കായ ഉപ്പേരിയും , ശര്‍ക്കര വരട്ടിയും

Advertisement

ഓണം ഇങ്ങ് എത്താറായി ഓണത്തിന്റെ പ്രധാന വിഭവങ്ങള്‍ ആണ് കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും സദ്യയില്‍ ഇലയുടെ തുമ്പത്ത് ഇവ രണ്ടും സ്ഥാനം പിടിച്ചിരിക്കും ,,,ഇത് മിക്കവാറും പേര്‍ക്ക് ഉണ്ടാക്കാന്‍ അറിയാവുന്നതുമാണ് എങ്കിലും അറിയാത്ത ചിലരെങ്കിലും ഉണ്ടാകും അല്ലെ…കായ വറുത്തത് ഓണത്തിന് മാത്രമല്ലാട്ടോ ചായക്കൊപ്പം നമുക്ക് കൊറിക്കാന്‍ നല്ല ടേസ്റ്റി ആണിത് എനിക്ക് ചിപ്സ് ഐറ്റത്തില്‍ ഏറ്റവും ഇഷ്ട്ടം ഇതാണ്…നമുക്കിതൊക്കെ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ആദ്യം ശര്‍ക്കര വരട്ടി ഉണ്ടാക്കാം

ശര്‍ക്കര ഉപ്പേരി ( ശര്‍ക്കര വരട്ടി)

ചേരുവകള്‍

നേന്ത്രക്കായ – പത്തെണ്ണം

ശര്‍ക്കര – അരക്കിലോ

പഞ്ചസാര പൊടിചത് – 50 ഗ്രാം

നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

ചുക്ക്, ജീരകം പൊടിച്ചത് – പത്ത് ഗ്രാം

വെളിച്ചെണ്ണ – ഒരു ലിറ്റര്‍

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

ഇത് തയാറാക്കുന്ന വിധം

നേന്ത്രക്കായ തൊലി കളഞ്ഞ് കാല്‍ ഇഞ്ച് കനത്തില്‍ നുറുക്കി കഷ്ണങ്ങളാക്കുക ഈ കഷണങ്ങള്‍ മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലക്കി അതിലിട്ട് അല്പനേരം വയ്ക്കുക. അതിനുശേഷം കഷ്ണങ്ങള്‍ കഴുകി ഊറ്റിവയ്ക്കുക.
അടുത്തതായി ഒരു വലിയ ഉരുളിയോ, ചീനച്ചട്ടിയോ അടുപ്പത്ത് വച്ച് വെള്ളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക. വെളിച്ചെണ്ണ തിളച്ചു കഴിയുമ്പോള്‍ കഷ്ണങ്ങള്‍ കുറെശ്ശെയായി ഇട്ട് ഇളക്കുക. കഷ്ണങ്ങള്‍ ഒരുമാതിരി മൂത്താല്‍ കോരിയെടുത്ത് പരന്ന തട്ടില്‍ പരത്തിവയ്ക്കുക. ( കായയുടെ ഉള്ളു നന്നായി വേവണം )

അതിനു ശേഷം ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. ഇത് നല്ലവണ്ണം ഇളക്കിക്കൊണ്ടിരിക്കണം . നൂല്‍പാകത്തില്‍ ശര്‍ക്കര പാവ് പാകമായാല്‍ തീയ് കുറേശ്ശെ കത്തിച്ച് കായകഷ്ണങ്ങള്‍ അതിലിട്ട് ഇളക്കണം.ഇനി ഇതിലേക്ക് നെയ്യ് ഒഴിച്ച് വീണ്ടും ഇളക്കണം. ചുക്ക്, ജീരകം, പഞ്ചസാര പൊടിച്ചത് എല്ലാം വിതറി അടുപ്പില്‍ നിന്ന് വാങ്ങിവച്ച് നന്നായി ഇളക്കി യോജിപ്പിക്കണം. ചൂടാറിയാല്‍ ടിന്നിലോ ഭരണിയിലോ ആക്കി വയ്ക്കാം

ശര്‍ക്കര വരട്ടി റെഡി

ഓണത്തിന് മൂന്നാല് ദിവസം മുന്നേ ഇതൊക്കെ ഉണ്ടാക്കി വയ്ക്കാം
ഇനി നമുക്ക് കായ വറുത്തത് ഉണ്ടാക്കാം

കായ വറുത്തത്

തയാറാക്കുന്ന വിധം

പാകമായ നേന്ത്രക്കായയുടെ തൊണ്ടു കീറി മാറ്റി, മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ടു വയ്ക്കണം ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേർത്ത രീതിയിൽ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഉരുളിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കായ കഷണങ്ങള്‍ ഇടുക ഇത് നന്നായി മൂത്ത് കഴിയുമ്പോള്‍ കോരിയെടുക്കുന്നതിനു മുൻപ് ഉപ്പു വെള്ളം തളിക്കാം

ചൂടാറുമ്പോള്‍ ഇത് ടിന്നില്‍ ആക്കി സൂക്ഷിക്കാം

എല്ലാവരും ഉണ്ടാക്കി നോക്കണം എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക