Blog

  • പ്ലം കേക്ക് വീട്ടിലുണ്ടാക്കാം

    പ്ലം കേക്ക് വീട്ടിലുണ്ടാക്കാം

    ഹായ് കൂട്ടുകാരെ കേക്ക് കഴിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ …ജന്മദിനം ,വിവാഹം ,വിവാഹവാര്‍ഷികം ,ഇങ്ങിനെ പല പരിപാടികളിലും കേക്കിന്റെ സാന്നിധ്യം ഉണ്ടാകുന്നുണ്ട് ..കേക്കില്‍ കേമന്‍ പ്ലം കേക്കുകള്‍ ആണ് …ഇന്ന് നമുക്ക് പ്ലം കേക്ക് ഉണ്ടാക്കുന്നത് പഠിക്കാം ഇതുണ്ടാക്കാന്‍ നമുക്ക് കുക്കര്‍ മതി ഓവന്റെ ഒന്നും ആവശ്യമില്ല …പ്ലം കേക്ക് ഉണ്ടാക്കാനുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ഉണക്കിയ പഴക്കൂട്ട്‌

    കിസ്മിസ് -1/4 കപ്പ്‌
    ഉണക്ക മുന്തിരി – 1/4 കപ്പ്‌
    ആപ്രിക്കോട്ട് -1/4 കപ്പ്‌ (ചെറുതായി നുറുക്കിയത് )
    ഉണങ്ങിയ ഫിഗ് -1/4 കപ്പ്‌ (ചെറുതായി നുറുക്കിയത്)
    ഓറഞ്ചു ജ്യൂസ് -1/4 –
    കശുവണ്ടി -1/4 കപ്പ്‌ (ചെറുതായി നുറുക്കിയത്)
    ബദാം – 1/4 കപ്പ്‌

    കാരമൽ സിറപ് ഉണ്ടാക്കാൻ :
    പഞ്ചസ്സാര -3- 4 ടേബിൾ സ്പൂണ്‍
    വെള്ളം -1 ½ ടേബിൾ സ്പൂണ്‍
    നാരങ്ങാ നീര് -അല്പം
    തിളച്ചവെള്ളം -1/4 കപ്പ്‌

    മാവുണ്ടാക്കാൻ ആവശ്യമായവ :
    ഉപ്പില്ലാത്ത വെണ്ണ -1/2 കപ്പ്‌
    മുട്ട – രണ്ടെണ്ണം
    പൊടിച്ച പഞ്ചസ്സാര -1 ¼ കപ്പ്‌
    വാനില എസ്സന്സ് -1/2 ടീ സ്പൂണ്‍
    മൈദാ – 1 ¼ കപ്പ്‌
    ബേക്കിംഗ് പൌഡർ -3/4 ടീ സ്പൂണ്‍
    പട്ട പൊടിച്ചത് -1/4റ്റ്tee സ്പൂണ്‍
    ചുക്ക് പൊടി -1/8 ടീ സ്പൂണ്‍
    ജാതിക്കുരു ഒരു ഗ്രേറ്ററിൽ ചുരണ്ടി പൊടിയായി എടുത്തത് -മുക്കാല്‍ ടീ സ്പൂണ്‍
    ഗ്രാമ്പൂ പൊടിച്ചത് – മുക്കാല്‍ ടീ സ്പൂണ്‍

    ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ പഴങ്ങളും , ബദാമും കശുവണ്ടിയും ചെറു തീയിൽ ഓറഞ്ചു ജ്യൂസിൽ ഇളക്കി 5-6 മിനിട്ട് പാകം ചെയ്തെടുക്കുക .ജ്യൂസ് മുഴുവന് വറ്റി പോകണം , അത് ചൂടാറാൻ വയ്ക്കുക

    അതിനു ശേഷം പഞ്ചസ്സാര ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില ഉരുക്കി അല്പം തിളച്ച വെള്ളമൊഴിച്ച് നാരങ്ങാ നീരും ചേർത്ത് കാരമൽ സിറപ്പ് ഉണ്ടാക്കി വയ്ക്കുക

    ഇനി മൈദയും ബേക്കിംഗ് പൌഡര്‍ മസാലകൾ പൊടിച്ചതും ചേർത്ത് നന്നായി അരിച്ചെടുത്ത്‌ വയ്ക്കുക

    ഇനി ഇതെല്ലാം മിക്സ് ചെയ്ത് മാവ് തയ്യാറാക്കാം

    അതിനായി വെണ്ണയിൽ പഞ്ചസ്സാര പൊടിച്ചത് രണ്ടു മുട്ടയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .ഇതിലേയ്ക്ക് ഇനി വാനില എസൻസ് ചേർത്ത് ഇളക്കാം അടുത്തതായി അതിലേക്കു കാരമൽ സിറപ്പ് ചേർക്കുക നന്നായി യോജിപ്പിച്ചതിനു ശേഷം വേവിച്ചുവച്ചിരിക്കുന്ന പഴങ്ങള്‍ ചേര്‍ത്ത് ഇളക്കാം
    അടുത്തതായി ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന മൈദാക്കൂട്ടു 2 – 3 പ്രാവശ്യമായി ചേർത്ത് കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ( ഇത് നന്നായി മിക്സ് ആകണം ചേരുവകൾ എല്ലാം സാധാരണ ഊഷ്മാവിൽ ആയിരിക്കണം )

    ഇനി നമുക്ക കുക്കർ അടുപ്പത് ചൂടാകാൻ വയ്ക്കാം

    കേക്കുണ്ടാക്കാനുള്ള പാത്രം നന്നായി വെണ്ണ തടവി അതിന്റെ ഉള്ളിൽ അടിയിലായി ബട്ടർ പേപ്പർ വിരിച്ചു അതിലും വെണ്ണ തടവി വയ്ക്കുക
    മാവ് ഈ പാത്രത്തിലേക്ക് ഒഴിക്കുക . ചൂടായ കുക്കറിൽ തട്ട് വച്ച് അതിന്മേൽ ഈ കേക്ക് പാത്രം വയ്ക്കുക

    ഇനി കുക്കറിന്റെ മൂടി ഇട്ടു , വെയ്റ്റിടാതെ ചെറുതീയിൽ കേക്ക് വേകുന്ന വരെ പാകം ചെയ്തെടുക്കുക ( കുക്കറിന്റെ ഗാസ്ക്കറ്റോ വെയ്റ്റോ ഇടാൻ പാടില്ല )

    ഇടയ്ക്കു അടപ്പ് തുറന്നു ഒരു ഈർക്കിലിയോ മറ്റോ ഇട്ടു കുത്തി നോക്കിയാൽ വെന്തോ എന്നറിയാം

    നന്നായി വെന്ത ശേഷം പാത്രം പുറത്തു എടുക്കാം ( സൂക്ഷിക്കുക കയ്യൊന്നും പൊള്ളിക്കരുത് പിന്നെ കേക്കിനു പകരം നെയ്യപ്പം ആയിരിക്കും കിട്ടുക ) ഇത് നമുക്ക് ഇഷ്ട്ടമുള്ളപോലെ അലങ്കരിക്കാം

    പ്ലം കേക്ക് റെഡി എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കണം ഓവന്‍ ഒന്നും ആവശ്യമില്ല ഈ കേക്ക് ഉണ്ടാക്കാന്‍ നിങ്ങക്കിത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

  • ചൈനീസ് ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചൈനീസ് ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചിക്കന്‍ വിഭവങ്ങളില്‍ ഒന്നാമത്തെ പേരാണ് ചില്ലി ചിക്കന്‍….വളരെ സ്വദിഷ്ട്ടമായ വിഭവമാണ് ഇത് ഇതൊരു ചൈനീസ് വിഭവമാണ് …വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കാം ….കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്നരാണിത് …നമ്മുടെ തട്ടുകടയിലെ ഇന്നത്തെ വിഭവം ചില്ലി ചിക്കന്‍ ആയാലോ …നോക്കാം നമുക്ക് ഈസിയായി എങ്ങിനെ ചില്ലിചിക്കന്‍ ഉണ്ടാക്കാം എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍ – (എല്ലില്ലാത്തത്)അരക്കിലോ

    സവാള – രണ്ടെണ്ണം

    ക്യാപ്‌സിക്കം – ഒരെണ്ണം

    പച്ചമുളക് – നാലെണ്ണം

    ഇഞ്ചി – ഒരു കഷണം

    വെളുത്തുള്ളി അരച്ചത് – അഞ്ചു അല്ലി

    തൈര്- ഒരു ടി സ്പൂണ്‍

    മുളുകുപൊടി – ഒരു ടിസ്പൂണ്‍

    ചില്ലി സോസ് – രണ്ടു ടീസ്പൂണ്‍

    ടൊമാറ്റോ സോസ് – ടീസ്പൂണ്‍

    സോയാ സോസ്- ടീസ്പൂണ്‍

    കുരുമുളുക പൊടി – അര ടിസ്പൂണ്‍

    കോണ്‍ഫ്‌ളോര്‍ – ഒരു ടിസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിനു

    ചെറുനാരങ്ങാനീര് – ഒരു നാരങ്ങയുടെ

    മല്ലിയില – ആവശ്യത്തിനു

    ഇനി ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ആദ്യം തന്നെ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കി അതില്‍ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്, കോണ്ഫ്‌ളോര്‍, പകുതി സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കണം ഫ്രിഡ്ജില്‍ വച്ചാലും മതി . ഒരു മണിക്കൂറിനു ശേഷം ഒരു ചാറ്റില്‍ എണ്ണ ഒഴിച്ച് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക. ( ഒരുപാട് ഫ്രൈ ആകണ്ട )

    ഇനി ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക ഒന്ന് വഴറ്റി സവാളയ്ക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക.ഇതൊന്നു ഇളക്കി യോജിപ്പിഴ ശേഷം ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കണം. കുറച്ചു നേരം ഒന്ന് വഴറ്റി ക്യാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ ഇത് വാങ്ങി വയ്ക്കാം ശേഷം ഇതില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ചേര്‍ക്കുക…ഇനി ഇത് മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം

    ചില്ലിചിക്കന്‍ റെഡി

    ഇത് വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക് ചെയ്യുക

  • പഴങ്കഞ്ഞി എന്നുപറഞ്ഞു തള്ളിക്കളയല്ലേ … ഗുണങ്ങൾ കേട്ടാല്‍ ഞെട്ടും

    പഴങ്കഞ്ഞി എന്നുപറഞ്ഞു തള്ളിക്കളയല്ലേ … ഗുണങ്ങൾ കേട്ടാല്‍ ഞെട്ടും

    പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.

    ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോള്‍ നമ്മളും ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നാണെന്ന്?

    അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേരെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

    ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

    100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു.

    എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു.

    മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.

    ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.

    പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

    1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

    2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

    3. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .

    4. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു

    5.രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .

    6. ചര്‍മ്മരോഗങ്ങള്‍,അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു .

    7. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.

    8. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .

    9. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

    10. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

    11.ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .

    12. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

    13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

    14.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.

    15.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.

    16.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

    17.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്

    18.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.

    19.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.

    20.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.

    21.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

    ഇതിനകത്ത് കുറച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച് തൈരും അരച്ച് ചേർത് കുടിച്ച് നോക്കൂ

    പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്. ചക്കവിഭവങ്ങളെ പോലെ കൂള്‍മീല്‍സ് എന്ന പേരില്‍ പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാര്‍ പരിവേഷം ഉടന്‍ പ്രതീക്ഷിക്കാം. പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക ഈ ഗുണം എല്ലാം കിട്ടനമെങ്കിൽ തവിട് കളയാത്ത ജൈവഅരി ഉപയോഗിക്കണം.

