കൊതിയൂറും ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കാം

Advertisement

ചിക്കന്‍ കറി പലതരത്തില്‍ ഉണ്ടാക്കാം പല പേരുകളിലും രുചിയിലും ചിക്കന്‍ കറി ഉണ്ടാക്കാന്‍ കഴിയും …മലബാര്‍ ചിക്കന്‍ …ചില്ലി ചിക്കന്‍,,ബട്ടര്‍ ചിക്കന്‍,,ചിക്കന്‍ ചുക്ക,,അങ്ങിനെ പോകുന്നു ലിസ്റ്റ് ..പാചകം ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്ത രീതികളില്‍ പരീക്ഷിക്കാം ,,ഇപ്പൊ നമുക്ക് ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതും വളരെ രുചികരമായ ഒരു ചിക്കന്‍ വിഭവം ആണ് ചെട്ടിനാട് എന്നത് ഒരു സ്ഥലപ്പേരു ആണെന്ന് തോന്നുന്നു അവിടുത്തെ പ്രധാന ഐറ്റം ആയോണ്ട് ആണോ ചെട്ടിനാട് ചിക്കന്‍ എന്ന പേരുവന്നത് എന്നറിയില്ല…എന്തായാലും നമുക്ക് ഇത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ – 1 കിലോ

സവാള – 3 എണ്ണം

തക്കാളി – 2 എണ്ണം

ഇഞ്ചി – ഒരു വലിയ കഷണം

വെളുത്തുള്ളി – 8 -10 അല്ലി

മുളക് പൊടി – 2 ടീസ്‌പൂണ്‍

മഞ്ഞള്പൊടി – ½ ടീസ്‌പൂണ്‍

കറിവേപ്പില – 2 തണ്ട്

കടുക് – അര ടിസ്പൂണ്‍

നാരങ്ങാ നീര് – 2 ടീസ്‌പൂണ്‍ / തൈര് – 2 ടീസ്‌പൂണ്‍ (ഏതെങ്കിലും ഒന്ന് മതി)

ഉപ്പ് – പാകത്തിന്

എണ്ണ – ആവശ്യത്തിന്‌

വറത്തു പൊടിക്കാന്‍
കറുവാപ്പട്ട – രണ്ടു ചെറിയ കഷണം

പെരുഞ്ചീരകം – ¾ ടീസ്പൂണ്‍

കശകശ – ¼ ടീസ്പൂണ്‍

ഏലയ്‌ക്ക – 4 എണ്ണം

ഗ്രാമ്പൂ – 4 എണ്ണം

ജീരകം – ½ ടീസ്പൂണ്‍

ഉണക്കമുളക് – 6 – 8 എണ്ണം

ഉണക്കമല്ലി – 1½ ടേബിള്‍ സ്പൂണ്‍

തേങ്ങാ തിരുമ്മിയത്‌ – ഒന്നിന്റെ പകുതി

ഇത് തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ
ചിക്കന്‍ ചെറിയ കഷങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക..അതിനു ശേഷം അല്പം മഞ്ഞള്‍ പൊടിയും ഉപ്പും ഒരു ടിസ്പൂണ്‍ നാരങ്ങാ നീരും ( തൈര് ) പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇനി
തക്കാളിയും സവാളയും അരിഞ്ഞു വയ്ക്കുക

ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക..

ഇനി അടുത്തതായി
വറത്തു പൊടിക്കാന്‍ ആവശ്യമായത് വറുക്കാം .. ഒരു പാനില്‍ ആദ്യം തേങ്ങ ഇടുക പകുതി മൂത്ത ശേഷം ,മല്ലി, ജീരകങ്ങള്‍ ,ഗ്രാമ്പൂ,ഏലയ്ക്ക,കശകശ, കറുവാപട്ട നന്നായി ഇളക്കി പാകത്തിന് വറുത്തു എടുക്കുക ( കരിഞ്ഞു പോകാതെ നോക്കണേ ) ഇനി
വറുത്തെടുത്ത ഇവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
ഇനി
ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും താളിച്ച്‌ സവാള അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി അരച്ചതും കൂടി വഴറ്റുക. നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ചൂടാക്കുക.. ഇനി ചിക്കെന്‍ ചേര്‍ത്ത് ഇളക്കാം , അല്പം ഉപ്പു കൂടി ചേര്‍ത്തോളൂ ആവശ്യമെങ്കില്‍ .. ഇനി ഇത് നന്നായി മസാല ഒന്ന് പിടിക്കട്ടെ. കുറച്ചു സമയത്തിന് ശേഷം അല്പം ചൂടുവെള്ളം ഒഴിക്കാം
ഒരു തിള വരുമ്പോഴേക്കും അരച്ച് വെച്ചിരിക്കുന്ന മസാലയും തേങ്ങയും ചേര്‍ത്ത് വീണ്ടും ഇളക്കുക.ഇനി ഇത് അടച്ചു വെച്ച് വേവിയ്ക്കുക..ഒടുവില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കണം . വെള്ളം വറ്റി ചിക്കന്‍ വെന്തു കഴിഞ്ഞാല്‍ ഇറക്കാം

സ്വാദിഷ്ട്ടമായ ചെട്ടിനാട് ചിക്കന്‍ റെഡി
എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും