ്പൊടി,മുളക് പൊടി,ഗരം മസാലപ്പൊടി എന്നിവ ഇട്ടു ഒന്ന് ഇളക്കി തിരുമ്മി വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി വേവിക്കുക
അടുത്തതായി നമുക്ക് കപ്പ ഉപ്പു ചേര്‍ത്ത് വേവിച്ചെടുക്കാം …കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെയ്ക്കാം
അടുത്തതായി തേങ്ങ പച്ചമുളകും ,മഞ്ഞള്‍പ്പൊടിയും,ചുവന്നുള്ളിയും കൂട്ടി അരച്ചെടുക്കുക ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക
ഇനി കുറച്ചു കടുകും കറിവേപ്പിലയും കൂടി അതില്‍ താളിച്ച് ചേര്‍ക്കുക നന്നായി ഇളക്കി യോജിപ്പിക്കാം
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് , മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.
കപ്പയും ബീഫും റെഡി
ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് …എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക .പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ പേജ് ലൈക് ചെയ്യുക