    ശരീരത്തിൽ ഈ സ്ഥലത്ത് വേദനയുള്ള ചെറുപ്പക്കാരേ…… ആ വേദന നേരത്തെയുള്ള മരണത്തിന്റെ ലക്ഷണം !!! സിഡ്നി സര്‍വ്വകലാശാലയില്‍ ഡോ. പൗളോ ഫെരേരിയ നടത്തിയ ഗവേഷണഫലം ഞെട്ടിക്കും !
    മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

  • മുട്ട തീയല്‍ ഉണ്ടാക്കാം

    മുട്ട തീയല്‍ ഉണ്ടാക്കാം

    മുട്ട കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ ..ദിവസം മൂന്നു മുട്ട വരെ കഴിക്കാമെന്നാണ് പറയുന്നത് ..മുട്ട ഓംലെറ്റ്‌ പലരുടെയും ഇഷ്ട്ട വിഭവവുമാണ്. ഇന്ന് നമുക്ക് മുട്ട തീയല്‍ ഉണ്ടാക്കിയാലോ… വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണിത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും. മുട്ട തീയല്‍ ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    1.പുഴുങ്ങിയ മുട്ട -3-4 എണ്ണം

    2.ചുവന്നുള്ളി – 15 അല്ലി

    3 ഉരുളകിഴങ്ങ് -1 എണ്ണം

    4 തക്കാളി -2 എണ്ണം

    5.പച്ചമുളക്‌ – 2 എണ്ണം

    6.തേങ്ങ തിരുമ്മിയത്‌ – ഒരു മുറി

    7.മല്ലിപ്പൊടി – 2 ടിസ്പൂണ്‍

    8.മുളക്‌പൊടി – 2 ടിസ്പൂണ്‍

    9.ഉലുവപൊടി- ഒരു നുള്ള്

    10.കുരുമുളക്പൊടി- അര ടിസ്പൂണ്‍

    11.മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

    12.വെളിച്ചണ്ണ, – ആവശ്യത്തിന്

    കറിവേപ്പില, – ഒരു കതിര്‍

    ഉപ്പ്‌ – പാകത്തിന്‌.

    ഇത് ഉണ്ടാക്കുന്ന വിധം പറയാം

    ആദ്യം തന്നെ മുട്ട അതിനൊപ്പം ഉരുളക്കിഴങ്ങ് കൂടി പുഴുങ്ങി തോട് കളഞ്ഞു വയ്ക്കുക ..ഉരുളക്കിഴങ്ങ് തിളി കളയാം
    അതിനു ശേഷം ഒരു പാനില്‍ ഒരു ടിസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ വറുക്കണം. ഇതിന്‍റെ കൂടെ 2-3 അല്ലി ചുവന്നുള്ളി കൂടി അരിഞ്ഞു ചേര്‍ക്കണം ഇത് നല്ല ബ്രൌണ്‍ കളറില്‍ വറുത്തെടുക്കുക വാങ്ങാറാകുമ്പോള്‍ മറ്റു പൊടികളെല്ലാം ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക .ഇനി ഈ കൂട്ട് നന്നായി
    മിക്സിയില്‍ അരച്ചെടുക്കുക

    അടുത്തതായി ചുവന്നുള്ളിയും രണ്ടോ മൂന്നോ ആയി നീളത്തില്‍ കട്ട്‌ ചെയ്തു വയ്ക്കുക. അതിനു ശേഷം ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചതിനു ശേഷം ചുവന്നുള്ളി വഴറ്റുക.ഒന്ന് വഴന്നു വരുമ്പോള്‍ ഉരുളകിഴങ്ങും തക്കാളിയും പച്ചമുളകും വഴറ്റുക ഒപ്പം തന്നെ കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. നന്നായി വഴന്നു കഴിഞ്ഞത്തിനു ശേഷം അരച്ച് വച്ചിരിക്കുന്ന തേങ്ങാകൂട്ട് ചേര്‍ക്കുക . അടച്ചു വെച്ച് കുറുകുന്നത് വരെ വെയിറ്റ് ചെയ്യുക അതിനു ശേഷം മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചു അത് ചേര്‍ത്തിളക്കി 2 മിനുട്ട് ചെറുതീയില്‍ അടച്ചു വയ്ക്കുക. ( മുട്ട മുറിച്ചു ഇട്ടാലെ കറി സ്വാദ് ആകൂ അല്ലങ്കില്‍ മുട്ട നിറയെ ഒന്ന് വരഞ്ഞിട്ടു ഇട്ടാലും മതി ) ശേഷം വാങ്ങാം

    മുട്ട തീയല്‍ റെഡി

    നമുക്കിത് അപ്പത്തിന്‍റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ് വളരെ ടേസ്റ്റി ആയതും ഉണ്ടാക്കാന്‍ ഈസി ആയതുമാണിത് എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങക്ക് ഇത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്‌ ചെയ്യുക

  • കഞ്ഞിവെള്ളം കൊണ്ടൊരു പുഡിംഗ് ഉണ്ടാക്കാം

    കഞ്ഞിവെള്ളം കൊണ്ടൊരു പുഡിംഗ് ഉണ്ടാക്കാം

    കൂട്ടുകാരെ നമുക്ക് ഇന്ന് ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കാം …നിങ്ങള്‍ വീട്ടില്‍ അരിവയ്ക്കുമ്പോള്‍ കഞ്ഞിവെള്ളം എന്താണ് ചെയ്യാറ് ? കഞ്ഞിവെള്ളം കുടിക്കുന്നവര്‍ വളരെ കുറവാണെന്ന് കുടിക്കുന്നവര്‍ കൂടുതലും പഴയ തലമുറയിലെ ആളുകള്‍ ആയിരിക്കും ..പുതിയ തലമുറ കഞ്ഞിവെള്ളം കാണാറുണ്ടോ എന്ന കാര്യത്തില്‍പോലും സംശയമാണ് .. ചോറൂറ്റി വെച്ച ശേഷം തുണിയിൽ പശമുക്കാൻ കൊള്ളാം എന്ന് കഞ്ഞിവെള്ളത്തിനെ കുറിച്ച് കമെന്‍റ് പറയാന്‍ വരട്ടെ ..ഈ കഞ്ഞിവെള്ളം കൊണ്ട് നമുക്ക് ഒരുഗ്രന്‍ ഐറ്റം ഉണ്ടാക്കാം …അരിയുടെ ഫലം മുഴുവന്‍ ഉള്‍ക്കൊള്ളുന്നത് കഞ്ഞിവെള്ളത്തില്‍ ആണ് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള കഞ്ഞിവെള്ളം കൊണ്ട് നമുക്കിന്നു ഒരു പുഡിംഗ് ഉണ്ടാക്കിയാലോ …പുതിയ തലമുറയെ കഞ്ഞിവെള്ളം കുടിപ്പിക്കാന്‍ ഉള്ള സൂത്രം ഒന്നുമല്ല നല്ല സൂപ്പര്‍ സാധനം ആണിത് …കഞ്ഞിവെള്ളം കൊണ്ട് പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    1. കഞ്ഞിവെളളം – 3 കപ്പ് ( നല്ല കുത്തരിയുടെ കഞ്ഞിവെള്ളം ആണെങ്കില്‍ കൂടുതല്‍ നല്ലത് )

    2. പാൽ – 1 ലിറ്റർ

    3. പഞ്ചസാര – 5 ടീസ്പൂൺ ( മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )

    4. മിൽക്ക്മെയ്ഡ്- 1 ടിൻ ( കടകളില്‍ വാങ്ങാന്‍ കിട്ടും )

    5. വാനില എസ്സൻസ്സ്. 1/2 ടീസ്പൂൺ ( വാനില ഇഷ്ട്ടമാല്ലാത്തവര്‍ക്ക് ഇഷ്ട്ടമുള്ള എസന്‍സ് എടുക്കാം )

    6. ചൈനാഗ്രാസ്സ് . 10 ഗ്രാം. ( വാങ്ങാന്‍ ചൈനയില്‍ ഒന്നും പോകണ്ട കടയില്‍ കിട്ടും )

    7. ചെറിപഴം – പത്തെണ്ണം

    ഇനി ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം

    ആദ്യം ചൈനഗ്രാസ്സ് കുറച്ചു പാലില്‍ ഇട്ടു ഒന്ന് ഉരുക്കി എടുത്തു വയ്ക്കുക ( ശ്രദ്ധിക്കണം ചൈനഗ്രാസ്സ് അളവില്‍ കൂടാതെ നോക്കണം കൂടിയാല്‍ പുഡിംഗ് ഹാർഡ് ആകും കുറഞ്ഞാൽ സെറ്റ് ആകുകയും ഇല്ല)

    ഇനി ഒരു പാനിൽ കഞ്ഞിവെളളവും പാലും മിക്സ് ചെയ്ത് നന്നായി ഇളക്കി തിളപ്പിയ്ക്കുക. ചെറുതായി തിളച്ചു തുടങ്ങുമ്പോൾ ഇതിലേയ്ക്ക് പഞ്ചസാരയും മിൽക്ക്മെയ്ഡും വാനില എസ്സൻസ്സും ചേർത്തിളക്കുക. ഇത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക നന്നായി തിളച്ചു കുറുകുമ്പോൾ ചൈനാഗ്രാസ്സും ചേർത്തിളക്കി ഒരു പുഡ്ഡിംഗ് പാത്രത്തിലൊഴിച്ച് സെറ്റ് ആകാന്‍ വയ്ക്കുക പകുതി സെറ്റ് ആകുമ്പോള്‍ ചെറിപ്പഴം വച്ച് അലങ്കരിക്കാം മുഴുവനും സെറ്റായതിന് ശേഷം 2 മണിക്കൂര്‍ ഫ്രിഡിജിൽ വെച്ച് തണുപ്പിച്ച് എടുക്കാം ഇനി നമുക്കിത് ഇഷ്ട്ടമുള്ള ആകൃതിയില്‍ മുറിച്ചു എടുക്കാം

    കഞ്ഞിവെള്ളം പുഡിംഗ് റെഡി

    ഇപ്പോള്‍ മനസ്സിലായില്ലേ കഞ്ഞിവെള്ളം വെറുതെ മുറ്റത്തേക്കൊഴിച്ചുകളയാനും പശുവിന് കൊടുക്കാനും മാത്രമുള്ളതല്ല എന്ന് ..ശാരീരികോര്‍ജ്ജം വര്‍ധിപ്പിക്കാനും ക്ഷീണം അകറ്റാനും ഒക്കെ ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം …കഞ്ഞിവെള്ളം പുഡിംഗ് ഈസിയായി ഉണ്ടാക്കാം എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം ..കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും …മറ്റൊരു വിഭവവുമായി വീണ്ടും വരാം

    ഈ പോസ്റ്റ്‌ നിങ്ങക്ക് ഇഷ്ട്ടപ്പെട്ടങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ അപ്പപ്പോള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്‌ ചെയ്യുക

  • സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കാം

    സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കാം

    ഹായ് കൂട്ടുകാരെ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കാന്‍ പഠിക്കാം….ഓണമൊക്കെ അല്ലെ വരുന്നത് ഓണത്തിന് പ്രധാനപ്പെട്ട പലഹാരമാണ് ഉണ്ണിയപ്പം….ഉണ്ണിയപ്പം എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒന്നാണ് …നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പമാണ് കഴിക്കാന്‍ കൂടുതല്‍ സ്വാദ് …സോഫ്റ്റ്‌ ആയ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പച്ചരി – അരക്കിലോ

    റവ – അരക്കിലോ ( ഇതില്‍ നിന്നും അഞ്ചു ടിസ്പൂണ്‍ റവ എടുത്തു ചൂടുവെള്ളത്തില്‍ കുറുക്കി എടുത്തു വയ്ക്കണം )

    ശര്‍ക്കര – മുക്കാല്‍ക്കിലോ

    പാളയങ്കോടന്‍ പഴം – നാലെണ്ണം

    എള്ള് – ഒരു ടേബിള്‍ ടിസ്പൂണ്‍

    ഏലയ്ക്ക – പത്തെണ്ണം ( അതുന്റെ തൊണ്ട് കീറി അരിയെടുത്തു പൊടിച്ചു എടുക്കണം )

    ഉപ്പു – ഒരു നുള്ള്

    തേങ്ങക്കൊത്ത് – ഒരു തേങ്ങയുടെ പകുതി

    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഇനി ഇത് തയ്യാറാക്കുന്ന വിധം നോക്കാം
    പച്ചരി കുതിര്‍ത്തു വാരി തരിയില്ലാതെ പൊടിച്ചു ഈ അരിപ്പൊടി വറുത്തു എടുക്കുക
    അതിനു ശേഷം ശര്‍ക്കര പാനിയാക്കി എടുക്കുക ഇതൊന്നു അരിച്ചു എടുക്കാം പാനി തണുത്തു കഴിയുമ്പോള്‍ അരിപ്പൊടിയും റവയും ചേര്‍ത്ത് കുഴയ്ക്കുക നന്നായി കുഴച്ചതിനു ശേഷം പഴവും ഉടച്ചു ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇനി ഇതിലേയ്ക്ക് കുറുക്കിയ റവയും എള്ള് ഏലയ്ക്ക തേങ്ങാ കൊത്തു ചെറിയ കഷണങ്ങള്‍ ആക്കി വറുത്തു എടുത്തതും ചേര്‍ക്കുക ഒരു നുള്ള് ഉപ്പും ചേര്‍ക്കാം ഈ മാവ് ദോശമാവിന്റെ പരുവത്തില്‍ ആക്കുക അധികം വെള്ളം ചേര്‍ക്കരുത് ദോശമാവിന്റെ പരുവം ആണ് കണക്ക്

    ഇത് ഒന്നര വയ്ക്കണം മാവ് ഒന്ന് പൊങ്ങിക്കിട്ടാന്‍ ആണ് ഇങ്ങിനെ വയ്ക്കുന്നത് …ഒരു മണിക്കൂറിനു ശേഷം ഉണ്ണിയപ്പത്തിന്റെ കല്ല്‌ അടുപ്പത്തില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ ടിസ്പൂണ്‍ മാവ് കോരി ഇതിലേയ്ക്ക് ഒഴിക്കുക അച്ച് നിറയെ ഒഴിക്കെണ്ടതില്ല കാരണം ഇത് വേകുമ്പോള്‍ പൊങ്ങി വരും ഇത് ചുവപ്പ് നിറം ആകുന്നതുവരെ രണ്ടു വശവും മറിചിട്ട് വേവിച്ചു എടുക്കുക ഒരുപാട് മൂത്ത് പോകരുത് കേട്ടോ ഇനി ഇത് പപ്പടകോല്‍ കൊണ്ടോ ഈര്‍ക്കില്‍ കൊണ്ട് കുത്തിയെടുക്കാം
    ഉണ്ണിയപ്പം റെഡി

    നല്ല ചൂടോടെ ഉണ്ണിയപ്പം കഴിക്കാന്‍ ആണ് സ്വാദ് …ഉണ്ണിയപ്പം ചൂടാറി കഴിയുമ്പോള്‍ വായുകടക്കാത്ത ടിന്നില്‍ ആക്കി വയ്ക്കാം ഇത് പത്തുദിവസം വരെ കേടുകൂടാതെ ഇരിക്കും …ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം ഈ ഓണത്തിനു ഉണ്ണിയപ്പം കടയില്‍ നിന്നും മേടിക്കാതെ വീട്ടില്‍ ഉണ്ടാക്കാം ..ഓണത്തിന് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും ഇതുണ്ടാക്കാം കേട്ടോ

    നിങ്ങക്ക് ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്‌ ചെയ്യുക

  • ഈസി പെപ്പര്‍ ചിക്കന്‍

    ഈസി പെപ്പര്‍ ചിക്കന്‍

    കൂട്ടുകാരെ ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം …ഇപ്പൊ വന്നിരിക്കുന്നതും ഒരു ചിക്കന്‍ വിഭവം ആയിട്ടാണ് നമുക്ക് പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കിയാലോ ? ഇത് വളരെ സ്പൈസിയും ടേസ്റ്റിയുമാണ്‌ …ചിക്കന്‍ വിഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് …പാചകം ഒരു കലയാണ്‌ പ്രിയപ്പെട്ടവര്‍ക്കായി വെറൈറ്റി രുചികള്‍ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുന്നത്‌ തന്നെ മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് അല്ലെ…ഇനി പെപ്പര്‍ ചിക്കന്‍ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം പേരുപോലെ തന്നെ ഇതില്‍ മുളക് പൊടി ക്ക് പകരം കുരുമുളക് ആണ് ഉപയോഗിക്കുന്നത് ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ ( എരിവു കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം

    നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍

    സവാള –മൂന്നെണ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്

    തക്കാളി – ഒരെണ്ണം നീളത്തില്‍ അരിഞ്ഞത്‌

    പച്ചമുളക് – രണ്ടെണ്ണം , നീളത്തില്‍ അരിഞ്ഞത്‌

    ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌

    വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌

    കറിവേപ്പില – രണ്ട് തണ്ട്

    മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

    ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍

    മല്ലി പൊടി – രണ്ട് ടി സ്പൂണ്‍

    പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍

    എണ്ണ – 4 ടേബിള്‍സ്പൂണ്‍

    ഉപ്പ് – ആവശ്യത്തിന്‌

    ഇത് തയ്യാറാക്കുന്ന വിധം

    1) ആദ്യമായി കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക

    ഇനി ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ വയ്ക്കാം നന്നായി മസാല പിടിക്കട്ടെ

    ഇനി ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക .

    കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും.

    സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക .

    പച്ചമണം മാറുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക .

    ശേഷം തക്കാളിയും പച്ചമുളകും ചേര്‍ക്കുക .

    ഇത് നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി പുരണ്ട ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക . ഇത് ഇടക്ക് ഇളക്കാന്‍ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .

    ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത് . ( പിന്നെ പേര് മാറ്റേണ്ടി വരും കരി ചിക്കന്‍ എന്ന് )

    നന്നായി വെന്തു ചാറു കുറുകുമ്പോള്‍ തീ അണക്കുക . ( ചെറിയ കുറുക്കുചാര്‍ ഉള്ളതാണ് നല്ലത് ഇനി അത് വേണ്ടാത്തവര്‍ നന്നായി വരട്ടി എടുത്തോളൂ )

    കഴിഞ്ഞു പെപ്പര്‍ ചിക്കന്‍ റെഡി

    സ്വാദിഷ്ടമായ ഈ പെപ്പെര്‍ ചിക്കന്‍ നമുക്ക് ചോറ് , ചപ്പാത്തി ,പത്തിരി, ഇവയ്ക്കൊപ്പം എല്ലാം ചേര്‍ത്ത് കഴിക്കാം എല്ലാവരും ഉണ്ടാക്കി നോക്കണം വളരെ എളുപ്പമാണിത്‌ രുചികരവും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.